Wednesday, April 17, 2019

ഇസ്തിഗാസ ഖസ് തല്ലാനി ഇമാം ബുഖാരി

#അങ്ങനെ #മഴ #തുടങ്ങി....

ലോകമുസ്‌ലിങ്ങൾ തർക്കമില്ലാതെ  അംഗീകരിക്കുന്ന സ്വഹീഹുൽ ബുഖാരിയുടെ സുപ്രസിദ്ധ വ്യാഖ്യാതാവ് ഇമാം ഖസ്ത്വല്ലാനി (റ)കുറിക്കുന്നു :-ഹിജ്‌റ 464 ൽ സമർഖന്ദിൽ ശക്തമായ വരൾച്ച അനുഭവപ്പെട്ടു.

ജനങ്ങൾ മഴക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടും ഒരു ഫലവും കണ്ടില്ല. മഴ കിട്ടിയതെ ഇല്ല.
 അങ്ങനെയിരിക്കെ അവരിൽപ്പെട്ട ഒരു സദ്‌വൃത്തനായ മനുഷ്യൻ സമർഖന്ദിലെ ഖാളിയുടെ സമീപം വന്നുപറഞ്ഞു."പ്ര ഭോ, ഈ നാട്ടിലെ എല്ലാവരും കൂടി അങ്ങയുടെ നേതൃത്വത്തിൽ ഇമാം ബുഖാരി (റ)ന്റെ ഖബറിന്റെ സമീപം ചെന്ന് പ്രാർത്ഥിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു.നമ്മുക്ക്  അപ്രകാരം ചെയ്താലോ? അള്ളാഹു മഴ നൽകിയേക്കാം"

 ഖാളി സമ്മതം മൂളി. തുടർന്ന് ജനങ്ങൾ ഒന്നടങ്കം ഖാളിയുടെ പിന്നാലെ ഇമാം ബുഖാരി (റ)ന്റെ ഖബറിന്റെ സമീപത്തേക്ക് ചെന്നു.

മഴ നൽകണമെന്ന് അപേക്ഷിച്ച് ഇമാം ബുഖാരിയെ മുൻ നിർത്തി അവർ  പ്രാർത്ഥിച്ചു.  ഇമാം ബുഖാരി (റ)യോട് സഹായം തേടുകയും ചെയ്തു.

അൽപ്പ സമയം കഴിഞ്ഞതേയുള്ളൂ ശക്തമായ മഴയെ അള്ളാഹു അവർക്ക് വർശി  പ്പിച്ച് കൊടുത്തു.7ദിവസം വരെ ഇങ്ങനെ ശക്തമായ മഴ തുടർന്നു (ഇർഷാദുസ്സാരി 1/39,മിർക്കാത്ത് 1/61)

 #പിൻകുറി
 ഈ വരൾച്ച സമയത്തും മുൻഗാമികളുടെ മാതൃക നാം സ്വീകരിക്കുക. അങ്ങനെ പറ്റുമോ?അത്രക്ക് വേണോ? ഇത്തരം സംശയങ്ങൾ പിഴുതെറിയുക.മഹത്തുക്കൾക്ക് ഇല്ലാത്ത ഒരു ആശങ്ക നമുക്കെന്തിന്?

📃ജൗഹരി അൽ -കാമിലി

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...