Thursday, January 4, 2024

ജംഇയ്യത്തുൽ ഉലമയും* *ഉലമാഇന്റെ എതിർപ്പും

 https://m.facebook.com/story.php?story_fbid=pfbid01FLSs9TVHHASMjP4e3s2CxkesAMn4v9ZpDrPxAtHZHCmkce5jKioT8T3QEtx7aJbl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 60/313

➖➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*ജംഇയ്യത്തുൽ ഉലമയും*

*ഉലമാഇന്റെ എതിർപ്പും*


ആദ്യകാലങ്ങളിൽ മത സംഘടനകളും ഉലമ സംഘടനകളും കേരളത്തിൽ ഉണ്ടായിരുന്നില്ല. മതവിഷയങ്ങൾ മഹല്ലുകളിൽ ചർച്ച ചെയ്യപ്പെടുകയും പണ്ഡിതന്മാർ പറയുന്ന നിർദ്ദേശങ്ങൾ എല്ലാവരും അനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.  ബിദ്അതിന്റെ കക്ഷികൾ മതത്തിന്റെ പേരിൽ സംഘടിച്ചു പ്രവർത്തിക്കുന്ന സാഹചര്യം വന്നപ്പോഴാണ്  നമ്മുടെ കൊച്ചു കേരളത്തിൽ വിദ്യാർത്ഥി - യുവജന - പണ്ഡിത സംഘടനകൾ രൂപം കൊള്ളുന്നത്. 


ഐക്യ സംഘം രൂപീകരിച്ച് അതിൻെറ രണ്ടാം സമ്മേളനത്തിൽ  (1924)പണ്ഡിതർക്കൊരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. നിസ്വാർത്ഥരായ പലരും ഇതിൽ അറിയാതെ അംഗങ്ങളായിട്ടുണ്ട്. 

ഇന്നത്തെ പോലെ വാർത്താ  മാധ്യമങ്ങൾ വ്യാപിച്ച കാലമായിരുന്നില്ലയെന്നതും വേഷം കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ ബിദ്അത്തിനെ വേർതിരിച്ചു മനസ്സിലാക്കാൻ പറ്റാത്ത കാലമായിരുന്നുവെന്നതും ആദ്യകാലത്ത് പലരും അതിൽ അകപ്പെടാൻ കാരണമായിട്ടുണ്ട്. 


1924 ആലുവയിൽ വച്ച് നടന്ന ഐക്യ സംഘത്തിൻെറ രണ്ടാം വാർഷിക സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചിരുന്നത് വേലൂർ ബാഖിയാതു സ്വാലിഹാതിലെ പ്രിൻസിപ്പൽ മൗലാനാ അബ്ദുൽ ജബ്ബാർ ഹസ്രത്ത് അവർകളായിരുന്നു. 


"1924 ഐക്യ സംഘത്തിൻെറ ദ്വിതീയ വാർഷിക മഹാസമ്മേളനം ആലുവയിൽ വച്ച് നടത്താൻ തീരുമാനിച്ചു. വേലൂർ ബാഖിയാത്ത് സ്വാലിഹാത്ത് അറബിക് കോളേജ് പ്രിൻസിപ്പാൾ മൗലാന അബ്ദുൽ ജബ്ബാർ ഹസ്രത്ത് അവർകൾ ആയിരുന്നു സമ്മേളന അധ്യക്ഷൻ. "

(കെ എം മൗലവി ജീവചരിത്രം പേജ് 95 )


കേരളത്തിലെ ഉലമാക്കൾ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പണ്ഡിതരും അതോടൊപ്പം പലരുടെയും ഗുരുവര്യരുമായ ബാഖിയാത്തിലെ പ്രിൻസിപ്പൽ പങ്കെടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാൻ ആവേശം കൊളളുക സ്വാഭാവികമാണല്ലോ.  


"ഐക്യ സംഘത്തെ കുറിച്ച് പലർക്കും എതിരഭിപ്രായമുണ്ടെങ്കിലും അധ്യക്ഷൻ അബ്ദുൽ ജബ്ബാർ ഹസ്രത്ത് ആയതുകൊണ്ട് എല്ലാവർക്കും സന്തോഷമായി. ഉലമാക്കൾക്ക് പുറമേ കേരളത്തിലെ പല ധനാഢ്യരെയും പൗരപ്രധാനികളെയും കൂടി ക്ഷണിച്ചിരുന്നു "

(ഐക്യ സംഘവും 

കേരള മുസ്‌ലിംകളും - 28 )


എന്നാൽ കൂടുതൽ കാലം ഇത് നീണ്ടുനിന്നില്ല. കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതരിൽ നിന്ന് തന്നെ ഐക്യസംഘത്തിനും അവരുടെ പണ്ഡിത സഭക്കും എതിർപ്പുകൾ നേരിടേണ്ടിവന്നു.


" അധിക ദിവസം കഴിയേണ്ടി വന്നില്ല, മുസ്‌ല്യാക്കളിൽ പലരും ഉലമാ സംഘത്തിൽ നിന്ന് ഒഴിഞ്ഞു മാറി ഐക്യസംഘത്തിനെതിരായി പ്രചാരവേല തുടങ്ങി... ഐക്യസംഘക്കാർ പിഴച്ചവരാണെന്നു തെളിയിക്കാനായി വന്നവരിൽ പ്രമുഖർ *ചാലിയത്ത് (ശാലിയാത്തി) അഹ്മദ്കോയ മുസ്‌ല്യാരും അച്ചിപ്ര കുഞ്ഞഹ്‌മദ് മുസ്‌ല്യാരും* മറ്റുമായിരുന്നു... നാദാപുരത്തിനടുത്ത *പാറക്കടവിലെ ഖാദിയായിരുന്ന പുതിയോട്ടിൽ അബ്ദുല്ല മുസ്‌ലിയാർ* കണ്ണോത്തെ പള്ളിയിൽ വെച്ച് ഐക്യസംഘത്തെ എതിർത്തുകൊണ്ട് ഒരു വഅദ് പരമ്പര തന്നെ നടത്തുകയുണ്ടായി.... കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പത്താം വാർഷിക സമ്മേളനം 1932 ൽ കാസർക്കോട്ട് വെച്ച് നടന്നു. അവിടുത്തെ ഖാദിയും മുദർസുമായിരുന്ന *തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ* " ഇവിടെ വെച്ചു ഐക്യസംഘത്തിന്റെ വാർഷിക യോഗം നടക്കാൻ പോകുന്നുണ്ടെന്നു കേട്ടു. അതിൽ ആരും പങ്കെടുക്കരുത്." എന്ന് പ്രഖ്യാപിച്ചിരുന്നു. " 

(ഐക്യ സംഘവും കേരള മുസ്‌ലിംകളും)


ഇങ്ങനെ ഒട്ടേറെ പണ്ഡിതർ ആദ്യകാലത്ത് തന്നെ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും വിശ്വാസികളെ ശരിയായ മാർഗത്തിൽ വഴി നടത്തുകയും ചെയ്തിട്ടുണ്ട്.


ബിദ്അത്തുകാർ സംഘടിത പ്രവർത്തനം നടത്തി ആശയപ്രചരണവുമായി മുന്നോട്ടു പോയപ്പോൾ നമ്മുടെ ഉലമാക്കളും സംഘടിത രൂപത്തിൽ പ്രവർത്തനം ആരംഭിച്ചു. അതാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...