Friday, February 23, 2024

മൻത്വിഖിന്റെ ഗ്രന്തങ്ങൾ കൊണ്ട് മനഹോരം ചെയ്യാമെന്നോ* (നജസ് വൃത്തിയാക്കാമെന്നോ ? )

 *ഇൽമുൽ മൻത്വിഖിന്റെ ഗ്രന്തങ്ങൾ കൊണ്ട് മനഹോരം ചെയ്യാമെന്നോ* (നജസ് വൃത്തിയാക്കാമെന്നോ ? )


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



ഇൽമുൽ മൻത്വിഖി (തർക്കശാസ്ത്രം )ന്റെ ഗ്രന്തങ്ങൾ കൊണ്ട് മനഹോരം ചെയ്യാമെന്ന് (നജസ് വൃത്തിയാക്കാമെന്ന് ) അത് പഠിക്കൽ വിരോധിക്കപെട്ടതാണന്നും ഹറാമാണന്നും അത് പഠിപ്പിച്ച് ശമ്പളം വാങ്ങലും അത് പഠിപ്പിക്കുന്ന സ്ഥാപനത്തിലേക്ക് സംഭാവന നൽകലും ഹറാമാണന്നും കുരുവട്ടൂരി കള്ള ത്വരീഖത്ത് കാരൻ മൗലവി പ്രസംഗിക്കുന്നത് കേട്ടു യഥാർത്ഥമെന്ത്?



മറുപടി


അത് അപകടം പിടിച്ച വാദവും കുരുവട്ടൂരികൾ കാട്ടു കള്ളന്മാരാണെന്നതിനുള്ള ഏറ്റവും വലിയ തെളിവുമാണ്.


ശാഫിഈ മദ്ഹബിലെ അധികാരികഗ്രന്തമായ തുഹ്ഫയിൽ പറയുന്നു.


ഇന്നത്തെ കാലത്ത് ഉള്ളത് പോലെ അപകടമില്ലാത്ത മൻതി ഖിന്റെ യും (തർക്കശാസ്ത്രം) വൈദ്യശാസ്ത്രത്തിന്റേയും പോലെയുള്ള ബഹുമാനിക്കപ്പെടുന്ന വിജ്ഞാനങ്ങൾ കൊണ്ട് മന ഹോരം ചെയ്യൽ പാടില്ലാത്തതാണ് . കാരണം അത് പഠിക്കൽ ഫർള് കിഫായയാണ്. അതിന്റെ ഉപയോഗം വ്യാപകമാണ്,

أو علم محترم كمنطق وطب خليا عن محذور كالموجودين اليوم ؛ لأن تعلمهما فرض كفاية لعموم نفعهما تحفة المحتاج 1/176


ഇമാം ശർവാനി റ തുഹ്ഫയെ വ്യാഖ്യാനിക്കുന്നു.

ഇംദാദിൽ പറയുന്നു. 

മന്തിഖ് വിജ്ഞാനങ്ങളിൽ ഉന്നതമായതാണ്.


ഇമാം നവവി റ യും ഇമാം ഇബ്നു സ്വലാഹ് റ യും അത് കൊണ്ട് നജസ് വൃത്തിയാക്കാമെന്ന് പറഞ്ഞത് ശറഇന് വിരുദ്ധമായ ഫിലോസഫി നിയമങ്ങൾ കൂടി ചേർന്ന അവരുടെ കാലത്തുണ്ടായിരുന്ന മൻതി ഖിനെ പറ്റിയാണ്.

ഇന്നുള്ളത് അങ്ങനെ അല്ല

ശറഇന് വിരുദ്ധമായതോ വിരുദ്ധതയിലേക്ക് ചേർക്കുന്നതോ ആയ യാതോന്നും ഇന്നത്തെ മൻതിഖിലില്ല 

അത് കൊണ്ട് അത് ബഹുമാനമുള്ളതാണ്. എന്നല്ല അത് ഫർള് കിഫായയാണ്. എന്നല്ല ഒരാളുടെ സംശയവും തെറ്റിദ്ധാരണയും മൻത്വിഖ് അറിഞ്ഞാലല്ലാതെ നീങ്ങുകയില്ലങ്കിൽ അത്   ഫർള് ഐനാണ് -കുർദി -

( ശർവാനി 1/176)


( قوله : كمنطق إلخ ) وحساب ونحو وعروض مغني وكردي .


 قوله : لأن تعلمهما إلخ ) قال في الإمداد بل هو أي المنطق أعلاها أي العلوم الآلية وإفتاء النووي كابن الصلاح بجواز الاستنجاء به يحمل على ما كان في زمنهما من خلط كثير من كتبه بالقوانين الفلسفية المنابذة للشرائع بخلاف الموجود اليوم فإنه ليس فيه شيء من ذلك ولا مما يؤدي إليه فكان محترما بل فرض كفاية بل فرض عين إن وقعت شبهة لا يتخلص منها إلا بمعرفته انتهى ا هـ كردي شرواني حاشية تحفة المحتاج

1/176


ഇതിൽ നിന്നും തന്നെ കുരുവട്ടൂരികൾ കടുത്ത കാട്ടു കള്ളന്മാരാണന്നും അവർ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണന്നും അവരുടെ വാദം ശരീഅത്തിനെ വിരുദ്ധമാണെന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും -ഇനിയും ഈ കാട്ടു കള്ളന്റെ ത്വരീഖത്തിൽ പെട്ടവർ ബോധവാന്മാരാകുമെന്ന് പ്രതീക്ഷിക്കുന്നു.


അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...