https://www.facebook.com/share/MQWWgUEdfbGH4mq2/?mibextid=oFDknk
1️⃣3️⃣2️⃣
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം
✍️aslam saquafi payyoli
*മൗലവിമാർ ചെയ്യുന്ന*
*ബിദ്അത്തുകൾ -2*
➖➖➖➖➖➖➖➖➖➖➖
*ഇമാമത്ത് ശമ്പളം*
നബി(സ) ചെയ്യാത്തത് ചെയ്യരുതെന്ന് പഠിപ്പിക്കുന്നതാണ് മൗലവിമാർ തുടങ്ങിവച്ച ഏറ്റവും വലിയ ബിദ്അത്. കാരണം ഇത് പ്രമാണവിരുദ്ധമാണ്. ബിദ്അത്തിനെ പണ്ഡിതർ നിർവ്വചിച്ചത് നാം നേരത്തെ മനസ്സിലാക്കി.
നബി(സ)ചെയ്യാത്ത കാര്യങ്ങൾ അനാചാരങ്ങളാണെന്ന മൗലവിമാരുടെ പുതിയ ചിന്തകൾ ആത്മീയമായി വിശ്വാസികൾക്ക് വളരാനുള്ള കാര്യങ്ങൾക്ക് മാത്രമേ ബാധകമാകാറുള്ളൂ. മൗലവിമാരുടെ വരുമാനത്തിനുള്ള കാര്യമാണെങ്കിൽ ഈ 'അനാചാരങ്ങളൊ'ന്നും അവിടെ കടന്നു വരില്ല.
ഒരുദാഹരണം നോക്കൂ, നബി(സ)യുടെ കാലത്ത് പള്ളിയിൽ ഇമാം, മുഅദ്ദിൻ,ഖത്തീബ് ഈ തസ്തികകളിൽ ഒന്നും ശമ്പളം ഇല്ല. നബി(സ)വാങ്ങിയിട്ടുമില്ല കൊടുത്തിട്ടുമില്ല.
" പ്രവാചകൻ(സ)ന്റെ കാലഘട്ടത്തിൽ ബാങ്ക് കൊടുക്കൽ ഒരു തൊഴിലായിരുന്നില്ല. മറിച്ച് മഹത്തായ ഒരു സ്ഥാനമായിരുന്നു. ബാങ്കിനോ ഇമാമത്തിനോ ഇന്നത്തെ പോലെ ശമ്പളവും ഉണ്ടായിരുന്നില്ല... ബാങ്ക് കൊടുക്കലും ഇമാമത്ത് നിൽക്കലുമൊക്കെ ഒരു തൊഴിലായി പരിണമിക്കുന്നത് പ്രവാചകന്റെ വിയോഗത്തിനുശേഷം ഒരുപാട് കാലം കഴിഞ്ഞാണ്."
(വിചിന്തനം 2021 ഏപ്രിൽ 9 പേജ് : 34)
എന്നാൽ ഇന്നത്തെ അവസ്ഥയെന്താണ്.
എത്ര മൗലവിമാരാണ് നിസ്കരിച്ചും ബാങ്ക് വിളിച്ചും ഖുതുബ നിർവഹിച്ചും 'ബിദ്അതാ'കുന്ന ശമ്പളം വാങ്ങുന്നത്. നബി(സ) വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്ത ശമ്പളം ആരാധന നിർവഹിച്ചതിന്റെ പേരിലല്ലേ വാങ്ങുന്നത്? ഇത് ഹലാലാകുമോ? അനിസ്‌ലാമികമല്ലേ?
നബി(സ)എത്ര നിസ്കരിച്ചു?
എത്ര ഖുതുബ നിർവഹിച്ചു?
എത്ര പ്രഭാഷണങ്ങൾ നടത്തി?
ഏതെങ്കിലും ഒരു ഘട്ടത്തിൽ ശമ്പളം വാങ്ങിയിട്ടുണ്ടോ? കൊടുത്തിട്ടുണ്ടോ? സുന്നികൾ ചെയ്യുന്ന 'ബിദ്അത്തി'ന്റെ പട്ടിക നിരത്തുമ്പോൾ എന്തുകൊണ്ടാണീ 'ശമ്പളം' അതിൽ കാണാതെ പോകുന്നത്? ബാങ്ക് വിളിച്ചതിന്റെയും നിസ്കരിച്ചതിന്റെയും പേരിൽ ഒരു കാരക്കയെങ്കിലും കൂലിയായി നബി(സ)സ്വീകരിച്ചിരുന്നെങ്കിൽ നമുക്കിന്ന് പതിനായിരം ശമ്പളം വാങ്ങാമായിരുന്നു. നബി ശമ്പളം വാങ്ങാത്തത് കൊണ്ട് നമ്മൾ ശമ്പളം വാങ്ങരുത്; അത് ബിദ്അത്താകുന്നുവെന്ന് എന്തേ മൗലവിമാർ ഇപ്പോൾ പ്രസംഗിക്കാത്തത്?!
ഒന്ന് സാമ്പത്തിക വളർച്ചയും മറ്റൊന്ന് ഈമാനിക വളർച്ചയുമാണ്. സമ്പത്ത് വളർച്ച മൗലവിമാർ പ്രോത്സാഹിപ്പിക്കും, ഈമാനിക വളർച്ച എന്ത് ദുർ ന്യായം പറഞ്ഞും അവർ ബിദ്അത്തായി പ്രഖ്യാപിക്കും.
🔅
No comments:
Post a Comment