Sunday, October 7, 2018

പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നും വിട്ട് നിൽക്കണമെന്നും പറയുന്നതിന് വല്ല തെളിവുമുണ്ടോ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നും വിട്ട് നിൽക്കണമെന്നും പറയുന്നതിന് വല്ല തെളിവുമുണ്ടോ??*

*ഉത്തരം*

*നബി (സ) പറയുന്നു:* അവസാന കാലത്ത് ധാരാളം കളവ് പറയുന്ന, കബളിപ്പിക്കുന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാക്കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ട് വരും.അവരെ നിങ്ങൾ സൂക്ഷിക്കണം.അവർ നിങ്ങളെ പിഴപ്പിക്കാതിരിക്കട്ടെ, ഹിത്നയാക്കാതിരിക്കട്ടെ.
(ബുഖാരി)
*നബി(സ) പറയുന്നു* വല്ലവനും പുത്തൻ വാദികളെ ബഹുമാനിച്ചാൽ അവൻ ദീൻ പൊളിക്കാൻ വേണ്ടി സഹായിച്ചവനായി.
[ബയ്ഹഖി]
പുത്തൻ വാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയ ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുന്നതല്ല.
[അഹ്മദ്‌ ]

*ഇബ്നു അബ്ബാസ് (റ) പറയുന്നു:*
നിങ്ങൾ ദേഹേച്ചയുടെ ആളുകളുടെ (പുത്തൻ വാദികൾ.) കൂടെ ഇരിക്കരുത് ,അവരുടെ കൂടെ ഇരിക്കൽ ഹൃദയത്തെ രോഗമുണ്ടാക്കും.

[അശരിഅ ഇമാം ആജിരി(റ) 1/453]
قال ابن عباس: " لا تجالسوا أهل الأهواء؛ فإن مجالستهم ممرضة للقلوب" ]أخرجه الآجري في الشريعة 1/453
*അസ്മാഉ ബ്നു ഉബൈദ് (റ) പറയുന്നു:*
പുത്തൽവാദികളിൽ പെട്ട രണ്ട് പേർ ഇബ്നുസീറിൻ (റ) അടുക്കൽ വന്നു അവർ പറഞ്ഞു:
ഇബ്നു സിറീൻ ഞങ്ങൾ നിങ്ങളോട് ഒരു ഹദീസ് പറഞ്ഞു തരട്ടയോ? അദ്ധേഹം പറഞ്ഞു: വേണ്ട .ഞങ്ങൾ ഒരായത്ത് ഓതിത്തരട്ട യോ?, അദേഹം പറഞ്ഞും, വേണ്ട. വീണ്ടും അദ്ധേഹം അവരോട് പറഞ്ഞു: നിങ്ങൾ രണ്ട് പേരും ഇവിടുന്ന് എഴുന്നേറ്റ് പോകണം ,അല്ലെങ്കിൽ ഞാൻ എഴുന്നേറ്റംപോകും, പിന്നെ അദ്ധേഹം വിവരിച്ചു ,അവർ ഏതെങ്കിലും ആയത്ത് തിരിമറി നടത്തുകയും അത് എന്നെ ഹൃദയത്തിൽ സ്ഥിരമാവുമോ എന്ന് ഞാൻ ഭയന്നു. [ദാരിമി 1/81]" دخل رجلان من أهل الأهواء على ابن سيرين، فقالا: يا أبا بكر، نحدثك بحديث. قال: لا، قالا: فنقرأ عليك آية من كتاب الله عز وجل، قال: لا، لتقومانِّ عني أو لأقومنَّ. قال: إني خشيت أن يقرآ عليَّآية فيحرفاها فيقرَّ ذلك في قلبي" ] أخرجه الدارمي 1/81[.

*പുത്തൻ വാദികളുടെ മുറിയൻ സീഡികളും, മുറിയൻ പോസ്റ്റുകളും*,
*മുറിയൻ ക്ലിപ്പുകളും ,മറ്റു ഗ്രൂപുകളിൽ നിന്നും തെറ്റിദ്ധരിച്ച് പെട്ടു പോയവർ ഇബ്നു സിറീ (റ)ന്റെ ഈ വാക്കുകൾ ഗൗരവത്തോടെ ചിന്തിക്കുക...*

*അംറി ബ്നു ഖൈസ് (റ) പറയുന്നു:*
ഒരു യുവാവ് സുന്നികളുടെ കൂടെ വളരുന്നത് നീ കണ്ടാൽ അവനിൽ നീ പ്രദീക്ഷയർപ്പിച്ചോ, അവനെ നീ പുത്തൻ വാദിയുടെ കൂടെ കണ്ടാൽ അവനെ തൊട്ട് നീ നിരാശനായിക്കോ.. കാരണം ഒരു യുവാവ് ആരുടെ കൂടെയാണോ വളരുന്നത് അത് പോലെ ഉണ്ടാകും,
[അൽ ഇബാന 150]
من أصغى سمعه إلى صاحب وهو يعلم أنه صاحب بدعة؛ نزعت منه العصمة وَوُكِّلَ إلى نفسه"]أخرجه اللالكائي 1/153[.وقال عمرو بن قيس الملائي: " إذا رأيت الشاب أول ما ينشأ مع أهل السنة فارجه، وإذا رأيته مع أهل البدع فايئس منه، فإن الشاب على أول نشوئه" ]أخرجه ابن بطة في الشرح والإبانة ص15
*യഹയബ്നു അബീ കസീർ (റ) പറയുന്നു:*
ബിദ്അത്ത് കാരനെ നീ ഒരുവഴിയിൽ കണ്ടാൽ നീ മറ്റൊരു വഴിക്ക് പോവുക
[അശ്ശരിഅ ഇമാം ആജരി 1/458]
0[.قال يحيى بن أبي كثير: " إذا لقيت صاحب بدعة في طريق فخذ في غيره" ]أخرجه الآجري في الشريعة 1/458[
*അബൂ ഖിലാബ ഇമാം പറയുന്നു*
പുത്തൻ വാദികൾ പിഴച്ചവരാണ്. അവരുടെ മടക്കം നരകത്തിലേക്കാണ്.
[ത്വബക്കാത്ത് ഇബ്നു സഅദ് 7/154]
قال أبو قلابة: " إن أهلَ الأهواء أهلُ الضلالة، ولا أرى مصيرهم إلا إلى النار" ]أخرجه ابن سعد في الطبقات 7/184[
*ഇമാം അവ്സാ ഈ (റ) പറയുന്നു:*
നീ മുൻഗാമികളുടെ ചര്യ തുടർന്നോ .നിന്നെ ജനങ്ങൾ വെടിഞ്ഞാലും പുത്തൻ വാദികളുടെ അഭിപ്രായത്തെ തൊട്ട് സുക്ഷിച്ചോ! അവരുടെ വാക്ക് കൊണ്ട് അവർ നിനക്ക് ഭംഗിയാക്കി കാണിച്ചാലും ശരി.
[മുഖ്തസറുദഹബി 138]
84[.قال الأوزاعي: " عليك بأثر من سلف وإن رفضك الناس، وإياك وآراءَ الرجال وإن زخرفوا لك بالقول" ]ذكره الذهبي في العلو)المختصر( ص138
*ഫുളയലുബിനു ഇയാള് (റ) പറയുന്നു:*
എന്റെയും ഒരു പുത്തൻ വാദിയുടെയും ഇടയിൽ ഇരുമ്പിനാൽ ഒരു കോട്ടയുണ്ടവാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു, ജൂതന്റെ കൂടെയോ നസറാണിയുടെ കൂടെയോ ഞാൻ ദക്ഷണം കഴിക്കൽ പുത്തൻവാദിയുടെ കൂടെ കഴിക്കുന്നത് നേക്കാൾ ഇഷ്ട്ടമാണ്
[അൽ ലൽക്കായി 2/638]
قال الفضيل بن عياض: " أحب أن يكون بيني وبين صاحب بدعة حصن من حديد. آكل عند يهودي ونصراني أَحبُّ إليَّ من صاحببدعة. ]أخرجه اللالكائي 2/638[
*അബുൽജൗസി (റ)എന്നവർ പറയുന്നു:*
പന്നിയോ കുരങ്ങനോ എന്റെ അയൽവാസി ആവൽ പുത്തൻ വാദി എന്റെ അയൽവാസിആവുന്ന തിനേക്കാൾ എനിക്കിഷ്ഠമാണ്.
[അൽ ഖുബ്റ ഇബ്നു ബത്ത 2/476]
[.قال أبو الجوزاء: " لأن يجاورني القردة والخنازير في دار أَحبّ إليَّ من أن يجاورني رجل من أهل الأهواء" ]أخرجه ابن بطة في الكبرى 2/476[
*അബൂ ഖിലാഭ പറയുന്നു:*
വല്ലവനും ഒരു പുത്തൽ വാദം കൊണ്ടു വന്നാൽ (ഇസ്ലാമിക കോടതിക്ക്) അവനെ വാളുകൊണ്ട് കൊല്ലൽ ഹലാലാണ് .
[അശ്ശരീഅ ആജിരി 1/460]
6[.قال أبو قلابة: "ما ابتدع الرجل بدعة إلا استحل السيف" ]أخرجه الآجري في الشريعة 1/460[.
*അരത്യഅത് ഇബ്നു മുൻദിർ (റ) പറയുന്നു:*
എന്റെ മകൻ ഏതെങ്കിലും ഒരു തെമ്മാടിയുടെ കൂടെ ആവൽ പുത്തൻ പാദികളുടെ കൂടെ ആവുന്നതിനേക്കാൾ എനിക്ക് ഇഷ്ഠമാ
ണ് .
[അൽഇബാന 149]
قال أرطأة بن المنذر: " لأن يكون ابني فاسقا من الفساق أَحبّ إليَّ من أن يكون صاحب هوى" ]أخرجه ابن بطة في الشرح والإبانة ص1
*അബ്ദുല്ല ഇബ്നു മുബാറക് (റ) പറയുന്നു:*
ബിദ്അത്ത്കാരന്റെ മുഖത്ത് ഒരു ഇരുട്ട് കാണും. അവൻ എല്ലാ ദിവസവു 30 തവണ എണ്ണ തേച്ചാലും ശരി .
[അൽ ലൽഖായി 1/159]
9[.قال عبد الله بن المبارك: " صاحب البدعة على وجهه الظلمة وإن ادَّهن كل يوم ثلاثين مرة" ]أخرجه اللالكائي 1/159[
*ഫുളൈലിബ്നു ഇയാള് (റ) പറയുന്നു:*
പുത്തൻ വാദികളുടെ ജനാസയുടെ കൂടെ വല്ലവനും പിന്തുടർന്നാൽ അവൻ മടങ്ങുന്നത് വരെ അള്ളാഹു വിന്റെ കോപത്തിലായിരിക്കും.
[ഇബ്നു ബാത്ത് ശറഹ് അൽ ഇബാന 175]159[.قال الفضيل بن عياض: " من تبع جنازة مبتدع لم يزل في سخط الله حتى يرجع"]أخرجه ابن بطة في الشرح والإبانة ص175

*സഈദി ബ്നു അമ്പസത്ത് (റ) പറയുന്നു:*
ഒരാൾ പുത്തൻവാദം കൊണ്ട് വന്നാൽ അവന്റെ ഹൃദയം മുസ്ലിങ്ങൾക്കെതിരെ പകയുള്ളതാകും. അവന്റെ വിശ്വസ്ഥത നഷ്ടപ്പെടും.
[ശറഹ് അൽ ഇബാന 152]
قال سعيد بن عنبسة: " ما ابتدع رجل بدعة إلا غل صدره على المسلمين، واختلجت منه الأمانة" ]أخرجه ابن بطة في الشرح والإبانةص152[كان ابن طاووس جالسا فجاء رجل من المعتزلة، قال: فجعل يتكلم، قال: فأدخل ابن طاووس إصبعيه في أذنيه قال: وقال لابنه: أي بني، أدخل إصبعيك في أذنيك واشدد ولا تسمع من كلامه شيئاً. قال معمر: يعني أن القلب ضعيف" ]أخرجه اللالكائي 1/152
ഇബ്നു ഉമർ(റ) വിന്റെ അടുത്ത് ഒരാൾ വന്നു, എന്നിട്ട് പറഞ്ഞു, നിങ്ങൾക്ക് ഇന്നയാൾസലാം ചൊല്ലിയിട്ടുണ്ട്: അപ്പോൾ ഇബ്നു ഉമർ(റ) പറഞ്ഞു. അവൻ പുത്തൻ വാദിയാണെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. അവന് ഞാൻ സലാം മടക്കുകയില്ല.عن ابن عمر: " أنه جاءه رجل فقال: إن فلانا يقرأ عليك السلام، قال: بلغني أنه قد أحدث،فإن كان أحدث فلا تقرأ عليه السلام".]أخرجه الدارمي 1/68[.
വിശുദ്ധ ഖുർആനിൽ അല്ലാഹു സുബ്ഹാനഊത്താല പറയുന്നു;
നമ്മുടെ ആയത്തുകളെ ദൂർവ്യാഖ്യാനം ചെയ്യുന്നവരെ നീ കണ്ടാൽ അവരെ തൊട്ട് നീ തിരിഞ്ഞുകളയുക. നിങ്ങൾ അവരുടെ കൂടെക്കൂടിയാൽ നീ അവരെപ്പോലെയാണ്.ശയ്ത്താൻ നിന്നെ മറപ്പിച്ച് അവരുടെ കൂടെ ഇരുന്നാൽ ഓർമ്മ വന്നതിന് ശേഷം പിന്നെ നീ ഇരിക്കരുത്
[സുറത്തുൽ അൻആം]

*ശയ്ക്കാനി പറയുന്നു:* വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനം ചെയ്യുന്ന പുത്തൻ വാദികളെ ഖണ്ഡിക്കാൻ കഴിയാത്തവർ അവരുടെ കൂടെ ഇരിക്കലിനെ ഉപേക്ഷിക്കണമെന്നും ഈ ആയത്തിൽ വലിയ ഉപദേശമുണ്ട്. സാധാരണക്കാരെ സംശയിപ്പിച്ചു കൊണ്ടിരിക്കുന്ന പുത്തൻവാദികളുടെ സദസിൽ ഹാളിറാകൽ വലിയ അപകടമാണ്,
[ഫാത്ഹുൽ ഖദീർ 2/l28]

*ഇമാം ബഗവി(റ) പറയുന്നു*
ഒരാൾ പുത്തൻ വാദിയെ കണ്ടാൽ അവനെ വെടിഞ്ഞു നിൽക്കുകയും അവനെ തൊട്ട് മാറി നിൽക്കുകയും വേണം. ജീവിക്കുന്നകാലത്തും മരണത്തിലും അവനെ ഉപേക്ഷിക്കണം.
[ശറഹുസ്സുന്ന: 1/224]8[.وقال البغوي: " فعلى المرء المسلم إذا رأى رجلا يتعاطى شيئا من الأهواء والبدع معتقدا، أو يتهاون بشيء من السنن أن يهجره ويتبرأ منه، ويتركه حيا وميتا" ]شرح السنة 1/224[.



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...