Wednesday, February 8, 2023

അല്ലാഹുവിന് ഭാഗമുണ്ടോ തീരുമാനം ആകാതെ വഹാബികൾ*

 *അല്ലാഹുവിന് ഭാഗമുണ്ടോ തീരുമാനം ആകാതെ വഹാബികൾ*



സ്വഹീഹുൽ ബുഖാരിയുടെ ശറ ഹിൽ ഫത്ഹുൽ ബാരി ശൈഖുൽ ഇസ്‌ലാം ഇബ്നു ഹജർ അൽ അസ്ഖലാനി റ 


ينزل ربنا إلى السماء الدنيا )


എന്ന ഹദീസ്  വിവരിച്ചുകൊണ്ട് പറയുന്നു.



മേൽ ഹദീസ് കൊണ്ട് അല്ലാഹുവിനെ ഭാഗം ഉണ്ട് എന്ന് പറയുന്ന ആളുകൾ തെളിവ് പിടിച്ചിരിക്കുന്നു. അവർപറയുന്നത് അല്ലാഹു മുകൾഭാഗത്ത് ആണ് എന്നാണ് .എന്നാൽ അതിനെ ഭൂരിപക്ഷ പണ്ഡിതന്മാരും എതിർത്തിയിരിക്കുന്നു. കാരണം അല്ലാഹു മുകൾ ഭാഗത്താണ് എന്ന് പറയുമ്പോൾ അവൻ സ്ഥലത്തിലേക്ക് ആവശ്യമുള്ളവനാണ് എന്ന് പറയലിലേക്ക് കുട്ടിക്കളയും അല്ലാഹു അതിൽ നിന്നെല്ലാം ഉന്നതനും പരിശുദ്ധനും ആണ് ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി 3/35


قوله : ( ينزل ربنا إلى السماء الدنيا ) استدل به من أثبت الجهة ، وقال : هي جهة العلو ، وأنكر ذلك [ ص: 37 ] الجمهور [1] لأن القول بذلك يفضي إلى التحيز ، تعالى الله عن ذلك فتح الباري 3/35

https://www.islamweb.net/ar/library/index.php?page=bookcontents&idfrom=2115&idto=2116&bk_no=52&ID=738


എന്നാൽ ഫത്ഹുൽ ബാരി തിരുത്തിക്കൊണ്ട്  ഗൾഫിലെ വഹാബി നേതാവ് ഇബ്നുമാസ് അടിക്കുറിപ്പ് എഴുതുന്നത് കാണുക.


واما اهل السنة وهم الصحابة رضي الله عنهم  ومن اتبعهم باحسان لأنهم يثبتون لله الجهة وهو جهة العلو

സ്വഹാബത്തും അവരെ പിന്തുടർന്നവരുമായ അഹ് ലു സ്സുന്ന അല്ലാഹുവിന്ന് ഭാഗം സ്ഥിരപെടുത്തുന്നു അത് മുകൾ ഭാഗമാണ്.

(അടിക്കുറിപ്പ് ഫത്ഹുൽ ബാരി ഇബ്നു ബാസ് . 3.35 )




സ്വഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ ശറഹ് എഴുതിയ ശൈഖുൽ ഇസ്ലാം ഹാഫിള് ദുൻയാ ഇബ്നു ഹജർ റ യെ തിരുത്തിഉണ്ട് കൊണ്ട് ഇബ്നു ബാസ് അല്ലാഹുവിനെ ഭാഗം ഉണ്ടെന്ന് അത് മുകൾ ഭാഗമാണെന്നും

സ്വഹാബ്തതിന്റെ പേരിൽ  പച്ചക്കളവ് പറയുകയാണ്.



2004 അൽ മനാറിൽ അല്ലാഹുവിന്ന്ഭാഗമുണ്ടന്ന് പറയുന്നു 


അല്ലാഹുവിന്റെ ഇരു കൈകളും (ഇരു ഭാഗവും) വലത് ഭാഗമാണ്

(2004 അൽ മനാർ )



എന്നാൽ 1 1952 ൽ അല്ലാഹുവിന് ഭാഗമുണ്ടന്ന് പറയുന്നത് കുഫ്റും അനാചാരവുമാണന്ന് പറയുന്നു.


1️⃣9️⃣5️⃣2️⃣


അല്ലാഹുവിന് സ്ഥലം,ഭാഗം, രൂപം തുടങ്ങിയവ ഉണ്ടെന്ന് വിശ്വസിക്കൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന അനാചാരമാണ്, കുഫ്റാണ്.


(അൽമനാർ 1952 ജനുവരി പേജ് 34)


വീണ്ടും


1️⃣9️⃣6️⃣0️⃣


 അല്ലാഹുവിനെ ഏതെങ്കിലും ഭാഗവുമായോ പ്രദേശവും ആയോ പ്രത്യേക അടുപ്പമോ ബന്ധമോ ഇല്ല.


(ഖുർആൻ വിവരണം അമാനി പേജ് 233 )


*അപ്പോൾ അല്ലാഹുവിന് ഭാഗം ഉണ്ടെന്ന് പറയുന്ന ഇബ്നു ബാസും  2004 അൽമനാറുകാരനും കാഫിറും പുത്തൻ വാദിയുമായി ?*

https://m.facebook.com/story.php?story_fbid=pfbid0njvKbLqxmxkMMw68Yd2SqftHxsmzW2nH59edEAeXe2fjgmqoH7C1wokK3dzyLFuFl&id=100087448557819&mibextid=Nif5oz



അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി





No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...