ആർ കുളിപ്പിക്കണം
ഏറ്റവും അടുത്ത ബന്ധുക്കളാണ് മയ്യത്ത് കുളിപ്പിക്കേണ്ടത് ബഹുമാ ന്യരായ നമ്മുടെ മാതാപിതാക്കളുടെയും അടുത്ത മറ്റു ബന്ധുക്കളുടെയും മൃതശരീരം തേച്ചുകഴുകി വൃത്തിയാക്കാൻ അന്യരെ ഏൽപ്പിച്ചുകൊടുക്കു ന്നത് ഒരിക്കലും ഭംഗിയല്ലല്ലോ. എങ്ങിനെ മയ്യിത്ത് കുളിപ്പിക്കണമെന്ന് പഠിച്ചു വാം തന്നെ മുന്നോട്ടിറങ്ങി അതു നിറവേറ്റണം. അതാണ് ഭംഗി. അങ്ങിനെ ചെയ്യണമെന്നാണ് ശറഇൻ്റെ കൽപന
മരിച്ചത് പുരുഷനാണെങ്കിൽ അയാളുടെ പിതാവ്, പിതാമഹൻ, പുത്രൻ പൗത്രൻ, മതാപിതാവൊത്ത സഹോദരൻ. പിതാവ് മാത്രമൊത്ത സഹോദ തൻ ഇവരുടെ പുത്രൻമാർ, പിതൃവ്യൻ, പിത്യവ്യപുത്രൻ, എന്നിവരാണ് യഥാ ക്രമം കുളിപ്പിക്കേണ്ടത്. ആദ്യം പറഞ്ഞ ആളുടെ അഭാവത്തിൽ അടുത്ത ആൾ കുളിപ്പിക്കണമെന്ന് താൽപര്യം. ഈ പറയപ്പെട്ടവരില്ലെങ്കിൽ കുടും ബത്തിൽ മറ്റു പുരുഷന്മാരാണ് കുളിപ്പിക്കേണ്ടത്. ഇനി ബന്ധുക്കളാരുമി ല്ലാതെ വരികയോ ഉള്ളവർ അതിന്ന് തയ്യാറാവാതിരിക്കുകയോ ചെയ്യുന്ന പക്ഷം പിന്നീട് അന്യപുരുഷന്മാർക്കാണ് ഏറ്റവും അർഹത. പുരുഷന്മാരെ കഴിച്ചാൽ പിന്നീട് അവൻ്റെ ഭാര്യക്കാണ് ഏറ്റവും സ്ഥാനം. പിന്നീട് അവന് വിവാഹം കഴിക്കൽ ഹറാമായിരിക്കുന്ന സ്ത്രീകൾക്കാണ്. സ്ത്രീയായ മയ്യി ത്തിനെ കുളിപ്പിക്കുന്നതിനു ഏറ്റവും അർഹത പുരുഷനായി സങ്കൽപ്പിച്ചാൽ രക്തബന്ധം കാരണമായി വിവാഹബന്ധം ഹറാമാകുന്ന സ്ത്രീകൾ, പിന്നീട് മയ്യിത്തുമായി കുടുംബബന്ധമുള്ള മറ്റ് സ്ത്രീകൾ, പിന്നീട് അന്യ സ്ത്രീകൾ എന്നീ ക്രമത്തിലാണ് സ്ത്രീകളെ കഴിച്ചാൽ ഏറ്റവും അർഹത അവളുടെ ഭർത്താവിന്നാണ്. പിന്നീട് അവളുമായി വിവാഹബന്ധം ഹറാമായ പുരുഷ് ന്മാർക്കാണ്. മേൽപറയപ്പെട്ട സ്ഥലങ്ങളിലെല്ലാം ഏറ്റവും അടുത്തവരെ മുന്തി ക്കുന്നതാണ്.
അറിവുള്ളവർ
ഈ പറഞ്ഞ ക്രമം കണക്കിലെടുക്കൽ സുന്നത്ത് മാത്രമാണ്. നിർമ്മ സമില്ല. എല്ലാവർക്കും കുളിപ്പിക്കാനുള്ള അറിവ് ഉണ്ടാകുമ്പോഴാണ് ഇത്
മരണാനുബന്ധമുറകൾ
പരിഗണിക്കേണ്ടത്. അല്ലെങ്കിൽ മയ്യിത്ത് കുളിപ്പിക്കാൻ കൂടുതൽ അറിവുള്ളവരെയാണ് മുന്തിക്കേണ്ടത്. ഈ അവസ്ഥയിൽ കുടുംബത്തേക്കാളും അന്യരെയാണ് മുന്തിക്കേണ്ടത്, (മൗഹിബത്). ഇതേ പ്രകാരം അർഹതപ്പെട്ടവൻ കൂട്ടിയോ തെമ്മാടിയോ മയ്യത്തുമായി വിരോധമുള്ളവനോ ആവാതി രിക്കലും വേണം. (ശർഹ് ബാഫളിൽ)
അസാധ്യമായാൽ
പുരുഷൻ മരിച്ചേടത്ത് സ്ത്രീയും സ്ത്രീ മരിച്ചേടത്ത് അന്യപുരുഷന്മാരും മാത്രമേയുള്ളുവെങ്കിൽ കാണാതെയും തൊടാതെയും കുളിപ്പിക്കൽ അസാ ധ്യമാകുന്നപക്ഷം മയ്യിത്തിനെ സ്പർശിക്കാതെ ശീല ചുറ്റി തയമ്മും ചെയ്യണമെന്നാണ് പ്രബലാഭിപ്രായം. (മിൻഹാജ്) വികാരമുണ്ടാക്കാത്ത ചെറിയ ആൺകുട്ടികളേയും പെൺകുട്ടികളേയും അന്യ സ്ത്രീ പുരുഷന്മാർക്കു കുളി പ്പിക്കാവുന്നതാണ്. (ശർഹ് ബാഫള്ൽ) വെന്ത് കരിയുക മുതലായ കാരണങ്ങളാൽ കുളിപ്പിക്കൽ അസാധ്യമായ മയ്യിത്തിന് തയമ്മും ചെയ്തു കൊടു ക്കൽ നിർബന്ധമാണ് തയമ്മും ചെയ്യുവാൻ അസാധ്യമാവുന്ന സാഹചര്യ ത്തിൽ ആ മയ്യത്തിൻ്റെ മേൽ നിസ്‌കരിക്കുവാൻ പാടില്ല. കോളറ മുതലായവ പടർന്നു പിടിക്കുന്ന അപൂർവ്വ സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്ന് മേൽ വിവരിച്ചതിൽ നിന്നും വ്യക്തമാകുന്നതാണ്. കുളിപ്പിക്കാൻ ആളെ കിട്ടാനി ല്ലെങ്കിൽ തയമ്മും ചെയ്യുകയും അതും അസാധ്യമാകുന്ന പക്ഷം നിസ്കാരം നിഷിദ്ധമാകുന്നതുമാണ്.
Aslam Saquafi parappanangadi
CM AL RASHIDA
No comments:
Post a Comment