Monday, June 3, 2024

പതുക്കെ, ഉറക്കെ* നിസ്കാരത്തിലെ തക്ബീറുകൾ,

 *പതുക്കെ, ഉറക്കെ*


 നിസ്കാരത്തിലെ തക്ബീറുകൾ, തസ്‌മീഅ്( سمع الله لمن حمده)

,സലാം ,എന്നിവ പിറകിലുള്ളവർ കേൾക്കും വിധം ശബ്ദമുയർത്തിപ്പറയൽ ഇമാമിനു സുന്നതാണ്. പക്ഷെ ഇവ ഓരോന്നും പറയുന്ന സമയത്ത് ദിക്റാണെന്ന കരുത്തോടെയാവണം.

അല്ലെങ്കിൽ ദിക്റോടു കൂടെ,തന്റെ ചലനങ്ങളെ മഅ്മൂമുകളെ അറിയിക്കുകയും ചെയ്യുന്നു, എന്ന കരുത്ത് അത്യാവശ്യമാണ്. തന്റെ ചലനങ്ങൾ പിറകിലുള്ളവരെ അറിയിക്കണം എന്നു മാത്രം കരുതിയോ യാതൊരു കരുത്തും ഇല്ലാതെയോ ഇമാം ശബ്ദമുയർത്തിയാൽ ഇമാമിന്റെ നിസ്കാരം ബാത്വിലാകും.  ഇത് പ്രാവർത്തികമാക്കൽ പലപ്പോഴും അല്പം പ്രയാസമായി തോന്നിയേക്കാം. എന്നാൽ പ്രസ്തുത വേളയിൽ പ്രത്യേകിച്ചൊന്നും കരുതാതെ ശബ്ദമുയർത്തിയാൽ നിസ്കാരം ബാത്വിലാവില്ല എന്നൊരു വീക്ഷണം ചില ഇമാമുമാർക്കുണ്ട്.ആ വീക്ഷണവും അനുകരിക്കാവുന്നതാണ്.(തുഹ്ഫ, ഫത്ഹുൽ മുഈൻ, ബുശ്റൽ കരീം കാണുക ).

എന്നാൽ ഇത് പലർക്കും അവ്യക്തമാകുന്ന ഒരു മസ്അലയായതിനാൽ, ഇതറിയാത്ത സാധാരണക്കാർക്കിതിൽ വിട്ടുവീഴ്ച്ചയുണ്ടെന്നും, അവർ പിറകിലുള്ളവരെ കേൾപ്പിക്കൽ മാത്രം കരുതിയാൽ പോലും അവരുടെ നിസ്കാരത്തിനു കോട്ടം സംഭവിക്കില്ലെന്നും ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്.(ശർവാനി)

 _വിശദ വായനക്ക് ഇമാം കുർദി(റ)യുടെ ഫതാവാ കാണുക_ 


*പ്രത്യേക ശ്രദ്ധക്ക്:* നിസ്കാരത്തിൽ, പതുക്കെ നിർവ്വഹിക്കേണ്ട  ദിക്റുകൾ, ഉറക്കെ നിർവഹിക്കൽ കറാഹതാണ്.(ശർഹു ബാഫള്ൽ)

വായോട് ചേർന്നു കിടക്കുന്ന പുതിയ ഇനം മൈക് ഉപയോഗിക്കുക വഴി ,ഇമാം, റൂകൂഉഅ്,സുജൂദ്, തശഹ്ഹുദ് എന്നിവിടങ്ങളിൽ ചൊല്ലുന്ന ദിക്റുകൾ ഒപ്പിയെടുത്ത് പിറകിലുള്ളവരെ കേൾപ്പിക്കുന്നതും കറാഹതിന്റെ പരിധിയിൽ വരുമെന്നു മനസിലാക്കാം.(മൈക് ഉപയോഗിക്കുന്ന പക്ഷം,പതുക്കെ നിർവഹിക്കേണ്ടവ പിടിച്ചെടുക്കാത്ത വിധം  അകറ്റിപിടിക്കാൻ ശ്രമിക്കലാണു കരണീയം)

▪️▪️▪️▪️▪️▪️

◼️ ﻭﻳﺴﻦ) ﻟﻹﻣﺎﻡ اﻟﺠﻬﺮ ﺑﺘﻜﺒﻴﺮ ﺗﺤﺮﻣﻪ ﻭاﻧﺘﻘﺎﻟﻪ ﻭﻛﺬا ﻣﺒﻠﻎ اﺣﺘﻴﺞ ﺇﻟﻴﻪ ﻟﻜﻦ ﺇﻥ ﻧﻮﻳﺎ اﻟﺬﻛﺮ ﺃﻭ اﻹﺳﻤﺎﻉ ﻭﺇﻻ ﺑﻄﻠﺖ...الخ

(تحفة المحتاج ٢/١٨)


◼️ ﻗﺎﻝ اﻟﺒﺠﻴﺮﻣﻲ ﻭﺷﻴﺨﻨﺎ ﻭاﻟﺒﻄﻼﻥ ﺑﻘﺼﺪ اﻹﻋﻼﻡ ﻓﻘﻂ ﺃﻭ اﻹﻃﻼﻕ ﻓﻲ ﺣﻖ اﻟﻌﺎﻟﻢ ﻭﺃﻣﺎ اﻟﻌﺎﻣﻲ ﻭﻟﻮ ﻣﺨﺎﻟﻄﺎ ﻟﻠﻌﻠﻤﺎء ﻓﻼ ﻳﻀﺮ ﻗﺼﺪﻩ اﻹﻋﻼﻡ ﻓﻘﻂ ﻭﻻ اﻹﻃﻼﻕ اﻩـ

(شرواني ٢/١٨)


◼️ ﺗﺒﻄﻞ اﻟﺼﻼﺓ)....................(ﻭﺑﻨﻄﻖ) ﻋﻤﺪا ﻭﻟﻮ ﺑﺈﻛﺮاﻩ (ﺑﺤﺮﻓﻴﻦ) ﺇﻥ ﺗﻮاﻟﻴﺎﻛﻤﺎ اﺳﺘﻈﻬﺮﻩ ﺷﻴﺨﻨﺎ - ﻣﻦ ﻏﻴﺮ ﻗﺮﺁﻥ ﻭﺫﻛﺮ ﺃﻭ ﺩﻋﺎء ﻟﻢ ﻳﻘﺼﺪ ﺑﻬﺎ ﻣﺠﺮﺩ اﻟﺘﻔﻬﻴﻢ، ﻛﻘﻮﻟﻪ ﻟﻤﻦ اﺳﺘﺄﺫﻧﻮﻩ ﻓﻲ اﻟﺪﺧﻮﻝ: (اﺩﺧﻠﻮﻫﺎ ﺑﺴﻼﻡ ﺁﻣﻨﻴﻦ) ﻓﺈﻥ ﻗﺼﺪ اﻟﻘﺮاءﺓ ﺃﻭ اﻟﺬﻛﺮ ﻭﺣﺪﻩ ﺃﻭ ﻣﻊ اﻟﺘﻨﺒﻴﻪ ﻟﻢ ﺗﺒﻄﻞ، *ﻭﻛﺬا ﺇﻥ ﺃﻃﻠﻖ ﻋﻠﻰ ﻣﺎ ﻗﺎﻟﻪ ﺟﻤﻊ ﻣﺘﻘﺪﻣﻮﻥ.*

ﻟﻜﻦ اﻟﺬﻱ ﻓﻲ اﻟﺘﺤﻘﻴﻖ ﻭاﻟﺪﻗﺎﺋﻖ اﻟﺒﻄﻼﻥ، ﻭﻫﻮ اﻟﻤﻌﺘﻤﺪ.

*ﻭﺗﺄﺗﻲ ﻫﺬﻩ اﻟﺼﻮﺭ اﻻﺭﺑﻌﺔ ﻓﻲ اﻟﻔﺘﺢ ﻋﻠﻰ اﻻﻣﺎﻡ ﺑﺎﻟﻘﺮﺁﻥ ﺃﻭ اﻟﺬﻛﺮ، ﻭﻓﻲ اﻟﺠﻬﺮ ﺑﺘﻜﺒﻴﺮ اﻻﻧﺘﻘﺎﻝ ﻣﻦ اﻻﻣﺎﻡ ﻭاﻟﻤﺒﻠﻎ* (فتح المعين)


▪️ﺃﻣﺎ ﺇﺫا ﻗﺼﺪ اﻟﻘﺮاءﺓ ﻭﺣﺪﻫﺎ ﺃﻭ اﻟﺬﻛﺮ ﻭﺣﺪﻩ ﺃﻭ ﻣﻊ ﻧﺤﻮ اﻟﺘﻔﻬﻴﻢ .. ﻓﻼ ﺑﻄﻼﻥ؛ ﻟﺒﻘﺎء ﻣﺎ ﺗﻜﻠﻢ ﺑﻪ ﻋﻠﻰ ﻣﻮﺿﻮﻋﻪ، *ﻭﻛﺬا ﻣﻊ اﻹﻃﻼﻕ ﻋﻨﺪ ﺟﻤﻊ.* (بشرى الكريم)

وأنظر فتاوى العلامة الكردي رحمه الله تعالى أيضا وفيه كلام طويل حول هذه المسألة


🔹 ﻭﻳﻜﺮﻩ *ﻟﻜﻞ ﻣُﺼﻞ* اﻟﺠﻬﺮُ ﺑﺎﻟﺘﺸﻬﺪ ﻭاﻟﺼﻼﺓ ﻋﻠﻰ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭاﻟﺪﻋﺎء ﻭاﻟﺘﺴﺒﻴﺢ" ﻭﺳﺎﺋﺮ اﻷﺫﻛﺎﺭ اﻟﺘﻲ ﻟﻢ ﻳﻄﻠﺐ ﻓﻴﻬﺎ اﻟﺠﻬﺮ

(شرح با فضل)

https://chat.whatsapp.com/ED18fryN2ShFmCY1Qv7iWg

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...