Monday, May 10, 2021

കണക്കിനേയും #കാഴ്ചയേയും #ചൊല്ലി #മുജാഹിദ് #വിഭാഗങ്ങളിൽ #പോര്

 #കണക്കിനേയും #കാഴ്ചയേയും #ചൊല്ലി #മുജാഹിദ് #വിഭാഗങ്ങളിൽ #പോര്


മാസപ്പിറവി കണക്കിനേയും കാഴ്ചയേയും ചൊല്ലി മുജാഹിദ് വിഭാഗങ്ങളിൽ പോര് മുറുകുന്നു.

റമദാൻ മാസപ്പിറവി അറിയിച്ചുകൊണ്ട് ഔദ്യോഗിക കെ എൻ എം വിഭാഗവും മടവൂർ മർകസുദ്ദഅ്‌വ വിഭാഗവും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനകൾ ചുവടെ കാണാം.

വെള്ളിയാഴ്ച റമദാൻ ഒന്ന് എന്നാണ് കണക്ക് അടിസ്ഥാനത്തിൽ അവർ പ്രഖ്യാപിച്ചിട്ടുള്ളത്.


ഇതിനെതിരെ മുജാഹിദ് ജിന്ന് വിഭാഗമായ വിസ്മാഡമാണ് രംഗത്തെത്തിയിട്ടുള്ളത്.

സുന്നികളുടെ നിലപാടാണ് ശരി എന്ന  നിലയിലേക്ക് മുജാഹിദിലെ വിസ്ഡം വിഭാഗം എത്തിയിരിക്കുന്നു എന്നതാണ് ശരി.

അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കൊടുക്കുന്നു...


പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ>>


മാസപ്പിറവി നിർണയിക്കേണ്ടത് കാഴ്ചയുടെ അടിസ്ഥാനത്തിൽ.


ഇസ്‌ലാമികമായി മാസം കണക്കാക്കേണ്ടത് ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിലാണ്.അവിടെ കണക്കിനെ അവലംബിച്ചാൽ പോരാ ,കാഴ്ചയെ തന്നെ അവലംബിക്കണം.

അതാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. അതു തന്നെയാണ് അഹ്ലുസ്സുന്നയുടെ നിലപാടും.

     ഇത് പറയുമ്പോൾ കണക്കിനെ പരിഗണിക്കേണ്ടതില്ല എന്ന് മനസ്സിലാക്കരുത്, അതും പരിഗണിക്കേണ്ടതാണ്. കണക്കനുസരിച്ച് കാണാൻ സാധ്യതയില്ല എന്ന് തെളിഞ്ഞ സമയങ്ങളിൽ കണ്ടു എന്നു പറഞ്ഞാൽ വിശ്വസിക്കാനും പാടില്ല.


 റമദാനിന്റെ മുമ്പുള്ള ശഅബാൻ മാസത്തെ തിട്ടപ്പെടുത്തുന്നതിനെപ്പറ്റി പ്രത്യേകമായ കൽപന ഹദീഥുകളിൽ വന്നിട്ടുള്ളത് ശ്രദ്ധേയമാണ് . അതിന്റെ ഹിലാൽ (ചന്ദ്രപ്പിറവി ) ദർശിക്കൽ നിർബന്ധമാണെന്ന് തന്നെ ചില പണ്ഡിതൻമാർ പറയുന്നുണ്ട്.

പ്രസ്തുത മാസത്തിന്റെ ചന്ദ്രപ്പിറവിയുമായി ബന്ധപ്പെട്ട ചില തെളിവുകൾ സൂചിപ്പിക്കുകയാണ്.


عن عبد الله بن عمر رضي الله عنهما قال: سمعت رسول الله   - صلى الله عليه وسلم - يقول: "إذا رأيتموه فصوموا، وإذا رأيتموه فأفطروا، فإن غم عليكم فاقدروا له". متفق عليه.

"നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക, അത് കണ്ടാൽ നോമ്പവസാനിപ്പിക്കുക. ഇനി മേഘം മൂടിയാൽ ( മാസം മുപ്പത് ) കണക്കാക്കുക."


ഈ വിഷയത്തിൽ നമുക്കാർക്കും അഭിപ്രായ വ്യത്യാസമുണ്ടാവുകയില്ല. എന്നാൽ ഇതോടൊപ്പം പണ്ഡിതർ പറയുന്ന ഒരു കാര്യം ശഅബാൻ മാസപ്പിറവിയും പ്രത്യേകം കാണണമെന്നാണ്. ചിലർ നിർബന്ധമാണെന്നും പറയുന്നു. അതിനുള്ള ഒരു തെളിവാണ് മുകളിലെ ഹദീസ്.

റമദാൻ മാസപ്പിറവി നോക്കേണ്ടത് ശഅബാൻ 29 നാണ് . അപ്പോൾ എന്നാണ് ശഅബാൻ 29 എന്നറിയണം .അതിന് ശഅബാൻ മാസപ്പിറവി നോക്കണം.ശഅബാൻ 29 ന് റമദാൻ പിറവി കണ്ടില്ലെങ്കിൽ ശഅബാൻ 30 തികയ്ക്കണം.ശഅ ബാൻ 30 കണക്കാക്കണമെങ്കിലും ശഅബാൻ മാസപ്പിറവി ശ്രദ്ധയോടെ കണ്ടിരിക്കണം.


റമദാൻ കൃത്യമാവാൻ നബി(സ) ശഅബാൻ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആ ഇശ(റ) പറയുന്നു.


وعن عائشة - رضي الله عنها - قالت: "كان رسول الله  - صلى الله عليه وسلم - يتحفظ من هلال شعبان ما لا يتحفظ من غيره، ثم يصوم برؤية رمضان، فإن غم عليه عد ثلاثين يومًا ثم صام". رواه أحمد وأبو داود وصححه ابن خزيمة[5].

"മറ്റു മാസങ്ങളിൽ ശ്രദ്ധിക്കാത്ത അ ത്ര ശഅബാൻ മാസപ്പിറവിയുടെ വിഷയത്തിൽ നബി (സ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പിന്നെ റമദാൻ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കും മേഘം മൂടിയാൽ ശഅബാൻ മുപ്പത് തികയ്ക്കും."


ഇനി റമദാനിന്റെ ക്യത്യതക്ക് വേണ്ടി ശഅബാൻ മാസപ്പിറവി പ്രത്യേകം കാണാൻ നബി(സ) കൽപിക്കുന്നത് നോക്കൂ,


عن أبي هريرة قال : قال رسول الله - صلى الله عليه وآله وسلم - : " أحصوا هلال شعبان لرمضان "

حسنه الألباني في صحيح الترمذي (678)


"റമദാനിനുവേണ്ടി നിങ്ങൾ ശഅബാൻ മാസപ്പിറവി കൃത്യമായി നിർണയിക്കുക."

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഹാഫിദ് ഇബ്നു ഹജർ(റ) പറയുന്നു.


قال في "تحفة الأحوذي" : "قال ابن حجر : أي اجتهدوا في إحصائه وضبطه بأن تتحروا مطالعه وتتراءوا منازله لأجل أن تكونوا على بصيرة في إدراك هلال رمضان على حقيقة حتى لا يفوتكم منه شيء " انتهى .

അതായത് അത് (ശഅബാൻ മാസപ്പിറവി ) നിർണയിക്കാനും കൃത്യമാക്കാനും നിങ്ങൾ നന്നായി പരിശ്രമിക്കുക.

റമദാനിൽ നിന്ന് നിങ്ങൾക്ക് ഒന്നും നഷ്ടമാവാതിരിക്കാൻ അതിന്റെ (ശഅബാൻ മാസപ്പിറവി ) ഉദയ സ്ഥലങ്ങൾ , അത് പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക .


2020 മാർച്ച് 24 ചൊവ്വാഴ്ച റജബ് 29 ആയിരുന്നുവല്ലോ. അന്നേ ദിവസം ശഅബാൻ മാസപ്പിറവി കണ്ടതായി യാതൊരു വിവരവും ലഭിച്ചിരുന്നില്ല, അതിനാൽ റജബ്‌ 30 തികച്ച് ശഅബാൻ ഒന്ന് മാർച്ച് 26ന് വ്യാഴാഴ്ചയായിരുന്നു. അങ്ങനെ വരുമ്പോൾ ഏപ്രിൽ 23 ന് വ്യഴാഴ്ച ശഅബാൻ 29 ആയിരിക്കുമല്ലോ. അന്ന് എല്ലാവരും റമദാൻ മാസപ്പിറവി നോക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായി വിവരം കിട്ടിയാൽ ഏപ്രിൽ 24 വെള്ളിയാഴ്ച റമസാൻ

1 ആയിരിക്കും. മാസപ്പിറവി കണ്ടതായി വിവരം കിട്ടാത്ത പക്ഷം ശഅബാൻ 30 പൂർത്തിയാക്കി ഏപ്രിൽ 25 ശെനിയാഴ്ച റംസാൻ 1 ആയിരിക്കും.

ഈ വിഷയത്തിൽ സൂഷ്മതക്കുറവ് പറ്റിയവർ തിരുത്തുമല്ലോ.

വിഭാഗീയതകൾ കയ്യൊഴിച്ച് ദീനിൻ്റെ നിർദ്ദേശങ്ങൾ  പ്രമാണബദ്ധമായി മനസ്സിലാക്കുവാനും ആചരിക്കുവാനും റബ്ബ്  അനുഗ്രഹിക്കട്ടെ!


അബൂബക്കർ സലഫി

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ


കാലങ്ങളായി സുന്നികൾ പറഞ്ഞ ന്യായങ്ങളും തെളിവുകളും തന്നെയാണ് ഇവർ ഉന്നയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അല്പാല്പമായി അഹ്ലുസ്സുന്നത്തി വൽ ജമാഅ ത്തിലേക്ക് മുജാഹിദുകൾ കടന്നുവരുന്നു എന്നത് ശ്രദ്ധേയമാണ്


ht

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...