Sunday, October 2, 2022

നബിദിനം:മുത്ത് നബിയുടെ ജനനവും മൗലിദും

  മുത്ത് നബിയുടെ ജനനവും മൗലിദും

#Part_1

>>>>>>>>>>><<<<<<<<<<<<<


തിരുനബി (സ്വ ) യുടെ ജനനം എന്ത് കൊണ്ട് റബീഉൽ അവ്വൽ മാസത്തിലായി , ഖുർആൻ അവതരിച്ച റമളാനിലെ ലൈലത്തുൽ ഖദ്ർ, ശഅ്ബാൻ 15 ന്റെ രാവ്, വെള്ളിയാഴ്ച്ച രാവ്, എന്നിങ്ങനെയുള്ള പവിത്ര ദിവസങ്ങളിൽ എന്ത് കൊണ്ട് നബി ( സ്വ ) യുടെ ജന്മം നടന്നില്ല ?.

 അല്ലാമ ഇബ്നുൽ ഹാജ് ഇതിന് മറുപടി എഴുതുന്നു. 


 " നബി (സ്വ) യുടെ ജന്മം കൊണ്ട് റബീഉൽ  അവ്വലിനെ മഹത്വപ്പെടുത്താൻ  അല്ലാഹു ഉദ്ദേശിച്ചു. മറിച്ച് ഉദ്ധൃത ദിവസങ്ങളിലാണ് ജനനമെങ്കിൽ അവയുടെ മഹത്വം കൊണ്ടാണ് നബി (സ്വ)ക്ക് മഹത്വം ലഭിച്ചതെന്ന് ധരിക്കാൻ ഇടയുണ്ട്. അത് കൊണ്ടാണ് പ്രസ്തുത ദിവസങ്ങളിൽ ജനനം സംഭവിക്കാതിരുന്നത്. . . (അൽ മദ്ഖൽ 2/ 28 - 30)


قال ابن الحاج : فإن قيل ما الحكمة في كونه ﷺ خص مولده الكريم بشهر ربيع الأول ويوم الاثنين ولم يكن في شهر رمضان الذي أنزل فيه القرآن وفيه ليلة القدر ولا في الأشهر الحرم ولا في ليلة النصف من شعبان ولا في يوم الجمعة ولا في ليلتها ؟ فالجواب أن الحكيم سبحانه أراد أن يشرف به الزمان الذي ولد فيه فلو ولد في الأوقات المتقدم ذكرها لكان قد يتوهم أنه ﷺ يتشرف بها (المدخل : 2/28-30 ، الحاوي للفتاوى : 1/231)



മുത്ത്  നബിയുടെ ജനനവും മൗലിദും

#Part_2


നബി (സ്വ) തങ്ങൾ കൽപിച്ചിട്ടുണ്ടോ ❓

~~~~~~~~~~~~~~~~~~~~~~~~~~~

                      തിരു ജന്മത്തിന് പ്രത്യേക പവിത്രതയും മഹത്വവുമുണ്ടെന്നും ശുക്റ് ചെയ്ത് അന്നേ ദിവസത്തിനെ പ്രത്യേകം പരിഗണിക്കണമെന്നും തിരുനബി (സ്വ) തന്നെ പ്രസ്താവിച്ചിട്ടുണ്ട്.


سئل رسول الله ﷺ عن صوم يوم الاثنين فقال : فيه ولدت ، وفيه أنزل عليّ (مسلم :1162)

തിങ്കളാഴ്ച്ച ദിവസം സുന്നത്ത് നോമ്പ് അനുഷ്ടിക്കുന്നതിന്റെ പൊരുൾ അന്വേഷിച്ചവരോട് അന്ന് എന്റെ ജന്മദിനമായിരുന്നുവെന്നാണ് നബി (സ്വ)  മറുപടി പറഞ്ഞത്. (മുസ്ലിം 1162)


ഇത് വിശദീകരിച്ചു കൊണ്ട് ഇമാം അബ്ദുൽ ഹമീദ് അശ്ശർവാനി (റ) എഴുതുന്നു.

والشكر يحصل بأنواع العبادة كالسجود والتلاوة والصدقة والإطعام وإنشاد شيء من المدائح (حاشية الشرواني : 7/423)

ഖുർആൻ പാരായണം, ധർമ്മം, ഭക്ഷണം നൽകൽ, മദ്ഹ് പാടിപ്പറയൽ തുടങ്ങി വ്യത്യസ്തങ്ങളായ ആരാധനാ കർമ്മങ്ങൾ കൊണ്ട് ജന്മദിനത്തിലെ ശുക്റ് കരസ്ഥമാകുന്നതാണ്. (ശർ വാനി 7/ 423 ).


ഇമാം സുയൂഥി (റ) പറയുന്നു.

وقد ظهر لي تخريجه (عمل المولد) على أصل آخر وهو ما أخرجه البيهقي عن أنس أن النبي ﷺ عق عن نفسه بعد النبوة مع أنه قد ورد أن جده عبد المطلب عق عنه في سابع ولادته والعقيقة لا تعاد مرة ثانية فيجعل ذلك على أن الذي فعله النبي ﷺ إظهار للشكر على إيجاد الله إياه رحمة للعالمين وتشريع لأمته كما كان يصلي على نفسه لذلك فيستحب لنا أيضا إظهار الشكر بمولده بالاجتماع وإطعام الطعام ونحو ذلك من وجوه القربات وإظهار المسرات . (الحاوي للفتاوى : 1/188)

നബി (സ്വ) തന്റെ പേരിൽ അറവ് നടത്തിയെന്ന ഹദീസ് ഇമാം  ബൈഹഖി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജന്മവുമായി ബന്ധപ്പെട്ട അഖീഖത്ത് അറവ് മുമ്പ് നടന്നതിനാൽ ഈ അറവ് തന്റെ ജന്മദിവസത്തിന് ശുക്റ് പ്രകടിപ്പിക്കാനും അവിടുത്തെ ഉമ്മത്തിന് അത് സുന്നത്താണെന്ന് പഠിപ്പിക്കാനുമാണ്. ആയതിനാൽ ഭക്ഷണം നൽകിയും മറ്റു പുണ്യകർമ്മങ്ങൾ ചെയ്തും ആദിവസം  സന്തോഷം പ്രകടിപ്പിക്കൽ നമുക്കും സുന്നത്താണ് .  (അൽ ഹാവി 1/188)

            

                                     തുടരും ....

••••••••••••••••••••••••••••••••••••••••••••••


✒️കൊട്ടുക്കര മുഹ് യിദ്ധീൻ സഅദി കാമിൽ സഖാഫി


📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 5️⃣


📗📖📗📖📗📖📗📖


 Ashraf Sa-adi bakimar

====================


*നബിദിനാഘോഷ പരിപാടികൾ എങ്ങനെ നടത്തണമെന്ന് ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ ഹാഫിള് ഇമാം ഇബ്നു ഹജർ അസ്കലാനി (റ) വിശദീകരിക്കുന്നു*


❇️❇️❇️❇️❇️❇️❇️❇️


*നബിദിനാഘോഷം ചരിത്ര താളുകളിലൂടെ കഴിഞ്ഞ ഭാഗം നാം കണ്ടത് വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതർ ഇമാം അസ്കലാനി (റ) സ്വഹീഹുൽ ബുഖാരിയിൽ ഉള്ള  ഹദീസ് ഖിയാസ് ചെയ്തു കൊണ്ട് നബി ദിനാഘോഷത്തിന് തെളിവ് കണ്ടെത്തുന്നതാണ്. അത് വളരെ വിശദമായി മഹാനവർകൾ വിശദീകരിച്ചതും നാം വായിച്ചു*


*നബി ദിനാഘോഷം എങ്ങനെയൊക്കെ ആവണം എന്നും, ഏതൊക്കെ പരിപാടികൾ നടക്കണമെന്നും മഹാനവർകൾ തുടർന്ന് വിശദീകരിക്കുന്നത് കാണാം*


*وَأَمَّا مَا يُعْمَلُ فِيهِ فَيَنْبَغِي أَنْ يُقْتَصَرَ فِيهِ عَلَى مَا يُفْهِمُ الشُّكْرَ لِلَّهِ تَعَالَى مِنْ نَحْوِ مَا تَقَدَّمَ ذِكْرُهُ مِنَ التِّلَاوَةِ وَالْإِطْعَامِ وَالصَّدَقَةِ وَإِنْشَادِ شَيْءٍ مِنَ الْمَدَائِحِ النَّبَوِيَّةِ وَالزُّهْدِيَّةِ الْمُحَرِّكَةِ لِلْقُلُوبِ إِلَى فِعْلِ الْخَيْرِ وَالْعَمَلِ لِلْآخِرَةِ، وَأَمَّا مَا يَتْبَعُ ذَلِكَ مِنَ السَّمَاعِ وَاللَّهْوِ وَغَيْرِ ذَلِكَ فَيَنْبَغِي أَنْ يُقَالَ: مَا كَانَ مِنْ ذَلِكَ مُبَاحًا بِحَيْثُ يَقْتَضِي السُّرُورَ بِذَلِكَ الْيَوْمِ لَا بَأْسَ بِإِلْحَاقِهِ بِهِ، وَمَا كَانَ حَرَامًا أَوْ مَكْرُوهًا فَيُمْنَعُ، وَكَذَا مَا كَانَ خِلَافَ الْأَوْلَى. انْتَهَى*


*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله* 

*ص : 1118*


*الحاوي للفتاوي*📚

*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*


*മൗലിദാഘോഷം അല്ലാഹുവിന് നന്ദി ചെയ്യുന്നതിനെ ബോധ്യപ്പെടുന്ന കാര്യങ്ങളുടെ മേലിൽ  ചുരുക്കപെടേണ്ടത്.* 


*അത് ഖുർആൻ പാരായണത്തിന് മേലിലും, ഭക്ഷണം ഉണ്ടാക്കി കൊടുക്കലും, സ്വദഖ ചെയ്യുന്നതിനാലും, നബി  ﷺ തങ്ങളുടെ മദ്ഹുകൾ പാടി പുകഴ്ത്തുക എന്നതിനാലും, അതു പോലെ ദുനിയാവിനെ പരിത്യജിക്കാൻ  ഉതകുന്ന കാര്യങ്ങൾ (പരലോക ചിന്തകൾ ഉണർത്തുന്ന സംസാരങ്ങൾ) പറഞ്ഞും ചെയ്യുക*


*ജനങ്ങളുടെ ഹൃദയത്തെ നന്മ പ്രവർത്തിക്കുന്നതിലേക്കും, ആഖിറത്തിലേക്ക് അമലുകൾ ചെയ്യുന്നതിനു വേണ്ടിയും ഉതകുന്ന രീതിയിലുള്ള സംസാരങ്ങൾ ആയിരിക്കണം നബിദിനാഘോഷ പരിപാടികളിൽ നടക്കേണ്ടത് എന്നുകൂടി മഹാനവർകൾ രേഖപ്പെടുത്തി.*


*എന്നാൽ അതു കൂടാതെ മൗലിദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റു കാര്യങ്ങൾ ഇതൊക്കെയാണ്  "ഗാനാലാപനങ്ങൾ (നബിﷺ തങ്ങളുമായി ബന്ധപ്പെട്ടത്) അതു പോലുള്ള മറ്റു വിനോദങ്ങളും, സാധാരണ ഗതിയിൽ ഹലാലായ കാര്യങ്ങളും, അതേ സമയം മൗലിദ് ആഘോഷത്തിൻറെ ദിവസം അതു കൊണ്ട് പ്രത്യേകം സന്തോഷം ഉണ്ടാക്കുന്നതും ആണെങ്കിൽ അത്തരം പരിപാടികൾ  നടത്തുന്നതിൽ യാതൊരു തകരാറും ഇല്ല.*


 *(ഉദാഹരണമായി ആയി വൈദ്യുതി അലങ്കാര ലൈറ്റുകളും, തോരണങ്ങളും) മൗലിദ് ആഘോഷത്തിലേക്ക് അത്തരം പരിപാടികൾ നടത്തപ്പെടുന്നതിന് യാതൊരു വിരോധവും ഇല്ലെന്ന് സംശയലേശമന്യേ മഹാനായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു.*


*അതേസമയം ഹറാമായതോ, കറാഹത്തായതോ ആയ ഒരു കാര്യം ആണെങ്കിൽ അത് തടയപ്പെടുക തന്നെ വേണം. അതു പോലെ ഖിലാഫുൽ ഔലയും ആയ കാര്യങ്ങൾ ആണെങ്കിൽ അത്തരം കാര്യങ്ങൾ തടയപ്പെട്ടണ്ടതാണ്..* 


*അതു കൊണ്ടു തന്നെയാണ് ചില കള്ള ത്വരീഖത്ത് കാർ നബിദിനവുമായി ബന്ധപ്പെട്ട് സംഗീത ഉപകരണങ്ങൾ കൊണ്ട് പരിപാടികൾ നടത്തുമ്പോൾ പണ്ഡിതന്മാർ എതിർക്കുന്നത്. മൗലിദ് ഗാനങ്ങൾ സിനിമ പാട്ടുകളുടെ ഈണത്തിലേക്കും, ശൈലിയിലേക്കും മാറ്റുന്നതും ശക്തമായി വിരോധിക്കേണ്ടത് തന്നെ.*


*ഇവിടെ നാം കാണുന്നത് ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠം പഠിച്ച, ഏകദേശം 600 വർഷങ്ങൾക്കു മുമ്പ്  വഫാത്തായ മുസ്ലിം ലോകം സാർവ്വത്രികമായി അവലംബിക്കുന്ന ലോക പ്രശസ്തനായ ഇമാം അസ്കലാനി (റ) മൗലിദ് ആഘോഷത്തിന് തെളിവ് നിരത്തുന്നതും, മൗലിദാഘോഷ പരിപാടിയിൽ എങ്ങനെയൊക്കെ പരിപാടികൾ നടത്തണമെന്ന് വിശദീകരിക്കുന്നതുമാണ്*

  

*കേരളത്തിലെയും, ലോക തലത്തിലും ഉള്ള വഹാബികൾ ബാഹ്യമായങ്കിലും അംഗീകരിക്കുകയും, പുകഴ്ത്തുകയും ചെയ്യുന്ന ലോകോത്തര പണ്ഡിതർ കൂടിയാണ് ഇമാം അസ്കലാനി (റ) എന്നു കൂടി അടിവരയിടുക. അങ്ങനെയുള്ള മഹാനവർകളാണ് നബിദിനം ആഘോഷിക്കണം എന്ന് മുസ്‌ലിം ലോകത്തെ പഠിപ്പിക്കുന്നത്.*


*തുടരും..*

________________________


Ashraf Sa-adi bakimar

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...