Saturday, August 29, 2020

ഇസ്ലാം'ബലിപുത്രനാര്

 *ബലിപുത്രനാര്?*




ഇബ്റാഹീം അ. തന്റെ ഏകപുത്രനെ ബലിയർപ്പിക്കാൻ തയ്യാറായതിന്റെ ത്യാഗസ്മരണകൾ സെമിറ്റിക് മതങ്ങളെല്ലാം നിലനിർത്തി വരുന്നു. എന്നാൽ, ആരെയാണ് ഇബ്റാഹീം അ. ബലിയർപ്പിക്കാൻ ഒരുങ്ങിയത്? ഇസ്മാഈൽ അ.മിനെ എന്ന് മുസ് ലിംകൾ വിശ്വസിക്കുന്നു. ക്രൈസ്തവരും ജൂതൻമാരും പറയുന്നത് ഇസ്ഹാഖ് അ. ആണ് ബലിപുത്രൻ എന്ന്. വസ്തുതയെന്തെന്നറിയാൻ ഞാൻ ബൈബിൾ ഉദ്ധരിക്കാം.


 (ഉല്‍പത്തി:22:1-2, 12, 15 -16):

1. അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു.


2. അപ്പോൾ അവൻ : നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.

-- - - - - - -

12 ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.

----------

15 യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു:

16 നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും


>>>>

ഈ വചനങ്ങളിലെല്ലാം ബലിപുത്രനു നൽകിയിരിക്കുന്ന വിശേഷണം  "ഏകജാതന്‍" എന്നാണ്. അത് ഇസ്ഹാഖ് ആയിരുന്നോ? ഒരിക്കലുമല്ല. ഇബ്റാഹീമിന് ആദ്യം ജനിച്ചത് ഇസ്മാഈൽ ആയിരുന്നു. വർഷങ്ങൾക്കു ശേഷം ഇസ്ഹാഖ് ജനിക്കുന്നത് വരെ തന്റെ ഒരേയൊരു പുത്രൻ - ഏകജാതൻ - ഇസ്മാഈൽ തന്നെയെന്ന് ബൈബിൾ പറയുന്നു. രണ്ടു വചനങ്ങൾ കൂടി വായിക്കാം.


ഉല്‍പത്തി; 16:16

16ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.


ഉല്‍പത്തി; 21:5

5 തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.


> > >

അഥവാ, ഇസ്മാഈൽ ജനിച്ചു 14 വർഷങ്ങൾക്കു ശേഷമാണ് ഇസ്ഹാഖ് ജനിച്ചത്. ഇക്കാലത്താണ് ദൈവം അബ്രഹാമിനോട് തന്റെ "ഏകജാതനായ പുത്രനെ' ബലിയർപ്പിക്കാൻ ആവശ്യപ്പെടുന്നത്. വംശീയ ദുരഭിമാനം സംരക്ഷിക്കാൻ ഇസ്മാഈലിന്റെ പേര് വെട്ടിമാറ്റി ഇസ്ഹാഖ് എന്ന് കൂട്ടിച്ചേർക്കുകയാണ്  ബൈബിൾ നിർമാതാക്കൾ ചെയ്തത്. പക്ഷെ, അസത്യം എന്നും സത്യത്തിലേക്കുള്ള കിളിവാതിൽ തുറന്നു വെക്കും.

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...