Saturday, October 23, 2021

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ*

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 1️⃣1️⃣


📗📖📗📖📗📖📗📖


Ashraf Sa-adi bakimar 

====================


*ഇമാം ഹാഫിള് അബ്ദുര്‍റഹ്മാന്‍ ഇബ്നുല്‍ ജൗസി (റ)*


      { *ഹിജ്‌റ  510- 597*}


☪☪☪☪☪☪☪☪


*حيث قال في المولد الشريف (إنه أمان في ذلك العام، وبشرى عاجلة بنيل البغية* *والمرام*.)


*المواهب اللدنية ج 1 ص27*📚 


 *وتاريخ الخميس | ج 1 ص 223* 📚


 *روح البيان في تفسير القرءان* *ج 9 ص 2*📚


  *السيرة الحلبية لعلي بن برهان الدين الحلبي* 📚

       ( *1/83 -  84* )    

                                                                  

*ഹമ്പലീ മദ്ഹബിലെ സുപ്രസിദ്ധ പണ്ഡിതനായ ഇമാം ഇബ്നുൽ ജൗസി (റ) നബിദിനത്തിന്‍റെ മഹത്വത്തെ സംബന്ധിച്ച് പറയുന്നു. "മൗലിദ് കഴിക്കുന്നത് ആ വര്‍ഷത്തിലെ ആപത്തുകളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനും, ആഗ്രഹങ്ങള്‍ സഫലമാവുന്നതിനും സന്തോഷം കരസ്ഥമാവുന്നതിനും കാരണമാണ്"*


*ഇത് രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ താഴെ ചേർക്കുന്നു*


1️⃣ *ഇമാം സ്വാലിഹുശ്ശാമിയുടെ* *സുബുലുല്‍ ഹുദാ* *വര്‍റശാദ്* *1/362*📚


2️⃣ *അല്‍ മവാഹിബുല്ലദുന്നിയ്യ* *1/27*, 📚


3️⃣ *താരീഖുല്‍ ഖമീസ് 1/223*📚, 


4️⃣ *റൂഹുല്‍ ബയാന്‍ 9/2*, 📚


5️⃣ *സീറതുല്‍ ഹലബിയ്യ* *1/83* 📚)


*മൗലിദ് കഴിക്കൽ ബിദ്അത്താണെന്നാണ് കേരള വഹാബികളുടെ വാദം എങ്കിൽ സുപ്രസിദ്ധ ഹദീസ് പണ്ഡിതനും ചരിത്രകാരനുമായ"ഹാഫിള് ദഹബി മൗലിദിന്റെ മഹത്ത്വം പഠിപ്പിച്ച" മഹാനായ ഇബ്നുൽ ജൗസിയെ (റ) പരിചയപ്പെടുത്തുന്നത്കാണുക. " ഇമാം ഇബ്നുൽ ജൗസി (റ) ശൈഖ് ഇമാം, അല്ലാമ, മുഫസ്സിര്‍, ഹാഫിള്, ശൈഖുല്‍ ഇസ്ലാം, ദീനിന്‍റെ അലങ്കാരം(ജമാലുദ്ദീന്‍) ഈ നിലയിൽ ഒക്കെ അറിയപ്പെട്ട മഹാനാണ്*

 { *സിയറുഅഅ്ലാമിന്നുബലാഅ്* 📚}


*കേരളത്തിലെ പുത്തൻ വാദികൾ പറയുന്നതു പോലെ 'മൗലിദ്' അനാചാരം ആയിരുന്നുവെങ്കിൽ ബഹുമാനപ്പെട്ട ഇബ്നുൽ ജൗസിയെ (റ) മൗലിദിൻറെ മഹത്വം പഠിപ്പിച്ചതിൻറെ പേരിൽ ഹാഫിള് ദഹബി പോലുള്ളവർ തള്ളി പറയുമായിരുന്നു. പക്ഷേ മഹാനവർകളുടെ സ്ഥാനം ഇസ്ലാമിക ചരിത്രത്തിൽ ഉയർന്നു നിൽക്കുന്നു.*


*തുടരും..*

_________________________


*ദുആ വസിയത്തോടെ* 


Ashraf Sa-adi bakimar

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...