Sunday, March 17, 2019

പാപസുരക്ഷിതവും:അംമ്പിയാക്കളും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



🌷സുന്നത്ത് ജമാഅത്ത്, വിഷയം:അംമ്പിയാക്കളും പാപസുരക്ഷിതവും🌷

ചോദ്യം:അംമ്പിയാക്കൾ പാപസുരക്ഷിതരാണോ?
ഉ:അതെ,സാധാരണ നാം മറ്റുള്ളവെരെ ഉപദേശിച്ചാൽ ഉപദേശം കൈക്കൊള്ളുന്നവൻ നാം നല്ലവരാണെന്ന് ബോധ്യപ്പെടണം. അല്ലെങ്കിൽ നമ്മുടെ സാരോപദേശം സ്വീകരിക്കണമെന്നില്ല.ഇത് നമ്മുടെ അവസ്ഥയാണെങ്കിൽ... ലോകജനതയെ സത്യത്തിന്റെ പാതയിൽ വഴിനടത്താൻ വന്ന അംമ്പിയാക്കളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ?
ചോദ്യം:അംമ്പിയായിനെക്കുറിച്ച് ചെറിയൊരു വിവരണം നൽക്കാമോ?
ഉ: *അംമ്പിയാക്കൾ എന്ന്പറയുന്നത്,അവരിൽ നിന്ന് അറിഞ്ഞോ അറിയാതെയോ അവരുടെ ചെറുപ്പക്കാലത്ത് ഔദ്യോഗികമായി അല്ലാഹു അവർക്ക് മനുഷ്യരാശിയേ ഉൽബോധനം നടത്താൻ അനുമതി നൽകുന്നതിന് മുമ്പ് പോലും അവരിൽ നിന്ന് ഒരുതെറ്റ് പോലും സംഭവിക്കുകയില്ലെന്നാണ് നാം വിശ്വാസിക്കേണ്ടത്,കാരണം അവർ പരിശുദ്ധാത്മക്കളാണ്. അങ്ങനെയാണ് അല്ലാഹു അവരെ വളർത്തികൊണ്ട് വരുന്നത്.*
ചോദ്യം:സൽസബീലിൽ(മുജാഹിദിദ് പ്രസ്ഥാനത്തിന്റെ മാസിക)നബി(സ്വല്ലള്ളാഹു അലൈഹിവസല്ലം)തെറ്റ് ചെയ്യകയും അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് പറയുനുണ്ടല്ലോ?
ഉ:സൽസബീൽ ഇസ് ലാമിക മതഗ്രന്ഥങ്ങളിലൊന്നായി മതം പടിപ്പിച്ചിട്ടില്ലാത്തതിനാൽ അത് തള്ളപ്പെടേണ്ടതാണ്.മുത്തു നബി തങ്ങൾ പറഞ്ഞു:ജനങ്ങളിൽവെച്ച് ഏറ്റവും അല്ലാഹുവിനെ സൂക്ഷിക്കുന്നവൻ ഞാനാണ്,മറ്റൊരു ഹദീസിൽകാണാം,നിശ്ചയം ഞാൻ അല്ലാഹുവിന്റെ ദൂതനാണ്.ഞാൻ അവന് എതിർപ്രവർത്തിക്കുകയില്ല...
ചോദ്യം:ശരി,അംമ്പിയാക്കൾ പാപസുരക്ഷിതരാണെന്നതിന് പണ്ഡിതന്മാരുടെ വീക്ഷണം പറയാമോ?
ഉ:"അൽഇശാദു അലാ ഖവാത്വിഇൽ അധില്ലത്തി ഫീ ഉസൂലിൽ ഇഅ്‌തിഖാദ്"എന്ന ഗ്രന്ഥത്തിൽ പറയുന്നു:അംമ്പിയാക്കൾ മഅ്‌സൂമിങ്ങളാണെന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രയാക്കാരാണ്...കാരണം തുടരുന്നവൻ തുടരപ്പെടുന്നവർക്ക് ദീൻ കുറഞ്ഞവരും വീഴ്ച വരുന്നവരുമായാൽ അവർ മഅ്‌സൂമിങ്ങളാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?
ചോദ്യം:നബിസ്വല്ലള്ളാഹു അലൈഹിവസല്ലം തങ്ങൾക്ക് ശേഷം ഒരു നബി ലോക്കത്തുണ്ടാകില്ലാ എന്നാണല്ലോ മുസ്‌ലിം സമുദായത്തിന്റെ വിശ്വാസം. മുസൈലിമത്തുൽ കദ്ദാബിനെയും,അസ് വദുൽ അൻസിയെ പോലെ കള്ള പ്രവാചകൻമാർ വന്നാൽ അത്തരക്കാരുടെ വിധി എങ്ങനെയാണ്?
ഉ:മുത്തുനബി അവസാന നബിയും റസൂലുമാണെന്ന് കൊച്ചു കുട്ടികൾക്കുപോലുമറിയാം!അത്തരം വ്യജൻന്മാർ ഞാൻ നബിയണെന്ന് വാധിച്ചു വന്നാൽ അതിനെന്താ തെളിവ് എന്ന് ചോദിക്കുന്നവൻ ഇസ് ലാമിൽ നിന്ന് പുറത്താണെന്ന് ചിന്തിക്കെണ്ടതാണ്. കിത്താബു ശിഫ വാല്ല്യം/2 പേജ്:247ൽ പറയുന്നു: *അപ്രകാരം വല്ലവരും എനിക്ക് വഹി നൽകപ്പെടുന്നുവെന്നോ അവൻ നുബുവ്വത്ത് വാധിച്ചിട്ടില്ലെങ്കിലും ശരി,അകാശത്ത് കയറിപ്പോവുകയും സ്വർഗ്ഗത്തിൽ കടന്നുവെന്നും സ്വർഗ്ഗത്തിലെ ഫലങ്ങൾ ഭക്ഷിച്ചുവെന്നും സ്വർഗ്ഗിയ തരുണീമണികളുമായി ബന്ധപ്പെട്ടുവെന്നും വല്ലവനും വാധിച്ചാൽ അത്തരം കക്ഷികൾ കാഫിറും, മുഹമ്മദുറസൂലുല്ലാഹി(സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളെ കൊണ്ട്  നിഷേധിച്ചവരുമാണ്."ഞാൻ അവസാനത്തെ നബിയാണെന്നും ഇനി ഒരു നബി വരില്ലെന്നുമാണ്.*"
🌷🌷🌷🌷🌷🌷🌷🌷

✍അൽത്വാഫ് മുസ്‌ലിയാർ വള്ളക്കടവ്.

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...