Sunday, October 9, 2022

മൗലിദ്_ആഘോഷം_ശീഈ_ആചാരമോ

 #മൗലിദ്_ആഘോഷം_ശീഈ_ആചാരമോ?


ഇമാം നവവിയുടെ ഉസ്താദ് ഇമാം അബു ശാമ പറയുന്നു: നബി ﷺ ജനിച്ച ദിവസത്തോടനുബന്ധിച്ച് ഇര്‍ബലിൽ ഓരോ വർഷവും നടത്താറുള്ള ദാനധർമ്മങ്ങൾ, സന്തോഷപ്രകടനങ്ങൾ, അലങ്കാരം,  മറ്റു നല്ല കാര്യങ്ങൾ- ഇവയെല്ലാം നമ്മുടെ കാലത്ത് ആവിഷ്കരിച്ച നല്ല ബിദ്അത്തിൽ പെട്ടതാണ്.

 ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ നിർധനരായ ആളുകളെ സഹായിക്കുക എന്ന നന്മയുള്ളതോടു കൂടെ തന്നെ അത് ചെയ്യുന്നവർക്ക് നബിയോടുള്ള സ്നേഹത്തെയും ബഹുമാനത്തെയും പ്രകടിപ്പിക്കലും ലോകത്തിന് അനുഗ്രഹമായി തിരുനബിയുടെ ജന്മത്തിൽ അള്ളാഹുവിന് നന്ദി രേഖപ്പെടുത്തലും ഉണ്ട്.


ഇമാം അസ്ഖലാനി പറയുന്നു:

ഇന്ന് നടപ്പുള്ള മൗലിദ് അടിസ്ഥാനപരമായി പുതിയ ആവിഷ്കാരവും ഉത്തമ നൂറ്റാണ്ടിൽ മുൻഗാമികളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്തതുമാണ്. എന്നാൽ ഇന്ന് നടപ്പുള്ളവയിൽ ശറഇന് വിരുദ്ധമായ കാര്യങ്ങളും അല്ലാത്തവയും ഉൾക്കൊണ്ടതിനാൽ ശറഇൽ നിശിദ്ധമായ കാര്യങ്ങളെ മാറ്റി നിർത്തി അനുവദിച്ചത് മാത്രം ചെയ്യുകയാണെങ്കിൽ അത് നല്ല ബിദ്അത്താണ്. മൂസാ നബിയെ അല്ലാഹു രക്ഷപ്പെടുത്തിയ ദിവസം തിരുനബി ﷺ നോമ്പനുഷ്ഠിച്ച സംഭവം ഇമാം ബുഖാരിയും മുസ്ലിം റിപ്പോർട്ട് ചെയ്തതാണ്. ഇതിൽ നിന്ന് ഒരു പ്രത്യേക ദിവസം അല്ലാഹു അനുഗ്രഹം ചെയതാൽ അതിന് നന്ദി ചെയ്യണമെന്ന് മനസ്സിലാക്കാം. ഈ നന്ദി പ്രകടനം ഓരോ വർഷവും ആവർത്തിച്ചുവരുന്ന സമാന ദിവസങ്ങളിലും ആവർത്തിക്കപ്പെടണം. കാരുണ്യത്തിന്റെ പ്രവാചകൻ ഭൂമിയിലേക്ക് ഭൂജാതനായതിനേക്കാളും വലിയ അനുഗ്രഹം മറ്റെന്താണ് ഉള്ളത് ?


ഇമാം സഖാവീപറയുന്നു:

തിരുനബി ﷺ ജനിച്ച മാസത്തിൽ ലോക മുസ്ലിംകൾ വലിയ ആഘോഷം സംഘടിപ്പിക്കുകയും സമൃദ്ധമായ സദ്യകൾ നടത്തുകയും ചെയ്യുന്നു. പ്രത്യേകിച്ചും റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ രാത്രിയിൽ അവർ സന്തോഷം പങ്കിടുകയും മൗലിദ് പാരായണവും ദാനധർമ്മവും മറ്റു സൽകർമ്മങ്ങളും ചെയ്യുകയും ചെയ്യുന്നു. അത് കാരണം അവർക്ക് വലിയ അനുഗ്രഹവും അല്ലാഹുവിന്റെ ഔദാര്യവും ലഭിക്കുന്നു.


ഇനി പറയൂ , വിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും വലിയ വ്യാഖ്യാന ഗ്രന്ഥങ്ങൾ എഴുതിയ ഈ പണ്ഡിതന്മാർ ശീഈ പ്രചാരകരായിരുന്നോ ?


وفي الباعث علي الانكار والحوادث لابي شامة المقدسي ص ٢٤ وهكذا في شرح الاربعين لابن حجر الهيتمي

وَمن أحسن مَا ابتدع فِي زَمَاننَا من هَذَا الْقَبِيل مَا كَانَ يفعل بِمَدِينَة اربل جبرها الله تَعَالَى كل عَام فِي الْيَوْم الْمُوَافق ليَوْم مولد النَّبِي صلى الله عَلَيْهِ وَسلم من الصَّدقَات وَالْمَعْرُوف واظهار الزِّينَة وَالسُّرُور فان ذَلِك مَعَ مَا فِيهِ من الاحسان الى الْفُقَرَاء مشْعر بمحبة النَّبِي صلى الله عَلَيْهِ وَسلم وتعظيمه وجلالته فِي قلب فَاعله وشكرا لله تَعَالَى على مَا من بِهِ من ايجاد رَسُوله الَّذِي أرْسلهُ رَحْمَة للْعَالمين صلى الله عَلَيْهِ وَسلم وعَلى جَمِيع الْمُرْسلين.


وفي فتاوي السيوطي ١/٢٦٠

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ، فَأَجَابَ بِمَا نَصُّهُ: أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ، وَلَكِنَّهَا مَعَ ذَلِكَ قَدِ اشْتَمَلَتْ عَلَى مَحَاسِنَ وَضِدِّهَا، فَمَنْ تَحَرَّى فِي عَمَلِهَا الْمَحَاسِنَ وَتَجَنَّبَ ضِدَّهَا كَانَ بِدْعَةً حَسَنَةً وَإِلَّا فَلَا، قَالَ: وَقَدْ ظَهَرَ لِي تَخْرِيجُهَا عَلَى أَصْلٍ ثَابِتٍ وَهُوَ مَا ثَبَتَ فِي الصَّحِيحَيْنِ مِنْ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ، فَسَأَلَهُمْ فَقَالُوا: هُوَ يَوْمٌ أَغْرَقَ اللَّهُ فِيهِ فرعون وَنَجَّى مُوسَى فَنَحْنُ نَصُومُهُ شُكْرًا لِلَّهِ تَعَالَى» ، فَيُسْتَفَادُ مِنْهُ فِعْلُ الشُّكْرِ لِلَّهِ عَلَى مَا مَنَّ بِهِ فِي يَوْمٍ مُعَيَّنٍ مِنْ إِسْدَاءِ نِعْمَةٍ أَوْ دَفْعِ نِقْمَةٍ، وَيُعَادُ ذَلِكَ فِي نَظِيرِ ذَلِكَ الْيَوْمِ مِنْ كُلِّ سَنَةٍ، وَالشُّكْرُ لِلَّهِ يَحْصُلُ بِأَنْوَاعِ الْعِبَادَةِ كَالسُّجُودِ وَالصِّيَامِ وَالصَّدَقَةِ وَالتِّلَاوَةِ، وَأَيُّ نِعْمَةٍ أَعْظَمُ مِنَ النِّعْمَةِ بِبُرُوزِ هَذَا النَّبِيِّ نَبِيِّ الرَّحْمَةِ فِي ذَلِكَ الْيَوْمِ؟ وَعَلَى هَذَا فَيَنْبَغِي أَنْ يُتَحَرَّى الْيَوْمُ بِعَيْنِهِ حَتَّى يُطَابِقَ قِصَّةَ مُوسَى فِي يَوْمِ عَاشُورَاءَ، وَمَنْ لَمْ يُلَاحِظْ ذَلِكَ لَا يُبَالِي بِعَمَلِ الْمَوْلِدِ فِي أَيِّ يَوْمٍ مِنَ الشَّهْرِ، بَلْ تَوَسَّعَ قَوْمٌ فَنَقَلُوهُ إِلَى يَوْمٍ مِنَ السَّنَةِ، وَفِيهِ مَا فِيهِ.


وفي "الأجوبة المرضية"للحافظ السخاوي (1/ 1116) أنه قال: ما زال أهل الإسلام من سائر الأقطار والمدن العظام يحتفلون في شهر مولده صلى الله عليه وآله وسلم وشرَّف وكرَّم يعملون الولائم البديعة، المشتملة على الأمور البهجة الرفيعة، ويتصدقون في لياليه بأنواع الصدقات، ويظهرون السرور ويزيدون في المبرّات، بل يعتنون بقراءة مولده الكريم، وتظهر عليهم من بركاته كل فضل عميم، بحيث كان ممَّا جُرب.

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...