Thursday, February 8, 2024

മിഅ്റാജ്_നോമ്പ്_ഒരു_പ്രാമാണിക_വിശകലനം

 #മിഅ്റാജ്_നോമ്പ്_ഒരു_പ്രാമാണിക_വിശകലനം


നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം ആദരിച്ചു പോരുന്ന ഒരു ദിനമാണ് മിഅ്റാജ് ദിനം. മിഅ്റാജ് ദിനത്തിനെ സൽകർമ്മങ്ങൾ അധികരിപ്പിച്ച് വിശ്വാസികൾ ധന്യമാക്കാറുണ്ട്.  മിഅ്റാജ് ദിനത്തിൽ വിശ്വാസികൾ പ്രത്യേകമായി മിഅ്റാജ് നോമ്പ് അനുഷ്ഠിക്കാറുണ്ട്. ഈ നോമ്പിനെ പുത്തനാശയക്കാർ ബിദ്അത്തും അനാചാരവുമായിട്ടാണ് പരിചയപ്പെടുത്താറുള്ളത്. മിഅ്റാജ് നോമ്പിന്റെ അടിസ്ഥാനം നമുക്കൊന്ന് പരിശോധിക്കാം.


മിഅ്റാജ് ദിനം അഥവാ

റജബ് 27  വലിയ ശറഫുള്ള  ദിനമായാണ് ഇമാം ഗസ്സാലി (റ) പഠിപ്പിക്കുന്നത്.

  ഇമാം ഗസ്സാലി (റ) പറയുന്നത് കാണൂ:

ويوم سبعة وعشرين من رجب له شرف عظيم.

(إحياء علوم الدين للإمام الغزالي :١/ ٣٦١)


ഈ ദിവസം പ്രത്യേകം ദിക്റുകളും ഔറാദുകളും സുന്നത്താണെന്നും മഹാനവറുകൾ ശേഷം പഠിപ്പിക്കുന്നുണ്ട്. 

 

റജബ് 27 ന് നോമ്പ് സുന്നത്താവാൻ പല കാരണങ്ങളുണ്ട്. റജബ് മാസം എന്നത് കൊണ്ടും അറബി മാസത്തിലെ അവസാന മൂന്ന് ദിവസത്തിൽ ഉൾപ്പെടുന്നത് കൊണ്ടും നോമ്പ് സുന്നത്താവുന്നതിന് പുറമേ മിഅ്റാജ് ദിനമായത് കൊണ്ടും നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ് എന്നാണ് അഹ് ലുസ്സുന്നയുടെ അഇമത്തുകൾ നമ്മെ പഠിപ്പിക്കുന്നത്.


അബൂ ഹുറൈറ (റ) വിൽ നിന്ന് ഉദ്ധരിക്കപെടുന്ന ഒരു ഹദീസിൽ കാണാം:

തിരു നബി (സ) പറഞ്ഞു:

"ആരെങ്കിലും റജബ് ഇരുപത്തിഏഴിന് നോമ്പ് അനുഷ്ഠിച്ചാൽ അറുപത് മാസം സോമ്പനുഷ്ഠിച്ച പ്രതിഫലം അല്ലാഹു അവന് രേഖപെടുത്തും."


روى أبو هريرة أن رسول الله  صلى الله عليه وسلم قال: من صام يوم سبع وعشرين من رجب كتب الله له صيام ستين شهراً.


ഈ ഹദീസ് നിരവധി ഹദീസ് പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുണ്ട് ഉദാഹരണത്തിന്:


1. إحياء علوم الدين للإمام الغزالي: (١/ ٣٦١)

2. المنتظم في تاريخ الملوك والأمم للإمام ابن الجوزي (٢/ ٣٤٩)

3. فضائل شهر رجب للإمام الخلال (٧٦)

4. الغنية للشيخ عبد القادر الجيلاني: (٣٣٢/١)


ശൈഖ് ജീലാനി (റ) തന്റെ അൽഗുൻയ: എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ "റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കുന്നതിന്റെ സ്രേഷ്ഠത" എന്ന ഒരു അദ്ധ്യായം തന്നെ നൽകുന്നുണ്ട്.


فصل في فضل صيام يوم السابع والعشرين من رجب

(الغنية لطالبي طريق الحق عز وجل للشيخ عبد القادر الجيلاني)


#മിഅ്റാജ്_നോമ്പ്_ശാഫിഈ_മദ്ഹബിൽ


ഈ വിഷയവുമായി ബന്ധപ്പെട്ട് ശാഫിഈ മദ്ഹബിന്റെ പ്രമാണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. 


ശാഫിഈ ഫിഖ്ഹിലെ പ്രമുഖ പണ്ഡിതൻ ഇമാം ജമൽ(റ) പറയുന്നു:

"മിഅറാജ് ദിനത്തിൽ നോമ്പനുഷഠിക്കൽ സുന്നത്താക്കപെടും"


ويُسَنُّ أيْضًا صَوْمُ يَوْمِ المِعْراجِ


ശാഫിഈ മദ്ഹബിലെ നിരവധി പണ്ഡിതന്മാർ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട്. ഉദാഹരണത്തിന്:


1. حاشية الجمل على شرح المنهج (٣٤٩/٢)

2. حاشية الباجوري على ابن قاسم الغزي :(٣٩٢/١)

3. حاشية البرماوي على ابن قاسم الغزي

4. فتاوى شالياتي :(١٣٥)

5. فتح العلام للإمام الجرداني :(٢٠٨/٢)


മിഅറാജ് നോമ്പിന്റെ വിഷയത്തിൽ വന്ന ഹദീസുകൾ ളഈഫാണെന്ന് പറഞ്ഞ് ചില പുത്തനാശയക്കാർ നിഷേധിക്കാറുണ്ട്. 

എന്നാൽ ഫദാഇലുൽ അഅ്മാലിൽ ളഈഫ് പരിഗണിക്കപ്പെടുമെന്ന് നിരവധി പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അതിൽ ഇത്തിഫാഖ് ഉണ്ടെന്ന് പോലും പറഞ്ഞവരുണ്ട്. 


ഇമാം നവവി പറയുന്നത്  കാണൂ:


قال الإمام النووي: قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً.

(كتاب الأذكار للإمام النووي :٨)


ഇമാം ഇബ്നു ഹജർ അൽ ഹൈതമി പറയുന്നത് കാണൂ:


قال الإمام ابن حجر الهيتمي: أن الضعيف في الفضائل والمناقب حجة اتفاقا.

(المنح المكية في شرح الهمزية للإمام ابن حجر الهيتمي :١١٤)


ഇങ്ങനെ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതും അഇമ്മത്ത് അവരുടെ ഗ്രന്ഥങ്ങളിൽ സുന്നത്താണെന്ന് രേഖപ്പെടുത്തിയതും പണ്ട് മുതലേ അനുഷ്ഠിച്ച് പോരുന്നതുമാണ് മിഅ്റാജ് നോമ്പ്. ഇത് ബിദ്അത്താണെന്ന് പറയുന്ന പുത്തൻ വാദികളുടെ വാദങ്ങൾക്ക് പ്രമാണവുമായി യാതൊരു ബന്ധവുമില്ല.

സൽകർമ്മങ്ങൾ വർധിപ്പിച്ച് ഇരു വീട്ടിലും വിജയിക്കുന്നവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ...


സയ്യിദ് ലുത്ഫി ബാഹസ്സൻ ചീനിക്കൽ

(മഅ്ദിൻ സാദാത്ത് അക്കാദമി വിദ്യാർഥി)

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...