Monday, September 25, 2023

നബിദിനം:മൗലിദ് സംഘടിപ്പിക്കാൻ പാടില്ല എന്ന് ഇമാം അസ്ഖലാനി പറഞ്ഞോ* ?

 



*മൗലിദ് സംഘടിപ്പിക്കാൻ പാടില്ല എന്ന് ഇമാം അസ്ഖലാനി പറഞ്ഞോ* ?


ഒഹാബികളുടെ തട്ടിപ്പ്


Aslam Kamil Saquafi parappanangadi

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

https://m.facebook.com/story.php?story_fbid=pfbid0L6j4KGEvJLtvEq236V8x8Xr7WaLHc1qgfn9zSFHhaig4Fv2f4Et2oHubRS1a6RZal&id=100016744417795&mibextid=Nif5oz



ഇബ്നു ഹജർ അൽ അസ്ഖലാനി റ മൗലിദിന്റെ അസ്വല് ഉത്തമ നൂറ്റാണ്ട് കാരിൽ നിന്ന് റിപ്പോർട്ട് ചെയ്യാത്ത  ചീത്ത ബിദ്അത്താണ് എന്ന് പറഞ്ഞിട്ടുണ്ടോ ?

ചില വഹാബി പുരോഹിതന്മാർ അങ്ങനെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതായി കണ്ടു.



മറുപടി


ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യെ പറ്റി ചോദിച്ചപ്പോൾ അത് പുണ്യകർമ്മമാണെന്നാണ് ഇബ്നു ഹജർ അസ്ഖലാനി رحمه الله  പഠിപ്പിച്ചത്.



അദ്ദേഹം പറയുന്നു. ഇന്ന് നടക്കുന്ന രീതിയിലുള്ള മൗലിദ് പരിപാടി യുടെ തുടക്കം ഉത്തമ നൂറ്റാണ്ടുകാരായ സലഫ് സ്വാലിഹീങ്ങളിൽ നിന്നും റിപ്പോർട്ട് ഇല്ലാത്ത പുതിയ രീതിയാണ് (ഇന്ന് നടക്കുന്ന വാർഷിക സമ്മേളനങ്ങളും മദ്രസകളും കോളേജുകളും അതിലെ സിലബസും കളും

മാസികകളും പത്രങ്ങളും വാരികകളുംമറ്റുപല പ്രോഗ്രാമുകളും    ഇന്ന് നടക്കുന്ന അതേ രീതിയിൽ

തിരുനബിയുടെ കാലത്തെ ഉത്തമ നൂറ്റാണ്ടിലോ ഇല്ലാത്ത ബിദ്അത്തുകൾ ആണ് പക്ഷേ ബിദ്അത്ത് ഹസനയും പുണ്യകർമവും പ്രതിഫലാമാണ് എന്നത് പോലെ )

പക്ഷേ (ഇന്ന് നടക്കുന്ന ) മൗലിദ് പരിപാടി ധാരാളം നന്മകളും (ചില സ്ഥലത്ത് ) തിന്മകളും ഉൾക്കൊള്ളിക്കുന്നതായി കാണാം. അതിലെ നന്മകൾ മാത്രം സൂക്ഷിക്കുകയും തിന്മകൾ ഒഴിവാക്കുകയും ചെയ്താൽ അത് നല്ല ബിദ്അത്താണ് (ബിദ്അത്ത് ഹസനത്ത് )തിന്മകൾ ഒഴിവാക്കാതെ ചെയ്താൽ അത് പാടില്ലാത്തതും ആണ്

ഇന്ന് നടക്കുന്ന ഈ മൗലിദ് പരിപാടി സ്ഥിരപ്പെട്ട അടിസ്ഥാനത്തിന്മേൽനിർമ്മിക്കപ്പെട്ടത് ആയതുകൊണ്ട് തന്നെ അത് അനുവദനീയമാണ്. (അദ്ദേഹം തെളിവായി കൊണ്ടുവരുന്നത് ഇസ്ലാമിൻറെ നാല് പ്രമാണങ്ങളിൽ ഒന്നായ ഖിയാസ് ആണ് എന്ന് മനസ്സിലാക്കാം.കാരണം ഇസ്ലാമിൽ ഒരു കാര്യം പുണ്യകർമ്മമാണെന്നോ പാടില്ലാത്തതാണെന്നോ നിർബന്ധമാണെന്നോ സ്ഥിരപ്പെടാൻ നാല് പ്രമാണങ്ങളിൽ ഏതെങ്കിലും  ഒന്നിൽ അടിസ്ഥാനം ഉണ്ടായാൽ മതി

ഇവിടെ ഖിയാസ് എന്ന പ്രമാണമാണ് മഹാനവർകൾ തെളിവാക്കുന്നത് )


" سئل شيخ الإسلام حافظ العصر أبو الفضل ابن حجر عن عمل المولد، فأجاب بما نصه :


أصل عمل المولد بدعة ، لم تنقل عن أحد من السلف الصالح من القرون الثلاثة، ولكنها مع ذلك قد اشتملت على محاسن وضدها، فمن تحرى في عملها المحاسن ، وتجنب ضدها : كان بدعة حسنة ؛ وإلا فلا .


قال : وقد ظهر لي تخريجها على أصل ثابت ،

ആ സ്ഥിരപ്പെട്ട അടിസ്ഥാനം സഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഉള്ള തെളിവാണ്.നബിസല്ലല്ലാഹു അലൈഹി വസല്ലമ മദീനയിലേക്ക് മുന്നിട്ടപ്പോൾ ആശൂറായ ദിവസം ജൂതന്മാർ നോമ്പ് അനുഷ്ഠിക്കുന്നതായി കണ്ടു അപ്പോൾ തിരുനബി അവരോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ അവർ പറഞ്ഞു ഈ  അള്ളാഹു ഫിർഔനിനെ മുക്കി നശിപ്പിക്കുകയും മൂസാനബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണ്.അതുകൊണ്ട് ഞങ്ങൾ അല്ലാഹുവിനെ ശുക്കറായി നോമ്പ് അനുഷ്ഠിക്കുന്നു (ഇത് നബി തങ്ങൾ അംഗീകരിക്കുകയും ചെയ്തു )

ഇതിൽ നിന്നും പ്രത്യേകമായ ഒരു ദിനത്തിൽ അല്ലാഹു ചെയ്ത അനുഗ്രഹത്തിന്റെ മേൽ അല്ലാഹുവിനെ ശുക്ർ ചെയ്യേണ്ടതാണെന്ന് മനസ്സിലാക്കാം അത് അല്ലാഹുവിൻറെ നിഅമത്ത് ലഭിച്ചതാവട്ടെ പ്രയാസം നീങ്ങിപ്പോയതാവട്ടെ . *ഓരോ വർഷത്തിലും തുല്യമായ ദിവസം ആവർത്തിക്കുമ്പോൾ ആ പ്രവർത്തനം മടങ്ങി വരുന്നതുമാണ്.



 وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم قدم المدينة ، فوجد اليهود يصومون يوم عاشوراء، فسألهم فقالوا : هو يوم أغرق الله فيه فرعون ، ونجى موسى ؛ فنحن نصومه شكرا لله تعالى .


فيستفاد منه فعل الشكر لله على ما مَنّ به في يوم معين ، من إسداء نعمة أو دفع نقمة، ويعاد ذلك في نظير ذلك اليوم من كل سنة .



അല്ലാഹുവിനെ നന്ദി ചെയ്യുക എന്നത് വിവിധ ഇബാദത്തുകളെ കൊണ്ട് ഉണ്ടാകും അത് സുജൂദ് ആവാം നോമ്പനുഷ്ഠിക്കൽ ആവാം സ്വദഖയാവാം ഖുർആൻ പാരായണം ആവാം ഈ പരീക്ഷ ഈ ദിനത്തിൽ കാരുണ്യത്തിന്റെ നബി മുത്തുനബി വെളിവായ് അതിനേക്കാൾ വലിയൊരു അനുഗ്രഹം എന്തൊരു അനുഗ്രഹമാണ് ഉള്ളത്

والشكر لله يحصل بأنواع العبادة ، كالسجود والصيام والصدقة والتلاوة ؛ وأي نعمة أعظم من النعمة ببروز هذا النبي نبي الرحمة في ذلك اليوم ؟

*അതുകൊണ്ടുതന്നെ അവിടുന്ന് ജനിച്ച അതേ ദിവസം തന്നെ പ്രത്യേകം പരിഗണിക്കൽ ആവശ്യമാണ്* ആശുറായ ദിവസത്തിൽ മൂസാ നബിയുടെ ചരിത്രംഇതിനോട് യോജിക്കുന്നു. ഇനി ആ *പ്രത്യേകത ദിവസം പരിഗണിച്ചിട്ടില്ലെങ്കിൽ ആ മാസത്തിലെ ഏത് ദിവസവും മൗലിദ് പരിപാടി സംഘടിപ്പിക്കുന്നത് കുഴപ്പമില്ല* ചിലർ വർഷത്തിലെ ഏതെങ്കിലും ഒരു ദിവസം നടത്തിയാലും മതി എന്ന് പറഞ്ഞവരുണ്ട്.ഇതാണ് മൗലിദിന്റെ പ്രമാണവുമായി ബന്ധപ്പെട്ട് ഉള്ള ഒരു ചർച്ച

وعلى هذا : فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء، ومن لم يلاحظ ذلك : لا يبالي بعمل المولد في أي يوم من الشهر، بل توسع قوم فنقلوه إلى يوم من السنة، وفيه ما فيه .


فهذا ما يتعلق بأصل عمله .

 *ഇനി മൗലിദ് പരിപാടിയിൽ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ അല്ലാഹുവിനെ ശുക്റിന്റെ മേലിൽ അറിയിക്കുന്ന കാര്യത്തിൽ ചുരുക്കേണ്ടതാണ് നേരത്തെ പറഞ്ഞതുപോലെ ഖുർആൻ പാരായണവും ഭക്ഷണവിതരണവും തിരുനബിയുടെ മദ്ഹ് കാവ്യങ്ങളും നന്മയിലേക്കും പരലോക പ്രവർത്തനങ്ങളിലേക്കും ഹൃദയങ്ങളെ കൊണ്ടുപോകുന്ന കീർത്തനങ്ങളും എല്ലാം ചെയ്യേണ്ടതാണ്* .


*അപ്പോൾ വാദ്യോപകരണങ്ങളും മറ്റും ഉപയോഗിക്കുന്നതും മറ്റു കാര്യങ്ങൾ കൂടുതൽ ചെയ്യുന്നതും ആ ദിവസത്തിൽ സന്തോഷം ഉണ്ടാക്കുന്ന  ഹലാലായ എല്ലാ കാര്യങ്ങളും അതിലേക്ക് ചേർക്കുന്നതിന് വിരോധമില്ല. ഹറാമോ കറാഹത്ത് ആയ കാര്യങ്ങൾ അതിലേക്ക് ചേർക്കുന്നത് വിലക്കേണ്ടതാണ് .ഇപ്രകാരം തന്നെ ഖിലാഫിൽ ഔലയും ഒഴിവാക്കേണ്ടതാണ്* (അൽ ഹാവി ലിൽ ഫതാവ ١/٢٢٢ അൽ അജ്വി ബത്തുൽ മർളിയ്യ ഇമാം സഖാവി (അസ്ഖലാനിയുടെ ശിഷ്യൻ )

وأما ما يعمل فيه : فينبغي أن يقتصر فيه على ما يفهم به الشكر لله تعالى ، من نحو ما تقدم ذكره من التلاوة والإطعام والصدقة ، وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخير والعمل للآخرة .


وأما ما يتبع ذلك من السماع واللهو وغير ذلك : فينبغي أن يقال: ما كان من ذلك مباحا بحيث يقتضي السرور بذلك اليوم : لا بأس بإلحاقه به، وما كان حراما أو مكروها فيمنع، وكذا ما كان خلاف الأولى " انتهى من "الحاوي للفتاوي" (1/ 229) .


ഇത്രയും വിവരിച്ചതിൽ നിന്നും  ഇമാം അസ്ഖലാനി റ മൗലിദ് പരിപാടിയെ ആദ്യ നൂറ്റാണ്ടിൽ ഇല്ലാത്ത  പിഴച്ച ബിദ്അത്തായി എണ്ണിയിട്ടുണ്ട് എന്ന് പറഞ്ഞ്  പോസ്റ്റ് ഇറക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാരുടെ തട്ടിപ്പ് നമുക്ക് മനസ്സിലായിക്കഴിഞ്ഞു.

മൗലിദ് തിരുനബി ജനിച്ച അന്നുതന്നെ നടത്താൽ പ്രത്യേകം പുണ്യമാണെന്നും ഭക്ഷണവിതരണം അടക്കമുള്ള പുണ്യകർമ്മങ്ങൾ അന്ന് നടത്തണമെന്നും അതിന് അടിസ്ഥാനം ഉണ്ടെന്നും പറഞ്ഞ ഉദ്ധരണികൾ മുഴുവനും കട്ടുവച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി പുരോഹിത വർഗ്ഗം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുപോലെയാണ് ഇവർ കൊണ്ടുവരുന്ന ഏതൊരു ഉദ്ധരണിയും മുന്നും പിന്നും കട്ടുവെക്കുകയും അർത്ഥം തെറ്റിച്ച് എഴുതുകയും ചെയ്യുക എന്നത് കളവു മത്സരം നടത്തുന്ന ഇവരുടെ പതിവാണ് എന്ന് എല്ലാവരും മനസ്സിലാക്കുക



മൗലിദ് പരിപാടിയെ ബിദ്അത്ത് ആക്കി മാറ്റുന്ന വഹാബി പുരോഹിതന്മാർ ലോകപ്രശസ്ത പണ്ഡിതർ സഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ വ്യാഖ്യാനം എഴുതിയ ശൈഖുൽ ഇസ്ലാം ഹാഫിളു ദ്ധുൻയാ ഇബ്നു ഹജറുൽ അസ്ഖലാനി റഹ്മത്തുള്ള വിവരമുള്ളവരേക്കാൾ ദീനിന്റെ അടിസ്ഥാന നിയമങ്ങൾ അറിയുന്നവരല്ല


Aslam Kamil Saquafi parappanangadi



https://chat.whatsapp.com/L3hACOhFXeaLy1mxEdsBgB

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...