Monday, November 30, 2020

ഇസ്ലാം ആരാണ് പത്രോസ്

 *പത്രൊസ്_ശ്ലീഹ*  *സ്വർഗത്തിലോ_നരകത്തിലോ?!* 


രക്ഷയുടെ മാർഗ്ഗം ക്രിസ്തുമതമോ ഇസ്‌ലാമോ എന്ന ചോദ്യം ചില മിഷനറി സംഘങ്ങൾ വലിയ വായിൽ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. ബൈബിൾ രക്ഷയുടെ മാർഗ്ഗം കാണിക്കുമോ എന്നറിയാൻ ഈ ചെറിയ കുറിപ്പ് സഹായിക്കും.


ആദ്യത്തെ മാർപാപ്പ എന്നു ഒരു വിഭാഗം ക്രൈസ്തവർ പരിചയപ്പെടുത്താറുള്ള ഒരാളാണ് പത്രൊസ് അല്ലെങ്കിൽ ശീമോൻ. യേശു ക്രിസ്തുവിന്റെ ഏറ്റവും അടുത്ത പന്ത്രണ്ടു ശിഷ്യരിൽ ഒരാളാണ്. ഗലീലയിൽ നിന്നുള്ള മുക്കുവൻ. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപോസ്തല പ്രവർത്തികളിലും ഇദ്ദേഹം പരാമർശിക്കപ്പെടുന്നു. ശ്ലീഹന്മാരുടെ തലവനായി യേശു ക്രിസ്തു നിയമിച്ചത് ഇദ്ദേഹത്തെയാണ്. സുവിശേഷങ്ങളിലും ( മത്താ. 16:18, യോഹ. 21:115-16) ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും (റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. പാറ എന്നർത്ഥമുള്ള കേഫാവ് എന്ന സ്ഥാനപ്പേര് യേശുക്രിസ്തു പത്രൊസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു (മത്താ. 16:16-20). യേശുവിന്റെ ശൂന്യമായ ശവകുടീരം ആദ്യമായി കണ്ട പത്രൊസാണ് യേശുവിലേക്ക് ആരോപിക്കപ്പെടുന്ന ഉയർത്തെഴുന്നേൽപ്പ് സംഭവത്തിന് മുഖ്യ സാക്ഷി. ഇദ്ദേഹം എഴുതിയതായി വിശ്വസിക്കപ്പെടുന്ന രണ്ടു കത്തുകൾ പുതിയനിയമത്തിൽ ഇടം പിടിച്ചിട്ടുണ്ട്.


എന്നാൽ പത്രൊസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുവാൻ തക്കവണ്ണം ഗൗരവമേറിയ ചില കാര്യങ്ങൾ പുതിയ നിയമം ഉദ്ധരിച്ചിട്ടുണ്ട്. യേശു തന്റെ ശിഷ്യന്മാരോട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പറയുന്ന ഭാഗം പുതിയ നിയമത്തിൽ നിന്ന് വായിക്കൂ. പത്രൊസ് യേശുവിനോട് തർക്കിക്കുകയായിരുന്നോ അതോ ശാസിച്ചുവോ? മറ്റു ശിഷ്യന്മാരാരും ധൈര്യപ്പെടാത്ത വളരെ അസാധാരണവും വിചിത്രവുമായ സംസാരം!


"പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു."(മത്തായി 16: 22-23).


ശ്രദ്ധിച്ചു വായിക്കൂ, യേശുവിനെ പത്രൊസ് ശാസിക്കുന്നു; യേശു അവനെ സാത്താനേ എന്നു വിളിക്കുന്നു!! പത്രൊസിനെയല്ലാതെ മറ്റൊരു ശിഷ്യനെയും യേശു സാത്താൻ എന്ന് വിളിച്ചിട്ടില്ല.


-----------------------------


ക്രിസ്ത്യാനികൾ ധർമ്മസങ്കടത്തിലാവുന്ന മറ്റൊരു കാര്യമാണ് നിർണായക ഘട്ടത്തിൽ പത്രൊസ് യേശുവിനെ മൂന്നുതവണ തള്ളിപ്പറഞ്ഞത്? പത്രൊസ് യഥാർത്ഥത്തിൽ യേശുവിൽ വിശ്വസിക്കുകയും അതുവഴി രക്ഷ പ്രാപിക്കും എന്ന കാര്യം അംഗീകരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമോ?


"പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു." (മർക്കോസ് 14: 66-72)


പത്രൊസ് യേശുവിനെ ശാസിച്ചതിനോടും അദ്ദേഹം സാത്താനേ…! എന്ന് പ്രതികരിച്ചതിനോടും ചേർത്ത് ഇത് വായിക്കുമ്പോൾ  മനസ്സിൽ ചില അസ്വസ്ഥതകൾ രൂപപ്പെടുന്നില്ല എന്ന് തറപ്പിച്ചു പറയാൻ കൈസ്തവ വിശ്വാസിക്ക് സാധിക്കുന്നില്ല.


-------------------------------


പത്രൊസിനും മറ്റു ശിഷ്യന്മാർക്കും ഇടയിൽ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായി എന്നു പറയുന്ന ഭാഗങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പത്രൊസ് ഒരു കപടവിശ്വാസിയാണെന്നു പൗലോസ് പറയുന്നത് അദ്ദേഹം പിൽക്കാലത്ത് കൊരിന്ത്യർക്കു എഴുതിയ ലേഖനത്തിൽ നാം വായിക്കുന്നു !!!


"എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തു നിന്നു. യാക്കോബിന്റെ അടുക്കൽ നിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടു കൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു. ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതു കൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇട വന്നു." (ഗലാത്യർ 2: 11-13)


ആധുനിക ക്രൈസ്തവതയുടെ ആണിക്കല്ലായ പൗലോസ് ആണ് പറയുന്നത് പത്രൊസ് കപടവിശ്വാസിയാണ് എന്ന്!!


----------------------------


പത്രൊസ് തന്നെ തള്ളിക്കളയും എന്ന് യേശു തന്നെ മുൻകൂട്ടി പറയുന്നു. അംഗീകരിക്കാൻ മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും ക്രിസ്ത്യാനികൾക്ക് നിഷേധിക്കാനാവാത്ത ഗുരുതരമായ ഒരു വസ്തുതയാണിത്. അതെങ്ങനെ സംഭവിക്കും എന്ന് യേശുക്രിസ്തു പ്രവചിക്കുന്നു: 


"യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു." (മർക്കോസ് 14:30)


“കോഴി കൂകും മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.'' (മത്തായി 26:75)


--------------------------------

പത്രോസ് തള്ളിപ്പറഞ്ഞു

---------------------------------

യേശു പറയുന്നത് നോക്കൂ:

"മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും." (മത്തായി 10:33)


"മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പിൽ തള്ളിപ്പറയും." (ലൂക്കോസ് 12: 9)


യേശു ശിഷ്യന്മാരുടെ നേതൃത്വം ഏൽപ്പിച്ച ആളെപ്പോലും അദ്ദേഹം രക്ഷിക്കുകയില്ലെങ്കിൽ 

മോക്ഷത്തിന്റെ മാർഗം ക്രിസ്തുമതമാണ് എന്ന് വിശ്വസിക്കുന്നത് എത്ര ലജ്ജാകരമാണ്!!!


*സജീർ ബുഖാരി*

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...