Friday, October 9, 2020

ഖബർ െട്ടി പൊക്കൽഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം .

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=




📚🔎___________________🔍📚

*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*


i

📕📗📘📙📔📒📕📗📘


*സംശയ നിവാരണ ക്ലാസ് റൂം*

➖➖➖🔹🔸➖➖➖


*വഹാബികളുടെ തട്ടിപ്പ്*


*⭕ചോദ്യം* 3⃣2⃣



*നബി (സ)അലി (റ) വിനെ പറഞ്ഞയച്ചു ഉയർന്നു നിൽക്കുന്ന ഖബറുകൾ തട്ടി* *നിരപ്പാക്കണം വിഗ്രഹങ്ങളെ തച്ചുടക്കണം എന്ന് പറഞ്ഞു കൊണ്ട്,ഇതിൽ നിന്നും* 

*ഖബറുകൾക് മുകളിൽ ബിൽഡിങ് നിർമിക്കുന്നത് പാടില്ല എന്ന് വരികയല്ലേ?*




*✅ഉത്തരം👇🏻*




    *ഇത് ജൂത ക്രിസ്ത്യാനികൾ അവരുടെ . ഖബറുകൾക് മുകളിൽ ചർച്ചുകൾ ഉണ്ടാക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആ ഖബറുകൾക് സുജ്ജൂദ് ചെയ്യുകയും ചെയ്തു അവരെ ആരാധിച്ചിരുന്നു .അങ്ങനെയുള്ള ചർച്ചകളും വിഗ്രഹങ്ങളും തച്ചുടച്ചു നിരപ്പാക്കണം എന്നാണു നബി (സ) പറയുന്നത് എന്ന വിവരണം ഇബ്നു തയ്മിയ്യ അടക്കമുള്ള ധാരാളം ആളുകൾ പറഞ്ഞിട്ടുണ്ട്* .


*ഇബ്നു തയ്മിയ്യ മജ്മൂഉ ഫതാവയിൽ24/150 പറയുന്നത് കാണുക,*


മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ

രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*

*രാജാക്കാന്മാരിലേക്ക് അവരുടെ പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*




🔰*രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത് 

കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു 

മുശ്രിക്കുകള്‍ കരുതിയിരുന്നത്.

ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.

അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.

തുടങ്ങീ ധാരാളം ആയത്തുകൾ അതിന്നു  തെളിവാണ്.(മജ്മൂഉ ഫതാവാ ഇബ്നു തയ്മിയ്യ).

ഇബ്നു തയ്മിയ്യ തുടരുന്നു..മലക്കുകൾ അമ്പിയാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ ആരാധിക്കാൻ അവരുടെ രൂപമുണ്ടാകുക വരെ ചെയ്തു മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയ ശുപാർശ മേൽ പറഞ്ഞതാണ്..

ഇപ്രകാരം അവരുടെ കബറിങ്കൽ അവരുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും മരണശേഷം അവർ ശുപാർശ ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ശുപാർശ ചോദിക്കുന്നത് എന്ന്‌ അവർ പറഞ്ഞു.*


*വുദ്ദ്,സുവാഹ്,യഉക്,യഗൂസ് നസ്ർ തുടങ്ങീ ഖുർആനിൽ പറഞ്ഞവരെ പറ്റി ഇബ്നു അബ്ബാസ്(റ)പറയുന്നു ; ഇവർ നൂഹ് നബിയുടെ.കാലത്തുള്ള നല്ല ജനതയായിരുന്നു.അവർ മരിച്ചപ്പോൾ അവരുടെ ഖബറിന്മേൽ ഭജനമിരിക്കുകയും അവരുടെ രൂപമുണ്ടാക്കി അവരെ ആരാധിക്കുകയും ചെയ്തു . മേൽ പറഞ്ഞതിനെയാണ് നബി(സ)ഇല്ലാതാക്കിയത്.*



*ഇത് ബുഖാരി പോലുള്ള ഹദീസ് ഗ്രന്തങ്ങളിലും തഫ്സീറുകളിലും പ്രശസ്തമാണ്.അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്നു മുകളിൽ അതിൽ നിസ്കരിച്ചു (സുജൂദ് ചെയ്യുന്ന സ്ഥലം) ചർച്ചുകൾ ഉണ്ടാക്കിയവരെ ശപിക്കുകയും അതിന്റെ വാതിലടക്കുകയും ചെയ്തു.സുപാർശ തേടിയില്ലങ്കിലും ഖബറിലേക് നിസ്കരിക്കുന്നതിനെ പ്രവാചകൻ വിരോധിച്ചു.*





*ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും വിഗ്രഹങ്ങളെ തച്ചുടക്കണമെന്നും അത് മായ്ച്ചു കളയണമെന്നും പറഞ്ഞു നബി(സ) അലിയാരെ പറഞ്ഞയച്ചു,രൂപമുണ്ടാകുന്നവരെ ശപിച്ചു.*


*അലി(റ) നോട് വിഗ്രഹങ്ങൾ തച്ചുടക്കണമെന്നും ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും  പറഞ്ഞു കൊണ്ട് ഇതിനു വേണ്ടി എന്നെ നബി (സ)നിയോഗിച്ചിരുന്നു എന്ന് അബുൽ ഹയ്യാജിനോട് പറഞ്ഞതുo ഇത്പോലെയാണ്. *(മജ്‌മുഅ ഫതവാ ഇബ്നു തയ്മിയ്യ24/150)*


   *ഇബ്നു തയ്മിയ്യയുടെ മേൽ വിവരണത്തിൽ നിന്നും അല്ലാഹു ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ സൃഷ്ട്ടാവിന്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യുമെന്നും ശുപാര്ശകരായ ഇവരെ ഭയന്നതിനു വേണ്ടിയും ഇവരിലേക് സൃഷ്ടാവിന് ആവശ്യമുള്ളത് കൊണ്ട് ശുപാർശ സ്വീകരിക്കൽ സൃഷ്ടാവിന് അത്യാവശ്യമാണ് എന്ന വിശ്വാസത്തിൽ ചില നബിമാരുടെയും വ്യക്തികളുടെയും ഖബറുകൾക് സുജൂദ് ചെയ്യുകയും  വിഗ്രഹങ്ങൾ സ്ഥാപിച്ചു ചർച്ചുകൾ നിർമിച്ചു അവരെ ആരാധിച്ചിരുന്നവർ ,മേൽ ഖബറുകൾക് മുകളിൽ സ്ഥാപിച്ചവ  തട്ടിനിരപ്പാക്കാനും വിഗ്രഹങ്ങൾ തച്ചുടക്കാനുമാണ് നബി (സ) തങ്ങൾ അലിയാരോട് കല്പിച്ചതു എന്ന് മനസ്സിലാക്കാം...*




*അത് തന്നെയാണ് മറ്റൊരു ഹദീസിൽ ജൂത ക്രിസ്ത്യാനികൾ  അവരുടെ മഹത്തുക്കളുടെ ഖബറുകൾ സുജൂദിന്റെയും ആരാധനയുടെയും കേന്ദ്രങ്ങളാക്കി, അവരെ അള്ളാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസും മേൽ പറഞ്ഞ പ്രകാരമാണ് അതിന്റെ വിവരണം.ഇക്കാര്യം ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്..


അസ് ലം സഖാഫി

പരപ്പനങ്ങാടിء

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും*

 https://www.facebook.com/share/p/uJ2DidVAW7WXhzXM/?mibextid=oFDknk *മുജാഹിദ് പ്രസ്ഥാനം;* *കുണ്ടുതോട് വ്യവസ്ഥക്ക്* *മുമ്പും ശേഷവും* ➖➖➖➖➖➖➖➖...