Tuesday, August 6, 2024

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*part .1

 *✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎

Part.1

*സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും*


പുസ്തകം


*അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി*



*പ്രണയിക്കാം ഹബീബിനെ*


അഖില ലോക ചരാചരങ്ങൾക്കും കാരണക്കാരൻ, വിശ്വാസി

ഹൃദയത്തിന്റെ കനകക്കൊട്ടാരം, സ്നേഹഭാജനം, മദീനയിലെ

പൊന്നമ്പിളി, പുണ്യ പൂമേനി മുത്ത് മുഹമ്മദ് മുസ്തഫാﷺ

യെ സൃഷ്ടിച്ച നാഥന്ന് സർവ്വ സ്തുതിയും, പ്രവാചക പ്രേമിയുടെ ഹൃദയത്തിൽ സ്നേഹസാഗരം നില കൊള്ളുന്ന കാലത്തോളം പരകോടി സൃഷ്ടിജാലങ്ങളുടെ എണ്ണംകണ്ട് സ്വലാത്തിന്റേയും സലാമിന്റെ കുളിർകാറ്റ് തിരു ഹള്റത്തിലേക്ക്ﷺ

 അടിച്ചു വീശട്ടെ. അവിടത്തെ കുടംബത്തിലും സ്വഹാബികളിലും വിശ്വാസികളിലും സലാമിന്റെ നന്മകളത്തട്ടെ. പ്രവാചക പ്രേമിയുടെ ഹൃദയത്തിലെ സ്നേഹ ത്തിന്റെ അടയാളമാണ് സ്വലാത്ത്. അതൊരു വെളിച്ചമാണ്. രക്ഷാകവചമാണ്. വിസ്മയാവഹമായ ഫലവും സൗന്ദര്യവു മുണ്ടതിന്. അതിന്റെ പരിമളം കസ്തൂരിയാണ്.


അത് ചൊല്ലുന്നവന്റെ അടുത്ത് നിന്നു കസ്തൂരിയുടെ സുഗന്ധം ആകാശത്തേക്ക് അടിച്ചുവീശും ആകാശത്തിലെ മല ക്കുകൾ അതുകണ്ട് ആനന്ദിക്കും. അത് അർശ് വരെ മുട്ടും. ചൊല്ലുന്നവനെ കോടാനുകോടി മലക്കുകൾ സ്മരിക്കും. അവന്ന് വേണ്ടി പ്രാർത്ഥിക്കും.


അത് തിരുനബി ﷺ

യുടെ ഹള്റത്തിലേക്ക് കുതിക്കും. അവിടന്ന് സന്തോഷിക്കും. അവന്ന് വേണ്ടി പ്രാർത്ഥിക്കും. പുണ്യ

പൂമേനിയുടെ ﷺ

മേലിലുള്ള സ്വലാത്ത് പതിവാക്കിയ വന്ന്

അതൊരു മധുരമാണ്. മനസ്സിനൊരു കുളിർമയാണ്. ആനന്ദ

മാണ്. സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമാണ്. ജീവി

തവിജയത്തിന് കാരണമാണ്, മരണസമയം രക്ഷയാണ്. ഖ റിൽ ഒരു കൂട്ടുകാരനാണ്. തിരുസാന്നിദ്യത്തിന് കാരണമാണ് സ്വർഗത്തിലേക്ക് നയിക്കുന്നതാണ്. തിരു നബിയുടെ ശുപാർശക്ക് കാരണമാണ്. സ്വർഗത്തിൽ അവിടത്തെ പൂമുഖം കണ്ടാസ്വദിക്കാൻ ഉതകുന്നതാണ്.


ആ തിരുമുത്തിനെﷺ സ്വപ്നത്തിലും ഉണർച്ചയിലും സ്വർഗ് ത്തിലും കണ്ടാസ്വദിച്ചു ഹൃദയം കുളിരുവാൻ ആഗ്രഹിക്കാ വരില്ല. അതിലേക്ക് വഴി കാണിക്കുന്ന ഒരു ചെറുപുസ്ത കമാണ് നിങ്ങളുടെ കരങ്ങളിൽ ഇതൊരു മാർഗദർശിയാണ്. ഇതു വായിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. മദീനാ മലർവാടിയുടെ സ്നേഹ നിധിയെ എപ്പോഴും ഓർത്ത് ജീവിക്കുക. അവിടത്തെ പ്രേമിക്കുക. നാവിൻ തുമ്പിലൂടെ സ്വലാത്തിന്റെയും സലാമിന്റെയും പുണ്യ വചനങ്ങൾ ഹൃദ യാന്തരത്തിൽനിന്നും മദീനയിലെ പച്ച ഖുബ്ബയിൽ നൽ കാത്തിരിക്കുന്ന തിരുനബിയെﷺ ഓർത്തുകൊണ്ട് ഒരു കാമു കനെ പോലെ ഉരുവിട്ടുകൊണ്ടിരിക്കുക.


നടത്തത്തിലും ഇരുത്തത്തിലും നിർത്തത്തിലും പോക്കിലും വരവിലും സ്വലാത്ത് ചൊല്ലുക. ഉറക്കിലും ഉണർച്ചയിലും അത് തുടരുക. ആ പൂമുത്ത് തിരുനബി(ﷺ

)യുടെ മദ്ഹ് കീർത്തന ങ്ങൾ പറയുക. കേൾക്കുക. അവിടത്തെ മൗലിദ് സദസ്സിൽ പങ്കെടുക്കുക. കുളിരേറ്റവരാകുക, അവിടത്തെ ചര്യ പിൻപറ്റു


സ്വലാത്തിനെ ഒരാനന്തമാക്കുക അതിന്റെ മാധുര്യം ആസ്വ

ദിക്കുക. അവിടത്തെ സ്മരണയും പ്രേമവും നിലനിർത്തുക


ഇനി വിശ്രമമില്ല. ആ തിരുഹള്റത്തിൽ സംഗമിക്കുന്നത് വരെ, ആ തിരു പൂമുഖം കാണുന്നത് വരെ. അവിടത്തെ പല തവണ സ്വപ്നത്തിൽ ദർശിക്കണം. അവിടത്തെ തിരുകരത്തിൽ നിന്ന് ഹൗളുൽ കൗസർ പാനം ചെയ്യണം.


അവിടത്തോട് കൂടിയിരുന്നൊന്ന് സംസാരിക്കണം. അല്ലാ ഹുവെ നീ ഭാഗ്യം നൽകാം. അല്ലാഹുവേ നീ സ്വീകരിക്കണേ 

* മുഹമ്മദ് അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടിയുടെ 

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും

എന്ന പുസ്തകത്തിൽ നിന്നും*

💠💠💠💠💠💠


....................


No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...