Tuesday, March 12, 2024

മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാനിറങ്ങിയ ഒഹാബീസ്

 


മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാനിറങ്ങിയ ഒഹാബീസ്


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


 ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളിച്ചാൽ ഭക്ഷണം താഴെ വെക്കാതെ പാത്രത്തിലുള്ളത് മുഴുവൻ കഴിക്കാമെന്ന് ഒരു ഒഹാബി പുരോഹിതൻ എഴുതിയത് കണ്ടു. യഥാർഥ മെന്ത്?


മറുപടി


മുസ്ലിമിങ്ങളുടെ ഈമാൻ നശിപ്പിച്ച ഒഹാബീസ് അല്ലാഹുവിലുള്ള വിശ്വാസത്തിലും പ്രവാചകന്മാരിലും മലക്കുകളിലുമുള്ള വിശ്വാസത്തിലും ജനങ്ങളെ വഴി പിഴപ്പിച്ചതിന്ന് പുറമെ നിസ്കാരവും നോമ്പും സകാത്തും ഹജ്ജും ബാത്വിലാക്കാൻ പുറപ്പെട്ടിരിക്കുകയാണ്.


നിസ്കാരത്തിലെ നിയ്യത്തിലെ നിയ്യത്തിലും മറ്റു ഫർളുകളും വെട്ടി മുറിച്ച് നിസ്കാരം ബാത്വിലാക്കുകയും , സകാത്ത് കമ്മിറ്റി ഉണ്ടാക്കി മുജാഹിദിന്റെ ശിർക്കൻ പ്രവർത്തനത്തിന് വരെ വെട്ടിമാറ്റി സാധുക്കൾക്ക് നൽകേണ്ട സ്കാത്ത് തടഞ്ഞ് വെച്ച് ബാങ്കിലിട്ടു പലിശ വാങ്ങിയവർ


ഇപ്പോൾ നോമ്പും ബാത്വിലാക്കാൻ ഇറങ്ങിച്ചിരിക്കുകയാണ് ,

സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് മഗ്രിബ് ബാങ്ക് വിളിച്ചു കൊണ്ട് മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കിയവർ

സ്വുബ്ഹി ബാങ്ക് കൊടുത്തതിന് ശേഷവും അത്തായം കഴിപ്പിച്ചു ജനങ്ങളുടെ നോമ്പ് ബാത്വിലാക്കുകയാണ്. ഇവരെ കൊണ്ട് എന്തൊരു ദുരന്തമാണ് പടച്ചവനേ


ഇമാം നവവി ശറഹുൽ മുഹദ്ധബിൽ പറയുന്നു.

ഒരാളുടെ വായയിൽ ഭക്ഷണമുണ്ടായിരിക്കെ പ്രഭാതം വെളിവായാൽ (സ്വുബ്ഹിയുടെ  സമയമായാൽ  ) അവൻ വായയിൽ ഉള്ളത് തുപ്പികളണം നോമ്പ് പൂർത്തിയാക്കണം. സ്വുബ്ഹിയുടെ സമയമായത് അറിഞ്ഞതിന് ശേഷം വായിലെ ഭക്ഷണം വിഴുങ്ങിയാൽ അവന്റെ നോമ്പ് ബാത്വിലായി. ഇതിൽ അഭിപ്രായ വിത്യാസമില്ല.

ഇതിന്റെ തെളിവ് ഇബ്നു ഉമറും ആഇശയും رضي الله عنه م

പറഞ്ഞ ഹദീസാണ് . നബി സ്വ  പറഞ്ഞു. നിക്ഷയം ബിലാൽ രാത്രി വാങ്ക് വിളിക്കുന്നു അപ്പോൾ നിങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക

ഇബ്നു ഉമ്മുമക്തും വാങ്ക് വിളിക്കുന്നത് വരെ മാത്രം പിന്നേ സ്റ്റാപ്പ് ചെയ്യുക.

ബുഖാരി മുസ്ലിം.

( ഇവിടെ ബിലാൽ റ സ്വുബ്ഹിക്ക് മുമ്പ് വിളിക്കുന്ന തഹജ്ജുദിന്റെ വാങ്കാണ് അത് വിളിച്ചാലും ഭക്ഷണം കഴിക്കാവുന്നതാണ് . ഇബ്നു ഉമ്മു മക്തൂമി റ ന്റെ വാങ്ക് സ്വുബ്ഹി ക്ക് വേണ്ടിയാണ്. അതിന്റെ ശേഷം ഭക്ഷിക്കലും കുടിക്കലും പാടില്ല എന്നാണ് തിരുനബി സ്വ പറയുന്നത്. അത് പത്രം കൈയിൽ വെച്ചാലും താഴെയാണങ്കിലും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണങ്കിലും സമമാണ്)


എന്നാൽ പാത്രം കയ്യിലുണ്ടായിരിക്കെ വാങ്ക് കേട്ടാൽ പാത്രം താഴെ വെക്കരുത് എന്ന ഹദീസ്

ഇമാം ബൈഹഖി റ പറയുന്നു.

ഇത് സ്വഹീഹാണങ്കിൽ തന്നെ

ഫജ്റ് വെളിവാകുന്നതിന്റെ അതായത് സ്വുബ്ഹിയുടെ സമയമാവുന്നതിന്റെ അൽപം മുമ്പായിരുന്നു വാങ്ക് കൊടുത്തിരുന്നത് എന്ന വ്യാഖ്യാനമാണ് ഇതിന് പണ്ഡിതന്മാർ നൽക്കുന്നത്. അപ്പോൾ ഭക്ഷണം കഴിക്കലും കുടിക്കലും സ്വുബ്ഹിക്ക് മുമ്പായിരുന്നു.

അല്ലങ്കിൽ ഈ ഹദീസ്  ബിലാൽ റ വിളിക്കുന്ന ഒന്നാം വാങ്കിനെ  (തഹജ്ജുദിന്റെ വാങ്ക് )പറ്റിയാണന്ന് വെക്കേണ്ടതാണ്.

അങ്ങനെ വെച്ചാൽ വിവിധ ഹദീസുകളുമായി ഏകോപിക്കാൻ കഴിയും ശറഹു മുഹദ്ധബ് 309 / 6


ഇനിയും ധാരാളം തെളിവുകളും ഉദ്ധരണികളും കൊണ്ട് വരാൻ കഴിയും തൽകാലം ഇത് മതിയല്ലോ

ആധുനിക ഓഹാബി മൗലവിമാരുടെ ലേഘനങ്ങൾ പേജ് നമ്പർ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ജനങ്ങളുടെ നോമ്പ് ബാത്വിലാക്കുകയാണ് ഒഹാബീസ് ഇബ്ലീസ് കക്ഷികൾ ചെയ്തു കൊണ്ടിരിക്കുന്നത്


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി


{فرع} ذكرنا أن من طلع الفجر وفى فيه طعام فليلفظه ويتم صومه فان ابتلعه بعد علمه بالفجر بطل صومه وهذا لا خلاف فيه ودليله حديث ابن عمر وعائشة رضي الله عنهم أن رسول الله صلى الله عليه وسلم قال " ان بلالا يؤذن بليل فكلوا واشربوا حتى يؤذن ابن أم مكتوم " رواه

(٣١١)


لبخاري ومسلم وفى الصحيح أحاديث بمعناه (وأما) حديث أبي هريرة رضي الله عنه عن النبي صلى الله عليه وسلم أنه قال " إذا سمع أحدكم النداء والاناء على يده فلا يضعه حتى يقضى حاجته منه " وفى وراية " وكان المؤذن يؤذن إذا بزغ الفجر " فروى الحاكم أبو عبد الله الرواية الأولى وقال هذا حديث صحيح على شرط مسلم ورواهما البيهقي ثم قال وهذا إن صح محمول عند عوام أهل العلم على أنه صلى الله عليه وسلم علم أنه ينادى قبل طلوع الفجر بحيث يقع شربه قبيل طلوع الفجر قال وقوله إذا بزغ يحتمل أن يكون من كلام من دون أبي هريرة أو يكون خبرا عن الاذان الثاني ويكون قول النبي صلى الله عليه وسلم " إذا سمع أحدكم النداء والاناء على يده " خبرا عن النداء الأول ليكون موافقا لحديث ابن عمر وعائشة رضي الله عنهما قال وعلى هذا تتفق الاخبار وبالله التوفيق والله أعلم * * قال المصنف رحمه الله * {ويحرم على الصائم الأكل والشرب لقوله سبحانه وتعالى (وكلوا واشربوا حتى يتبين لكم الخيط الأبيض من الخيط الأسود من الفجر ثم أتموا الصيام إلى الليل) فان أكل أو شرب وهو ذاكر للصوم عالم بتحريمه مختار بطل صومه لأنه فعل ما ينافي الصوم من غير عذر


محمد اسلم الثقافي الكاملي المليباري الهندي



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...