Monday, March 21, 2022

ഹിജാബ്

 #ഹിജാബ്_ഇസ്ലാമിൽ_അനിവാര്യമാണ്.

🌼🌼🌼🌼🌼

വി.പി.എം ഹാശിം ഒളവട്ടൂർ

9746015484


സാമൂഹിക വ്യവസ്ഥയിൽ എക്കാലവും ചൂടേറിയ ചർച്ചകൾക്കും,വിവാദങ്ങൾക്കും പാത്രമാകേണ്ടി വന്നവരാണ് സ്ത്രീ സമൂഹം.

അവളുടെ മുഖം കാണണമെന്ന് വാദിച്ചവർ അവരുടെ തലമുടിയും കാണട്ടെ എന്ന നിർലജ്ജ വാദത്തിലേക്കും ചെന്നത്തിയിരിക്കുന്നു.

ഒരു അങ്ങാടി ചർച്ചയിലല്ല ഇതുയർന്നു കേട്ടത്.ജനങ്ങൾ പ്രതീക്ഷയോടെ കാതോർക്കുന്ന,നീതിയും,ധർമ്മവും പുലരേണ്ട ഒരു ഹൈകോടതിയുടെ വിധിയെ പറ്റിയാണ് നാം സംസാരിക്കുന്നത്.

"ഹിജാബ്" എന്ന അറബിക് വാക്കിനർഥം  മറ,കർട്ടൻ എന്നൊക്കെയാണ്.എന്നാലിന്നത് പുകഞ്ഞുകൊണ്ടിരിക്കുന്നത് "തട്ടം " എന്നർഥത്തിലാണ്. അപ്പോൾ അവൾ തലക്കു മീതെ  ഇനി തട്ടമിടരുത് " എന്നു പറഞ്ഞാൽ അതിനർത്ഥം സമൂഹം അത് കാണട്ടെ, ആസ്വദിക്കട്ടെ എന്നല്ലേ.സ്ത്രീയുടെ പച്ചമാംസത്തിനുവേണ്ടി കഴുകൻമാർ വട്ടമിട്ടു പറക്കുന്ന,വേട്ടക്കാർ തക്കം പാർത്തു കഴിയുന്ന കാലത്ത് വഴികൾ വെട്ടി തെളിച്ചു കൊടുക്കലല്ലേ ഇത്.


സംസ്കാരം പഠിച്ചുതുടങ്ങേണ്ട വിദ്യാലയത്തിലെ പെൺകിടാങ്ങളോടാണീ പറയുന്നത്. മറിച്ച് നഗ്നത പുറത്തു കാട്ടും വിധത്തിൽ വസ്ത്രംധരിക്കുന്നവരോടോ,തീരെ ധരിക്കാത്തവരോടോ ഇത് പറയുന്നില്ല.

അതവരുടെ സ്യാതന്ത്രമാണത്രെ. അപ്പോൾ ഇത് എന്താണ് ?


തലമുടിക്ക് എന്തു അഴകാണല്ലേ.ശരിരത്തിലെ സൗന്ദര്യ സ്വരൂപമാണത്.അത് നൽകുന്ന മനോഹാരിത അവർണനീയമാണ്. വിശിഷ്യാ സ്ത്രീയുടെ കാർകൂന്തലോ പഞ്ചസാര കുന്നിലെ ചക്കര കരിമ്പുപോലിരിക്കും.അവളുടെ മനോഹര കേശഭാഗങ്ങൾ ആകർഷണീയത നൽകുന്നവയാണ്. അതിൽ ആകൃഷ്ടരാകുന്നവർ പ്രേമം നടിച്ച്,മോഹങ്ങൾ സമ്മാനിച്ച് കൂടെ കൂടും.ഇതാണ് സമൂഹത്തിലെ ദാരുണമയ പ്രണയകൊലപാതകങ്ങളുടെ , ആത്മഹത്യകളുടെ ആദ്യ വാതായനം.


ഇസ്ലാം പറയുന്നു അവളത് മറക്കണെമന്ന്.വില പിടിപ്പുള്ളതാരും കുപ്പതൊട്ടിയിലിടാറില്ലല്ലോ.മറച്ച് സൂക്ഷിച്ചു വെക്കും.അവളൊരു ഡിസ്പോസിബ്ൾ  ക്ലാസല്ല . പഞ്ചായത്ത് കിണറുമല്ല.  സമൂഹത്തിന് ആസാദിക്കാനുള്ളതല്ല അവൾ.മറിച്ച്  മാന്യമായി വിവാഹം ചെയ്ത ഭർത്താവിന് മുമ്പിൽ മാത്രം സൗന്ദര്യം പ്രദർശിപ്പിക്കട്ടെ.


നിങ്ങൾ നോക്കൂ വജ്രം,മരതകം,മുത്ത്,മാണിക്യം,,പവിഴം,ഗോമേതകം ഇവയെല്ലാം എത്ര അമൂല്യ ശേഖരങ്ങൾ.ആരും കൊതിക്കുന്ന കണ്ണഞ്ചിപിക്കുന്ന പ്രപഞ്ച വില പിടിപുള്ള വസ്തുക്കൾ ഭൂമിയിലിത് ചിതറി കിടക്കുന്നതോ, അങ്ങാടിയിൽ സുലഭമമോ അല്ല. ദൈവം അതിനെ സമുദ്രത്തിന്റെ ആഴിയിലും,മറ്റും മറയിട്ട് വെച്ചിരിക്കുകയാണ്. അപ്പോഴാണതിന് മൂല്യവും സ്ഥാനവുമുള്ളതാവുന്നത്.

ഇല്ലെങ്കിൽ അത്യാഗ്രഹിയായ മനുഷ്യൻ അത് കൊണ്ട് അമ്മാനമാടും.അതിന്റെ പേരിൽ അക്രമങ്ങൾ നടമാടും.


ഇസ്ലാം സ്ത്രീയെ ഈ വിധമാണ് സംരക്ഷിക്കുന്നത്.അവൾ അവളവളുടെ സൗന്ദര്യം മറക്കട്ടെ.പഴ വർഗങ്ങൾക്കും,പച്ചക്കറികൾക്കും പുറത്ത് മറ കണ്ടിട്ടില്ലേ.കീടങ്ങളും ,പ്രാണികളുമതിനെ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണത്.

അതിനാൽ തന്നെ ശരീരത്തിന്റെ അലങ്കാരമായ മുടിഴിയകൾ മറക്കുന്നത് അവളുടെ മാന്യതയെ അടയാളപ്പെടുത്തുന്നതാണ്. അഭിമാനത്തിന്റെയും ,അന്തസിന്റെയും ചിഹ്നമാണത്.

തറവാടിത്തവും,കുലീനതയും, മഹിമയും വിളിച്ചറിയിക്കുന്ന ബാഹ്യ പ്രകടനമാണത്.തല തുറന്നിട്ട്,മേനി പ്രദർശിപ്പിച്ച്,ചിരിച്ചു കാട്ടി,മ്യൂസിയത്തിലെ പ്രദർശന വസ്തുവോ,തെരുവിലെ സ്ട്രീറ്റ് ലൈറ്റോ ആകേണ്ടവളല്ല.


സമത്വം വിതക്കുന്ന അരാചകത്വം, തെമ്മാടിത്തരങ്ങൾ, , ദാരുണമായ  മരണങ്ങൾ നാം ദിനേന കാണുന്നുണ്ട്. എന്നാൽ സങ്കടകരമെന്നു പറയട്ടെ കർണാടക ഹൈകോടതി ആടിനെ പട്ടിയല്ല മരപ്പട്ടിയാക്കുന്നതാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

ഇസ്‌ലാമിൽ "ഹിജാബ് നിർബന്ധ ഘടകമല്ല" എന്നതാണ് കോടതിയുടെ വിചിത്രമായ കണ്ടെത്തൽ  "എത്ര നിർലജ്ജാവഹമാണീ പുലമ്പൽ. അവരോട് വിശുദ്ധ ഖുർആൻ തന്നെ പറയുന്നു.വിശുദ്ധ ഖുര്‍ആന്‍ പറയുന്നു'',അറിവില്ലാത്തവര്‍ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കട്ടെ''' (സൂറത്തു നഹ ല്-43).


മത കാര്യങ്ങളില്‍ വിധി പറയുന്ന ഖാളിമാര്‍,ന്യായാധിപര്‍ മതത്തിന്റെ സകല വിജ്ഞാനവും കരസ്ഥമാക്കിയവരാവണമെന്നാണ് ഇസ്‌ലാമിക നിയമം.(ഫത്ഹുല്‍ മുഈന്‍ പേ,475).മാത്രമല്ല അതിസൂക്ഷമതയോടെ മാത്രമേ ഇസ്ലാമിക നിയമങ്ങളോട് പെരുമാറാന്‍ പാടുള്ളു.ഇക്കാലമത്രയും പണ്ഡിത മഹത്തുക്കളുടെ പാരമ്പര്യവും അതാണ്.ഇവിടെയാണ് ആരുടെയൊക്കെയോ താല്പര്യങ്ങൾക്ക്‌ വേണ്ടി ചിലര്‍ മതത്തില്‍ കൈയ്യാളുന്നത്.എത്ര ഖേദകരമാണിത്.


ഇസ്‌ലാം എന്താണ് പറയുന്നത് എന്ന്  പരിശോധിക്കാം.

നാല് അടിസ്ഥാന പ്രമാണങ്ങളാണ് ഇസ്‌ലാമിൽ ഉള്ളത്.അതിന്റെ മുഖവും,പ്രഥമവുമാണ് വിശുദ്ധഖുര്‍ആന്‍.അതില്‍ കാണാം.''പ്രവാചകരെ അങ്ങ് വിശ്വാസിനികളായ സ്ത്രീകളോട് പറയുക.നിശിദ്ധമായ കാര്യങ്ങളെ തൊട്ട് 'കണ്ണടക്കുക.അവരുടെ മക്കനകളെ മാറിടത്തിലേക്ക് താഴ്ത്തിയിടുക''.(അഹ്സാബ് 29)ഖുര്‍ആന്‍ ദൈവികമാണ്.സർവ്വ സമ്പൂർണമാണ്.ചില കാര്യങ്ങൾ ബാഹ്യമാണ്.ചിലത് സങ്കീര്‍ണമാണ്.ആര്‍ക്കും നിഷ്പ്രയാസം കിഴൊതുങ്ങി കൊടുക്കാത്ത വിധമത് സാഹിത്യത്തിന്റെ നിറകുടമാണ്.അതിനാല്‍ ബാഹ്യാര്‍ഥം നോക്കി അതിനെ വിശദീകരിക്കാന്‍ ആര്‍ക്കും അര്‍ഹതയില്ല.വിശുദ്ധ ഖുര്‍ആനില്‍ തന്നെ പറഞ്ഞിട്ടുണ്ട്(ആലു  ഇംറാന്‍-7).


വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് മാത്രം ഇസ്‌ലാമോ,അതിന്റെ നിയമ സംഹിതകളോ പൂർണമാവുന്നില്ല.വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ് തിരു ഹദീസ്.അത് കൈയ്യോഴിഞ്  ഖുര്‍ആന്‍ മനസ്സിലാക്കാനും സാധ്യമല്ല.അള്ളാഹു പറയുന്നു കാണാം ''പ്രവാചകരെ ജനങ്ങൾക്കു  ഖൂര്‍ആനിലൂടെ അവതരിക്കപ്പെട്ട കാര്യം അവര്‍ക്കു വിശദീകരിച്ചു കൊടുക്കാനും,അവര്‍ക്കു ചിന്തിക്കാനും വേണ്ടി ഖുര്‍ആന്‍ നാം അങ്ങേക്കു അവതരിച്ചു''(16,44). മുസ്ലിമിങ്ങള്‍ അനുവര്‍ത്തിച്ചു,അനുഷ്ഠിച്ചു പോരുന്ന ഒരു കര്‍മവും പൂര്‍ണമായി ഒരാള്‍ക്കും ഖുര്‍ആനില്‍ കാണിക്കാന്‍ സാധ്യമല്ല.പലതും ഹദീസിലേക്കോ,പണ്ഡിതരുടെ വാക്കുകളിക്കോ ആവശ്യമാകും.എന്നല്ല ഖുര്‍ആനില്‍ നേരെ നോക്കി വിധി പറയുവര്‍ വിവരദോശികളും,മര്‍ക്കടമുഷ്ടിയുള്ളവരും,ഖുർആനും ഹദീസുകളും വേണ്ട വിധം മനസ്സിലാക്കാത്തവരുമാണ്.


പ്രസ്തുത (33.59) സൂക്തത്തിന്റെ വിശദീകരണത്തില്‍ ഖുര്‍ആന്‍ വ്യാഖാതാക്കള്‍ എന്തു പറഞ്ഞുവെന്ന് നോക്കാം.ഹിജ്‌റ 671-ല്‍ വഫാത്തായ അബൂ അബ്ദുള്ളാഹി അഹ്മദില്‍ ഖുര്‍തുബി വിശദീകരിക്കുന്നു''ഖുമര്‍ എന്നത് ഖിമാറിന്റെ ബഹുവചനമാണ്.അതിനര്‍ഥം തലമൂടാനുപയോഗിക്കുന്നത് (തട്ടം) എന്നാണ്.ഈ സൂക്തം അവതരിക്കാന്‍ ഹേതുവായത് അക്കാലത്തെ സ്ത്രീകള്‍ തലമറച്ചാലും പിരടിയും,കഴുത്തിന്റെ ഭാഗവും,ചെവിയും,പ്രദര്‍ശിപ്പിക്കുമായിരുന്നു.അതിനാല്‍ അത് മതിയാകില്ല.ആ തലമക്കന മാറുവരെ മറക്കും വിധത്തില്‍ താഴ്ത്തിയിടട്ടെ' എന്നാണ് കല്‍പന.


ഇമാം സുയൂഥി(റ) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു മഹതി ആഇശ (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു മുഹാജിറുകളായ സ്ത്രീകള്‍ക്ക് അള്ളാഹു അനുഗ്രഹം വര്‍ഷിപ്പിക്കട്ടെ'.പ്രസ്തുത സൂക്തം വിശദീകരിച്ചപ്പോള്‍ അരയുടുപ്പുകളില്‍ നിന്നവര്‍ തലമക്കനകള്‍ ഉണ്ടാക്കി''' (തഫ്‌സീറുല്‍ ഖുര്‍തുബി-6,213).


ഹിജ്‌റ 1270-ല്‍ വഫാത്തായ അല്ലാമാ അബൂഫള്ല്‍ ശിഹാബുദ്ധീന്‍ ബാഗ്ദാദി വ്യാഖ്യാനിക്കുന്നതിങ്ങനെ ''അള്ളാഹു തഅല സ്ത്രീകളെ അവരുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുതിനെ തടഞ്ഞുകൊണ്ട് അവരെ മാര്‍ഗദര്‍ശനം നടത്തുകയാണ്.ഖിമാര്‍ എന്നാല്‍ തലയിലിടുന്ന  തട്ടമെന്നാണ് അര്‍ഥം.ഇവിടെ ഉദ്ദേശിക്കുന്നത് സ്ത്രീകള്‍ അവരുടെ കഴുത്തും,നെഞ്ചിന്റെ ഭാഗവും മറക്കും വിധത്തില്‍ തലയിലെ തട്ടം താഴ്ത്തിയിടണമെന്നാണ് (റൂഹുല്‍ മആനി -9,336).

ഈ തഫ്‌സീറുകളില്‍ നിന്നല്ലൊം ചിലകാര്യങ്ങള്‍ ബോധ്യമായി. സ്ത്രീകള്‍ തലമറച്ചിരിക്കണം.മതിയായില്ല.തലമുടിയെ പോലെ തന്നെ സൗന്ദര്യ ഭാഗങ്ങളായ കഴുത്ത് ,പിരടി,ഹൃദയ ഭാഗങ്ങളും മറച്ചിരിക്കണം.ഈ ആയത്ത് ഉദ്ധരിച്ച് റഈസുല്‍ മുഫസ്സിരീന്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു ''അള്ളാഹു വിശ്വാസിനികളോട് അവര്‍ വല്ല ആവശ്യത്തിനും വെളിയിലേക്കിറങ്ങുമ്പോള്‍ മുഖവും,തലയുമെല്ലാം മേല്‍വസ്ത്രം കൊണ്ട് മൂടണം എന്നാണ് കല്‍പിച്ചിരിക്കുത്.ഇബ്‌നു സീരീന്‍ (റ)ഉബൈദ (റ) നോട് ഈ സൂക്തത്തെ പറ്റി അന്വഷിച്ചപ്പോള്‍ മഹാന്‍ പറഞ്ഞതും ഇതേ ആശയമാണ്.(തഫ്‌സീറു ത്വബ് രി(ജാമിഉല്‍ ബയാന്‍,10,331.332).

ഇമാം ശിഹാബുദ്ധീന്‍ ബാഗ്ദാദി (റ) പറയുന്നു ''അബൂ ഹയ്യാന്‍  പറഞ്ഞു സ്ത്രീകള്‍ ഇത്തരത്തില്‍ മറക്കണമന്ന് കല്‍പന വന്നത് അവരുടെ  പവിത്രത,പദിവിദ്രത,മറക്കാനാണ്.അപ്പോൾ അവര്‍ നാശത്തിലേക്ക് വീഴില്ല.കാരണം ശരീര ഭാഗങ്ങളെല്ലാം അഭിമാനത്തോടെ മറച്ച് ഒതുക്കത്തോടെ നടക്കുന്ന സ്ത്രീയിലേക്ക് ദുഷിച്ച ചിന്തയുമായി വരാനാരും ധൈര്യപ്പെടില്ല.എന്നാല്‍ പ്രദര്‍ശന വസ്തുവായി നടക്കുവര്‍ സമൂഹത്തില്‍ പലരാലും കൊതിക്കപ്പെടും.

സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട മേല്‍വസ്ത്രം താഴ്ത്തിയിടുക എന്നതിന്റെ ഉദ്ദേശം സഈദ് ബ്‌നു ജുബൈര്‍(റ) വിശദീകരിച്ചത് ,ശരീരമാസകലം മറക്കുക എന്നതാണ്.എങ്ങനെയാണ് അതിന്റെ രൂപമെന്ന്  ഇബ്‌നു ജരീറും,ഇബ്‌നു മുന്‍ദിറും  ഇബ്‌നു സീരിന്‍(റ) നോട് ചോദിച്ചപ്പോള്‍ അദ്ദേഹം വിശദീകരിച്ചത് തലയും,കണ്‍പിരികവും,മുഖവുമെല്ലാം മറച്ച് ഇടതു കണ്ണ് മാത്രം വെളിവാകും വിധത്തിലാകുക എന്നാണ്.(റൂഹുല്‍ മആനി 11,264.265).

മുകളിൽ വിവരിച്ച തഫ്‌സീറുകളില്‍ നിന്ന് ബോധ്യപ്പെടുന്നത് സ്ത്രീ അവളിഷ്ടപ്പെടുന്ന ആഭരണങ്ങളെ പോലെതന്നെ സമ്പൂര്‍ണമായും മൂല്യം നിറഞ്ഞതാണ്.അവളുടേതെല്ലാം മറക്കപ്പെടേണ്ടവയാണ്.സ്ത്രീയുടെ സുരക്ഷക്കായി തലയും ,മാറും,എന്തു കൊണ്ടും മറക്കപ്പെടേണ്ടവയാണ്.പ്രവാചകര്‍ പറഞ്ഞതായി കാണാം''സ്ത്രീ ആസകലം മറക്കേണ്ടവളാണ്.കാരണം അവള്‍ പുറത്തേക്കിറങ്ങിയാല്‍ പിശാചവളെ അനുഗമിക്കും.''(തിര്‍മുദി.1173).ഹനഫീ കര്‍മശാസ്ത്ര പണ്ഡിതൻ സ്വാഹിബു അബൂ ഹനീഫ-മുഫ്തില്‍ ഇറാഖ് മുഹമ്മദ് ബ്‌നു ഹസനുശൈബാനി പറയുന്നു ''അന്യ പുരുഷന്‍ സ്ത്രീയുടെ മുഖവും,മുന്‍കൈകളുമല്ലാത്തത് നോക്കാന്‍ പാടില്ല.അതവളുടെ ഔറത്താണ് (കിതാബുല്‍ അസ് ല്‍-2,235.236).മാത്രമല്ല അല്ലാമാ ത്വഹാവി പറയുന്നത സ്ത്രീകളെ മുഖം തുറന്നിടാന്‍ പോലും അനുവദിക്കരുത്.മുഖം അവളുടെ ഔറത്തെല്ലെങ്കിലും സ്പര്‍ശനം പോലുള്ള കുഴപ്പങ്ങള്‍ പേടിക്കേണ്ടിയിരിക്കുന്നു.അത് വളരെ ഗൗരവമാണ്.(റദ്ദുല്‍ മുഹ്താര്‍ അലാ റദ്ദുല്‍ മുഖ്താര്‍,1.272).സ്ത്രീയുടെ ഔറത്ത് (നഗ്നത)മുഖവും,മുന്‍കൈകളുമല്ലാത്തതാണെ് വരുമ്പോള്‍ അതവള്‍ക്ക് മറക്കല്‍ നിര്‍ബന്ധമാകുമല്ലോ.മാത്രമല്ല ഈ മദ്ഹബ് പ്രകാരം നിസ്‌കാരത്തില്‍ അവള്‍ ശരീരം മുഴുക്കെയും മറക്കേണ്ടതുണ്ട്.


നമ്മുടെ കേരളത്തിൽ കൂടുതലായി അനുവർത്തിച്ചു പോരുന്ന ശാഫിഈ സരണി പരിശോധിക്കാ.ശാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമാണ് ഹിജ്‌റ 928-ല്‍ വഫാത്തായ മക്കയിലെ മുഫ്തിഴായിരുന്ന ശിഹാബുദ്ധീന്‍ ഇബ്‌നു ഹജറില്‍ ഹൈതമില്‍ മക്കിയ്യുടെ''തുഹ്ഫതുല്‍ മുഹ്താജ് ബി ശറഹില്‍ മിന്‍ഹാജ്'.'അതില്‍ കാണാം ''സ്ത്രീകള്‍(വകതിരിവെത്തിയ പെണ്‍കുട്ടികളടക്കം)നിസ്‌കാരത്തില്‍ മറച്ചിരിക്കേണ്ടത് അവളുടെ മുഖവും,മുന്‍കൈകളും അല്ലാത്തതാണ്.ഇതിനു തെളിവാണ് സൂറത്തു നൂറിലെ 31-ാം വചനം.നിസ്‌കാരത്തിലല്ലാതെ തനിചിരിക്കുന്ന നേരത്തും മേല്‍ പറഞ്ഞ ഭാഗങ്ങള്‍(തലമുടിയടക്കം) തെന്നയാണവളുടെ ഔറത്ത്.(തുഹ്ഫ.2,112).ഇതിന്റെ വിശദീകരണത്തില്‍ അബ്ദുല്‍ഹമീദ് ശര്‍വാനി(റ)കുറിക്കുന്നു''സ്ത്രീകള്‍ നിര്‍ബന്ധമായും മറചിരിക്കേണ്ട ശരീര ഭാഗങ്ങളെ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വിഭജിക്കാം.ഒന്ന് നിസ്‌കാരത്തില്‍ മറക്കേണ്ടത്.മുഖവും മുന്‍കൈകളും അല്ലാത്തവ.രണ്ട് അന്യരായ വ്യക്തി,സമൂഹങ്ങള്‍ക്കിടയില്‍ മറക്കേണ്ടത്.ശരീരം മുഴുക്കെയാണത്.മൂന്ന് ഖുര്‍ആനില്‍ എണ്ണിപറഞ്ഞ സ്വന്തക്കാരുടെ അടുക്കല്‍.മുട്ട് പൊക്കിളിനിടയിലാണത്.(ഹാശിയതു ശര്‍വാനി 2,112).അല്ലാമാ ബുജൈരിമി (റ) പറയു്ന്നു''നിസ്‌കാരത്തിലല്ലാതെ അന്യരുടെ ഇടയില്‍ സ്ത്രീയുടെ നഗ്നത മുഖവും,മുന്‍കൈകളുമടക്കം ശരീരം മുഴുവനാണ് (ഹാശിയതു ബുജൈരിമി,തുഹ്ഫതുല്‍ ഹബീബ് അലാ ശറഹില്‍ ഖതീബ് 1,450). ഹിജ്റ 977-ല്‍ വഫാതായ ഖതീബ് ശര്‍ബീനി അശാഫിഈ (റ) പറയുന്നു''നിഖാബ്(മുഖം മൂടി) ധരിച്ച സ്ത്രീ അന്യപുരുഷര്‍ അവളെ നോക്കുമെന്ന്  കണ്ടാല്‍ അതുയര്‍ത്താന്‍ പാടില്ല.നിര്‍ബന്ധമായും അതണിഞ്ഞിരിക്കണം''.(അല്‍ ഇഖ്‌നാഅ് 1,453 ).ഹിജ്‌റ 928-ല്‍ വഫാതായ ശൈഖ് അഹ്മദ്‌സൈനുദ്ദീന്‍ മഖ്ദൂം(റ)പറഞ്ഞതായി കാണാം ''നിസ്‌കാരത്തില്‍ മറച്ചിരിക്കേണ്ട സ്ത്രീയുടെ ഔറത്ത് അവളുടെ മുഖവും,മുന്‍കൈകളും അല്ലാത്തതാണ്.ശരീരത്തിന്റെ അഴകും,വടിവും,പ്രകടമാകാത്ത വിധത്തിലായിരിക്കണം വസ്ത്രം ധരിക്കേണ്ടത്.നിസ്‌കാരത്തിനു പുറത്തും ഇവകള്‍ മറക്കല്‍ നിര്‍ബന്ധമാണ്.(പാലിക്കാതിരുന്നാല്‍ ശിക്ഷക്ക് കാരണമാകും) ''(ഫത്ഹുല്‍ മുഈന്‍ -44) ഇമാം നവവി (റ) മിൻഹാജിൽ പറക്കതായി കാണാം " സാമൂഹ്യ കുഴപ്പങ്ങളും,തെമ്മാടിത്തരവും സംഭവിക്കാത്ത സാഹചര്യങ്ങളിൽ പോലും അന്യപുരുഷർ സ്ത്രീകളുടെ നഗ്നത യിലേക്കും,മുഖം,കൈകളിലേക്കും നോക്കൽ നിശിദ്ധമാണ്.ഇതിനെ വിശദീകരിച്ച് ഇബ്നു ഹജർ (റ) പറ ഞ്ഞു "ഇപ്രകാരം ഹറാമാണെന്നു പറഞ്ഞതിന് ഇമാം ഹറമൈനി പറഞ്ഞ ന്യായം സ്ത്രീകൾ മുഖമെല്ലാം തുറന്നിട്ട് നടക്കുന്നത് തടയിടണമെന്നതിൽ മുസ്ലിമീങ്ങൾ ഏകോപിതരാണ് എന്നതാണ്. കാരണം അവളിലേക്കുള്ള അന്യരുടെ നോട്ടം വൈകാരിക അക്രമങ്ങളിലേക്കും,ദാരുണമായ കുഴപ്പങ്ങളിലേക്കും ചെന്നെത്തിക്കും.സ്ത്രീ പുരുഷ മനശാസ്ത്രം ഇതിനെ കൂടുതൽ ശരി വെക്കുന്നതാണ്.

മത നിയമങ്ങളുടെ സൗന്ദര്യം അത്തരം സാഹചര്യമൊരുക്കുന്ന വാതായനങ്ങൾ കൊട്ടിയടക്കലാണ്.

ഇമാം സുബ്കി (റ) പറഞ്ഞു "ശാഫി ഇമാമിന്റെ ശിഷ്യരുടെ വീക്ഷണത്തിലേക്ക് നോക്കുമ്പോൾ ശരിയാണെന്ന് തോന്നുന്നത് സ്ത്രീയുടെ മുഖവും,മുൻകൈയും വരെ ഔറത്താണ് എന്നാതാണ്. (തുഹ്ഫ 7 - 192 , 193 ).ഏത് മദ്ഹബ് പ്രകാരവും ഏതുസാഹചര്യത്തിലും സ്ത്രീ അവളുടെ തലമുടി മറക്കല്‍ നിര്‍ബന്ധമാണെ് ബോധ്യപ്പെട്ടു. എന്നല്ല മുഖം വരെ വസ്ത്രം കൊണ്ട് മറച്ചു പിടിക്കണമെന്നാണ് പണ്ഡിതർ വ്യക്തമാക്കുന്നത്.ഇതാണ് ഇസ്ലാമിന്റെ കര്‍മശാസ്ത്ര നയവും,നിയമവും.


ഖുര്‍ആനും,ഹദീസും,മദ്ഹബ്കളുടെ അഭിപ്രായവുമല്ലാം നാം മനസ്സിലാക്കി.അപ്പോള്‍ ബഹുമാനപ്പെട്ട കോടതി പറഞ്ഞ വിധിയുടെ ആധാരമെന്ത്?.

അതേത് ഇസ്‌ലാമിന്റെ നിലപാടാണ്.ആരു പറഞ്ഞതാണ്.ഉത്തരമില്ല അത്ര മാത്രം.മതം അറിയാത്തവര്‍ മതപണ്ഡിതരോട് അന്വഷിച് വിധി പറയുകയാണ് വേണ്ടത്.അതാണ് നീതിയും,മാന്യതയും.

നീതിയുടെയും,നിഷ്പക്ഷതയുടെയും,ഉറവിടങ്ങളാകേണ്ട കോടതികളിൽ നിന്ന് മത വിഷയങ്ങളില്‍ പഠിക്കാതെ വിധിക്കുന്നത് സാമൂഹിക ദുരന്തത്തിന്റെ ഒരു വശമാണ്.മത വിശ്വാസത്തിന്റെ വിഷയങ്ങൾ  ഏതെന്ന്  പറയേണ്ടത് മത പണ്ഡിതരല്ലേ.മാത്രമല്ല പൗരന് മൗലികവകാശം വകവെച്ചു നല്‍കുന്ന ഇന്ത്യപോലൊരു മതേതര രാജ്യത്ത് അവരുടെ സ്വാതന്ത്രത്തില്‍ കൈകടത്തുന്നത് എത്രത്തോളം കാടത്തവും,ആശങ്കാവഹവുമാണ്.മത സ്വാതന്തം ഇന്ത്യയില്‍ മൗലികാവകാശത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ജനാധിപത്യ രാജ്യത്ത് വ്യക്തിത്തവും,സ്വാതന്തവും,നിലനിര്‍ത്തുതിന് ഒഴിവാക്കാന്‍ പാടില്ലാത്ത പ്രാഥമിക അവകാശങ്ങളാണല്ലോ മൗലികാവകാശങ്ങള്‍.എത്ര വന്നാലും സ്ത്രീക്ക് മേനിതുറക്കാന്‍ നല്‍കുന്ന സ്വാതന്ത്രത്തേക്കാള്‍ അന്തസല്ലേ മേനിയില്‍ വസ്ത്രം ധരിക്കാന്‍ നല്‍കുന്നതിനുള്ള അവകാശം.മാന്യമുള്ള സംസ്‌കാരവും അതല്ലേ.അവളത് ധരിക്കരുതെന്ന് വിധിക്കുമ്പോള്‍ എന്തു ധിക്കാരമാണത്.അവളെ അപമാനിക്കലാണത്.താഴ്ത്തികെട്ടലാണത്.മാത്രമല്ല ഭരണ ഘടനയെ നോക്കുകുത്തിയാക്കലാണത്.


ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളിലെ 25-28 വരെയുള്ളത്  മതസ്വാതന്തത്തിനുള്ള അവകാശമാണ്.''It includes the right to change your religion or beliefs at any time you also have the right yo put your thoughts and beliefs in to action this could include your right to wear religious clothing the right to tall  about your beliefs or take part in reliegious worship  public authorities cannot stop you practising your reliegion with out very good reason.''ഇതനുസരിച്ച് ഇഷ്ടമുള്ള മതം സീകരിക്കാനും,അതനുസരിച് ജീവിക്കാനും,അത് പഠിക്കാനും,പ്രചരിപ്പിക്കാനും,അത് നിസ്‌കര്‍ഷിക്കുന്ന വസ്ത്രം ധരിക്കാനും,ഓരോ വിശ്വാസിക്കും അവകാശമുണ്ട്.മാത്രമല്ല മതാവകാശമല്ലാതെ തന്നെ 19-ാം അനുച്ചേദ പ്രകാരം ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക്  ആര്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാവുന്നതാണ്.അതിലൊന്ന് വിലക്കപെടുമ്പോള്‍ രാജ്യത്തെയും അതിന്റെ പൂര്‍വികരായ മഹത്തുക്കളെയും നോക്കി ഇളിച്ചുകാട്ടി തരം താഴ്ത്തലാണത്.സത്യത്തില്‍ ഒരു അടിസ്ഥാനവും,ന്യായവും,ഇല്ലെിന്നിരിക്കെ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്നത് മത വിവേചനമാണ്.മതമൂല്യങ്ങളെ തരംതാഴ്ത്തലാണ്.


ഈ വിധിയിലൂടെ ഭരണ ഘടന ഇവിടെ ചവറ്റുകൊട്ടയിലായിരുക്കുന്നു.സംസ്ഥാനത്തിന്റെ സിംഹഭാഗവും ഹൈന്ദവ സമൂഹമാണ്.ഭരിക്കുന്നതാകട്ടെ  ബി.ജെ.പി സര്‍ക്കാരും.ശേഷിക്കുന്ന തുച്ചം വിശ്വാസികളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ബലിയാടാക്കുകയാണ് അവിടെ. എന്നിരിക്കെ സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായ സാമൂഹിക അന്തരീക്ഷം സ്രഷ്ടിക്കാനുള്ള വഴിയാണ് ഇത്തരം വിധികളിലൂടെ ഒരുങ്ങുന്നത് .ഈയിടെഴായി മൂസ്ലിം പെണ്‍കുട്ടികള്‍  അതിവേഗം പുരോഗതിയുടെ ചവിട്ടുപടികള്‍ കയറികൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ അവരുടെ സാമൂഹ്യ,വിദ്യഭ്യാസ പുരോഗതിയെ പിന്നോട്ടടിക്കാന്‍ ഈ വിധി ഇടയാക്കും.അതാണ് ഈ വിധികളിലൂടെ ഫാസിസവും മറ്റും ആഗ്രഹിക്കുന്നത്,ലക്ഷ്യമാക്കുന്നത് എന്ന് തോന്നിപോകുന്നു,അതിനാണ് ഈ ശ്രമങ്ങളൊക്കെയും.ഇത്തരം വംശീയത ഉളവാക്കുന്ന വിധികള്‍ രാജ്യം അതീവ ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. യഥാർത്ഥത്തിൽ  അനുച്ചേദം 15-ല്‍ പരാമര്‍ശിക്കുന്ന മതം,വര്‍ഗം എിവയുടെ പേരിലൊന്നും വിവേചനം പാടില്ല എന്നാണ്.ഭരണഘടന കളിപ്പാവ ആയികൊണ്ടിരിക്കുന്ന കാലത്ത് നിയമങ്ങള്‍ക്കെന്തു പ്രസക്തി.നീതിയെ മണ്ണിട്ടു മൂടുന്നു.അശാന്തിയും,അധര്‍മവും  ഇത്തരം കോടതി വിധികളാല്‍ തഴച്ചുവളരുന്നു.

ശുഭ മുഹൂർത്തങ്ങൾക്ക് കത്തിരിക്കാം...

#hijab

#freethinkers

#liberalism

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...