Saturday, September 26, 2020

പ്രവാചക നിന്ദ ഒഹാബി അജണ്ട

 *തിരുകേശ വിവാദം കുത്തിപ്പൊക്കൽ ഒരു തെരഞ്ഞെടുപ്പ് തന്ത്രമാണ്!!*

==========================================-

തിരുകേശമെന്നു പറയുന്നത് തിരുപ്രവാചകന്റെ കേശത്തെ പറ്റിയാണ്, അത്കൊണ്ട് തന്നെ ആ കേശത്തെ തിരുകേശമെന്നു പറയാൻ തിരുപ്രവാചകനെ അംഗീകരിക്കുന്നവർക്കും ബഹുമാനി ക്കുന്നവർക്കും  മാത്രമേ സാധിക്കുകയുള്ളൂ, ലോകസ്രഷ്ടാവായ അല്ലാഹുവിനെയും അല്ലാഹു വിന്റെ പ്രവാചകനെയും എന്നല്ല ഇസ്,ലാമിനെ തന്നെ അംഗീകരിക്കാത്ത അതിലുപരി ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വാസമില്ലാത്ത ആളുകളോട് പ്രവാചകന്റെ തിരു കേശ ത്തെ കുറിച്ച് ചോദിക്കുന്നത് തന്നെ നിരര്തഥകമാണ്, കാരണം തിരുപ്രവാചകനിൽ തന്നെ വിശ്വാസമില്ലാത്ത ഒരാൾ ആ പ്രവാചകനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങിനെ അംഗീകരി ക്കുകയും തിരുശേഷിപ്പാണെന്നു പറയുകയും ചെയ്യും !!??.

ഇവിടെയാണ് രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് തന്ത്രം പ്രകടമാകുന്നത്, അഥവാ കേരളത്തിൽ ഇപ്പോൾ ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷം കുറെയൊക്കെ ജനസേവനങ്ങൾ ചെയ്യുന്നുണ്ടെ ന്ന് പൊതുജനങ്ങൾ മനസ്സിലാക്കിയത് കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷം ഭരണ ത്തിൽ വരുമോ എന്ന ആശങ്കയും അങ്കലാപ്പുമാണ് വലതുപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കു ന്നത്, അക്കാര്യം കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാവരും കണ്ടതും കേട്ടതുമാണ്, അത്കൊണ്ട് തന്നെ എങ്ങിനെയെങ്കിലും ജനങ്ങൾക്ക് ഇടതു പക്ഷത്തോടുള്ള എതിർപ്പും അകൽച്ചയും ഉണ്ടാക്കിയെടുക്കുകയെന്നത് വലതുപക്ഷത്തിന്റെ നിലനിൽപിന് തന്നെ അത്യാവശ്യമാണ് അതിനുവേണ്ടി പ്രതിപക്ഷ നേതാവടക്കമുള്ള വലതു പക്ഷക്കാർ പണിയെടുക്കാൻ തുടങ്ങിയിട്ടു വര്ഷങ്ങളായി പക്ഷെ ഇതുവരെ ഒന്നും ക്ലച്ച് പിടി ച്ചില്ല, അങ്ങനെയിരിക്കുമ്പോഴാണ്, സ്വാർണ്ണക്കടത്ത് കേസ് ചാടിവീഴുന്നത്, പക്ഷെ സ്വാർണ്ണക്ക ടത്ത് കേസ് അന്വേഷണം പുരോഗമിച്ചാല്‍ പല വമ്പൻസ്രാവുകളും വലയിൽ കുടുങ്ങുമെന്ന തിരിച്ചറിവ് ആ ചർച്ച തന്നെ വഴിമാറ്റി വിശുദ്ധഖുർആനിലേക്കും ഈത്തപ്പഴത്തിലേക്കും ഖുര്‍ആന്‍ കേരളത്തിലെത്തിക്കാൻ യു എ ഇ കോൺസുലേറ്റിനെ സഹായിച്ച മന്ത്രി. കെ ടി ജലീലിലേക്കും ചെന്നെത്തി അങ്ങിനെ നിയമസഭയിൽ പോലും വിശുദ്ധഖുർആനിന്നെ അവമതി ക്കുന്ന രീതിയിൽ ചർച്ചകൾ നടത്തി ചാനലുകളിലെ അന്തിച്ചർച്ചയിൽ വന്നിരുന്നു രാഷ്ട്രീയ നേതാക്കൾ തന്റെ എതിർ പാർട്ടിയെ എങ്ങിനെയെങ്കിലും പരാചയപ്പെടുത്തിയെ മതിയാകൂ എന്ന മട്ടിൽ വിശുദ്ധ ഇസ്,ലാമിന് കടകവിരുദ്ധമായ ആശയങ്ങൾ വിശുദ്ധ ഖുർആനിന് എതി രെ പടച്ച്‌ വിട്ടു, പക്ഷെ വിശുദ്ധ ഖുർആനിനെ കരുവാക്കിയും അവമതിച്ചിം തന്റെ രാഷ്ട്രീയം കൊഴുപ്പിക്കാൻ സമ്മതിക്കില്ലെന്ന് ഇത്രയും കാലം തങ്ങളുടെകൂടെ തങ്ങൾക്കനുകൂലമായി നില യുറപ്പിച്ചിരുന്ന മുസ്,ലിംസംഘടനകൾ തന്നെ തങ്ങൾക്കെതിരെ പ്രസ്താവനകളും വിമർശന ങ്ങളുമായി വന്നപ്പോൾ, എന്നാൽ ചർച്ചയൊന്നു മാറ്റിപ്പിടിക്കാം എന്ന് മനസ്സിലാക്കിയ രാഷ്ട്രീയ മേലാളന്മാർ മാധ്യമപ്രവർത്തകരിലൂടെ വിഷയമൊന്നു മാറ്റി തിരുകേശ ചർച്ച അനാവശ്യമാ യും അനവസരത്തിലും വലിച്ചിട്ട് മുഖ്യമന്ത്രിയോട് അതെ പറ്റി ചോദിച്ചു രംഗം വഷളാക്കി  (അതായത് സുന്നികൾക്കിടയിൽ വീണ്ടും ഒരു തർക്കവും അനാവശ്യ ചർച്ചക്കകളും വിമർശന ങ്ങളും സൃഷ്ടിച്ച്) ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ലാഭം കൊയ്യാം എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് കൊണ്ടുള്ള ചർച്ചയാണ് തിരുകേശ വിവാദം. ഞാൻ തുടക്കത്തിൽ പറഞ്ഞ പ്രവാചകനെ അംഗീകരിക്കുകയും ബഹുമാനം കല്പിക്കുകയും ചെയ്യുന്നവർക്കേ തിരുകേശത്തെയും ബഹു മാനം കല്പിക്കാൻ കഴിയൂ, ഒരുമതവും അംഗീകരിക്കാത്ത ആളുകളോട് മത വിശ്വാസികളുടെ അത് തന്നെ വിശുദ്ധ ഇസ്,ലാമിന്റെ  വിശ്വാസത്തെ കുറിച്ച് ചോദിക്കുന്നത് തന്നെ അപ്രസക്ത വും അസ്താനത്തുമാണ്, അങ്ങിനെ ചോദിക്കുന്നവരാണ് വിവാദങ്ങൾക്കു കാരണക്കാരും ഉത്തരവാദികളും. ഇങ്ങനെ ഓരോ വിവാദങ്ങളുണ്ടാക്കി കാന്തപുരത്തിന്റെ മേക്കിട്ടു കയറാ ൻ മൂക്ക് കയർ പൊട്റ്റിച്ച് വരുന്നവരോട് ചിലതു പറയാനുണ്ട്.

1- പക്ക കമ്മ്യൂണിസ്റ്റ് ആശയക്കാരനായ മുഖ്യമന്ത്രി  ശ്രീ. പിണറായി വിജയനോട് കാന്തപുര ത്തെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടി എടുത്ത തിരുകേശ വിവാദമുണ്ടല്ലോ, അതെപോലെ മഹാ നായ തിരുനബി (സ്വ) യെ കുറിച്ചും അവിടുത്തെ പ്രവാചകത്വത്തെ കുറിച്ചും, എന്നല്ല ലോക സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചും നിങ്ങൾ ചോദിച്ചാല്‍ ഒരു പക്ഷെ മാധ്യമ പ്രവർത്തകർ ക്ക് അന്തിച്ചർച്ചകൾ പൊലിപ്പിക്കാൻ സാധിച്ചെക്കാമെങ്കിലും വിശുദ്ധ ഇസ്,ലാം നിശ്കർഷിക്കു ന്ന രീതിയിലുള്ള മറുപടി അല്ലാഹുവിനെ കുറിച്ചും തിരുദൂതരെ കുറിച്ചസും ഒരു കമ്മ്യൂണി സ്റ്റുകാരനിൽ നിന്നും ലഭിക്കുമെന്ന്  പറയാൻ വിവാദചർച്ചകൾ പടച്ചുണ്ടാക്കുന്നവർക്ക് സാധി ക്കുമോ ?.

2- ഇപ്പോൾ തിരുകേശ വിവാദമുണ്ടാകുന്നവർ വിശുദ്ധ ഇസ്,ലാമിന് തികച്ചും കടക വിരുദ്ധ വും അന്യവുമായ കമ്മ്യൂണിസത്തെ പ്രത്യയശാസ്ത്രമായി കൊണ്ട് നടക്കുന്ന പിണറായിയുടെ പരാമര്ശമാണെങ്കിൽ വിശുദ്ധ ഇസ്,ലാമിന്റെ അകത്തുള്ള അഥവാ ഞങ്ങൾ മുസ് ലിംകളാണെ ന്നു പറഞ്ഞു നടക്കുന്ന നമ്മുടെ കേരളത്തിലെ ഒരു വിഭാഗത്തിന്റെ ആശയവും ആദർശവും എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ!

ആ വിഭാഗം കേരത്തിലെ മുസ്,ലിംകളുടെ മൊത്തം കുത്തക അവകാശപ്പെടുന്ന ലീഗെന്ന രാഷ്ട്രീ യപ്പാർട്ടി പാലും നെയ്യും പഴവും നൽകി പോറ്റി വളർത്തി മുക്രയിട്ടു നടക്കുന്ന വിഭാഗമാണെന്ന സത്യം ആർക്കും വിസ്മരിക്കാൻ സാധിക്കില്ല, അങ്ങിനെയുള്ള വിഭാഗമായ മുജാഹിദ്  വിഭാഗ വും അവരുടെ മറ്റൊരു പതിപ്പായ ജമാഅത്തെ ഇസ്ളാമിക്കാരും (ഇപ്പോൾ രാഷ്ട്രീയ പാർട്ടിയാ യി പരിണമിച്ച എസ്‌ ഡി പി ഐ - പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനയുടെ അച്ചാച്ഛനായ ജമാഅത്തെ ഇസ്‌ലാമിയും) പ്രവാചകനെ ഇകഴ്ത്തി  അവിടുത്തെ മഹത്വത്തെ കുറച്ച്‌ കാണി ച്ചും  പറഞ്ഞ നിലപാടുകൾ നമുക്കൊന്ന് പരിശോധിക്കാം.

*പ്രവാചക നിന്ദ-1*

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാര്‍ അവരുടെ മദ്റസകളില്‍ മൂന്നാം ക്ലാസ്സില്‍ പഠിപ്പിക്കു ന്നതിനായി കേരളാ നദ്,വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ ബുക്കി ല്‍ ചെറിയ കുട്ടികള്‍ക്ക് പഠിപ്പിക്കുന്നത് കാണുക: "പ്രവാചകന്മാരിലുള്ള വിശ്വാസം" എന്ന തലക്കെട്ടില്‍ എട്ടാം പഠത്തില്‍ പറയുന്നത് ഇങ്ങണെ വായിക്കാം: "എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യര്‍ തന്നെയായിരുന്നു" (ഇസ്,ലാമിക വിശ്വാസങ്ങള്‍:പേജ്/25)

*പ്രവാചക നിന്ദ-2*

മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ എസ് എം (ISM) ന്റെ ഔത്യോഗിക മുഖപത്രമായ "ശബാബ് വാരിക"യില്‍ മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന്നു മുമ്പ് ദീര്‍ഘകാലം മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ.ഉസ്മാന്‍ എഴുതിയ ലേഖ നം ഇന്നും തിരുത്തപ്പെടാതെ നമ്മുടെ കൈകളില്‍ ഉണ്ട്, ശബാബ് വാരികയില്‍ പറയുന്നത് നമുക്ക് വായിക്കാം. ഡോ.ഉസ്മാന്‍ എഴുതിയ ദീര്‍ഘമായ ലേഖത്തിലെ പ്രസ്കത ഭാഗം  കാണു ക: "പ്രവാചകന്മാര്‍ സാധാരണ മനുഷ്യരായിരുന്നു എന്ന് പറയുന്നത് അവര്‍ക്ക് സഹിക്കുവാന്‍ സാധിക്കുന്നില്ല,..... നിങ്ങളെപ്പോലുള്ള മനുഷ്യരല്ല, ഇത് ഒരു അസാധാരണ മനുഷ്യനാണ് എന്ന് പ്രവാചകന്മാരാരും പറഞ്ഞിട്ടില്ല, അല്ലാഹുവും പറഞ്ഞിട്ടില്ല നിങ്ങളെപ്പോലോത്ത മനുഷ്യന്‍ മാത്രമാണ് എന്ന് ഉറപ്പിച്ചു പറയുകയാണ് ചെയ്തത്,..... റസൂല്‍ ഒരു സാധാരണ മനുഷ്യനായി രുന്നു എന്ന് പറഞ്ഞാല്‍ അത് ഒരു ഭ്രഷ്ട് കല്പിക്കുന്ന കാര്യമാണ് അവര്‍ക്ക്, ...... സാധാരണ മനുഷ്യര്‍ക്ക് മാത്രുകയാകേണ്ട പ്രവാചകന്‍ സാധാരണ മനുഷ്യന്‍ തന്നെയായിരിക്കണം, ..... സാധാരണ മനുഷ്യ പ്രക്രുതിയുള്ളവരായിരുന്നു പ്രവാചകന്മാര്‍. അവര്‍ക്ക് സാധാരണ മനുഷ്യരെ പോലെയുള്ള കേള്‍വിയും കാഴ്ച്ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ",... (ശബാബ് വാരിക:1988 ഫെബ്രുവരി-12, പുസ്തകം:11, ലക്കം:30)ല്‍ പറയുന്നതായി കാണാം.  ഇവിടെ മഹാനായ നബി(സ്വ)യുടെ മഹത്വത്തെ അവമതിക്കുകയും ഇടിച്ചു താഴ്ത്തുകയുമാണ് മുജാഹിദ് മൗലവി ചെയുതിട്ടുള്ളത് അതിനായി വിശുദ്ദ ഖുര്‍ആനിലെ ഒരു സൂക്തം ദുര്‍വ്യാ ഖ്യാനം ചെയ്യുകയുമാണ് ചെയ്തത്. വിശുദ്ദ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: " ഓ നബിയേ അങ്ങ് പറയുക, നിങ്ങള്‍ മനുഷ്യരായതു പോലെ നിശ്ചയം ഞാനും മനുഷ്യന്‍ തന്നെയാണ്, എന്നിലേക്ക് അല്ലാഹുവില്‍ നിന്നും വഹ്,യ് ലഭിക്കപ്പെടുന്നുണ്ട്". (സൂറത്തുല്‍ കഹ്ഫ്-സൂക്തം :110)ലും (സൂറത്തു ഫുസ്സ്വിലത്ത്-സൂക്തം:6)ലും ഇക്കാര്യം വിവരിക്കുന്നതായി കാണാം. ഈ ആയത്തുകളില്‍ അല്ലാഹു പഠിപ്പിക്കുന്നത് മഹാനായ തിരുനബി(സ്വ) മനുഷ്യനാണ് അല്ലാതെ മലക്കോ മറ്റോ അല്ല എന്നാണ്, അല്ലാതെ എല്ലാ മനുഷ്യരെ പോലെ തന്നെ നബി(സ്വ)യും സാധാരണ മനുഷ്യന്‍ ആണെന്ന് അല്ലാഹു വിശുദ്ദ ഖുര്‍ ആനില്‍ പറഞ്ഞിട്ടില്ല, അതു കൊണ്ടാണ് വിശുദ്ദ ഖുര്‍ആന്‍ വ്യാഖ്യാനിച്ചു തരേണ്ടത് മഹാനായ നബി(സ്വ) തങ്ങളാണല്ലോ ആ നബി(സ്വ) തന്നെ വളരെ വ്യക്തമായി പറഞ്ഞതാണ് നബി(സ്വ)സാധാരണ വ്യക്തിത്വമുള്ള മനുഷ്യനല്ലെന്ന് അക്കാര്യം മുഹദ്ദിസുകള്‍ റിപ്പോറ്ട്ട് ചെയ്ത് പഠിപ്പിക്കുന്നതായി കാണാം. 

ഇമാം ബുഖാരീ(റ) തന്റെ സ്വഹീഹില്‍ റിപ്പോറ്ട്ട് ചെയ്യുന്നു മഹാനായ നബി(സ്വ) പറഞ്ഞു:

لا تُواصِلُوا، قالوا: إنَّكَ تُواصِلُ، قالَ: إنِّي لَسْتُ مِثْلَكُمْ، إنِّي أبِيتُ يُطْعِمُنِي رَبِّي ويَسْقِينِي.(صحيح البخاري:رثم الحديث/7299)

നിങ്ങള്‍ നോമ്പ് മുറിക്കാതെ തുടര്‍ച്ചയായി അനുഷ്ടിക്കരുത്, ഞാന്‍ നിങ്ങളെ പോലെ അല്ല, എനിക്ക് ഭക്ഷണം നല്‍കപ്പെടുകയും വെള്ളം നല്‍കപ്പെടുകയും ചെയ്യുന്നുണ്ട്... ഇമാം ബുഖാരീ (റ) തന്റെ(സ്വഹീഹ്:ഹദീസ് നമ്പര്‍:7299)ലും മറ്റു മുഹദ്ദിസുകളും റിപ്പോറ്ട്ട് ചെയ്ത് പഠിപ്പി ക്കുന്നതായി കാണാം. അതേ പോലെ മറ്റൊരു ഹദീസില്‍ നബി(സ്വ) പറയുന്നു:

قال: إني لست كهيئتكم، . . (صحيح البخاري:رقم الحديث/1964)و(موطإ مالك-رقم:677)و(التمهيد شرح موطإ مالك:18/295) للحافظ ابن عبد البر.

ഞാന്‍ നിങ്ങളുടെ രൂപത്തിലേ അല്ല. ഇമാം ബുഖാരീ(റ) തന്റെ(സ്വഹീഹ്:ഹദീസ് നമ്പര്‍/1964) ലും മഹാനായ ഇമാമു ദാരില്‍ഹിജ്റ: ഇമാം മാലിക്ക്(റ) തന്റെ (മുവത്ത്വഅ്‌:ഹദീസ് നമ്പര്‍ /677) ആയും, ഹാഫിള് ഇബ്നു അബ്ദില്‍ബര്‍,റ്(റ) തന്റെ(അത്തംഹീദ്:18/295)ലും മറ്റു നിരവ ധി ഹദീസിന്റെ ഇമാമുകളും റിപ്പോറ്ട്ട് ചെയ്തു പഠിപ്പിച്ചതായി കാണാം.

അതേ പോലെ തന്നെ ഇമാം ബുഖാരീ(റ)യും ഇമാം മുസ് ലിം(റ)യും മറ്റും റിപ്പോറ്ട്ട് ചെയ്ത ഹദീസിലൂടെ നബി(സ്വ) ഒരു വെല്ലുവിളി തന്നെ നടത്തിയതായി കാണാം, അതിങ്ങനെ വായി ക്കാം:

نَهَى رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ عَنِ الوِصَالِ فَقالَ له رِجَالٌ مِنَ المُسْلِمِينَ: فإنَّكَ يا رَسولَ اللَّهِ تُوَاصِلُ، فَقالَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ: أيُّكُمْ مِثْلِي، إنِّي أبِيتُ يُطْعِمُنِي رَبِّي ويَسْقِينِ.... (صحيح البخاري:رقم الحديث/6851) و(صحيح مسلم:رقم الحديث/1103) 

ഇമാം ബുഖാരീ(റ) ഉദ്ധരിക്കുന്നു: തുടര്‍ച്ചയായി നോമ്പു മുറിക്കാതെ അനുഷ്ടിക്കുന്നത് നബി (സ്വ) വിരോധിച്ചിട്ടുണ്ട്, ആ സമയത്ത് ചിലര്‍ നബി(സ്വ)യോട് ചോദിച്ചു അങ്ങ് തുടര്‍ച്ചയായി നോമ്പെടുക്കുന്നുണ്ടല്ലോ ! നബി(സ്വ) പ്രതികരിച്ചു: എന്നെപ്പോലെ നിങ്ങളില്‍ ആരുണ്ട്? നിശ്ച യം എനിക്ക് രാത്രിയില്‍ ഭക്ഷണവും വെള്ളവും നല്‍കപ്പെടുന്നുണ്ട്.... ഈ ഹദീസ് ഇമാം ബുഖാരീ(റ) തന്റെ(സ്വഹീഹ്:ഹദീസ് നമ്പര്‍/6851) ആയും ഇമാം മുസ്,ലിം(റ) തന്റെ (സ്വഹീ ഹ്: ഹദീസ് നമ്പര്‍/1103) ആയും റിപ്പോറ്ട്ട് ചെയ്തതായി കാണാം. 

വീണ്ടും നബി(സ്വ) പഠിപ്പിക്കുന്ന ഒരു ഹദീസു കൂടി കാണുക: ഇമാം ബുഖാരീ(റ) തന്നെ ഉദ്ധരിക്കുന്നു:

قالَ: لَسْتُ كَأَحَدٍ مِنْكُمْ؛ إِنِّي أُطْعَمُ وَأُسْقَىَ. (صحيح البخاري-رقم: 1961)

നബി(സ്വ) പറയുന്നു: ഞാന്‍ നിങ്ങളില്‍ ഒരാളെപ്പോലെയും അല്ല, എനിക്ക് ഭക്ഷണവും വെള്ള വും നോമ്പ് തുറക്കാന്‍ ലഭിക്കുന്നുണ്ട്. ഇമാം ബുഖാരീ(റ) തന്റെ(സ്വഹീഹ്-ഹദീസ് നമ്പര്‍ /1961) ആയി റിപ്പോറ്ട്ട് ചെയ്യുന്നതായി കാണാം. മഹാനായ നബി(സ്വ)യെ കേവലം സാധാരണ ക്കാരനാക്കാന്‍ വേണ്ടി മുജാഹിദ് വിഭാഗമടങ്ങുന്ന പുത്തനാശയക്കാര്‍ ഉദ്ധരിച്ച വിശുദ്ദ ഖുര്‍ ആനിലെ സൂക്തം ലോകത്തെ പഠിപ്പിച്ച തിരു നബി(സ്വ)യാണ് ആ സൂക്തം വ്യാനിച്ചു കൊണ്ട് ഹദീസുകളിലൂടെ ഞാന്‍ സാധാരണക്കാരനല്ലെന്ന് ലോകത്തോട് വിളിച്ചു പറയുന്നത് എന്നിട്ടും അതുകളൊക്കെ മൂടിവെച്ച് മഹാനായ നബി(സ്വ)യെ കേവലം സാധാരണക്കാരനായി ചിത്രീക രിച്ച് പൊതുജനങ്ങള്‍ക്കിടയിലും അന്യമതസ്തക്കര്‍ക്കിടയിലും നബി(സ്വ)യെ വിലകുറച്ച് കാണിക്കുകയാണു മുജാഹിദുകളും മറ്റും ചെയ്തു കൊണ്ടിരിക്കുന്നത്, ഇങ്ങനെയുള്ള ചെയ്തികളാണ്, ഇസ്,ലാമിന്റെ ശത്രുക്കള്‍ക്ക് വളം വെച്ചു കൊടുക്കുന്നത് എന്ന് നാം ആലോ ചിക്കേണ്ടതുണ്ട്.

*പ്രവാചക നിന്ദ-3*

മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വെളിയ ങ്കോട് കെ.ഉമര്‍ മൗലവി പറഞ്ഞത് വായിക്കുക അദ്ധേഹം പറയുന്നു: "...എന്തു കൊണ്ടെന്നാല്‍ പൂര്‍ണ്ണമായി കീഴ്പ്പെട്ട ഒരു മനുഷ്യനെ ലോകത്ത് കാണുകയില്ല, പ്രവാചകന്മാര്‍-പ്രവാചക ശ്രേഷ്ടനായ മുഹമ്മദ് നബി പോലും അല്ലാഹുവിന്ന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണെന്ന് കുറ്റബോധപൂര്‍,വ്വം സ്വയം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പി രക്കുകയും ചെയ്യുന്നവരായിരുന്നു".... മുജാഹിദ് വിഭാഗത്തിന്റെ പത്രമായ ഉമര്‍ മൗലവിയു ടെ കീഴില്‍ പ്രസിദ്ധീകരിച്ചിരുന്ന (സല്‍സബീല്‍ മാസിക:1971, ഓഗസ്റ്റ്, പുസ്തകം:1. ലക്കം:3, പേജ്/33)ല്‍ പറയുന്നതായി കാണാം. ഇതേകുറിച്ച് വീണ്ടും സല്‍സബീലിലേക്ക് ചോദ്യം വന്നപ്പോള്‍ ഒരു തിരുത്ത് എന്ന തലക്കെട്ടില്‍ വീണ്ടും ഇതേ ആശയം എഴുതിവിട്ടതും മറക്കാ നാവില്ല, ഈ നിലക്ക് മഹാനായ നബി(സ്വ)യെ അപകീര്‍ത്തിപ്പെടുത്തുകയെന്നത് പുത്തനാശയ ക്കാരായ മുജാഹിദ് ജമാഅത്തേ ഇസ്ലാമിക്കാരുടെ ഹോബിയാണ്, 

*പ്രവാചക നിന്ദ-4*

ഇനി മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മുഖപത്രമായ സലഫീ ആദര്‍ശ പ്രചരണ രംഗ ത്തെ ശക്തിദുര്‍ഘമായി വര്‍ത്തിക്കുന്ന "അല്‍ മനാറി"ല്‍ നബി(സ്വ)യെ അവഹേളിക്കുന്നത് കാണുക: 

"നബി(സ്വ)യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴവുകള്‍ സംഭവിക്കുകയുണ്ടായി ട്ടുണ്ട്, അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അല്ലാഹു നബിയെ ആക്ഷേപിക്കുക യുണ്ടായി"... (അല്‍ മനാര്‍:2010 ജുലായ്:1, ലക്കം:55, പുസ്തകം:11, പേജ്/39)ല്‍ കാണാവുന്നതാണ്, ഇവിടെയും മുജാഹിദുകള്‍ നബി(സ്വ)യെ തരം താഴ്ത്താന്‍ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്, എന്നാല്‍ വിശുദ്ദ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞിട്ടുള്ളത് "നബി(സ്വ) സ്വന്തം ഇഷ്ടപ്രകാരം ഒന്നും തന്നെ പറയുകയില്ല" എന്നാണ്, ഇക്കാര്യം (സൂറ:അന്നജ്ം:സൂകതം/3) ല്‍ അല്ലാഹു പഠി പ്പിക്കുന്നതായി കാണാം. ഈ നിലക്ക് അല്ലാഹു പഠിപ്പിച്ചിട്ടു പോലും മുജാഹിദ് പ്രസ്ഥാനത്തി ന്റെ വലിയ നേതാവായ സി.പി. ഉമര്‍ സുല്ലമി-രണ്ടത്താണി തന്റെ പ്രഭാഷണത്തില്‍ തന്റെ അനുയായികളെ പറഞ്ഞു പഠിപ്പിച്ചത് " ചോദ്യം ചെയ്യപ്പെടാത്തവരായി ആരുമില്ല, മുഹമ്മദ് നബിയെ പോലും ചോദ്യം ചെയ്യാവുന്നതാണ്" എന്നാണ്, അതായത് അല്ലാഹു നബി(സ്വ)ക്ക് നല്‍കിയ മഹത്വങ്ങള്‍ അംഗീകരിക്കാന്‍ മുജാഹിദുകള്‍ തയ്യാറല്ലെന്നര്‍ത്ഥം. ഉമര്‍ സുല്ലമിയുടെ വാക്കുകള്‍ താഴെ ചേര്‍ക്കുന്നു: " 

*പ്രവാചക നിന്ദ-5* 

കൊടിയ ശിര്‍ക്ക് എന്ന തലക്കെട്ടില്‍ മുജാഹിദുകളുടെ പത്രമായ "സല്‍സബീല്‍ മാസിക" യില്‍ അവരുടെ ഏറ്റവും വലിയ നേതാക്കളില്‍ പെട്ട കെ. ഉമര്‍ മൗലവി എഴുതുന്നത് ശ്രദ്ധിക്കുക.  ഒരു അമേരിക്കക്കാരനായ സത്യവിശ്വാസി തനിക്ക് മഹാനായ നബി(സ്വ)യെ സിയാറത്ത് ചെയ്തപ്പോള്‍ ലഭിച്ച അനുഗ്രഹത്തെ കുറിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്ത എടുത്തു പറഞ്ഞ ശേഷം ഉമര മൗലവി പറയുന്നു: "മാന്യ വായനക്കാരേ!, പ്രവാചകന്റെ അനുഗ്രഹം കാംക്ഷി ക്കുകയെന്നു പറഞ്ഞല്ലോ, അതാണ് ശിര്‍ക്ക്. കഠിനമായ ശിര്‍ക്ക്. ബിംബാരാധനയേക്കാളും കടുത്ത ശിര്‍ക്ക്, കാരണം ഈ ശിര്‍ക്ക് മനുഷ്യന്‍ ചെയ്യുന്നത് ഇസ്ലാമിന്റെ പേരിലാണ്‌. ബിംബാ രാധന അങ്ങിനെയല്ലല്ലോ"..(സല്‍സബീല്‍ മാസിക:1984, ഓക്ടോബര്‍, പുസ്തകം:2, ലക്കം:4, പേജ്/49) ല്‍ കാണാവുന്നതാണ്. ഇവിടെ ഉമര്‍ മൗലവി ബിംബാരാധനയെ ചെറുതാക്കി മഹാനായ നബി(സ്വ)യെ ആദരിക്കുന്നതും അവിടുത്തെ ബഹുമാനിക്കുന്നതും അവിടുത്തെ അനുഗ്രഹം ഉദ്ധേശിക്കുന്നതും ബിംബാരാധനയേക്കാളും കടുത്ത ശിര്‍ക്കായി മുദ്ര കുത്തുകയാ ണ്, ഇതൊക്കെ മഹാനായ നബി(സ്വ)യോടുള്ള അടങ്ങാത്ത വിരോധവും അവിടുത്തിനുള്ള സ്താനങ്ങള്‍ അംഗീകരിച്ചു കൊടുക്കാനുള്ള മുജാഹിദുകളുടെ വൈമനസ്യവും ആണു നമ്മെ ബോധ്യപ്പെടുത്തുന്നത്, എന്നാല്‍ അല്ലാഹു അവന്റെ വിശുദ്ദ ഖുര്‍ ആനില്‍ പറഞ്ഞിട്ടുള്ളത്:

وَاللَّهُ وَرَسُولُهُ أَحَقُّ أَن يُرْضُوهُ إِن كَانُوا مُؤْمِنِينَ. (سورة التوبة-الآية:62)

അല്ലാഹു പറയുന്നു:" പൊരുത്തം കാംക്ഷിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടത് അല്ലാഹുവും അവ ന്റെ ദൂതരായ നബി(സ്വ)യുമാണ്" എന്നാണ്. (സൂറ:അത്തൗബ-സൂക്തം:62)ല്‍ പഠിപ്പിക്കുന്നതാ യി കാണാം. അല്ലാഹുവിന്റെ റസൂല്‍(സ്വ) അന്ത്യനാള്‍ വരേയുള്ള ജനങ്ങളുടെ റസൂലാണെന്ന് എല്ലാ സത്യ വിശ്വാസികള്‍ക്ക് അറിയാവുന്ന ഒരു സത്യമാണ്, എന്നിട്ടും മുജാഹിദുകള്‍ക്ക് നബി(സ്വ)യെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.

*പ്രവാചക നിന്ദ-6* 

തിരുകേശത്തെ ആദ്യമായി "ബോഡീ വേസ്റ്റ്" എന്നു പറഞ്ഞത് ആരാണ്, നമുക്ക് നോക്കാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മുഖപത്രമായ ആദര്‍ശ ജിഹ്വയായ "അല്‍ മനാറി" ലാണ്‍ ആദ്യം അങ്ങിനെ എഴുതിയത് അല്‍ മനാറിന്റെ വരികള്‍ നമുക്ക് വായിക്കാം. 

"തിരുകേശം:മുസ്,ലിംകളുടെ വിശ്വാസപരമായ അധ:പതനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം മുഹമ്മദ് നബി(സ്വ)യുടെ മുടി തിരുകേശമാനെന്നും അത് മുക്കിയ വെള്ളത്തിന്ന് രോഗ ശമന ശക്തിയോ ബര്‍ക്കത്തോ ഉണ്ടെന്നുമുള്ള വിശ്വാസമാണ്. അദ്ധേഹത്തിന്റെ മുടി യോ നഖമോ പോലുള്ള ഒരു ബോഡീവെയ്സ്റ്റും അവശേഷിക്കുന്നില്ലെന്നതാണ് വസ്തുത. ഉണ്ടെങ്കില്‍ തന്നെ അവക്കിത്തരം സവിശേഷതകളുണ്ടെന്ന് വിശ്വാസം പ്രമാണബദ്ധമല്ല. അതു കൊണ്ടു തന്നെ അത് ശിര്‍ക്കാണ്. (അല്‍ മനാര്‍:2015, എപ്രില്‍ ലക്കം, പേജ്/47)ല്‍ പറഞ്ഞതായി കാണാം. അതു കൊണ്ട് തന്നെ ഒരു മതത്തിലും ഒരു ദൈവത്തിലും ഒരു പ്രവാചകരിലും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനായ പിണായിയോട് അനവസരത്തിലും അനാവശ്യമാ യും ചോദ്യം ചോദിച്ചു കൊണ്ട് പ്രവാചകനെ നിന്ദിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തവരോ ടും അതേറ്റുപിടിച്ച് പിണറായിക്കെതിരിലും കാന്തപുരത്തിനെതിരിലും ഉറഞ്ഞു തുള്ളുന്നവ രോടും പറയാനുള്ളത് പിണറായി മുജാഹിദുകളെ പഠിച്ചതാണ്, മുജാഹിദുകളാണ് തിരുകേശ ത്തെ ബോഡീവെയ്സ്റ്റെന്നു പറഞ്ഞു ആദ്യം പരിഹസിച്ചത്, പിണറായി മുജാഹിദിനു പഠിച്ച താണെന്ന് കുറച്ച് മുമ്പ് പിണറായി നടത്തിയ കേരളത്തിലെ നവോത്ഥാന നായകനായി മുജാ ഹിദ് നേതാവ് വക്കംമൗലവിയേയും മറ്റും പറഞ്ഞപ്പോള്‍ തന്നെ സുന്നികള്‍ മനസ്സിലാക്കിയ താണ്. ആകയാല്‍ സോഷ്യല്‍ മീഡിയകളിലും അല്ലാതെയും ശബ്ദമലിനീകരണം ഉണ്ടാക്കുന്നവ രോട് പറയാനുള്ളത് ഇസ്,ലാമിന്റെ ലേബളില്‍ അതു തന്നെ ലീഗെന്ന പാറ്ട്ടിയുടെ ഓരം പറ്റി നില്‍ക്കുന്ന മുജാഹിദ് പ്രസ്ഥാനക്കാര്‍ തിരുകേശത്തെ ബോഡീ വെയ്സ്റ്റെന്ന് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മുഖപത്രത്തില്‍ പറഞ്ഞതിനെതിരെ ശബ്ദിക്കുക അതാണു തിരുനബി(സ്വ) യോടു ള്ള സ്നേഹം കൊണ്ടാണു പിണറായിക്കെതിരില്‍ രംഗത്ത് വരുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത്, അല്ല വെള്ളം കലക്കി മീന്‍പിടിക്കാന്‍ അതായത് ഇപ്പോള്‍ ഭരണം നടത്തുന്നവര്‍ക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള കോപ്പുകൂട്ടലാണെങ്കില്‍ അതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെ ന്ന് ഓര്‍മ്മിപ്പിക്കുന്നു, അതുകൊണ്ട് തന്നെ വേറെ വല്ല ഉഡായിപ്പുകളും ഒപ്പിക്കുന്നതാകും നിങ്ങള്‍ക്ക് നല്ലത്, അല്ല പ്രവാചകനോടുള്ള സ്നേഹം ഒലിച്ചിറങ്ങുകയാണെങ്കില്‍ ആദ്യം തിരു നബി(സ്വ)യെ അപകീര്‍ത്തിപ്പെടുത്താനായി മാത്രം ജീവിക്കുന്ന മുജാഹിദ്-ജമാ അത്തേ ഇസ്ലാമിക്കാര്‍ക്കെതിരില്‍ രംഗത്തു വരിക, ഇല്ലെങ്കില്‍ നിങ്ങളുടെ കപട മുഖം സമൂഹം പിച്ചി ച്ഛീന്തുക തന്നെ ചെയ്യും.

==============================================   

ജമാഅത്തേ ഇസ്ലാമിക്കാരും നബി(സ്വ) ചെറുതായി കാണുന്നതില്‍ ഒട്ടും പിന്നിലല്ല, ഉദാഹരണ ത്തിനു ഒരു തെളിവ് നമുക്ക് ഉദ്ധരിക്കാം. ജമാഅത്തേ ഇസ്ലാമിയുടെ മുഖപത്രമായ "പ്രബോധ നം" പത്രത്തില്‍ വന്ന ഒരു പരാമര്‍ശം കാണുക:

*പ്രവാചക നിന്ദ-1*

1987.ജനുവരി ലക്കം പ്രബോധനത്തില്‍ ഒരു ചോദ്യം

ചോദ്യം: പ്രബോധനം മാസിക 1985. എപ്രില്‍ ലക്കത്തില്‍ (പുസ്തകം:44, ലക്കം:1) ഒരു ചോദ്യ ത്തിനു ഉത്തരമായി അമ്പിയാ ഔലിയാക്കളുടെ മൃതശരീരം ജീര്‍ണിക്കുകയില്ലെ എന്നതിന്ന് ആധികാരികമായ ഒരു തെളിവുമില്ല എന്നെഴുതിയിരുന്നല്ലോ എന്നാല്‍ പ്രവാചകന്മാരുടെ ശരീരങ്ങളെ മണ്ണ്തിന്നുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു (إنّ الله حرم على الأرض أن تأكل أجساد الأنبياء) എന്ന് സ്വഹീഹായ ഹദീസുള്ളതായി കാണുന്നു, അബൂദാവൂദ്, അഹ്മദുബ്നു ഹമ്പല്‍, ബൈഹ ഖീ ........... എന്നിവരല്ലാം ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഹാകിം ഈ ഹദീസ് ബുഖാരിയുടെ മാന ദണ്ഡമനുസരിച്ച് സ്വഹീഹാണെന്ന് പ്രസ്താവിച്ചിരിക്കുന്നു, ഇമാം നവവീ തന്റെ അല്‍ അദ്ക്കാറില്‍ ഈ ഹദീസ് സ്വഹീഹാണെന്ന് സ്ഥിരീകരിച്ചതായി കാണാം... എന്ന് തുടങ്ങി വേറെയും ഇമാമുകള്‍ ഈ ഹദീസ് സ്വഹീഹാക്കിയത് ഉദ്ധരിച്ചുകൊണ്ട് ചോദിച്ച ചോദ്യ ത്തിനു പ്രബോധനം നല്‍കിയ ഉത്തരം കാണുക

ഉത്തരം: പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നണമെന്ന് ഈ ലേഖകന്ന് ഒരു ശാഠ്യവുമില്ല, അവ എന്നെന്നും കേടുകൂടാതെ ഇരിക്കുമെങ്കില്‍ ഇരുന്നോട്ടെ ഒരു വിരോധവുമില്ല, എന്നാല്‍ പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ലെന്നു ഉറപ്പിച്ചു പറയാന്‍ ആധികാരികമായ തെളിവൊന്നും ഈ ലേഖകന്‍ കണ്ടിട്ടില്ല, ഈ ലോകത്ത് ഒന്നേക്കാല്‍ ലക്ഷത്തോളം പ്രവാചക ന്മാര്‍ ജീവിച്ചിട്ടുണ്ടല്ലോ, ഇവരില്‍ ആരുടേയും മൃതദേഹം കേടുകൂടാതെ ഇരിക്കുന്നതായും അറിവില്ല, പ്രവാചകന്മാര്‍ക്കു മരിക്കാമെങ്കില്‍ അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടു കയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണീല്‍ ചേരാതെയിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെളിയിലിരുന്ന് ജീര്‍ണ്ണിച്ച് ജീവിച്ചിരിക്കു ന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത് ജീവിച്ചിരിക്കു ന്നവര്‍ക്ക് ബുദ്ധിമുട്ടാവാതെ മൃതദേഹം ജീര്‍ണ്ണിക്കുന്നതിന്ന് സൗകര്യം ചെയ്യുകയാണ് മറമാട ലിന്റെ ഉദ്ധേശ്യം"....... (പ്രബോധം മാസിക-1987 ജനുവരി, പുസ്തകം:45, ലക്കം:10, പേജ്/53,54)ല്‍ പറഞ്ഞതായി കാണാം. ഇവിടെ എത്ര ലാഘവത്തോടെയാണ് ജമാഅത്തേ ഇസ്ലാമിയുടെ മുഖ പത്രം നബി(സ്വ)യേയും മറ്റു അമ്പിയാക്കളേയും നിസാരപ്പെടുത്താന്‍ ശ്രമിക്കുന്നത്, ഹദീസ് സ്വഹീഹായി വന്നിട്ടുണ്ടെന്ന് ചോദ്യകര്‍ത്താവ് തന്നെ ബോധ്യപ്പെടുത്തിയിട്ടും അതംഗീകരി ക്കാന്‍ ജമാഅത്തുകാരന്റെ ദാര്‍ഷ്ട്യം അനുവദിക്കുന്നില്ല, ലോകത്തു കഴിഞ്ഞുപോയ ധാരാളം ഹദീസിന്റെ ഇമാമുകള്‍ അമ്പിയാക്കളുടെ ശരീരം മണ്ണ്തിന്നുകയില്ലെന്ന ഹദീസ് ഉദ്ധരിക്കു കയും സ്വഹീഹാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് എത്രത്തോളം മുജാഹിദുകളും ജമാ അത്തേ ഇസ്ലാമിയും അവരുടെ ഏറ്റവും വലിയ നേതാവും ആശയസ്രോദസ്സുമാണെന്ന് മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ "ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തി നൊരാമുഖം:പേജ്/9,10"ലും ജമാഅത്തുകാരുടെ ഐ പി എച്ച് പുറത്തിറക്കിയ "ഇസ്ലാമിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍" എന്ന ബുക്കിന്റെ പേജ്/24)ലും പരിചയപ്പെടുത്തിയ ഇബ്നു തൈമിയ്യ പോലും തന്റെ പുസ്തകങ്ങളില്‍ നബി(സ്വ)യടക്കമുള്ള അമ്പിയാക്കളുടെ ശരീരം  മണ്ണ്തിന്നുകയില്ലെന്ന് പഠിപ്പിച്ചിട്ടുണ്ട് എന്നല്ല ഈ അടുത്ത കാലത്ത് മരണപ്പെട്ട സൗദിയിലെ ഗ്രാന്റ് മുഫ്ത്തി എന്ന് പറയപ്പെട്ടിരുന്ന ഇബ്നു ബാസ് വരെ അമ്പിയാക്കളുടെ ശരീരം മണ്ണ് തിന്നുകയില്ലെന്ന് പറഞ്ഞ ഹദീസ് സ്വീകാര്യയോഗ്യമാണെന്നും നിരവധി മുഹദ്ദിസുകള്‍ റിപ്പോ റ്ട്ട് ചെയ്തിട്ടുണ്ടെന്നും തന്റെ ഫത്താവയില്‍ പറയുന്നതായി കാണാം പക്ഷെ കേരളത്തിലെ ജമാഅത്തുകാര്‍ക്കും മുജാഹിദുകള്‍ക്കും നബി(സ്വ)യെ വാഴ്ത്തുന്നതും അവിടുത്തിന്റെ മഹത്വത്തെ പറയുന്നതും തീരേ സഹിക്കുന്നില്ലാ എന്നതാണ് വാസ്തവം.

*പ്രവാചക നിന്ദ-2*

അതേപോലെ പ്രബോധനത്തില്‍ നബി(സ്വ)യെ സാധാരണ മനുഷ്യനായി പഠിപ്പിക്കുന്നതു കാണുക:" മുഹമ്മദ് നബി(സ്വ) അബ്ദുല്ലാ എന്ന പുരുഷന്റെയും ആമിനാ എന്ന സ്ത്രീയുടേയും മകനായിട്ടാണു ജനിച്ചത്, സാധാരണ മനുഷ്യരെ പോലെ തന്നെയാണ് അദ്ധേഹവും ജനിച്ചത്, വളര്‍ന്നു വലുതായതും അങ്ങിനെ തന്നെ. മുന്‍ പ്രാവചകരെ പോലെ തന്നെ അദ്ധേഹവും പ്രവാചകനായി നിയോഗിക്കപ്പെട്ടു, അല്ലാഹുവിന്റെ അവധിയെത്തിയപ്പോള്‍ സാധാരണ മനുഷ്യര്‍ മരണപ്പെടുന്നതു പോലെ അദ്ധേഹവും മരണപ്പെട്ടു. ഇതൊക്കെ അവിതര്‍ക്കിതമായ ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ്"... (പ്രബോധനം മാസിക: 1981, ഡിസമ്പര്‍, പുസ്തകം:40, ലക്കം: 9, പേജ്/56)ല്‍ പറയുന്നതായി കാണാം. ഇവിടെ ഒരു പ്രാധാന്യവും കല്പിക്കാതെയാണ് പ്രബോധ നക്കാരന്‍ നബി(സ്വ)യെ പറ്റി പറയുന്നത്.

*പ്രവാചക നിന്ദ-3*

അതേ പോലെ ജമാഅത്തേ ഇസ്ലാമിയുടെ നേതാവായ കെ സി. അബ്ദുല്ല മൗലവി എഴുതുന്നത് കാണുക: "മുഹമ്മദില്‍ നിന്ന് സംഭവിച്ച ചില പാളിച്ചകളെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്". കെ സി. അബ്ദുല്ല മൗലവി തന്റെ(അല്ലാഹു ഖുര്‍ആനില്‍:പേജ്/72)ല്‍ പറ ഞ്ഞതായി കാണാം. ഇതൊക്കെ വിശുദ്ദ ഖുര്‍ആനിലെ ആയത്തുകള്‍ ദുര്‍വ്യാഖ്യാനം നടത്തി ക്കൊണ്ടാണ് എഴുതി വിടുന്നതെന്നത് ഖേദകരമായ കാര്യമാണ്. ഇങ്ങനെ ധാരാളം കാര്യങ്ങള്‍ മുജാഹിദ് ജമാഅത്തുകാര്‍ നബി(സ്വ)യെ ഇകഴ്ത്തിക്കൊണ്ട് പറഞ്ഞതും എഴുതിയതും കാണാ വുന്നതാണ്, പതിറ്റാണ്ടുകളായി ഈ രീതിയിലുള്ള വിമര്‍ശനങ്ങളും അബദ്ധങ്ങളും ഈ പുത്ത ന്‍ വാദികള്‍ നടത്തിയിട്ടും ഇപ്പോള്‍ പ്രവാചകസ്നേഹം നടിക്കുന്നവരില്‍ ആരുംതന്നെ അവര്‍ക്കെതിരില്‍ ഒരു പേനചലിപ്പിക്കാന്‍ പോലും തയ്യാറാവുന്നില്ല, എന്നിട്ടാണ് ഇപ്പോള്‍ ഇസ്,ലാമിന്റെ പുറത്തുള്ള അതുതന്നെ ഒരു മതത്തിലും വിശ്വാസമില്ലാത്തവരോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് അവരെകൊണ്ട് ചിലതുപറയിപ്പിച്ച് എന്നിട്ട് ആ പ്രസ്താവനക്കെതി രില്‍ പ്രസ്താവനകളും വാഗ്വോദങ്ങളും നടത്തുകയും ജനങ്ങളെ പ്രക്ഷോപത്തിനിറക്കുകയും ചെയ്യുന്നത്.  

ചുരുക്കിപ്പറയാനുള്ളത് കാന്തപുരത്തെ കുതിര കയറാനും അതു വഴി സുന്നികള്‍ തമ്മില്‍ വീണ്ടും തെരുവിലിറങ്ങി ഘണ്ഡന പരമ്പര തീര്‍ക്കാനും അതുവഴി രാഷ്ടീയ മുതലെടുപ്പ് നടത്താനും വഴിതേടുന്നവരോട് ആവശ്യപ്പെടാനുള്ളത് സഖാവ് പിണറായി യോട് തിരുകേശ ത്തെ കുറിച്ചു ചോദിക്കുന്നതിന്ന് മുമ്പ് സമുദായപ്പാര്‍ട്ടി നയിക്കുന്ന ഇമ്മിണി ബല്യ മുസ്ലിം നേതാക്കളാണെന്ന നാട്ട്യത്തോടെ നടക്കുന്ന നേതാക്കളുണ്ടല്ലോ ആണത്വമുള്ളവരാ ണെങ്കില്‍ ആ നേതാക്കള്‍ ഓരോരുത്തരുടെ തിരുകേശത്തെ പറ്റിയുള്ള അഭിപ്രായം ചന്ദ്രികയി ലെങ്കിലും ഒന്നു പ്രസിദ്ധീകരിക്കുക, അല്ലെങ്കില്‍ അവരെ പിണറായിയോട് അഭിമുഖം നടത്തിയതു പോലെ ഒരഭിമുഖം നടത്തി ചാനലുകളില്‍ സംപ്രേഷണം ചെയ്യുക അപ്പോള്‍ മനസ്സിലാകും അവരുടെയൊക്കെ ആദര്‍ശം. 

ഇനി തിരുകേശ വിഷയത്തില്‍ മുസ്,ലിം ഉമ്മത്തിന്റെ നിലപാട് എന്താണെന്നു പരിശോധി ക്കാം.

പ്രവാചകന്റെ തിരുശേഷിപ്പുകളെ കൊണ്ട് ബറക്കത്തെടുക്കുകയെന്നത് നബി(സ്വ)യുടെ ജീവിതകാലം മുതല്‍ തുടങ്ങിയതാണ്, മഹാനായ നബി(സ്വ) തന്റെ തലയിലെ കേശങ്ങള്‍ മുണ്ട നം ചെയ്യുകയും അതുകള്‍ തന്റെ അനുചരര്‍ക്കു വീതിച്ചു കൊടുക്കുകയും ചെയ്ത സംഭവം സ്വഹീഹുല്‍ ബുഖാരിയിലും മറ്റു ഹദീസ് ഗ്രന്ഥങ്ങളിലും നമുക്ക് കാണാവുന്നതാണ്, ശേഷം സച്ഛരിതരായ സ്വഹാബത്ത് തിരുനബി(സ്വ)യുടെ തിരുശേഷിപ്പുകളെ കൊണ്ട് ബറക്കത്തെടു ക്കുകയും ചെയ്തിരുന്നു, അക്കൂട്ടത്തില്‍ പെട്ടതാണ്, സൈഫുല്ലാഹി എന്ന സ്ഥാനപ്പേരില്‍ അറി യപ്പെട്ടിരുന്ന സ്വഹാബീവര്യനായ സയ്യിദുനാ ഖാലിദ്ബ്നുല്‍വലീദ്(റ) തന്റെ കയ്യില്‍ സൂക്ഷി ച്ചിരുന്ന തിരുകേശം തന്റെ തൊപ്പിയില്‍ തുന്നിപ്പിടിപ്പിക്കുകയും അതുകൊണ്ട് ബറക്കത്തെടു ക്കുകയും ചെയ്തിരുന്നു എന്നത്. മഹാന്‍ യുദ്ധത്തിനു പോകുന്ന സമയത്ത് ആ തിരുകേശം കാരണം യുദ്ധങ്ങളില്‍ വിജയം കൈവരിച്ചിരുന്നുവെന്ന് മഹാന്‍ പറഞ്ഞതായി ഇസ്,ലാമിലെ ഇമാമുകള്‍ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തിയതായി കാണാം, അക്കാര്യം ഹാഫി ളും മുഹദ്ദിസും ഫഖീഹും പ്രമുഖ ചരിത്രഇമാമുമായ ഹിജ്റ:207.ല്‍ വഫാത്തായ ഇമാം അബൂഅബ്ദില്ലാഹില്‍ വാഖിദീ(റ) തന്റെ(ഫുത്തൂഹുശ്ശാം:1/210)ലും, ഇമാമു അഹ്,ലിസ്സുന്ന ഇമാം അഹ്,മദ് ബ്നു ഹമ്പല്‍(റ) തന്റെ(മസാഇല്‍:1/160)ലും, ഇമാം ഹാക്കിം(റ) തന്റെ(അല്‍ മുസ്തദ്റക്ക്:3/338)ലും, ഹാഫിളുത്ത്വബറാനീ(റ) തന്റെ(അല്‍മുഅ്‌ജമുല്‍കബീര്‍:4/104)ലും, ഹാഫിള് ഇബ്നുല്‍ ജൗസീ(റ) തന്റെ(സ്വിഫത്തുസ്സ്വഫ്,വ:1/247)ലും, ഹാഫിള് ഇബ്നുകസീര്‍(റ) തന്റെ(അല്‍ബിദായ:7/92)ലു, ഹാഫിളുദ്ദഹബീ തന്റെ(സിയറുഅഅ്‌ലാമിന്നുബലാഅ്‌:1/375) (16/130) ലും തുടങ്ങി ധാരാളം ഇമാമുകള്‍ ഉദ്ധരിക്കുന്നതായി കാണാം.

അതേ പോലെ തന്നെ നാലാം ഖലീഫ സയ്യിദുനാ അലിയ്യുബ്നു അബീത്വാലിബ്(റ)നു ശേഷം ഭരണം നടത്തിയ സ്വഹാബീ പ്രമുഖനായ സയ്യിദുനാ മുആവിയ(റ) തന്റെ വഫാത്തിനു മുമ്പ താന്‍ സൂക്ഷിച്ചിരുന്ന മഹാനായ നബി(സ്വ)യുടെ വസ്ത്രത്തില്‍ തന്നെ കഫന്‍ ചെയ്യാനും തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന തിരുകേശവും തിരുനബി(സ്വ)യുടെ നഖത്തിന്റെ ഭാഗങ്ങളും തന്റെ കണ്ണിലും മൂക്കിലും ചെവിയിലും വായിലും വെക്കണമെന്നു വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നുവെന്ന് ഇമാമുകള്‍ പഠിപ്പിക്കുന്നതായി കാണാം. ഇക്കാര്യം ഹിജ്റ:286.ല്‍ വഫാ ത്തായ പ്രമുഖ ഇമാമായ ഇമാം അബുല്‍അബ്ബാസ് അല്‍മുബര്‍,റദ്(റ) തന്റെ(കിത്താ ബുത്ത ആസീ വല്‍മറാസീ:പേജ്/228) ലും, ഹിജ്റ:310.ല്‍ വഫാത്തായ മഹാനായ ഇമാം ഇബ്നുജരീര്‍ അത്ത്വബ്,രീ(റ) തന്റേ(താരീഖ്:6/182)ലും,  ഹുജ്ജത്തുല്‍ ഇസ്,ലാം അല്‍ ഗ്വസാലീ(റ) തന്റെ (ഇഹ്,യാഉ ഉലൂമിദ്ദീന്‍:6/158)ലും, ഇമാം നവവീ(റ) തന്റെ(തഹ്ദീബുല്‍ അസ്മാഇ വല്ലുഗ്വാ ത്ത്:2/103)ലും, ഹാഫിളു ഇബ്നുകസീര്‍ തന്റെ(അല്‍ബിദായ:8/124)ലും, ഹാഫിളുദ്ദഹബീ തന്റെ (സിയറുഅഅ്‌ലാമിന്നുബലാഅ്‌:3/159)ലും തുടങ്ങി നിരവധി ഇമാമുകള്‍ ഉദ്ദരിക്കുന്നതാ യി കാണാം, ഇങ്ങനെ നിരവധി സ്വഹാബാക്കളും സ്വഹാബീ വനിതകളും തന്നെ തിരുശേഷി പ്പുകളെകൊണ്ട് ബറക്കത്ത് എടുത്തതായി കാണാം ഉദാഹരണത്തിനു ഇത്രയും മതിയല്ലോ. തുടര്‍ന്ന് കാലകാലങ്ങളായി ഇമാമുകളും സ്വാലിഹു കളും മറ്റും തിരുശേഷിപ്പു കളെ കൊണ്ട് ബറക്കത്തെടുക്കുകയും ചെയിതിരുന്നു.

ഹിജ്റ:110.ല്‍ വഫാത്തായ താബിഈ പ്രമുഖരില്‍ പെട്ട ഖുര്‍ആന്‍ വ്യാഖ്യാതാവും മുഹദ്ദിസും കര്‍മ്മശാസ്ത്ര ഇമാമും പ്രപഞ്ചത്യാഗിയുമായ മഹാന്മാരായ അബൂഹുറൈറ (റ)വില്‍ നിന്നും, ഇബ്നുഅബ്ബാസ്(റ)വില്‍ നിന്നും ഹദീസ്പഠിച്ച മഹാനായ മുഹമ്മബ്നു സീരീന്‍(റ) പറയുന്നു:

"മഹാന്‍ പറയുന്നു: ഞാന്‍ ഉബൈദത്ത്(റ)നോട് പറഞ്ഞു: എനിക്ക് സ്വഹാബിയായ അനസ് (റ) വില്‍ നിന്നും നബി(സ്വ)യുടെ തിരുകേശത്തില്‍ നിന്നും ഒന്ന് ലഭിച്ചിരുന്നു, അല്ലെങ്കില്‍ അനസ് (റ) വിന്റെ കുടുമ്പത്തിന്റെ പക്കല്‍ നിന്ന്, മഹാന്‍ പറഞ്ഞു: നബി(സ്വ)യുടെ തിരുകേശത്തില്‍ നിന്ന് ഒന്ന് എന്റെ കയ്യില്‍ ഉണ്ടാകുകയെന്നത് ഈ ഭൂമിലോകവും അതിലുള്ള മുഴുവന്‍ വസ്തുക്കളും ലഭിക്കുന്നതിനേക്കാളും എനിക്ക് പ്രിയപ്പെട്ടതാണ്". ഇക്കാര്യം ഇമാം ബുഖാരി (റ) തന്റെ(സ്വഹീഹ്:ഹദീസ്:170)ല്‍ പറയുന്നതായി കാണാം.

അങ്ങിനെ നബി(സ്വ)യുടെ തിരുകേശമടക്കമുള്ള ശേഷിപ്പുകള്‍ നമ്മുടെ ഇന്ത്യയടക്കമുള്ള നാടുകളിലേക്കു വരെ കൈമാറി വരികയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യയുടെ അഭിവാജ്യ ഘടകമായ കശ്മീരിലെ ഒരു പള്ളിയുടെ പേരുതന്നെ "ഹസ്റത്ത്ബാല്‍" അതവാ (പവിത്ര മാക്കപ്പെട്ട കേശം) എന്നാണെന്നത് എല്ലാ വര്‍ക്കും അറിയുന്ന സത്യമാണ്. ഇന്ത്യയുടെ തന്നെ പലഭാഗത്തും തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പണ്ഡിതന്മാര്‍ അവരുടെ കിത്താബു കളില്‍ രേഖപ്പെടുത്തിയതായി കാണാം അക്കൂട്ടത്തില്‍ ചിലത് വിവരിക്കാം. ഹിജ്‌റ1093. ൽ വഫാത്തായ അല്ലാമാ അസ്സയ്യിദ് മുഹമ്മദ് അശ്ശല്ലി ബാഅലവീ(റ) പറയുന്നു: ഇന്ത്യയിലെ ബീജാപൂർ എന്ന സ്ഥലം ഏറ്റവും നല്ല നാടാണ് അവിടെ നബി(സ്വ)യുടെ തിരു ശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിട്ടുള്ള നാടാണ്. നബി(സ്വ)യുടെ തിരുകേശങ്ങളിൽ നിന്നുള്ള ഏതാനും കേശങ്ങൾ ബീജാപൂരിൽ സ്വർണ്ണപ്പെട്ടിയിലാക്കി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്". അല്ലാമാ ബാ അലവി(റ) തന്റെ (അഖ്‌ദുൽ ജവാഹിറു വദ്ദുറർ:പേജ്/180)ലും, തുർക്കി ഇസ്ത്വംബൂളിലെ യൂണിവേഴ്‌സിറ്റിയി ലെ പ്രൊഫസറായിരുന്ന ഡോ.മുഹമ്മദ് അബൂബക്കർ ബാദീബ് തന്റെ (ഇസ്,ഹാമാത്തു ഉലമാഇഹളർമൗത്ത്:പേജ്/143)ലും മറ്റു പണ്ഡിതന്മാരും രേഖപ്പെടുത്തിയതാ യികാണാം.   അതുപോലെ തന്നെ ലോകത്തിന്റെ പലഭാഗത്തും മഹാനായ നബി(സ്വ)യുടെ തിരുശേഷിപ്പു കള്‍ സൂക്ഷിപ്പെട്ടിട്ടുണ്ടെന്ന് ഇമാമുകള്‍ രേഖപ്പെടുത്തിയത് കാണാം. പുത്തനാശയക്കാര്‍ക്ക് സ്വീകാര്യനായ ഹാഫിള് ഇബ്നു കസീര്‍ പറയുന്നത് ഇങ്ങനെ വായിക്കാം. "എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്, നിശ്ചയം ഈജിപ്തില്‍ ഒരു സന്ദര്‍ശന കേന്ദ്രമുണ്ട് അവിടെ നബി(സ്വ)യുടെ തിരു ശേഷിപ്പുകളില്‍ പെട്ട ഒരുപാട് സാധനങ്ങളുണ്ട്, പില്‍കാലത്ത് വന്ന ഭരണകര്‍ത്താക്കളാണ് അതുകളൊക്കെ സംഘടിപ്പിച്ചു സൂക്ഷിച്ചിട്ടുള്ളത്, ആ കൂട്ടത്തില്‍ നബി(സ്വ)യുടെ സുറുമക്കോ ലും, തല ചീകിയിരുന്ന ചീര്‍പ്പ് വരെയുണ്ട്". ഇബ്നുകസീര്‍ തന്റെ(അല്‍ബിദായത്തു വന്നിഹാ യ:6/8)ല്‍ പറയുന്നതായി കാണാം. ഈജിപ്തില്‍ നിരവധി പള്ളികളില്‍ നബി(സ്വ)യുടെ ശഅറു മുബാറക്ക് സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഹിജ്റ:1348.ല്‍ വഫാത്തായ പണ്ഡിതനും ചരിത്രകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ അല്ലാമാ അഹ്,മദ്തൈമൂര്‍ ബാഷാ തന്റെ(അല്‍ ആസാറുന്നബവിയ്യ) എന്ന കിത്താബില്‍ വിശദമായി വിവരിക്കുന്നതായി കാണാം. ഇവരല്ലാ ത്ത കഴിഞ്ഞു പോയ വേറെയും പണ്ഡിതന്മാരും പഠിപ്പിക്കുന്നതായി കാണാം. അവരാരും തന്നെ  ആ തിരുശേഷിപ്പുകളുടെ സനദ് അന്വേഷിക്കുകയോ അല്ലെങ്കില്‍ ഇതുകളെ കൊണ്ട് ബറ ക്കത്തെടുക്കാന്‍ സനദ് സ്ഥിരപ്പെടണമെന്ന് പറയുകയോ ചെയ്തിട്ടില്ല മുന്‍കഴിഞ്ഞ ഇമാമുകള്‍ ആരും തന്നെ അങ്ങിനെ പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് തിരുശേഷിപ്പുക ളാണെന്ന് പറയപ്പെട്ടാല്‍ അതുകളെ ആദരിക്കണമെന്നും ബഹുമാനിക്കണമെന്നുമാണ് പഠിപ്പി ച്ചിട്ടുള്ളത്. ഖാത്തിമത്തുല്‍ മുഹഖിഖീന്‍ ഇമാം ഇബ്നുഹജരില്‍ ഹൈത്തമീ(റ)യോട് ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഉന്നയിച്ചപ്പോള്‍ മഹാന്‍ കൊടുത്ത ഉത്തരം ശ്രദ്ധേയമാണ് അതിങ്ങനെ വായിക്കാം.

هذه الشَّعْرَةُ الشَّرِيفَةُ لَا تُوَرَّثُ وَلَا تُمَلَّكُ وَلَا تَقْبُلُ قِسْمَةً فَالْمَذْكُورُونَ مُسْتَوُونَ في الِاخْتِصَاصِ بها وَالْخِدْمَةِ لها لَا تَمْيِيزَ لِأَحَدِهِمْ على أَحَدٍ (الفتاوى الكبرى:4/362( للإمام ابن حجر الهيتمي

ഈ തിരുകേശത്തെ ഒരാള്‍ക്കും അനന്തരമെടുക്കാനോ സ്വന്തമാക്കുവാനോ പാടില്ല, അതു കൊണ്ട് പ്രത്യേകമാക്കുന്നതിലും അതിനു സേവനം ചെയ്യുന്നതിലും ഒരാള്‍ക്കും മറ്റെയാളെ ക്കാള്‍ ഒരു അധികാരവുമില്ല എല്ലാവര്‍ക്കും തുല്യ അവകാശമാണ്". ഇബ്നുഹജര്‍(റ) തന്റ് (ഫത്താവല്‍ കുബ്റാ:4/362)ല്‍ ഫത്ത്,വ നല്‍കിയതായി കാണാം. ഇവിടെ ഇമാം ഇബ്നു ഹജര്‍ (റ) ചോദ്യവുമായി വന്ന ആളുകളോട് അതെവിടുന്ന് കിട്ടി അതിന്റെ സനദ് എവിടെ ? എന്നൊന്നും ചോദിക്കാതെ എന്ത് ചെയ്യണമെന്ന് പറഞ്ഞു കൊടുക്കുകയാണു ചെയ്തത്. അതു പോലെ തബര്‍,റുക്ക് എടുക്കുന്ന കാര്യത്തില്‍ സനദ് അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് ഇമാമു കള്‍ പഠിപ്പിക്കുന്നത് കാണാം. ഹിജ്റ:794.ല്‍ വഫാത്തായ ഹാഫിളും ഫഖീഹുമായ ഇമാം ബദ് റുദ്ദീന്‍ അസ്സര്‍കശീ(റ) പറയുന്നു: "മഹാന്മാരുടെ ആസാറുകളെ കൊണ്ട് ബറക്കത്ത് എടുക്കു ന്നതിന്ന് സനദ് സ്വഹീഹായി വരണമെന്നില്ല". എന്ന ഇമാം സര്‍ക്കശീ(റ) തന്റെ(അല്ല ആലില്‍ മന്‍സൂറ:പേജ്/127)ല്‍ പഠിപ്പിക്കുന്നതായി കാണാം. ഇങ്ങനെ പരമ്പരാഗതമായി കൈമാറി വരു ന്നതാണ് തിരുശേഷിപ്പുകള്‍, കാലകാലങ്ങളായി അങ്ങിനെയാണ് നമ്മുടെ കേരളത്തിലടക്കം ലോകമൊട്ടുക്കും അനുവര്‍ത്തിച്ചു വരുന്നത്, പക്ഷെ തന്റെ പാര്‍ട്ടിക്കാരനല്ലാത്ത ആളുകളുടെ കയ്യില്‍ തിരുശേഷിപ്പുകള്‍ ലഭിച്ചാല്‍ അതു സ്വീകരിക്കണമെങ്കില്‍ സനദ് വേണമെന്നും മറ്റു പരീക്ഷണങ്ങള്‍ നടത്തണമെന്നും പറയുന്നത് കടുത്ത വിരോധാഭാസവും അസൂയയില്‍ നിന്ന് ഉടലെടുത്തതുമാണെന്ന് ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും, അല്ലെങ്കില്‍ ഇന്ന് വിമര്‍ശിക്കുന്ന ആളുകള്‍ തന്നെ വെല്ലൂര്‍ ബാഖിയാത്തില്‍ സൂക്ഷിക്കുന്ന ശഅ്‌റു മുബാറക്ക് ഇട്ട വെള്ളം ഒരു ബോട്ടിലിന്ന് 25000.രൂപ വെച്ച് പ്രഭാഷണ സദസ്സുകളില്‍ വില്പന നടത്തിയ വീഡിയോ ഇന്നും സോഷ്യല്‍ മീഡിയകളില്‍ ലഭ്യമാണ്, മാത്രമല്ല, കാന്തപുരത്തിന്റെ കയ്യില്‍ ഉള്ള തിരുശേഷിപ്പി നു സനദ് ചോദിക്കുന്നവരുടെ നേതാവ് ജിഫ്രി തങ്ങള്‍ അങ്ങ് ബാഗ്ദാദില്‍ പോയപ്പോള്‍ അവിടെ ഉള്ള ഒരു പണ്ഡിതന്റെ കയ്യിലുള്ള ശഅ്‌റുമുബാറക്ക് കൊണ്ട് ബറക്കത്തെടുക്കുന്ന തും വീഡിയോ എല്ലാവരും കണ്ടതാണ്, ആ സമയത്ത് അതിന്റെ സനദ് തങ്ങള്‍ ആ വ്യക്തി യോട് ചോദിക്കുന്നത് നാം കേട്ടിട്ടില്ല, ജിഫ്,രീ തങ്ങളുടെ കൂടെയുള്ള എല്ലാവരും അത് മുത്തു കയും തൊടുകയും ബറക്കത്തെടുക്കുകയും ചെയ്യുന്നതാണു കണ്ടത് ഒരാള്‍ പോലും അതിന്റെ സനദ് ചോദിക്കുകയോ അത് സത്യമാണെന്ന് തെളിയിക്കാന്‍ കരിച്ചു നോക്കാന്‍ പറയുകയോ ചെയ്തില്ല, പക്ഷെ കാന്തപുരത്തിന്റെ കയ്യില്‍ ഉള്ളത് മാത്രം സനദ് തെളിയിക്കണമെന്നും കത്തിച്ചു നോക്കണമെന്നും പറയുന്നത് കാന്തപുരത്തോടുള്ള വിരോധം ഒന്നുകൊണ്ട് മാത്രമാ ണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ മനാസ്സിലാകുന്ന യാഥാര്‍ത്ഥ്യമാണ്. ഇങ്ങനെയുള്ള വിരോധവും അസൂയയും വെച്ചു പുലര്‍ത്തുഅകയെന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, നൂറ്റാണ്ടുകളുടെ പഴക്കമുണ്ടതിന്ന്, അതുകൊണ്ട് തന്നെയാണ് മഹാനായ ഹുജ്ജത്തുല്‍ ഇസ്,ലാം അബൂഹാമിദ് അല്‍ ഗ്വസാലീ(റ) പറഞ്ഞിട്ടുള്ളത്: ഏറ്റവും കൂടുതല്‍ അസൂയ വെച്ചു പുലര്‍ത്തുന്നത് പണ്ഡിതന്മാര്‍ പണ്ഡിതന്മാരോടാണ്" എന്നാണ്, അതിന്റെ നേര്‍ക്കാഴ്ച്ച കള്‍ നമ്മുടെ പൂര്‍,വ്വീകരായ ഇമാമുകളുടെ ജീവിതത്തില്‍ നാം കണ്ടതാണ്. നമ്മുടെ മദ് ഹബിന്റെ ഇമാമായ ഹിജ്റ:150.ല്‍ ജനിച്ചു 204.ല്‍ വഫാത്തായ മഹാനായ ഇമാം ശാഫിഈ (റ‌)ക്ക് ശിഷ്യന്‍മാര്‍ വര്‍ദ്ധിക്കുകയും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിക്കുകയും ചെയ്ത ത് ഇഷ്ടപ്പെടാത്ത അന്നത്തെ പണ്ഡിതരുടെ സാന്നിധ്യത്തില്‍ തന്നെയാണ് ഇമാം ശാഫി ഈ(റ)യെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചതും അതുകാരണം മഹാനായ ഇമാം ശാഫിഈ(റ) വഫാത്താ യതും, ഇമാമു അഹ്,ലിസ്സുന്ന ഇമാം അഹ്,മദ്ബ്നു ഹമ്പല്‍(റ)യേയും നിരവധി പീഡനങ്ങ ള്‍ക്ക് ശത്രുക്കള്‍ ഇരയാക്കിയിട്ടുണ്ട്, ഹിജ്റ:310.ല്‍ വഫാത്തായ പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാ വായ ഇമാം ഇബ്നുജരീര്‍ അത്ത്വബരീ(റ)യെ ശത്രുക്കള്‍ നിരവധി പ്രയാസപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്, അവസാനം മഹാന്‍ വഫാത്തായപ്പോള്‍ തന്റെ മയ്യിത്ത് മറവു ചെയ്യാന്‍ പോലും ശത്രുക്കള്‍ അനുവദിക്കാത്തതു കൊണ്ട് അര്‍ദ്ധരാത്രി സ്വന്തം വീട്ടിന്റെ അകത്താണ് മഹാനെ മറവു ചെയ്തത്, ഇങ്ങനെയുള്ള ചരിത്രങ്ങള്‍ പൂര്‍,വ്വീകരായ ഞങ്ങളുടെ നേതാക്കളാ യ ഇമാമുകള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ആ ഇമാമുകളെ പിന്‍തുടര്‍ന്ന് ജീവിക്കു ന്ന അഹ്,ലുസ്സുന്നയുടെ നേതാക്കള്‍ക്ക് അസൂയയും കുശുമ്പും കാരണം ആരെങ്കിലും കാന്തപുര ത്തെ കുതിര കയറുന്നുവെങ്കില്‍ നിങ്ങളുടെ ആയുസ്സും ജീവിതവും വെറുതെ തുലഞ്ഞു പോയീ എന്നല്ലാതെ കാന്തപുരത്തിനോ സുന്നീ പ്രസ്ഥാനത്തിനോ ഒരു ചുക്കും സംഭവിക്കുകയില്ലെന്ന് ഓര്‍മിപ്പിക്കുന്നു. സ്വന്തം ആശയവും ആദര്‍ശവും വലിച്ചെറിയേണ്ടി വന്നാലും തന്റെ ശത്രുവിനെ നശിപ്പിക്കണമെന്ന ചിന്തയില്‍ പ്രവര്‍ത്തിച്ചവരും പണ്ടേ ജീവിച്ചിട്ടുള്ളതാണ് അക്കൂട്ടത്തില്‍ പെട്ടതാണ് പ്രസിദ്ധമായ ഒരു ചരിത്ര സംഭവം അതിങ്ങനെ വായിക്കാം. മഹാനാ യ ഇമാം മുസ്,ലിം(റ)യുമടക്കമുള്ള മുഹദ്ദിസുകള്‍ റിപ്പോറ്ട്ട് ചെയ്തു പഠിപ്പിക്കുന്ന "അസ്വ്,ഹാബുല്‍ ഉഖ്ദൂദി"ന്റെ ചരിത്രത്തില്‍ കാണാം: 

നബി(സ്വ) പറയുന്നു: നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ ജനതയില്‍ ഒരു രാജാവുണ്ടാവുണ്ടാ യിരുന്നു, ആ രാജാവിന്ന് ഒരു മാരണപണിക്കാരനും ഉണ്ടായിരുന്നു അയാള്‍ക്ക് വാര്‍ധക്ക്യ മായപ്പോള്‍ അയാള്‍ രാജാവിനോട് പറഞ്ഞു എനിക്ക് പ്രായമായി അതു കൊണ്ട് തന്നെ സിഹ് റു പഠിക്കാനായി ഒരു വടുവനെ എന്നിലേക്കയക്കുക, അങ്ങിനെ ആ മാരണക്കാരനില്‍ നിന്നും സിഹ്റ് പഠിക്കാനായി ഒരു കുട്ടിയെ പറഞ്ഞയച്ചു, പോകുന്ന വഴിയില്‍ ഒരു പണ്ഡിതന്റെ അടുത്ത് അല്പം സമയം ചെലവഴിച്ചാണു ആ കുട്ടി മാരണക്കാരന്റെ അടുത്തെത്താറ്, അങ്ങി നെ മാരണക്കാരന്‍ ആ കുട്ടിയെ അടിക്കാന്‍ തുടങ്ങി, കുട്ടി പണ്ഡിതനോട് കാര്യം പറഞ്ഞു: നീ മാരണക്കാരനെ ഭയപ്പെടുന്നുവെങ്കില്‍ വീട്ടുകാരാണ് ഞാന്‍ താമസിച്ചു വരാന്‍ കാരണമെന്നു പറയുക, വീട്ടുകാരോട് മാരണക്കാരന്റെ അടുത്ത് സമയം വൈകിയെന്നു പറയുക, അങ്ങിനെ ആയിരിക്കെ ഒരു ദിവസം വഴിയില്‍ ജനങ്ങളുടെ വഴി തടസ്സം ഉണ്ടാക്കിക്കൊണ്ട് ഒരു വലിയ ജീവി നിലയുറപ്പിച്ചതു കണ്ടു, ആ സമയത്ത് ആ കുട്ടി ചിന്തിച്ചു ഇന്ന് ഒരു തീരുമാനമുണ്ടക്കാം മാരണക്കാരനാണോ ശ്റേഷ്ടന്‍ അതോ ആ പണ്ഡിതനോ? അങ്ങിനെ ആ കുട്ടി പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ മാരണക്കാരനേ കാളും നിനക്ക് ഇഷ്ടപ്പെട്ടത് പണ്ഡിതനെയാണെങ്കില്‍ ഈ ജീവി യെ നീ കൊല്ലണേ, എന്നു പറഞ്ഞു കൊണ്ട് ഒരു കല്ലെടുത്ത് ആ വലിയ ജീവിയെ എറിഞ്ഞു ആ ഏറു കൊണ്ടമാത്രയില്‍ ആ ജീവി ചാവുകയും ജനങ്ങള്‍ വഴി നടക്കുകയും ചെയ്തു, അങ്ങിനെ ആ കുട്ടി ഇക്കാര്യം പണ്ഡിതനോട് പറഞ്ഞു അപ്പോള്‍ പണ്ഡിതന്‍ പറഞ്ഞു ഇന്ന് നീ എന്നേക്കാ ളും പവറുള്ളവനാണ്, ഇനി നി പരീക്ഷിക്കപ്പെടും, അങ്ങിനെ പരീക്ഷിക്കപ്പെടുന്ന സമയത്ത് എന്നെ കുറിച്ച് നീ ഒന്നും പറഞ്ഞു കൊടുക്കരുത്, അങ്ങിനെ ആ കുട്ടി വെള്ളപ്പാണ്ട് കുഷ്ടം പോലുള്ള രോഗങ്ങള്‍ തന്റെ കറാമത്ത് കൊണ്ട് മാറ്റാന്‍ തുടങ്ങി, അങ്ങിനെയിരിക്കെ രാജാവിന്റെ ഒരു മന്ത്രിക്ക് കണ്ണ് കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു അയാള്‍ ഈ കുട്ടിയെ കുറിച്ച് അറി യുകയും ധാരാളം ഗിഫ്റ്റുകളുമായി കുട്ടിയെ സമീപിക്കുകയും കണ്ണിന്റെ കാഴ്ച്ച തിരിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു, കുട്ടി പറഞ്ഞു ഞാന്‍ ഒരാള്‍ക്കും ശിഫ നല്‍കാറില്ല ശിഫ നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്, നീ അല്ലാഹുവിനെ കൊണ്ട് വിശ്വസിക്കുകയാണെങ്കി ല്‍ ഞാന്‍ അല്ലാഹുവിനോട് നിന്റെ കണ്ണിനു കാഴ്ച്ച കിട്ടാന്‍ വേണ്ടി ദുആ ചെയ്യാം അങ്ങിനെ അയാള്‍ മുസ്,ലിമാകുകയും അയാള്‍ക്കു വേണ്ടി ആ കുട്ടി ദുആ ചെയ്യുകയും അല്ലാഹു അദ്ധേഹത്തിന്റെ അസുഖം ശിഫ നല്‍കുകയും ചെയ്തു. അങ്ങിനെ ആ മന്ത്രി രാജാവിന്റെ അടുത്തേക്ക് ചെന്നു രാജാവ് ചോദിച്ചു ആരാണ് നിന്റെ കണ്ണിനു കാഴ്ച്ച തിരിച്ചു തന്നത് അയാള്‍ പറഞ്ഞു അല്ലാഹുവാണ് എന്ന്. രാജാവിന്റെ പ്രതികരണം ഞാനല്ലാത്ത ഒരു റബ്ബ് നിനക്ക് വേറെ ആരാണ്? അങ്ങിനെ ആ കുട്ടിയെ കുറിച്ചു അറിയിപ്പ് കൊടുക്കുന്നത് വരെ ആ മന്ത്രിയെ മര്‍ദ്ധിച്ചു, അങ്ങിനെ കുട്ടിയോട് രാജാവ് ചോദിച്ചു നീ മാരണം പഠിച്ച് രോഗം മാറ്റുന്ന നിലയിലേക്ക് ഉയര്‍ന്നു അല്ലേ. കുട്ടി പറഞ്ഞു എനിക്ക് ഒരാളുടെയും രോഗം മാറ്റാന്‍ കഴിയില്ല രോഗം മാറ്റുന്നവന്‍ അല്ലാഹു മാത്രമാണ്, അങ്ങിനെ ആ കുട്ടിയേയും അക്രമിക്കാന്‍ തുടങ്ങി അങ്ങിനെ ആ പണ്ഡിതനെ കുറിച്ച് വിവരം നല്‍കുന്നതു വരെ മര്‍ദ്ധിച്ചു, അങ്ങിനെ ആ പണ്ഡിതനേ കൊണ്ട് വരികയും അദ്ധേഹത്തോട് ഇസ്,ലാമില്‍ നിന്ന് മടങ്ങാന്‍ കല്പിക്കുക യും ചെയ്തു ആ പണ്ഡിതന്‍ കൂട്ടാക്കിയില്ല അങ്ങിനെ ആ പണ്ഡിതന്റെ മൂര്‍ദ്ദാവിലൂടെ വാളിറക്കി രണ്ട് പിളര്‍പ്പാക്കി വധിച്ചു കളഞ്ഞു. പിന്നെ തന്റെ മന്ത്രിയേയും കൊണ്ട് വന്നു അതേ പോലെ ചെയ്തു, ശേഷം ആ കുട്ടിയെ കൊണ്ട് വന്നു കുട്ടിയോട് പറഞ്ഞു നീ ഇസ്,ലാമില്‍ നിന്ന് മടങ്ങണം കുട്ടി മടങ്ങാന്‍ കൂട്ടാക്കിയില്ല, അങ്ങിനെ ആ രാജാവ് തന്റെ അനുയായികളെ വിളിച്ച് കുട്ടിയേയും കൂട്ടി ഒരു പര്‍,വ്വത്തിന്റെ മുകളില്‍ പോയി അവന്‍ ഇസ്,ലാമില്‍ നിന്നും മടങ്ങുന്നില്ലെങ്കില്‍ താഴേക്കു ഉരുട്ടി വിട്ട് കൊല്ലാന്‍ കല്പിച്ചു, അങ്ങിനെ കുട്ടിയേയും കൂട്ടി രാജാവിന്റെ ആളുകള്‍ മലയുടെ മുകളില്‍ കയറി ആ സമയത്ത് കുട്ടി ദുആ ചെയ്തു അല്ലാഹുവേ നീ വേണ്ടത് ചെയ്യണേ, അപ്പോള്‍ മലയൊന്നു കുലുങ്ങി കുട്ടിയെ കൊണ്ട് പോയ വരൊക്കെ വീണു മരിച്ചു, കുട്ടി രാജാവിന്റെ അടുത്തേക്ക് ചെന്നു, രാജാവ് ചോദിച്ചു നിന്റെ കൂടെ വന്നവരൊക്കെ എവിടേ? കുട്ടി പറഞ്ഞു അല്ലാഹു അവരെ കൊണ്ട് വേണ്ടത് ചെയ്തു. വീണ്ടും രാജാവ് വേറെ കുറേ അനുയായികളോട് കുട്ടിയേയും കൂട്ടി ഒരു തോണിയില്‍ കടലി ന്റെ നടുവിലേക്ക് പോകാന്‍ കല്പിച്ചു കടലിന്റെ മധ്യത്തില്‍ വെച്ച് കുട്ടി ഇസ്,ലാമില്‍ നിന്ന് മാറുന്നില്ലെങ്കില്‍ അവനെ കടലില്‍ എറിയാന്‍ കല്പിച്ചു, അങ്ങിനെ കുട്ടിയേയും കൂട്ടി അവര്‍ കടല്‍ മധ്യത്തിലേക്കു പോയി അപ്പോഴും കുട്ടി നേരത്തെ ദുആ ചെയ്തതു പോലെ ദുആ ചെയ്തു അങ്ങിനെ അവര്‍ പോകുന്ന കപ്പല്‍ അല്ലെങ്കില്‍ തോണി ആടിയുലയുകയും അപകടം സംഭവിക്കുകയും  അവരൊ ക്കെ കടലില്‍ മുങ്ങി മരിക്കുകയും ചെയ്തു, കുട്ടി രാജാവിലേക്കു തന്നെ മടങ്ങി വന്നു രാജാവ് ചോദിച്ചു കൂടെയുള്ളവര്‍ എവിടെ കുട്ടി പറഞ്ഞു അല്ലാഹു വേണ്ടത് ചെയ്തു, അങ്ങിനെ കുട്ടി ആ രാജാവിനോട് പറഞ്ഞു ഞാന്‍ നിന്നോട് പറയുന്ന രീതിയില്‍ ചെയ്താലല്ലാതെ എന്നെ നിനക്ക് കൊല്ലാന്‍ കഴിയില്ല, അപ്പോള്‍ രാജാവ് ചോദിച്ചു എന്താണത് പറയൂ? കുട്ടി പറഞ്ഞു രാജാവേ താങ്കള്‍ ജനങ്ങളെ എല്ലാവരേയും ഒരു മൈതാനി യില്‍ ഒരുമിച്ചു കൂട്ടുക, എന്നിട്ടു എന്നെ ഒരു കുരിശില്‍ തറച്ചു നിര്‍ത്തുക, ശേഷം അമ്പു കുറ്റി യില്‍ നിന്നും ഒരു അമ്പെടുത്ത് വില്ലില്‍ വെച്ചു (بسم الله ربّ الغلام) "ഈ കുട്ടിയുടെ റബ്ബായ അല്ലാ ഹുവിന്റെ നാമത്തില്‍ ഞാന്‍ അമ്പെയ്യുന്നു" എന്ന് പറഞ്ഞു കൊണ്ട് എന്റെ നേരെ അമ്പെറി യുക അങ്ങിനെ നീ ചെയ്താല്‍ എന്നെ നിനക്ക് വധിക്കാന്‍ സാധിക്കും. അങ്ങിനെ തന്റെ വിശ്വാ സവും ആദര്‍ശവും നഷ്ടപ്പെട്ടാലും എന്റെ ശത്രുവായ ആ കുട്ടി കൊല്ലപ്പെടണമെന്ന ചിന്തയില്‍ കുട്ടി പറഞ്ഞതു പോലെ ചെയ്യുകയും (بسم الله ربّ الغلام) എന്ന് ഉച്ചരിച്ചു കൊണ്ട് കുട്ടിയെ അമ്പെയ്യു കയും ചെയ്തു, അങ്ങിനെ ആ കുട്ടി കൊല്ലപ്പെടുകയും ചെയ്തു, ഇത് കണ്ട് നിന്നിരുന്ന ജനങ്ങ ളൊക്കെ ഉടനെ വിളിച്ചു പറഞ്ഞു (بسم الله ربّ الغلام) "ഞങ്ങളെല്ലാവരും ആ കുട്ടിയുടെ റബ്ബായ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു" എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ സമയത്ത് രാജാവിനു വല്ലാത്ത ദേശ്യവും അലോസരപ്പെടുത്തലും ഉണ്ടായി അങ്ങിനെ വലിയ തീകുണ്ടാ രം ഉണ്ടാക്കി ഇസ്,ലാമില്‍ നിന്നും മടങ്ങാത്തവരെ കത്തിച്ചു കളയാന്‍ തീരുമാനിക്കുകയും അങ്ങിനെ ചെയ്യുകയും ചെയ്തു അക്കൂട്ടത്തില്‍ ഒരു കൈകുഞ്ഞുമായി വന്ന ഒരു ഉമ്മ തന്റെ പൊന്നുമോന്‍ കരിഞ്ഞു പോകുന്നത് സഹിക്കാനാവാതെ ഒന്ന് പിന്നോട്ടടിച്ചപ്പോള്‍ ആ കൈകു ഞ്ഞ് പറയുകയാണ്, ഓ ഉമ്മാ ക്ഷമിക്കണം ഉമ്മാ നിങ്ങള്‍ തീര്‍ച്ചയായും സത്യത്തിലണുള്ളത്" എന്ന് പറയുകയും ചെയ്തു. ഇമാം മുസ്,ലിം(റ) തന്റെ(സ്വഹീഹ്-ഹദീസ് നമ്പര്‍:3005)ല്‍ പഠിപ്പിച്ചതായി കാണാം. ഈ സംഭവത്തില്‍ താനാണ് റബ്ബെന്ന് വാദിച്ചു നടന്നിരുന്ന രാജാവ് തന്റെ ശത്രുവായ ഒരു മഹാനായ കുട്ടിയെ നശിപ്പിക്കാന്‍ ഒരു നിലക്കും സാധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ സ്വന്തം ആദര്‍ശവും ആശയവും അവകാശവുമൊക്കെ വലിച്ചെറിഞ്ഞു കൊണ്ട് തന്റെ ശത്രു നഷിക്കണമെന്ന ഒരേ ഒരു ഉദ്ധേശം വെച്ചു പണിയെടുക്കുകയാണു ചെയ്തത്, ഇതേ രീതി തന്നെയാണ് ഇന്ന് ചിലയാളും സ്വന്തം ആദര്‍ശവും വിശ്വാസവും തകര്‍ന്നടിഞ്ഞാ ലും കുഴപ്പമില്ല ഞങ്ങളുടെ ശത്രു ഞങ്ങള്‍ അംഗീകരിക്കാത്തയാള്‍ എങ്ങിനെയെങ്കിലും തകരണ മെന്നും നഷിക്കണമെന്നുമുള്ള ഒരൊറ്റ ചിന്തയിലാണ് ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് എന്നോറ്ക്കുമ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല, അല്ലാഹു എല്ലാവര്‍ക്കും നല്ല ബുദ്ധി കൊടുക്കട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം.

============================

*അബൂയാസീന്‍ അഹ്സനി-ചെറുശോല*

ahsani313@gmail.com

Posted Date: 26-09-2020 (Saturday)

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...