Tuesday, April 18, 2023

ഇരുപത്തിയേഴാം രാവിൽ പള്ളിയിൽ എത്തികാഫ് ഇരിക്കലല്ലേ പുണ്യം*

 *ഇരുപത്തിയേഴാം രാവിൽ പള്ളിയിൽ എത്തികാഫ് ഇരിക്കലല്ലേ പുണ്യം*


റമളാൻ അവസാന പത്തിലും ഒറ്റരാവുകളിലും ഇരുപത്തി ഏഴാം രാവിലും പള്ളിയിൽ ഇഅതികാഫ് ഇരിക്കുകയല്ലേ ചെയ്തത് അത് കൊണ്ട് റമളാൻ അവസാന പത്തിൽ പള്ളിയുടെ പുറത്ത് വെച്ച് ദിക്റ് ചൊല്ലാനോ സദസ്സ് സഘടിപ്പിക്കാനോ പാടില്ല . അവസാന പത്തിൽ പള്ളിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല അത് ബിദ്അത്താണ് നബി ചര്യക്ക് വിരുദ്ധമാണ് എന്നൊക്കെയാണ് ഒഹാബി പുരോഹിതന്മാർ പറഞ്ഞ് കൊണ്ടിരിക്കുന്നത്


പക്ഷെ മുജാഹിദ് പള്ളിയിൽ നബി തങ്ങൾ ഇഅതികാഫ് ഇരുന്നത് പോലെ അവസാന പത്തിലെ മുഴു സമയവും ഒരു ഒഹാബിയും ഇഅതികാഫ് ഇരിക്കുന്നത് കാണുന്നില്ല.

ഈ റമദാനിലെ ഇരുപത്തിയേഴാം രാവിലെ എങ്കിലും രാത്രി മുഴുവനും അല്ലെങ്കിൽ പകൽ മുഴുവനും അവർ പള്ളിയിൽ എത്തികാഫിന്നിരുന്നു എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും

മറിച്ച് വീട്ടിൽ കൂർക്കം വലിച്ചു കിടന്നുറങ്ങുകയായിരിക്കും


മേൽ വാദമുള്ള ഒരു ഒഹാബിയും ഒഹാബിച്ചിയും ഇനിയുള്ള റമളാനിന്റെ അവസാന പത്തിലെങ്കിലും മുഴുസമയവും ഇ അത്തികാഫ് ഇരിക്കുമെന്നും പള്ളിയിൽ നിന്നും പുറത്തിറങ്ങൽ ഒഹാബി വാദപ്രകാരം ബിദ്അത്തായത് കൊണ്ട് പള്ളിയുടെ പുറത്ത് വിജ്ഞാന സദസ്സ് മറ്റോ  സംഘടിപ്പിക്കുകയോ ഒന്നും ചെയ്യാതെ വീട്ടിലേക്ക് പോലും പോകാതെ മുഴുസമയവും ഇ അത്തികാഫിലായി ഇരിക്കുമെന്ന് കരുതുന്നു.


യഥാർത്ഥത്തിൽ ബുദ്ധിയുള്ള ആളുകൾ മനസ്സിലാക്കേണ്ടത് അവസാന പത്തിൽ ഏത് ഇബാദത്തും ചെയ്യാവുന്നതാണ്. അത് പള്ളിയിൽ നിന്ന് ഇബാദത്ത് ചെയ്യാൻ മാത്രമേ സ്വീകാര്യമാവും എന്ന് നിയമം ഇല്ല . പള്ളിയിലും പള്ളിയുടെ പുറത്തും ദിക്കറുകൾ ചൊല്ലാം  വിജ്ഞാന സദസ്സുകളിൽ പങ്കെടുക്കാം ഇബാദത്തുകൾ ചെയ്യാം പള്ളിയിൽ എത്തികാഫ് ഇരിക്കുന്നത് വലിയ പുണ്യമാണെന്ന് മാത്രം. അല്ലാതെ പള്ളിയിൽ എത്തികാഫ് ഇരിക്കാൻ മാത്രമേ പാടുള്ളൂ. പുറത്തിറങ്ങുന്നതും വിജ്ഞാന സദസ്സിൽ പങ്കെടുക്കുന്നതും മറ്റുസദസ്സുകൾ സംഘടിപ്പിക്കുന്നതും പള്ളിയുടെ പുറത്തുവച്ച് ദിക്റ് ചൊല്ലുന്നതും ദുആ ചെയ്യുന്നതും തെറ്റാണെന്ന് പാടില്ല എന്ന ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. ഖുർആനിലോ ഹദീസിലോ അങ്ങനെ തെളിയിക്കാനും സാധ്യമല്ല അതുണ്ടെങ്കിൽ ഈ പുരോഹിത വർഗ്ഗം അതാണ് തെളിയിക്കേണ്ടിയിരുന്നത് പക്ഷേ ഇതുവരെ അവർക്ക് അതിന് സാധിച്ചിട്ടില്ല



അസ് ലം സഖാഫി പരപ്പനങ്ങാടി


No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...