Wednesday, May 29, 2024

ബ്രിട്ടീഷുകാരുടെ* *ആ തീരുമാനങ്ങൾ* *ഇതായിരുന്നു*

 https://www.facebook.com/100024345712315/posts/pfbid02KECRTfYs5KS5fLYJv8sJSJL5Lz4ohm1KzX8yuSHmks2zWTRLaGkXo2QLA1PVcLfzl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 82/313

✍️ Aslam saquafi payyoli


*ബ്രിട്ടീഷുകാരുടെ*

*ആ തീരുമാനങ്ങൾ* 

*ഇതായിരുന്നു*


ബ്രിട്ടീഷുകാർക്ക് വലിയ തലവേദന തന്നെയായിരുന്നു  മുസ്‌ലിംകളും മുസ്‌ലിം പണ്ഡിതന്മാരും.


മാപ്പിളമാരുമായി മാത്രം മുന്നൂറോളം സംഘട്ടനങ്ങൾ ബ്രിട്ടീഷുകാർ നടത്തിയിരുന്നത്രെ. 


"മാപ്പിളമാർക്കും ബ്രിട്ടീഷുകാർക്കും ഇടയിൽ 300 ഓളം സംഘട്ടനങ്ങൾ നടന്നിട്ടുണ്ടെന്നാണ് ചില ചരിത്ര രേഖകളിൽ നിന്ന് മനസ്സിലാകുന്നത്. മറ്റു സമുദായങ്ങളൊന്നും ജന്മ വൈരികളായിക്കൊണ്ട് ഇത്രയും ദീർഘകാലം ബ്രിട്ടീഷുകാരെ നഖശികാന്തം എതിർക്കാൻ കച്ചകെട്ടി ഇറങ്ങിയിരുന്നില്ല. തന്നിമിത്തം  ബ്രിട്ടീഷുകാർക്ക് മാപ്പിളമാർ ഒരു പ്രത്യേക ചിന്താവിഷയമായി. ഒടുവിൽ ബ്രിട്ടീഷുകാർ വിധി കൽപ്പിച്ചു മാപ്പിളമാർ മതഭ്രാന്തന്മാരാണെന്ന്. "

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം

പേജ് : 74)


മാപ്പിളമാരെ ഒതുക്കാൻ പ്രധാനമായും രണ്ടു തീരുമാനങ്ങളാണ് അവർ എടുത്തിരുന്നത്. 

ഒന്ന് : അറബി മലയാള ലിപി ഒഴിവാക്കുക. 

രണ്ട് : ഇസ്‌ലാമിനെ പരിഷ്കരിച്ച് ശരിയായ മതം പഠിപ്പിക്കുക


സി എൻ അഹ്മദ് മൗലവി 

എഴുതുന്നു :


1) മാപ്പിളമാർക്ക് സ്കൂളിൽ വെച്ച് മതം പഠിപ്പിക്കുക. അത് മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനുവേണ്ടി പുസ്തകങ്ങൾ വിദഗ്ദന്മാരെ കൊണ്ട് തയ്യാർ ചെയ്യിക്കുക. 

2) ഈ പുസ്തകങ്ങൾ തയ്യാർ ചെയ്ത് പ്രസിദ്ധീകരിച്ച ഇതേ കൊല്ലം മറ്റൊരു പ്ലാൻ കൂടി ഗവർമെന്റ് തയ്യാറാക്കി. ശരിയായ മതം മലയാള ലിപിയിലൂടെ പഠിക്കുവാൻ കഴിവുള്ള ഒരു മുസ്ലിം പണ്ഡിതനെ കണ്ടുപിടിക്കുക. മുസ്‌ലിം അധ്യാപകന്മാരെ ശരിയായ മതം പഠിപ്പിച്ചു വിട്ടാൽ അവർ പിന്നീട് ജോലിക്ക് ചെല്ലുന്ന ഗ്രാമങ്ങളിലെ മുസ്‌ലിംകളിൽ ഹൃദയ പരിവർത്തനം വരുത്താൻ കഴിയുമല്ലോ അതായിരുന്നു ലക്ഷ്യം. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 76)


മുസ്‌ലിംകൾക്കുള്ള ആത്മീയ ശക്തി ക്ഷയിപ്പിക്കുക എന്നതാണ് 'ശരിയായ മതം പഠിപ്പിക്കുക' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ അന്നുള്ള മുസ്‌ലിംകൾക്ക് മതപരമായ കാര്യങ്ങൾ അറിയാത്തതു കൊണ്ട് മതത്തിന്റെ ബാലപാഠം പഠിപ്പിക്കുക എന്നതല്ല. ആ കാലത്തുള്ള ഇസ്‌ലാമിക പഠനങ്ങളെ കുറിച്ച് മുമ്പ് നാം ചർച്ച ചെയ്തല്ലോ. 


ബ്രിട്ടീഷുകാർക്ക് ഏറ്റവും തലവേദന സൃഷ്ടിച്ചത് മുസ്‌ലിം സമൂഹത്തിലെ ആത്മീയ നേതൃത്വമായിരുന്നു. മഹത്തുക്കളുമായുള്ള ബന്ധം, മഖാം സിയാറത്തുകൾ, നേർച്ചകൾ, ത്വരീഖത്ത്, മഹാന്മാരെ അനുസ്മരിക്കുന്ന ആണ്ട് അനുസ്മരണ പരിപാടികൾ, മാല മൗലിദുകൾ, ദിക്റ് , സ്വലാത്ത് മജ്ലിസുകൾ, ദുആ സദസ്സുകൾ,... ഇതാണ് ശരിയല്ലാത്ത മതമായി ബ്രിട്ടീഷുകാർ കണ്ടത്. ഇതിൽനിന്ന് മുസ്‌ലിംകൾക്ക് കിട്ടുന്ന ആത്മീയ ഊർജ്ജം പൂർണ്ണമായും ഇല്ലാതാക്കാൻ ഈ നന്മകളൊക്കെ മുടങ്ങണം. അതിന് വഹാബിസം എന്ന വരണ്ട ഇസ്‌ലാം പ്രചരിപ്പിക്കപ്പെടണം. അതിൽ ആത്മീയതയില്ല, ആണ്ടനുസ്മരണങ്ങളില്ല, മാല മൗലിദുകളില്ല, ദിക്ർ, സ്വലാത്ത് മജ്ലിസുകളില്ല, സിയാറത്തില്ല, നേർച്ചയില്ല... ഈ ലക്ഷ്യം മുന്നോട്ടു വച്ചപ്പോൾ ഇതിനെ സ്വാഗതം ചെയ്തത് പലിശ കാരണത്താൽ പിരിച്ചുവിടപ്പെട്ട ഐക്യ സംഘത്തിന്റെ ആളുകളായിരുന്നു.


അന്നത്തെ മദ്രസ ഉസ്താദുമാർക്ക് ശരിയായ ഇസ്ലാം പഠിപ്പിക്കാൻ ഉത്തരവാദിപ്പെടുത്തിയത് കറാമത്ത് നിഷേധിയായിരുന്ന സി എൻ അഹമ്മദ് മൗലവിയെയായിരുന്നു. ഉസ്താദ് മാർക്കും മുദരിസന്മാർക്കും ശരിയായ ഇസ്‌ലാം പഠിപ്പിക്കാൻ വന്ന സിഎൻ മൗലവിയെ ഉസ്താദുമാർ വെള്ളം കുടിപ്പിച്ച കഥ സി എൻ തന്നെ അവതരിപ്പിക്കുന്നുണ്ട്.


" മലബാറിലെ മുസ്‌ലിയാന്മാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രെയിനിങ് സ്കൂളിൽ ഒരു പ്രത്യേക ക്ലാസ് നടത്തുക എന്നിട്ട് അവർക്ക് ശരിയായ മതം പഠിപ്പിക്കുക  അതിന് പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തിൽ എന്നെയാണ്(സി എന്നിനെ) ആ പോസ്റ്റിൽ നിയമിച്ചത്. 1931ൽ ക്ലാസ് സംഘടിപ്പിച്ചു നോക്കുമ്പോൾ 25 വയസ്സുള്ള എൻ്റെ ഇരട്ടി പ്രായമുള്ള ശിഷ്യന്മാർ പോലും അക്കൂട്ടത്തിലുണ്ട്. മുദരിസുകളും ഖാസികളും മറ്റും മറ്റുമായി ജോലി ചെയ്തവർ. അവരോട് മല്ലിടേണ്ടിവന്ന കഥ എനിക്കിന്നും ഓർത്തു കൂടാ. ഈ ശിക്ഷ ലഭിക്കാൻ തക്കവണ്ണം ദൈവമേ എന്തു കുറ്റമാണ് ഞാൻ ചെയ്തത് എന്ന് പലപ്പോഴും ഞാൻ ഓർത്തു പോയിട്ടുണ്ട്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 76)


അന്നത്തെ ആലിമീങ്ങൾ ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്ത ഈ 'ശരിയായ മതത്തെ ' അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്.

സി എൻ എഴുതുന്നു:


"പിന്നീട് എങ്ങനെയൊക്കെയോ 14 വർഷം കഴിച്ചുകൂട്ടി. കേരളത്തിലെ ഏക മുസ്‌ലിം ട്രെയിനിങ് സ്കൂൾ ആയിരുന്നു അത്.  അവരെ ശരിക്കും ബോധവാന്മാരാക്കി ഓരോ കൊല്ലവും വിട്ടയച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങൾക്കൊരു വലിയ അഭിമാനവും പ്രതീക്ഷയും ഉണ്ടായിരുന്നു. ഞങ്ങൾ വാർത്തുവിട്ട ആ യുവസമൂഹങ്ങൾ നാട്ടിൽ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ വമ്പിച്ച ഉണർവും പരിവർത്തനങ്ങളും ഉണ്ടായിക്കിരിക്കുമെന്ന്. പക്ഷേ,1949-ൽ പ്രസിദ്ധീകരിച്ച അൻസാരി മാസികയുടെ പ്രചരണത്തിന് കേരളമാകെ സഞ്ചരിച്ചപ്പോഴാണ് യാഥാർത്ഥ്യം ഗ്രഹിക്കാൻ എനിക്ക് കഴിഞ്ഞത്. മിക്ക ഗ്രാമങ്ങളിലും ഞങ്ങൾ കൊടുത്ത പാഠക്കുറിപ്പുകളും ഞങ്ങൾ നൽകിയ പരിശീലനങ്ങളും 95 ശതമാനവും കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം-77)


ബ്രിട്ടീഷുകാർ കൊണ്ടുവന്ന ശരിയായ ഇസ്‌ലാം അവജ്ഞയോടെ നമ്മുടെ മുൻഗാമികൾ തള്ളിക്കളഞ്ഞു. മദ്രസയിൽ ഇന്നും അറബി മലയാളം പഠിപ്പിക്കുന്നു. അതുവഴി മാലയും മൗലിദും ഓതാൻ പഠിക്കുന്നു. ആത്മീയ ഊർജ്ജം ലഭിക്കുന്നു ഇന്നും സുന്നത്ത് ജമാഅത്ത് അതിൻെറ വിശ്വാസവും കർമ്മവുമായി  കേരളത്തിൽ നിലനിൽക്കുന്നു. ചുരുക്കം ആളുകൾ അഥവാ മുജാഹിദുകൾ അറബി മലയാളത്തിൽ രചിച്ചിരുന്ന മദ്രസാ പാഠപുസ്തകം 1940 ന് ശേഷം ബ്രിട്ടീഷുകാരുടെ നിർദ്ദേശപ്രകാരം മലയാളത്തിലേക്ക് മാറ്റി.  ബ്രിട്ടീഷുകാർ കൊണ്ടുവന്ന 'ശരിയായ ഇസ്‌ലാ'മും വഹാബികൾ ആഗ്രഹിച്ച അർദ്ധ യുക്തിവാദികളുടെ (അഫ്ഗാനി,അബ്ദു, റശീദ് രിള) ഇസ്‌ലാമും ഒന്നാകയാൽ  ആവേശത്തോടെ  അവർക്ക് അത് പിന്തുടരാനും സാധിച്ചു. അങ്ങനെ ബ്രിട്ടീഷുകാരുടെ രണ്ടു തീരുമാനങ്ങളും പൂർണ്ണമായി സ്വീകരിച്ച് വരണ്ട ഇസ്‌ലാമുമായി അവർ കേരളത്തിൽ തുടരുന്നു. അതോടൊപ്പം, മദ്രസ പാഠപുസ്തകത്തിന് ബ്രിട്ടീഷുകാർ നിർദ്ദേശിച്ച മലയാള ലിപി സ്വീകരിക്കാത്തതിനാൽ സുന്നികളെ മലയാള ഭാഷാ വിരോധികളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു.

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...