Saturday, August 31, 2024

സ്വഹാബിയുടെ വാക്ക് തെളിവാണോ* ❓

 *സ്വഹാബിയുടെ വാക്ക് തെളിവാണോ*  ❓


🔴 *ചോദ്യം*


സഹാബിയുടെ വാക്ക് തെളിവല്ലെന്ന് ഇമാം ഗസ്സാലി പറഞ്ഞിട്ടുണ്ടോ ?



✅ *മറുപടി*


 🟥 ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ കണ്ടുപിടിക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്.


🟥 ഇജ്തിഹാദിന്നർഹതയില്ലാത്തവൻ,  മുജ്തഹിദ് ഇജ്തിഹാദ് ചെയ്തത് സ്വീകരിക്കുന്നതിന് തഖ്ലീദ് എന്ന് പറയുന്നു


🟥 ഫിഖ്ഹിയ്യായ ഹുക്മുകൾ കണ്ടത്താൻ മുജ്തഹിദുകൾ അവലംബിക്കുന്ന പ്രമാണങ്ങൾ ഖുർആൻ സുന്നത്ത് ഇജ്മാഉ ഖിയാസ്  എന്നിവയാണ്.


🔹ഇതല്ലാം ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത വിഷയത്തിൽ ഇജ്തിഹാദിന്നർഹതയുള്ള പണ്ഡിതൻ ശറഇയ്യായ വിധികളെ ഇജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കുമ്പോൾ അവലംഭിക്കുന്ന പ്രമാണങ്ങളാണ്


🔹മേൽ പറഞ്ഞ ഇജ്മാഇൽ സ്വഹാബത്തിന്റെ ഇജ്മാഉം ഉൾപ്പെടുന്നതാണ്. അപ്പോൾ സ്വഹാബത്തിന്റെ ഇജ്മാഉം മറ്റു മുജ്തഹിദുകളുടെ ഇജ്മാഉം പ്രമാണമാണ്.


🚨എന്നാൽ ഒഹാബി പുരോഹിതൻമാർ എഴുതിവിട്ടത് 


⚠️" കേരളത്തിലെ മുസ്ലിയാക്കൾ ദീനിൽ തെളിവല്ലാത്തത് പോലെ സ്വഹാബികളും ദീനിൽ തെളിവല്ല എന്നാണ് "❌ 👇🏻


  ” *ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഉപദേശം ചെയ്തിരുന്നുവെന്നു സമ്മതിക്കാൻ നിർവാഹമില്ല.  ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നപക്ഷം വസ്തുനിഷ്ടമായ റിപ്പോർട്ട് തെളിയിക്കേണ്ടതാണ്.  ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കന്മാർ ചെയ്യുന്നദ് ദീനിൽ തെളിവല്ലാത്തത് പോലെ അതും ( സ്വഹാബത് ചെയ്‌തതും) ദീനിൽ തെളിവാവുകയില്ല* ” (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84 )


🚨 സഹാബത്തിന്റെ വാക്കും പ്രവൃത്തനങ്ങളും ദീനിൽ തെളിവല്ല- ഇസ് ലാഹ് മാസിക-ഡിസംബർ-5ലും പറഞ്ഞിട്ടുണ്ട്


🟥 ഏതെങ്കിലും ഒരു സ്വഹാബി

ഇജ്തിഹാദ് ചെയ്ത അഭിപ്രായത്തെ അല്ല ഇവർ എതിർക്കുന്നത്, 

മറിച്ച് സ്വഹാബികൾ മൊത്തത്തിൽ ഏകോപിച്ച് ചെയ്തതിനെയാണ്.

എന്നാൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത് 

പ്രകടിപിച്ച അഭിപ്രായം മറ്റൊരു മുജ്തഹിദായ സ്വഹാബിക്കോ ശാഫിഈ ഇമാമിനെ പോലെയുള്ള മുജ്തഹിദിനോ പ്രമാണമാവില്ല.

കാരണം പ്രമാണങ്ങളിൽ നിന്നു സ്വയം   ഇജ്തിഹാദ് ചെയ്യൽ കഴിവുണ്ടാവുമ്പോൾ  ഇജ്തിഹാദ് ചെയ്ത മറ്റൊരാളുടെ അഭിപ്രായം അവർ സ്വീകരിക്കേണ്ടതില്ല എന്നത് കൊണ്ടാണ്.

ഇതല്ലാം ഇജ്തിഹാദ് ചെയ്യാൻ കഴിവുള്ള വരെ പറ്റിയാണ്.

അവർ മറ്റു ഒരു മുജ്തഹിദ് ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല തെളിവാക്കേണ്ടത് എന്നത് കൊണ്ടാണ്. അതായത് ശാഫിഈ(റ) ഇമാമിനെ പോലെയുള്ള മുജ്തഹിദ് പ്രമാണത്തിൽ നിന്ന് സ്വയം ഇജ്തിഹാദ് ചെയ്യണം. മറ്റൊരാളുടെ ഇജ്തിഹാദ് ചെയ്ത അഭിപ്രായമല്ല സ്വീകരിക്കേണ്ടത്. അത് സ്വഹാബി ഇജ്തിഹാദ് ചെയ്ത അഭിപ്രായമാണെങ്കിലും ശരി.

ഇതല്ലാം ഇജ്തിഹാദിന് അർഹത ഉള്ളവരെ പറ്റിയാണ്.


എന്നാൽ ഇജ്തിഹാദിന് അർഹത ഇല്ലാത്തവർ ഏത് മുജ്തഹിദിന്റെ അഭിപ്രായവും സ്വീകരിക്കാവുന്നതാണ്, അത് സ്വഹാബിയാണങ്കിലും ശരി


✅*ചുരുക്കത്തിൽ ഏതെങ്കിലും ഒരു സ്വഹാബിയുടെ ഇജ്തിഹാദ് ചെയ്ത ഒരു  അഭിപ്രായം ഷാഫി ഇമാമിനെ പോലെ ഇജ്തിഹാദിന് കഴിവുള്ള വ്യക്തികൾക്ക് പ്രമാണം ആവുകയില്ല എന്നത് കൊണ്ടാണ്*

⚠️" സഹാബിയുടെ അഭിപ്രായം ഹുജ്ജത്തല്ല " എന്ന്  ഇമാം ഗസാലിയും മറ്റും പറഞ്ഞതിന്റെ അർത്ഥം.


എന്നാൽ സ്വഹാബികൾ മുഴുവനും ജുമുഅ ഖുതുബ അറബി ഭാഷയിൽ ഓതിയാൽ പോലും അത് തെളിവല്ല അതായത് സഹാബികളുടെ ഇജ്മാഉ തെളിവല്ല എന്ന നിലക്കാണ് വഹാബി മൗലവിസുകൾ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഇതിനെ

ചോദ്യം ചെയ്യുമ്പോൾ ഇമാം ഗസ്സാലിയുടെയും മറ്റും മേൽ വാചകം കൊണ്ടു വന്ന് പ്രതിരോധിക്കുന്നത് വിവരക്കേട് മാത്രമാണ്.


ലോകപണ്ഡിതന്മാരുടെ മതഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ടും എന്താണ് അതിൽ പറഞ്ഞത് എന്ന് മനസ്സിലാക്കാതെയും ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബികൾ.


⭕വിവരക്കേടോ നിന്റെ പേരോ വഹാബിസം ❓


✒️ *അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...