Sunday, February 12, 2023

അല്ലാഹു അർശിൽ ഇരുന്നു എന്ന് പറയാമോ?തിരുത്തൽ വീരൻ* *ഫൈസൽ മൗലവിയോട്.*

 🌹🔵🌹

*തിരുത്തൽ വീരൻ*

*ഫൈസൽ മൗലവിയോട്.*


അടുത്ത കാലത്ത് മുജാഹിദായ ഒരാളാണല്ലോ താങ്കൾ.  നിങ്ങൾ കരുതിയ പോലെ വെളുപ്പിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല മുജാഹിദ് പ്രസ്ഥാനം. അതിലെ വൈരുദ്യങ്ങളുടെ മാറാപ്പ് പൊട്ടിച്ചാൽ താങ്കൾ തിരുത്തി, തിരുത്തി വീണ്ടും തിരുത്തി അവസാനം മുജാഹിദ് പ്രസ്ഥാനം പൂർണ്ണമായും തെറ്റാണെന്ന് ബോധ്യപ്പെട്ട് നിങ്ങൾ നിങ്ങളെത്തന്നെ തിരുത്തേണ്ടി വരും, അപ്പോൾ നിങ്ങൾ തറവാട്ടിലേക്ക് തിരിച്ചുവരും,തീർച്ച.


*അല്ലാഹുവിന് ഭാഗമുണ്ടെന്ന് അൽമനാറിൽ എഴുതിയിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞ താങ്കൾക്ക് അത് തിരുത്തേണ്ടി വന്നല്ലോ.അതിന് താങ്കൾ കാരണം പറഞ്ഞത് 1952 പഴയ അൽമനാറിൽ അല്ലാഹുവിന് ഭാഗം ഇല്ലെന്ന് എഴുതിയിട്ടുണ്ടെന്നാണ് .* *അപ്പോൾ പുതിയത് തെറ്റാണെന്നും പഴയത് ശരിയാണെന്നും താങ്കൾ തീരുമാനിച്ചു.*


എങ്കിൽ, അല്ലാഹു അർഷിൽ ഇരുന്നു എന്ന് വിശ്വസിക്കണം എന്നാണല്ലോ താങ്കൾ അടക്കമുള്ള മുജാഹിദുകളുടെ പുതിയ വാദം. *എന്നാൽ മുജാഹിദ് സ്ഥാപകൻ കെഎം മൗലവിയുടെ അംഗീകാരത്തോടെ പുറത്തിറക്കിയതും അമാനി മൗലവി, അലവി മൗലവി, മൂസ മൗലവി തുടങ്ങിയവർ ചേർന്ന് എഴുതിയതുമായ ഖുർആൻ പരിഭാഷയിൽ  അല്ലാഹു അർഷിൽ ഇരുന്നു എന്ന് പറയരുത്. അത് അല്ലാഹുവിനെ സൃഷ്ടികളോട്  തുല്യമാക്കലാണ് എന്ന് പഠിപ്പിച്ചിട്ടുണ്ടല്ലോ.*


" അർഷിൽ അവൻ ആരോഹണം ചെയ്തു എന്ന വാക്യത്തിന്റെ ബാഹ്യർത്ഥത്തെ മാത്രം അടിസ്ഥാനമാക്കി അല്ലാഹു അർഷിന്മേൽ ഇരിക്കുകയാണ് എന്നും മറ്റും ചില ആളുകൾ പറഞ്ഞിട്ടുള്ളത് സ്വീകാര്യമല്ല തന്നെ.അല്ലാഹുവിനെ സൃഷ്ടികളോട് സമപ്പെടുത്തലും അവന്റെ ഗുണവിശേഷണങ്ങളെ നിരാകരിക്കലുമാണത്.

(ഖുർആൻ വിവരണം 1102, KNM)


*പിൽക്കാലത്ത് കെ,ഉമർ മൗലവി ഇങ്ങനെ എഴുതി :*

*അല്ലാഹു സിംഹാസനത്തിൽ ഇരുന്നു എന്ന് പറയാൻ പാടില്ലെന്ന് ചിലർ പറയാറുണ്ട്. അത് അവരുടെ വിവരക്കേടാണ്. ഇരുന്നു എന്ന് അല്ലാഹു പറഞ്ഞതാണ്.* (ഫാത്തിഹയുടെ

തീരത്ത് പേജ് 17. KNM) 


*ഇതിൽ ഏതാണ്  തെറ്റ്*

*ഏതാണ് ശരി.??*


*അമാനിമൗലവി,അലവിമൗലവി തുടങ്ങിയവരെ തള്ളിപ്പറയുമോ?അല്ല ഉമർ മൗലവിയെയാണോ തള്ളുക.??*

                        (തു ട രും)

*✍️aslamsaqafi payyoli*

      9048 171 939

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...