Tuesday, June 11, 2024

ഖുത്വുബ.ചങ്ങലീരി മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 3 - .................. പത്ത് കിത്താബും സുന്നി ആചാരങ്ങളും പത്ത് കിതാബ് അനറബി ഭാഷയിൽ ഖുത്വുബ നടത്താമെന്ന് പറഞ്ഞോ ? *പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*

 ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 3

- ..................


പത്ത് കിത്താബും  സുന്നി ആചാരങ്ങളും


പത്ത് കിതാബ് അനറബി ഭാഷയിൽ ഖുത്വുബ നടത്താമെന്ന് പറഞ്ഞോ ?


*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*



- ..................

Aslam Saquafi kamili

Parappanangadi


വഹാബി പുരോഹിതനും  ഏറ്റവും വലിയ തട്ടിപ്പു വീരനുമായ എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ് ഗ്രന്ഥം

 

"പത്ത് കിതാബുംസുന്നി ആചാരങ്ങളും "

എന്ന ഗ്രന്തത്തിന്റെ 

മൂന്നാം അധ്യായത്തിൽ പറയുന്ന

തട്ടിപ്പ് കാണുക



 അതു കൊണ്ടുതന്നെ വെള്ളിയാഴ്ച‌കളിൽ നടക്കുന്ന ആ ഉൽബോധനം ജനങ്ങൾക്ക് മനസ്സിലാകുന്ന, അവരുടെ ഭാഷയിലായിരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ 'മതപഠനം' എന്ന 'ജുമുഅ ഖുതുബ' യുടെ ലക്ഷ്യം നിറവേറുകയുള്ളൂ. അതുകൊണ്ടുതന്നെയാണ് ശാഫിഈ മദ്ഹബിലെ പല ഗ്രന്ഥ ങ്ങളിലും ജുമുഅ ഖുതുബയെകുറിച്ച് പറയുമ്പോൾ അത് 'മഫ്‌ഹുമത്ത്' (മനസ്സിലാവുന്നത്) ആയിരിക്കണമെന്ന് പ്രത്യേകം പറയുന്നത്. ഇക്കാര്യം ശാഫിഈ മദ്ഹബിലെ ഏറ്റവും ചെറിയ കിതാബായ പത്ത് കിതാബിലും വ്യക്തമായി പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാണ്:



നോക്കൂ, ജുമുഅഃ ഖുതുബ ശ്രോതാക്കൾക്ക് മനസ്സിലാകുന്നതായിരിക്കണമെന്ന് സുന്നി പണ്ഡിതന്മാരുടെ പരിഭാഷകളിലൂടെ തന്നെ വ്യക്തമായല്ലോ. അപ്പോൾ, ഖുതുബ ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്നാണ് അതറിയിക്കുന്നത്!


("പത്ത് കിതാബുംസുന്നി ആചാരങ്ങളും " പേ12)


മറുപടി


10 കിതാബിലെ ഫിഖ്ഹ് ചർച്ച ചെയ്യുന്ന രണ്ട് കിതാബുകൾ ഉണ്ട് ഒന്ന് മുതഫരിദ് രണ്ട് നൂറിൽ അബ്സ്വാർ

ഈ രണ്ട് കിത്താബിലും ഖുതുബ അറബി ഭാഷയിൽ ആയിരിക്കൽ ശർത്താണ് എന്ന് വ്യക്തമായി പറഞ്ഞതാണ്..അതെല്ലാം മറച്ചുവെച്ച് ഖുതുബ അറബിയിൽ ആവണമെന്നില്ല എന്ന് പത്ത് കിതാബിൽ ഉണ്ട് എന്ന് വരുത്താനുള്ള ഈ കള്ള പുരോഹിതന്റെ ശ്രമം ഇബ്ലീസിനെ പോലും നാണിപ്പിക്കുന്ന തട്ടിപ്പാണ്.



പത്ത് കിതാബിലെ മുതഫറി ദിൽ പറയുന്നത് കാണുക

ഖുതുബയുടെ ശർതുകൾ ജുമുഅയുടെ അർഹരായ നാൽപതുകളെ കേൾപ്പിക്കുക

ഖുത്വുബ അറബിയിലായിരുക്കുക (മുതഫരിദ് പത്ത് കിതാബ് 11 , )


وشروطها اسماع اربعين من أهل الجمعة

كونها باالعربية متفرد


നൂറുൽ അബ്സാറിൻ പറയുന്നു.

ഖുത്വുബയുടെ ശർത്ത് അറബി ഭാഷയിൽ ആവലാണ് (നൂറുൽ അബ് സാർ 67

وشروط الخطبة...  وان يكون بالعربية 

نور الابصار 67


വഹാബി പുരോഹിതൻ ഖുതുബ അറബിയിൽ അവൽ ശർത്തില്ല എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കൊണ്ടുവന്ന വാചകത്തിന്റെ തൊട്ടുമുകളിൽ തന്നെ അറബി ഭാഷയിൽ ശർത്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മറച്ചുവെച്ച് ഖുത്തുബ അറബിയിൽ അവലോട് കൂടെ അറബി അറിയുന്നവർക്ക് ഗ്രഹിക്കപ്പെടുന്ന  (മഫ് ഹൂ മത്ത് , ) രീതിയിൽ ആവണം എന്ന് പറഞ്ഞതിനെ അറബി ഭാഷ അല്ലാത്ത ഭാഷയിൽ ആവണം എന്ന് വരുത്തിതീർത്ത് കബളിപ്പിക്കുകയാണ് ഈ കള്ള പുരോഹിതൻ ചെയ്തിട്ടുള്ളത് ,


അറബി ഭാഷയിൽ ആയിരിക്കെ തന്നെ അറബി ഭാഷ അറിയുന്നവർക്ക് ഗ്രഹിക്കുന്ന പദങ്ങൾ ആയിരിക്കണം ഖുതുബയിൽ ഉപയോഗിക്കേണ്ടത് എന്നാണ് മഫ്ഹൂമത്താവൽസുന്നത്താണ് എന്ന്  പണ്ഡിതന്മാർ പറഞ്ഞതിന്റെ ഉദ്ദേശം


അല്ലാതെ ജനങ്ങളുടെ ഭാഷയിൽ അതായത് ഓരോ നാട്ടിലെ ഭാഷയിൽ ഓതണം എന്ന് അതിൻറെ ഉദ്ദേശം ആയിരുന്നെങ്കിൽ അറബി ഭാഷയിൽ തന്നെ ആവണമെന്ന് ശർത്ത് പറയില്ലായിരുന്നു.


ഒന്നിരിക്കൽ

 ഈ വഹാബി പുരോഹിതന്മാർക്ക് കിതാബിലെ  വാചകം മനസ്സിലാക്കാൻ അന്തമില്ലാതെയായി പോയി അല്ലെങ്കിൽ അറിഞ്ഞിട്ടും പാവം ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പിശാജുക്കൾ ചെയ്തു കൊണ്ടിരിക്കുന്നത്.


ചെറിയ കിതാബുകളിൽ പോലും ഇത്തരം തട്ടിപ്പുകൾ നടത്തുന്ന ഇവന്മാർ ഖുർആനിലും ഹദീസിലും എത്രയെത്ര തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകും എന്ന് നാം ചിന്തിക്കുക.ഇതുപോലെ തന്നെയാണ് ഇവർ കൊണ്ടുവരുന്ന ഓരോ ഗ്രന്ധങ്ങളുടെയും അവസ്ഥ.

പരലോക ബോധം തീരെ ഇല്ലാത്ത ഇവരുടെ തട്ടിപ്പുകളിൽ നിന്നും സമുദായത്തെ അല്ലാഹു കാക്കുമാറാവട്ടെ


പത്ത് കിതാബല്ലാത്ത മറ്റു കിത്താബിലും ഗ്രഹിക്കപ്പെടുന്നതാവൽ സുന്നത്താണ് എന്ന് പറയുകയും അതേ കിതാബിൽ തന്നെ അറബി ആവൽ ശർത്താണെന്നും പറഞ്ഞിട്ടുണ്ട് അവിടെയും മേൽപ്രകാരം തന്നെയാണ് വിശദീകരിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കുക


അസ് ലം കാമിൽ സഖാഫി 

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

No comments:

Post a Comment

ഫള്ഫരി : കവിതയിൽ തീരുന്നില്ല,ആശയ വൈകല്യം തഫ്സീറിലും*

 ✍️ Midilaj Rahmani Writes...  👇👇👇 *ഫള്ഫരി  : കവിതയിൽ തീരുന്നില്ല,ആശയ വൈകല്യം തഫ്സീറിലും* ബഹു. അൻവർ അബ്ദുല്ല ഫള്ഫരി ഉസ്താദിന്റെ തഫ്സീർ ജല...