Tuesday, October 12, 2021

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ*

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ*

 

         *ഭാഗം* 2⃣


📗📖📗📖📗📖📗📖

Ashraf Sa-adi bakimar 

====================

*പരിശുദ്ധ ഖുർആനിലെ മറ്റൊരു ആയത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് കാണുക;*


*قل بفضل الله وبرحمته ، فبذلك فليفرحوا هو خير مما يجمعون* 

*سورة يونس* *(٥٧،٥٨)*


 *"നബിയെ തങ്ങൾ പറയുക: അല്ലാഹുവിൻറെ ഔദാര്യവും, അവൻറെ റഹ്മത്തുകൊണ്ടും  അവർ സന്തോഷിക്കട്ടെ.*


 *"റഹ്മത്ത്" എന്നത് നബി ﷺ യെ പറ്റി തന്നെ ഖുർആൻ വ്യക്തമായി മറ്റൊരു ആയത്തിലൂടെ വിശേഷിപ്പിച്ചതാണ്. ആകയാൽ നബി ﷺ യെ കൊണ്ട് സന്തോഷിക്കണമെന്ന്  ഖുർആൻ കൊണ്ടു തന്നെ സ്ഥിരപ്പെടുന്നു* .


*വല്ലവർക്കും ഇത് ദുർവ്യാഖ്യാനം ആയി തോന്നുന്നുവെങ്കിൽ ഖുർആൻ മുഫസ്സിറുകളുടെ നേതാവായ ബഹുമാനപ്പെട്ട ഇബ്നു അബ്ബാസ് (റ) ഈ ആയത്ത് വിശദീകരിക്കുന്നത്  എങ്ങനെയാണെന്ന് നമുക്ക് കാണാം*


*واخرج ابوا الشيخ عن ابن عباس رضي الله عنهما ان الفضل العلم والرحمة محمد صلي الله عليه وسلم ( روح المعاني ١٤١/٦*📚 )


 *"അല്ലാഹുവിൻറെ ഔദാര്യം കൊണ്ട്  ഉദ്ദേശിക്കുന്നത് വിജ്ഞാനവും, റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഹമ്മദ് നബി ﷺ തങ്ങളും ആകുന്നു*


{ *റൂഹുൽ മആനി* 📚}


*ബഹുമാനപ്പെട്ട ഹാഫിള് ഇമാം സുയൂഥി (റ)യും, ഇമാം അബൂ ഹയ്യാനും (റ) ഇതേ കാര്യം തന്നെ പഠിപ്പിക്കുന്നു*


*قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ* *( سورة يونس 58)*


*وأخرج أبو الشيخ عن ابن عباس رضي الله عنهما في الآية قال : فضل الله العلم ، ورحمته محمد صلى الله عليه وسلم ، قال الله تعالى { وما أرسلناك إلا رحمة للعالمين } (📚 تفسير الدر المنثور للحافظ السيوطي رحمه الله – ج-7 / ص: 668)*



*وقال ابن عباس فيما روى الضحاك عنه: الفضل العلم والرحمة محمد صلى الله عليه وسلم.*


*تفسير البحر المحيط 📚( ج- 6 / ص: 75)*


*മറ്റൊരു ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്സീറുൽ കബീറിൽ  ഇമാം റാസി (റ) പറയുന്നതും മേൽപറയപ്പെട്ട ആശയം തന്നെ അത് ഇങ്ങനെ കാണാം; "അല്ലാഹുവിന്റെ റഹ്മത്തിൽ അല്ലാതെ മറ്റൊന്നിലും സന്തോഷിക്കാതിരിക്കൽ അനിവാര്യമാണ് എന്നാണ് ഈ ആയത്തിൻറെ ഉദ്ദേശം*"

 

{ *തഫ്സീറുൽ കബീർ* *7-95*📚}


*ചുരുക്കത്തിൽ മുഹമ്മദ് നബി ﷺയെ  കൊണ്ട് നിങ്ങൾ സന്തോഷിച്ചു കൊള്ളുക എന്ന് വളരെ വ്യക്തമായി ഖുർആൻ പഠിപ്പിച്ച അധ്യാപനമാണ് അതിന് ഏറ്റവും അനിയോജ്യമായ ദിവസം നബിﷺ തങ്ങൾ ജനിച്ച റബീഉൽ അവ്വൽ1️⃣2️⃣ തന്നെ. ഇത് മുസ്‌ലിം ലോകം മുൻകാലത്ത് കാണിച്ചു തന്നതാണെന്നും തുടർന്ന് വരുന്ന ഭാഗങ്ങളിൽ നമുക്ക്  കാണാവുന്നതാണ്*.


✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻


*ദുആ വസിയത്തോടെ*

 

Ashraf Sa-adi bakimar

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...