Friday, October 14, 2022

ഇസ്തിഗാസ.ഇമാം ഇസ്വബഹാനി റ ഇസ്തിഗാസയെ എത്രിത്തിട്ടുണ്ടോ ?

 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


📚🔎___________________🔍📚



ഇമാം ഇസ്വബഹാനി റ ഇസ്തിഗാസയെ എത്രിത്തിട്ടുണ്ടോ ?


മറുപടി


ഇമാം ഇസ്വബഹാനി റ യുടെ അൽ ഹുജ്ജ ഫിൽ മഹജ്ജ എന്ന ഗ്രത്തിൽ നിന്നാണ് ഒഹാബി പുരോഹിതർ തെറ്റിദ്ധരിപ്പിക്കുന്നത്. അവിടെ തർക്കഅത്തിലിരിക്കുന്ന മഹാൻമാരോട് അഭൗതിക സഹായം തേടൽ എന്ന ഇസ്തിഗാസയെ പറ്റി പറഞ്ഞിട്ടേയില്ല. 

മറിച്ചു അതിൽ പറയുന്നത് . അല്ലാഹുവിന്റെ നാമങ്ങളെ പറ്റിയുള്ള ചർച്ചയാണ്. 

ഇമാം ഇസ്ബഹാനി റ 

 (ഭൗതികവും അഭൗതികവുമായ )

എല്ലാം  നൽകുന്നവൻ എന്ന നാമം അല്ലാഹുവിനുണ്ട് .

(ഭൗതികവും അഭൗതികവുമായ ) ആഫിയത്ത് നൽകാൻ മറ്റൊരാൾക്കും കഴിയില്ല. അവനാണ്

(ഭൗതികവും അഭൗതികവുമായ )

 ശക്തി നൽക്കുന്നത് 

ശക്തി നൽകാൻ ഒരു സ്രഷ്ടിക്കും സ്വയം കഴിവില്ല. നീ പറയേണ്ടത് എന്റെ റബ്ബേ എനിക്ക് (ഭൗതികവും അഭൗതികവുമായ ) ആഫിയത്ത് നൽകണേ അത് മറ്റൊരു (ദ്രശ്യത്തിലോ അദ്രശ്യത്തിലോ ആവട്ടെ ) ആളോടും ചോദിക്കരുത് നീ സ്രഷ്ടിയോട് അത് ചോദിച്ചാൽ അവന്ന് അതിന്മേൽ സ്വയം കഴിവില്ല. നീ ദുർബലമാവുമ്പോൾ പറയുക എന്റെ റബ്ബേ നീ എനിക്ക് ശക്തി നൽകണേ ഒരു സ്രഷ്ടിയും യാതൊ ശക്തി നൽകാനും കഴിവുള്ളവരല്ല.

കിതാബുൽ ഹുജ്ജ

ومن أسمائه: الوهاب: يهب العافية، ولا يقدر المخلوق أن يهبها. ويهب القوة ولا يقدر المخلوق أن يهبها، تقول: يا رب هب لي العافية ولا تسأل مخلوقا ذلك، وإن سألته لم يقدر عليه، وتقول عند ضعفك: يا رب هب لي قوة، والمخلوق لا يقدر على ذلك" 




ഇതാണ് ഇമാം ഇസ് ബഹാനി റ പറഞ്ഞത് .ഇതിൽ മഹാനവറുകൾ ഒരിക്കലും മഹാന്മാരോട് മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടൽ ശിർക്കാണന്ന്  പറയുന്നില്ല . അല്ലങ്കിൽ അഭൗതികമായ നിലക്ക് സഹായം തേടൽ ശിർക്കാണന്ന് പറയുന്നില്ല. അങ്ങനെ ഏതങ്കിലും ഒരു പണ്ഡിതൻ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് മൗലവീസ് തെളിയിക്കേണ്ടത് .


 മറിച്ച് ഇമാം   ഇസ്ബഹാനി റ അല്ലാഹുവിന്റ സ്വിഫതായ   വഹാബ് (ഭൗതികവുംഭൗതികവുമായ എല്ലാ കാര്യങ്ങളും നൽകുന്നവൻ )എന്ന ഇസ്മിന്റെ ആശയ തലങ്ങൾ വിവരിക്കുകയാണ്  

വിശുദ്ധ ഖുർആനിൽ 

أن القوة لله جميعا

 وما النصر الا من عند الله


എല്ലാ കഴിവും അല്ലാഹുവിന്ന്

സഹയം അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല.

ഹദീസിൽ 


لا حول ولا قوة الا با الله


അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവും തെറ്റലും ഇല്ല . എന്നും 

لأنك تقدر ولا اقدر

നിക്ഷയം നീ ആണ് കഴിവുള്ളവൻ ഞാൻ കഴിവില്ല. 

وتعلم ولا اعلم

നീയാണ് അറിയുന്നവൻ ഞാൻ അറിയില്ല. 

എന്ന് തിരുനബി സ്വ പഠിപ്പിച്ച ഇസ്തിഗാറത്തിന്റെ ദുആ ഇലും കാണാം



ഇത്തരംവചനങ്ങളിലൂടെ  ഭൗതികവും അഭൗതികവുമായ എല്ലാ കാര്യങ്ങളും ശക്തിയും സഹായവും യഥാർത്ഥത്തിൽ അല്ലാഹുവാണ് ചെയ്യുന്നത് എന്നും . ആര് എന്ത് സഹായം ചെയ്തു തന്നാലും ആരോട് എന്ത് ചോദിക്കുന്നുണ്ടങ്കിലും അതിന്റെ യഥാര്ത്ഥ ഉടമസ്തൻ അല്ലാഹു ആണ് അവന്റെ കഴിവ് കൊണ്ടല്ലാതെ ഒരു കഴിവോ ആഫിയത്തോ ഇല്ല എന്നും  അത് കൊണ്ട്  ഭൗതികവും അഭൗതികവുമായ കാര്യങ്ങൾ  യഥാര്ഥ ഉടമസ്ഥനന്ന നിലക്ക് അല്ലാഹു തആല യോട് മാത്രമെ ചോദിക്കാൻ പാടുള്ളു എന്നാണ് മഹാനവറുകൾ പറയുന്നത് .

അല്ലാതെ ഭൗതികം സ്രഷ്ടികളോടും അഭൗതികം സ്രഷ്ടാവിനോടും എന്ന ഒരു ആശയം ഒരു ആയത്തിലും ഒരു ഹദീസിലും ഒരു സലഫുകളും പണ്ഡിതനും പറഞ്ഞതായി തെളിയിക്കാൻ സാധ്യമല്ല . അതുണ്ടങ്കിൽ അതാണ് മൗലവീസ് തെളിയിക്കേണ്ടത്.

ഇമാം ഇസ്ഫഹാനിയും അങ്ങനെ പറഞ്ഞിട്ടില്ല.


എല്ലാ ശക്തിയും ആരോഗ്യവും യഥാര്ഥത്തിൽ നൽകുന്നത് അല്ലാഹുവാണന്നും അര് എന്ത് സഹായം നൽകിയാലും   അതല്ലാം അല്ലാഹുവിന്റെ സഹായമാണന്ന തൗഹീദിന്റെ സത്തയാണ് അവർ വിവരിക്കുന്നത് . അല്ലാഹു നിക്ഷയിച്ച കാരണമെന്ന നിലക്ക് ഭൗതിക കാര്യങ്ങളോ അഭൗതിക കാര്യങ്ങളോ മറ്റൊരാളോടും ചോദിക്കാൻ പാടില്ല എന്നോ അഭൗതിക സഹായം അല്ലാഹു  അല്ലാതെ മറ്റൊരാളോടും ചോതിക്കരുത് എന്നോ ഇമാം ഇസ്ബഹാനി റ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിതർ തെളിയിക്കേണ്ടത് .അത് ഖിയാമത്ത് നാള് വരെ സാധ്യമല്ല താനും 


*അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി*


No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...