Wednesday, March 13, 2024

ശഅ്ബാനിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ' എന്ന പ്രാർത്ഥന ?

 7️⃣0️⃣2️⃣5️⃣

...........................................

*' ശഅ്ബാനിൽ അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ' എന്ന പ്രാർത്ഥന ?*

🟢🟢🟢🟢🟢🟢🟢


❓ “അല്ലാഹുമ്മ ബാരിക് ലനാ ഫീറജബിൻ വശഅ്ബാന വബല്ലിഗ് നാ  റമളാന” എന്ന പ്രാർത്ഥനയുമായി ബന്ധപ്പെട്ട ചിലർ *സംശയങ്ങളും മറുപടികളും*


1)  പ്രസ്തുത പ്രാർത്ഥനയിൽ  'റജബിൻ' എന്നോ  'റജബ' എന്നോ പറയേണ്ടത്❓


 2) ചിലർ 'ശഹ്റ റമളാൻ' എന്നും ചിലർ വെറും 'റമളാന' എന്നും പറയുന്നു. അതിനെക്കുറിച്ചെന്തു പറയുന്നു❓


3) ഹദീസിൽ വന്ന പ്രാർത്ഥനക്ക് ശേഷം  "വവഫ്ഫിഖ്നാ ഫീഹി ലിസ്സിയാമി വൽഖിയാമി വതിലാവത്തിൽ ഖുർആൻ'' എന്നു ചിലർ ചേർക്കുന്നു. അങ്ങനെ വേണോ❓


 4) ശഅ്ബാൻ മാസത്തിൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കണോ? നബി(സ്വ) ശഅ്ബാനിൽ നിർവ്വഹിച്ചിട്ടുണ്ടോ?  

   ചിലർ ശഅ്ബാൻ മാസത്തിൽ പ്രാർത്ഥിക്കുമ്പോൾ 'ഫീ റജബിൻ' എന്നതു കളയുന്നു. മറ്റുചിലർ അതു പറയുന്നു. എങ്ങനെയാണ് ഹദീസിലുള്ളത് ❓


 5) പ്രസ്തുത ഹദീസ് പ്രബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണോ ❓


6) ഈ പ്രാർത്ഥന ഇങ്ങനെ റജബിലും ശഅ്ബാനിലും എല്ലാ ദിവസവും നബി(സ്വ) പ്രാർത്ഥിച്ചിട്ടുണ്ടോ ❓ 


7 ) നിസ്കാര ശേഷം ഈ പ്രാർത്ഥന നിർവ്വഹിക്കുന്നതിനെന്താണടിസ്ഥാനം❓ 


✅ 1) നിയമപരമായി 

ഫീ റജബിൻ എന്നും ഫീ റജബ എന്നും പറയാം. എന്നാൽ ഹദീസിൽ വന്നത് 

ഫീ റജബിൻ എന്നു തൻവീൻ കൊണ്ടാണെന്ന് ജാമിഉസ്സഗീറിൻ്റെ ശർഹ് അസ്സിറാജുൽ മുനീറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഹദീസിൽ വന്ന പദത്തിനോട് പിൻപറ്റി കൊണ്ട് 

ഫീ റജബിൻ എന്നു പ്രാർത്ഥിക്കലാണ് ഏറ്റവും പുണ്യം .


2) ശഹ്റ റമളാന എന്നും ശഹ്റ എന്ന പദം ഒഴിവാക്കി  റമളാന എന്നും പറയാം. രണ്ടു രീതിയിലും ഹദീസ് വന്നിട്ടുണ്ട്. 

       വ ബല്ലിഗ് നാ റമളാന എന്ന സ്ഥാനത്ത് 

''വ ബാരിക് ലനാ ഫീ റമളാന '' എന്നും ഹദീസിൽ (മുസ്നദ്) വന്നിട്ടുണ്ട്.

     ഇമാം ബൈഹഖി അദ്ദഅവാത്തുൽ കബീറിൽ റിപ്പോർട്ട് ചെയ്ത ഹദീസിൽ '' ബല്ലിഗ് നാ റമളാന'' എന്നാണുള്ളത്. ശഹ്റ എന്ന പദം ഇല്ല.

    എന്നാൽ ഇമാം ഇബ്നു സ്സുന്നി (റ) അമലുൽ യൗമി 

വെല്ലൈല: എന്ന ഗ്രന്ഥത്തിലും  ഇമാം ഇബ്നു ഹജർ ഹൈതമി(റ) ഇത്ഹാഫിലും രേഖപ്പെടുത്തിയ ഹദീസിൽ '' ശഹ്റ റമളാൻ '' എന്നാണുള്ളത്. മാത്രമല്ല , ഇബ്നു സ്സുന്നീ (റ) ശഹ്റ റമളാൻ എന്ന ഹദീസ് കൊണ്ടുവന്നതിലേക്ക് ഇമാം നവവീ (റ) അദ്കാറിൽ സൂചിപ്പിച്ചിട്ടുമുണ്ട്.


3)  ഹദീസിൽ വന്ന പ്രാർത്ഥനായാട് ''അത്ഫ് ''ചെയ്തും

 '' ളമീർ '' മടക്കിയും പ്രാർത്ഥിക്കാതിരിക്കലാണ് ഉത്തമമെന്ന് പണ്ഡിതർ പറയാറുണ്ടെന്ന്

 ''ഖസ്വാഇസുൽ അയ്യാമി വൽ അശ്ഹുർ '' എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

  അപ്പോൾ വവഫ്ഫിഖ്നാ 

ഫീഹി  എന്ന ശൈലി ഒഴിവാക്കലാണ് കരണീയം. 

    ഹദീസിൽ വന്ന ബല്ലിഗ് നാ റമളാൻ എന്നതിൻ്റെ ഉദ്ദേശ്യം റമളാനിൽ നോമ്പിനും ഇഅ്തി കാഫിനും മറ്റും തൗഫീഖ് നൽകണേ യെന്നാണ്.  അപ്പോൾ വഫ്ഫിഖ്നാ ....  എന്ന പ്രാർത്ഥനയുടെ ആവശ്യം ഇല്ല. അതിൻ്റെ ആശയം ഹദീസിൽ വന്ന പ്രാർത്ഥനയിലുണ്ടല്ലോ, 

   ഇനി പ്രാർത്ഥിക്കണം എന്നാഗ്രിക്കുന്നവർക്ക്

 '' അല്ലാഹുമ്മ വഫ്ഫിഖ്നാ 

ഫീ റമളാന ലിസ്സിയാ മി ... എന്നു ' അത്ഫും ' ളമീറും ഒഴിവാക്കി പ്രാർത്ഥിക്കാം. എന്നാൽ ചിലർ അഭിപ്രാർപ്പെട്ട അദബ് കേട് വരുന്നില്ല. 


4) ശഅ്ബാൻ മാസത്തിലും പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കാം. നബി(സ്വ) ശഅ്ബാൻ സമാഗതമാൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചതായി അല്ലാമാ ആലൂസി സാദ തൻ്റെ ' ഗാലിയത്തുൽ മവാഇളി' ലും ഇമാം ഇബ്നു ഹജർ ഹൈതമി(റ) ഇത്ഹാഫിലും രേഖപ്പെടുത്തിയിട്ടുണ്ട്. 

   ശഅ്ബാനിൽ പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുന്നവർ  ഫീ റജബിൻ എന്ന പദം ഒഴിവാക്കുന്നത് അദബിനു എതിരാണ്. കാരണം ശഅ്ബാനിലും ഫീ റജബിൻ എന്ന പദത്തോടെ നബി(സ്വ) പ്രാർത്ഥിച്ചത് ഹദീസിലുണ്ട്.


5)  ഈ ഹദീസ് അത്ര പ്രബലമായ സനദുകൊണ്ടു സ്ഥിരപ്പെട്ടതല്ല. എങ്കിലും ഇതുകൊണ്ടു അമൽ ചെയ്യാവുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല. പ്രാർത്ഥന ഹദീസ് കൊണ്ട് സ്ഥിരപ്പെടണമെന്നു തന്നെ നിയമമില്ല.


 6)  റജബ് - ശഅ്ബാൻ മാസങ്ങൾ പ്രവേശിച്ചാൽ - ഇങ്ങനെയൊരു പ്രാർതഥന നബി(സ)നടത്തിയിരുന്നു; ഇതു റജബു - ശഅ്ബാൻ  പ്രവേശിക്കുമ്പോൾ നബി( സ)യുടെ ഒരു പതിവാണ് എന്നു മാത്രമേ  ഹദീസിൽ നിന്നു  ഗ്രഹിക്കുകയുള്ളൂ.

    റജബിലും ശഅ്ബാനിലും എല്ലാ ദിവസങ്ങളിലും   നബി(സ്വ) ഈ പ്രാർത്ഥന സ്ഥിരമാക്കിയെന്നതിനു രേഖ കാണുന്നില്ല.- 

   രേഖയില്ല എന്നത്  എല്ലാ ദിവസവും പ്രാർത്ഥിക്കുന്നതിനു തടസ്സമില്ല. കാരണം, പ്രാർത്ഥനക്ക് ഹദീസിൽ  പ്രത്യേക രേഖ വേണം എന്ന നിയമമില്ല. 


7) നിസ്കാരാനന്തരം ഈ പ്രർത്ഥന നബി(സ്വ) പ്രാർത്ഥിച്ചതിനു തെളിവൊന്നും കാണുന്നില്ല. 

   എന്നാൽ നിസ്കാര ശേഷം പൊതുവെ  പ്രാർത്ഥന സുന്നത്താണല്ലോ. പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചാലും  ആ സുന്നത്ത് ലഭിക്കും. ആ നിലയ്ക്കാണ് നാം നിസ്കാരാനന്തരം പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുന്നത്.


🖊️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1445 ശഅ്ബാൻ 01 

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...