Tuesday, June 27, 2023

ഇൽമുൽ കലാമിനെ ആക്ഷേപിച്ചു കൊണ്ട് മിൻദാദിൽ നിന്ന് ഇബ്നു അബ്ദുൽ ബറ് ഉദ്ധരിച്ചിട്ടില്ലേ ?

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0


Aslam Kamil Saquafi parappanangadi


ഇൽമുൽ കലാമിനെ ആക്ഷേപിച്ചു കൊണ്ട്  മിൻദാദിൽ നിന്ന് ഇബ്നു അബ്ദുൽ ബറ് ഉദ്ധരിച്ചിട്ടില്ലേ ?


മറുപടി


ഖാതിമത്തുൽ മുഹഖിഖീൻ ഇബ്നു ഹജറു അൽ ഹൈതമി റ  തന്റെ

ഫതാവൽഹദീസിയ്യയിൽ മിൻദാദിന്റെ വാദത്തെ പറ്റി യുള്ള ചോദ്യവും ഉത്തരവും ഇങ്ങനെ വായിക്കാം .


ഇബ്നു ഖുവൈസ് മിൻദാദ്

 എന്നയാൾ ഇൽ മുൽകലാമിന്റെ (വിശ്വാസ ശാസ്ത്രം) ഗ്രന്ഥങ്ങൾ ഉടമയാക്കാനോ വാടകക്ക് കൊടുക്കാനോ പാടില്ല എന്നും അതെല്ലാം നശിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ടല്ലോ അവരെ പറ്റി പല വാദങ്ങളും അയാൾ രേഖപ്പെടുത്തിയിട്ടുണ്ട് .

പിന്നെ എങ്ങനെയാണ് കലാമിന് മഹത്വം ഉണ്ടെന്നു പറയുന്നത്. ?


മറുപടി



ഇമാമുൽ ഹറമൈനിയുടെ ഗ്രന്തം  ഇർഷാദിന്റെ വ്യാഖ്യാതാവ് ഇബ്നു ബര്‍സ  റ പറയുന്നു.


അബു ഖുവൈസ് മിൻദാദ്

 നിന്നുള്ള മേൽ റിപ്പോർട്ട് ശരിയല്ല (അതായത് അദ്ദേഹത്തിൽ നിന്നും അങ്ങനെ ഉദ്ധരിക്കപ്പെടുന്ന റിപ്പോർട്ട് സഹീഹായി വന്നിട്ടില്ല)ഇനി അത് സ്വഹീഹാണെന്ന് സങ്കൽപ്പിച്ചാലും

സത്യം അദ്ദേഹത്തിന് എതിരെ പ്രമാണമായി  നിലനിൽക്കുന്നുണ്ട്.അശ്അരിയത്തിന്റെ തത്വങ്ങളും അവരുടെ അഭിപ്രായങ്ങളും നീ പരിശോധിച്ചാൽ അതെല്ലാം ഇൽമുൽ കലാമിലേക്ക് മടങ്ങുന്നതായി  നിനക്ക് കണ്ടെത്താം. 

അത് തൗഹീദിന്റെ വിജ്ഞാനമാണ് .തൗഹീദിന്റെ വിജ്ഞാനം ആരെങ്കിലും എതിർത്താൽ അവൻ ഖുർആൻ നിഷേധിച്ചവനാണ് അത് പരാജയവും നന്ദികേടും തന്നെയാണ് .


അബു ഖുവൈസ് മിൻദാദ് ന്റെ  അഭിപ്രായം സ്വീകരിക്കുകയും എന്നിട്ട് ഉമ്മത്തിലെ ശ്രേഷ്ഠന്മാരുടെയും

സ്വഹാബത്തും അതിനുശേഷം ഉള്ള മഹത്തുക്കളും ഉൾപെട്ട

 ഈ സമുദായത്തിലെ പണ്ഡിതന്മാരുടെയും 

 വാക്കിനെ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും ?

അതിൽ  ഇമാം അശ്അരിയും റ  ഇമാം ബാഹിലിയും റ ഇമാം ഖലാനിസിയും റ ഇമാം മുഹാസിബിയും

ഇമാംഇബ്നു ഫൂറകും ഇമാംഇസ്ഫറായി നിയും ഇമാം ബാഖില്ലാനിയും

 മറ്റു ധാരാളം പണ്ഡിതന്മാർ

رضي الله عنهم

 ഇവരെല്ലാം ഉൾപ്പെടും ഇവരെല്ലാം

അഹ് ലു സുന്നത്ത് ജമാഅത്തിൽ പെട്ടവർ തന്നെയാണ്.


ഇൽ മുൽ കലാമിന്റെ മഹത്വം പറഞ്ഞുകൊണ്ട് അവർ ഇങ്ങനെ കവിത ചൊല്ലി.

വിജ്ഞാനം തേടുന്നവനേ  എല്ലാ വിജ്ഞാനവും ഇൽമുൽ കലാമിന്റെ അടിമയാണ്.


കാസി അബുത്ത്വയ്യിബ് ഇമാമിനോട് ചോദിക്കപ്പെട്ടു ചില ആളുകൾ കലാമിനെ ആക്ഷേപിക്കുന്നുണ്ടല്ലോ അപ്പോൾ അദ്ദേഹം ഇങ്ങനെ കവിത ചൊല്ലി യോഗ്യതയില്ലാത്ത ചിലർ കലാമിനെ ആക്ഷേപിച്ചു അവരുടെ ആക്ഷേപം കൊണ്ട് കലാമിന് ഒരു പ്രയാസവും വരികയില്ല ചക്രവാളത്തിൽ ളുഹാസമയത്തുള്ള സൂര്യൻ ഉദിച്ചു നിൽക്കുമ്പോൾ കാഴ്ചയില്ലാത്തവൻ 

 അതിൻറെ പ്രകാശം കാണുന്നില്ല എന്നത് സൂര്യന് ഒരിക്കലും ന്യൂന്യതത  അല്ല (ഫതാവൽ ഹദീസിയ്യ 205)

فإن قلت : كيف هذا مع قول ابن خويز منداد كتب الكلام لا يجوز تملكها والإجارة فيها باطلة ، ومتى وجدت وجب إتلافها بالغسل والحرق ومثله كتب الأغانى واللهو وشعر السخفاء من المتأخرين وكتب الفلاسفة والعزائم ثم عدى ذلك إلى كتب اللغة والنحو ، وبين ما فيهما من خوض أهلهما فيهما في أمور لا يعلمون صحتها . ثم قال : وكتب الكلام فيها الضلالة والبدع والإلحاد في أسماء الله وصفاته ، والكفر بتأويل القرآن وتحريفه عن موضعه فلا يجوز بقاؤها فى ديار المسلمين لئلا نضل الجاهل. فإن قيل : بعضها حق لأنكم لابد لاحتمون ببعض أقسام أهل الكلام ؟ فجوابه : إن هذا خطأ علينا لأنا لا ننسب إلى الكلام ولا إلى أهله ونحن منهم براء ، ولو تشاغل سنى بالكلام لكان مبتدعا ، والسنى هو المنتسب للسلف الصالح وكلهم زجروا عن الخوض فى مثل هذا ، والخائضون فى هذا من سائر أهل البدع ، ويكفي في الخروج إلى البدعة مسئلة واحدة فكيف وقد أو قروا ظهورهم وأجمعوا نفوسهم انتهى كلام ابن خويز منداد .

قلت : قال ابن برزة شارح إرشاد إمام الحرمين : هذا النقل عنه ،باطل، فإن صح عنه فالحق حجة عليه ، وإذا تصفحت قواعد الأشعرية ومذاهبهم ومبادلتهم وجدتها راجعة لعلم الكلام بل من أنكر علم التوحيد أنكر القرآن وذلك عين الكفران والخسران ، وكيف يرجع لابن خويز منداد وبترك أقاويل أفاضل الأمة وعلماء الملة من الصحابة ومن بعدهم كالأشعرى والباهلى والقلانسى والمحاسبي وابن فورك والاسفرابني

والباقلاني وغيرهم من أهل السنة ،

 وأنشدوا في تفضيله : أبها المقتدى لبطلب علما كل علم عبد لعلم الكلام وقيل للقاضي أبي الطيب : إن قوما يذمون علم الكلام ، فأنشد : عاب الكلام أناس لا خلاق لهم . وما عليه إذا عابوه من ضرر ما عاب شمس الضحى في الأفق طالعة أن لا يرى ضوءها من ليس ذا بصر /الفتاوي الحديثية/205

Aslam Kamil Saquafi parappanangadi

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...