Saturday, January 7, 2023

ഇസ്തിഗാസ.ഇബ്നു ഉമർ (റ) നടത്തിയത് ഇസ്തിഗാസ തന്നെ

 ഇബ്നു ഉമറിന്റെ (റ) കാലു കോച്ചിയ സംഭവം അടങ്ങിയ നിവേദനത്തിൽ ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നവരോട്:

മുത്തബിഉസ്സുന്ന ഇബ്നു ഉമർ (റ) നടത്തിയത് ഇസ്തിഗാസ തന്നെ! 


حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)


ഇമാം ബുഖാരി (റ) ''അൽ അദബുൽ മുഫ്റദ്'' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഈ നിവേദനത്തിന്റെ വ്യത്യസ്ത രിവായത്ത്‌ ഇമാം ഇബ്ൻ സുന്നി (റ) (വഫാത്ത് ഹി:364) ''അമലുല്ലൈലി വൽ യൗം'' എന്ന ഗ്രന്ഥത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

يا محمدُ 

يا محمداه

محمدُ 

എന്നിങ്ങനെ വ്യത്യസ്ത പ്രയോഗങ്ങൾ ആ നിവേദനങ്ങളിൽ കാണാം.


''യാ മുഹമ്മദാഹ്'' എന്ന നിവേദനത്തെ വിശദീകരിച്ച അല്ലാമ മുല്ലാഅലിയ്യുൽഖാരി (റ) എഴുതുന്നു:


وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة (شرح الشفاء : ٤١/٢)


''മഹാനായ ഇബ്നുഉമർ(റ) തിരുനബിയോടുള്ള ﷺ  സഹായ തേട്ടത്തിലൂടെ അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണിവിടെ''.

(ശർഹുശ്ശിഫാ: 2/14)


👉🏼 ഇസ്തിഗാസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പറയുന്നവരുടെ ന്യായം നോക്കൂ: 

''യാ മുഹമ്മദാഹ് (يا محمّداه) എന്നൊരു നിവേദനം കൂടിയുണ്ടല്ലോ? അത് നുദ്ബയാണെന്നത് മുല്ലാഅലിയ്യുൽഖാരി തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ?.അപ്പോൾ അതെങ്ങനെ ഇസ്തിഗാസക്ക് രേഖയാകും? ''


■ മറുപടി 1️⃣


(A) അത് ഇസ്തിഗാസയാണെന്ന് മുല്ലാ അലിയ്യുൽഖാരി (റ) തന്നെ പറഞ്ഞത് നാം നേരത്തെ വായിച്ചതാണ്. വ്യസനത്തോടെയും ഇസ്തിഗാസ നടത്താമല്ലോ.


(B) വ്യാകരണ ശാസ്ത്രം അനുസരിച്ച് നുദ്ബ രണ്ടിനമാണ്.


പ്രസിദ്ധമായ വ്യാകരണ ശാസ്ത്ര ഗ്രന്ഥമായ ഇബ്നു മാലിക്കിന്റെ (റ) അൽഫിയ്യയുടെ വിശദീകരണത്തിൽ ഇബ്നു ഉസൈമീൻ രേഖപ്പെടുത്തിയതു നോക്കൂ:


ﻭﻓﻲ اﻻﺻﻄﻼﺡ: اﻟﻨﺪاء ﻟﻠﺘﻔﺠﻊ ﻋﻠﻰ اﻟﺸﻲء ﺃﻭ ﻟﻠﺘﻮﺟﻊ ﻣﻨﻪ.

(شرح ألفية بن مالك للعثيمين)


സാങ്കേതിക തലത്തിൽ നുദ്ബ രണ്ടിനമാണ്.

ഒന്ന്: യഥാർത്ഥത്തിലോ ഫലത്തിലോ ഇല്ലാതായ ഒന്നിനെ വ്യസനിച്ചു വിളിക്കുക. മരണപ്പെടുകയോ നാടുവിടുകയോ ചെയ്ത ഉറ്റ മിത്രങ്ങളെ വ്യസനിച്ചു വിളിക്കുന്നത് അതിനുദാഹരണമാണ്.

രണ്ട്: വേദനയുടെ കാരണത്തെയോ വേദനിക്കുന്ന സ്ഥലത്തെയോ വിളിക്കുക. എന്റെ ദുഖമേ! എന്റെ തലയേ! തുടങ്ങിയ വിളികൾ അതിനുദാഹരണമാണ്.


നുദ്ബയുടെ രണ്ടാം ഇനം ഇവിടെ ഉദ്ദേശ്യമല്ലെന്ന കാര്യം തീർച്ചയാണ്. കാരണം അബ്ദുല്ലഹിബ്നു ഉമർ(റ) വിളിച്ചത് വേദനയുടെ കാരണത്തേയോ അതിന്റെ സ്ഥലത്തേയോ അല്ലല്ലോ. ആയിരുന്നെങ്കിൽ തന്റെ കാലിനെയായിരുന്നു അദ്ദേഹം വിളിക്കേണ്ടിയിരുന്നത്.

അതുപോലെ തന്നെ ഒന്നാം ഇനവും ഇവിടെ ലക്ഷ്യമല്ല. കാരണം തിരുനബിയുടെ ﷺ  വിയോഗത്തിൽ വേദനിച്ചല്ലല്ലോ  മഹാനായ അബ്ദുല്ലഹിബ്നു ഉമർ(റ) ഈ സന്ദർഭത്തിൽ തിരുനബിയെ ﷺ വിളിച്ചത്.


മറിച്ച്, കാലു കോച്ചുക എന്ന വിഷമത്തിൽ നിന്നു സുഖം പ്രാപിക്കാൻ തന്റെ മഹ്ബൂബിനെ വിളിച്ചതാണിതെന്ന് സാഹചര്യം  സാക്ഷ്യപ്പെടുത്തുന്നു. തന്നെയുമല്ല വേർപാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കൽ ദുഖത്തെയാണ് ഉണ്ടാക്കുക. സന്തോഷത്തെയല്ല. ഇക്കാര്യം ഏതൊരാളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്. മഹ്ബൂബിന്റെ വേർപാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഖം രോഗത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ അത് നിമിത്തം എങ്ങനെയാണ് രോഗം ഭേദമാവുക.?


(C) അലിഫും സാകിനായ ഹാഉം നുദ്ബയിൽ മാത്രമല്ല പ്രവേശിക്കുക. ഇസ്തിഗാസയിലും അത് പ്രവേശിക്കാവുന്നതാണ്.


ഇബ്നു ഉസൈമീൻ തന്നെ പറയുന്നു:


[ﻭﻻﻡ ﻣﺎ اﺳﺘﻐﻴﺚ ﻋﺎﻗﺒﺖ ﺃﻟﻒ - ﻭﻣﺜﻠﻪ اﺳﻢ ﺫﻭ ﺗﻌﺠﺐ ﺃﻟﻒ] 


قوله: (ولام ما استغيث عاقبت ألف) بمعنى: أنها قد تحذف اللام ويأتي بعدها ألف بدلها، فتقول في: يا لزيدٍ لعمرٍو: يا زيدا لعمرٍو، ونقول: إن الألف بدلاً عن اللام، كما قال ابن مالك: (عاقبت ألف).

(شرح ألفية بن مالك للعثيمين)


മുസ്തഗാസിൽ (സഹായം തേടപ്പെടുന്നവൻ) പ്രവേശിക്കുന്ന ലാമിനെ കളയപ്പെടുകയും അതിനു പകരമായി അതിന്റെ അവസാനത്തിൽ ഒരു അലിഫിനെ കൊണ്ടുവരികയും ചെയ്യാറുണ്ട്. അപ്പോൾ "യാ സൈദാ ലി അംറിൻ" (ഓ സൈദെ.. ) എന്ന്  പറയും. (ശർഹുൽ അൽഫിയ്യ )


• അല്ലാമ ഖുള് രീ പറയുന്നു:


خاتمة: ﺇِﺫَا ﻭَﻗَﻒَ ﻋَﻠﻰَ اﻟﻤُﺴْﺘَﻐَﺎﺙِ مَعَ الأَلفِ جَازَ إِلْحَاقُهَا هَاءَ السَّكْتِ.(حاشية الخضري)


മുസ്തഗാസിന്റെ മേൽ അലിഫോട് കൂടെ വഖ്‌ഫു ചെയ്യുമ്പോൾ അതോട് ഒരു സക്തിന്റെ ഹാഇനെ ചേർക്കാവുന്നതാണ്.

(ഹാഷിയത്തുൽ ഖുള് രീ)


ഇത് പ്രകാരം "യാമുഹമ്മദാഹ്" എന്ന പ്രയോഗം ഇസ്തിഗാസ തന്നെയാണ്.


(4) മറ്റൊരു രിവായത്തിൽ യാമുഹമ്മദു" എന്നുമുണ്ടല്ലോ. ആ പ്രയോഗം ഇസ്തിഗാസയാണെന്നതിൽ സംശയമില്ല. അതിനാൽ ആ രിവായത്തിന്റെ വെളിച്ചത്തിൽ "യാമുഹമ്മദാഹ്" എന്ന പ്രയോഗവും ഇസ്തിഗാസയാവുന്നതിൽ തടസ്സമില്ല.


■ മറുപടി 2️⃣

അൽബാനിയുടെ സമ്മതം


ഇബ്നു തൈമിയ്യ തന്റെ "അൽ കലിമുത്വയ്യിബ"  എന്ന ഗ്രന്ഥത്തിൽ പ്രസ്തുത നിവേദനം കൊണ്ടു വന്നതു നോക്കൂ:

ﻓﻲ اﻟﺮﺟﻞ ﺇﺫا ﺧﺪﺭﺕ

٢٣٦- ﻋﻦ اﻟﻬﻴﺜﻢ ﺑﻦ ﺣﻨﺶ ﻗﺎﻝ: ﻛﻨﺎ ﻋﻨﺪ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻤﺎ، ﻓﺨﺪﺭﺕ ﺭﺟﻠﻪ ﻓﻘﺎﻝ ﻟﻪ ﺭﺟﻞ: اﺫﻛﺮ ﺃﺣﺐ اﻟﻨﺎﺱ ﺇﻟﻴﻚ، ﻓﻘﺎﻝ: ﻳﺎ ﻣﺤﻤﺪ، ﻓﻜﺄﻧﻤﺎ ﻧﺸﻂ ﻣﻦ ﻋﻘﺎﻝ


ഇത് ഉദ്ധരിച്ചു കൊണ്ട്  അനുബന്ധങ്ങൾ ഒന്നും ഇബ്ൻ തൈമിയ്യ കൊണ്ടു വന്നില്ല എന്നത്  ശ്രദ്ധേയമാണ്!


അൽബാനി "അൽകലിമുത്വയ്യിബ്" എന്ന കിതാബിന്റെ ആമുഖത്തിൽ നടത്തിയ പരാമർശമാണ് ഇത് ⤵️


أنصح لكل من وقف على هذا الكتاب و غيره ألا يبادر إلى العمل بكل ما فيه من الأحاديث إلا بعد التأكد من ثبوته وقد سهلنا له الطريق إلى ذلك بما علقناه عليه ، فما كان ثابتا منها عمل به و عض عليه بالنواجد و إلا تركه .

(تخريج الكلم الطيب لألباني)


''ഏത് ഗ്രന്ഥത്തിലും പാലിക്കേണ്ടതു പോലെത്തന്നെ സ്ഥിരപ്പെട്ട ഹദീസുകൾ മാത്രമെ സ്വീകരിക്കാനും, അതനുസരിച്ചു പ്രവർത്തിക്കാനും പറ്റുകയുള്ളൂ എന്ന് ഞാൻ വായനക്കാരെ ഉണർത്തുകയാണ്.

ഈ ഗ്രന്ഥത്തിലെ അനുബന്ധത്തിൽ ഹദീസുകളിലെ നെല്ലും പതിരും വേർതിരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വായനക്കാർ അത് ശ്രദ്ധിക്കൽ അനിവാര്യമാണ്. "


ശേഷം അദ്ദേഹം തന്നെ പറയുന്നു:


وفيها ما يبدو أنها منافية للتوحيد ،كحديث المناداة بيا محمد (رقم ٢٣٦)

 (مقدمة تخريج الكلم الطيب لألباني)


''യാ മുഹമ്മദു'' എന്ന വിളി അടങ്ങിയ നിവേദനങ്ങളെ പോലെ തൗഹീദിനു എതിരാണെന്ന് വ്യക്തമായ സ്വീകാര്യ യോഗ്യമല്ലാത്ത നിവേദനങ്ങളും ഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്.''


ഇബ്ൻ ഉമറിൽ (റ) നിന്നുള്ള പ്രസ്തുത നിവേദനത്തെ പറ്റിയാണ് ഇവിടെ പരാമർശം. ഈ നിവേദനത്തിൽ തൗഹീദിനു നിരക്കാത്ത ആശയം ഉണ്ടത്രേ! അഥവാ ഇസ്തിഗാസ ഉണ്ടത്രേ!

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...