Monday, September 4, 2023

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 4/313അവലംബം അഫ്ഗാനിയും അബ്ദുവും തന്നെ*

 https://www.facebook.com/100024345712315/posts/pfbid0216tiyeh4gEKg14HsoMgwF8fqWGER12KLWACMmmyftLY64LxWi1286Tcat8ZU7ZPql/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 4/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അവലംബം അഫ്ഗാനിയും 

  അബ്ദുവും തന്നെ*


വക്കം മൗലവിയുടെ വികല ചിന്തകൾ  ഈജിപ്തിലെ മത യുക്തിവാദികളായ അഫ്ഗാനി, അബ്ദു , റശീദ് രിള എന്നീ ത്രിമൂർത്തികളുടേതാണെന്നതിന് ചില രേഖകൾ കൂടി നമുക്ക് വായിക്കാം. 

ഇതിലൂടെ ഇവർ തമ്മിലുളള ബന്ധത്തിന്റെ ആഴവും അളന്നെടുക്കാം.


വിസ്ഡം (ജിന്ന്) ഗ്രൂപ്പ് പുറത്തിറക്കിയ വഹാബി നവോത്ഥാനം വിമർശകരും വസ്തുതകളും എന്ന പുസ്തകത്തിൽ നിന്ന് :


"ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ പരിഷ്കരണ ചിന്തകളും അദ്ദേഹത്തിൻെറ ഇസ്‌ലാഹി ദഅവത്തും കേരളത്തിലേക്ക് കടന്നുവരുന്നത് വക്കം മുഹമ്മദ് അബ്ദുൽ ഖാദിർ മൗലവിയും ഈജിപ്തിലെ അൽമനാർ പത്രാധിപർ സയ്യിദ് മുഹമ്മദ് റഷീദ് രിളയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.  വ്യക്തമായ രേഖകളാൽ സുദൃഢമായ ഈ ബന്ധം ആർക്കും നിഷേധിക്കാൻ കഴിയുകയില്ല. റഷീദ് രിള യുടെ അൽമനാർ മാസിക വക്കം അബ്ദുൽ ഖാദിർ മൗലവി തുടർച്ചയായി വായിച്ചിരുന്നു...

വക്കം മൗലവി പ്രസിദ്ധപ്പെടുത്തിയിരുന്ന ദീപിക, അൽ ഇസ്‌ലാം, സ്വദേശാഭിമാനി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ റഫറൻസ് കൃതിയും ഈജിപ്തിൽ നിന്നും ലഭിച്ചിരുന്ന അൽമനാർ മാസികയായിരുന്നുവെന്ന് വക്കം മൗലവി റഷീദ് രിളക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു...

അൽമനാറിന്റെ തുടർച്ചയായ വായനയിൽ എനിക്കൊരു പുതിയ ആത്മാവിനെ ലഭിച്ചത് പോലെ അനുഭവപ്പെടുന്നു. അന്ധകാര നിബിഡമായ ജീവിതം നയിക്കുന്ന ഇവിടുത്തെ മുസ്ലിം സമൂഹത്തിന് അൽമനാറിന്റെ സന്ദേശങ്ങൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.  അതിനായി ഞാൻ "അൽ ഇസ്‌ലാം" എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിച്ചിട്ടുണ്ട്...

ഈ ചിന്തകളാണ് തിരുവിതാംകൂറിൽ ഇസ്‌ലാഹി പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വക്കം മൗലവിയും റഷീദ് രിളയും തമ്മിൽ നടത്തിയ സുദീർഘമായ കത്തിടപാടുകൾ ഇതിനുള്ള സുവ്യക്തമായ തെളിവുകൾ നൽകുന്നുണ്ട്. ഇന്ത്യൻ രൂപക്ക് ഇന്നത്തെക്കാളും മൂല്യമുണ്ടായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ അഞ്ചു രൂപ തപാലിൽ അയച്ചു തനിക്ക് നഷ്ടപ്പെട്ട അൽമനാറിന്റെ കോപ്പികൾ ആവശ്യപ്പെടുന്ന വക്കം മൗലവിയുടെ വായനാശീലവും യാഥാർഥ്യങ്ങൾ അറിയാനുള്ള അദ്ദേഹത്തിൻ്റെ പ്രത്യേക താൽപര്യവും വാക്കുകൾക്കും വരികൾക്കും ഉപരിയാണ്. " 

(വഹാബി നവോത്ഥാനം 

വിമർശകരും വസ്തുതകളും. 

പേജ് 96, 97 വിസ്ഡം ബുക്സ് )


ഇവരുടെ അറബിക് കോളേജുകളിൽ പാഠ്യപദ്ധതിയായി സ്വീകരിച്ചിരുന്നതും ഈ ത്രിമൂർത്തികളുടെ ഗ്രന്ഥങ്ങളായിരുന്നു. 


"ഈജിപ്ഷ്യൻ നവോത്ഥാനത്തിന്റെ സാരഥികളായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയവർക്ക് കേരളത്തിലെ മുജാഹിദുകൾ നൽകിയ ആദരവ്, അവരുടെ ആശയാദർശങ്ങൾ ഇവിടുത്തെ മുജാഹിദുകളെ സ്വാധീനിച്ചതിന്റെ വ്യക്തമായ തെളിവാണ്. അവരുടെ ഗ്രന്ഥങ്ങളും കൃതികളും നാം നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും നമ്മുടെ അറബി കോളേജുകളിൽ പഠിപ്പിക്കുകയും ചെയ്തു. മുഹമ്മദ് അബ്ദുവിന്റെ രിസാലത്ത് തൗഹീദ് അവയിലൊന്നാണ്...

രിസാലത്തു തൗഹീദിന് പുറമേ വഹിയു മുഹമ്മദി, മനാഹി ലുൽ ഇർഫാൻ, മുഹാളിറാത്തുൻ ഫീ താരീഖിൽ ഇസ്‌ലാമി, തഫ്സീറുൽ മനാർ, തഫ്സീറുൽ മറാഗി തുടങ്ങിയ ഈജിപ്തിലെ ഇസ്‌ലാഹി പണ്ഡിതരുടെ ഗ്രന്ഥങ്ങളാണ് നാം പാഠ്യപദ്ധതിയായി സ്വീകരിച്ചത്. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 25 )


ഉത്തമ നൂറ്റാണ്ടിലെ മുജ്തഹിതുകളായ ഇമാം ശാഫിഈ(റ)യെ പോലുള്ള ഇമാമുകളെ സുന്നികൾ തഖ്ലീദ് ( അനുകരിക്കുക) ചെയ്യുന്നതിനെ തെറ്റായി ചിത്രീകരിക്കുകയും

ഞങ്ങൾ ഖുർആനിന്റെയും ഹദീസിന്റെയും ആളുകളാണ്, ഏതെങ്കിലും "പാള കിതാബുകൾ" ആശ്രയിക്കുന്നവരെല്ലായെന്ന് പൊതുസമൂഹത്തിൽ വിളിച്ചു പറയും  ചെയ്യുന്നവർ  ഈജിപ്തിലെ മത യുക്തിവാദികളെ /ഹദീസ് നിഷേധികളെ പിന്തുടർന്നവരാണെന്ന വസ്തുത മനസ്സിലാക്കാനാണ് ഇത്രയും ഭാഗങ്ങൾ ഇവരുടെ പ്രസിദ്ധീകരണത്തിൽ നിന്നും ഉദ്ധരിച്ചത്. 


ഇവരുടെ അവലംബം അഫ്ഗാനിയും അബ്ദുവും തന്നെയാണ്. ഇനി ഈ ത്രിമൂർത്തികളുടെ ചരിത്രം പഠിക്കുമ്പോഴാണ് സത്യത്തിൽ നാം ഞെട്ടിത്തരിക്കുക.


                         (തുടരും )

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...