Saturday, September 1, 2018

മുശ്രിക്കകളും തൽബിയത്തും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


മുശ്രിക്കകളും തൽബിയത്തും

ഹജ്ജ് എന്ന പേരിൽ മക്കയിലെ മുശ്‌രിക്കുകൾ സ്വയം മെനെഞ്ഞെടുത്ത് നടത്തിയിരുന്ന പരിപാടിയിൽ അവർ ചൊല്ലിയിരുന്ന തല്ബിയത്ത് പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അത് ഉയർത്തിപ്പിടിച്ച് മക്കയിലെ മുശ്‌രിക്കുകൾ അവരുടെ ദൈവങ്ങൾക്ക് സ്വയം പര്യാപ്ത കല്പിച്ചിരുന്നില്ലെന്ന് പുത്തൻ പ്രസ്ഥാനക്കാർ ജല്പിക്കാറുണ്ട്. ഇത് തികച്ചും അബദ്ധമാണ്. മറിച്ച് പ്രസ്തുത തല്ബിയത്ത് കാണിക്കുന്നത് മുശ്‌രിക്കുകൾ അവരുടെ ദൈവങ്ങൾക്ക് സ്വയം പര്യാപ്ത കല്പിച്ചിരുന്നു എന്നാണ്. അവരുടെ തല്ബിയത്തിനെക്കുറിച്ച് അവതരിച്ച ആയത്തുകൾ പരിശോദിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. ഒരായത്ത് നമുക്കിപ്പോൾ പരിശോധിക്കാം. അല്ലാഹു പറയുന്നു:

ضَرَبَ لَكُم مَّثَلًا مِّنْ أَنفُسِكُمْ ۖ هَل لَّكُم مِّن مَّا مَلَكَتْ أَيْمَانُكُم مِّن شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ ۚ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ(سورة الروم: ٢٨)

"നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ അല്ലാഹു നിങ്ങള്‍ക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളില്‍ ആരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെ (അടിമകളെ) യും നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങളിരുകൂട്ടരും അതില്‍ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു".

ഈ സൂക്തം മക്കാമുശ്രിക്കുകളുടെ തല്ബിയത്തിന്റെ കാര്യത്തിൽ അവതരിച്ചതാണെന്ന്‌ മഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:  



സാരം:
ഇമാം ത്വബ്റാനി(റ) തന്റെ നിവേദക പരമ്പരയിലൂടെ ഇബ്നുബ്ബാസ്(റ) ൽ നിന്ന് നിവേദനം ചെയ്യുന്നു. ശിർക്കിന്റെ വക്താക്കൾ ഇപ്രകാരം തല്ബിയത്ത് ചൊല്ലിയിരുന്നു: "അല്ലാഹുവെ നിനക്കിതാ ഉത്തരം ചെയ്യുന്നു. നിനക്ക് പങ്കുകാരില്ല. ഒരു പങ്കാളി ഒഴികെ, ആ പങ്കാളിയെയും അവൻ ഉടമയാക്കിയതിനെയും നീ ഉടമയാക്കും". അപ്പോൾ അല്ലാഹു ഈ സൂക്തം (റൂം 28) അവതരിപ്പിച്ചു. (ഇബ്നു കസീർ: 3/431)

മേൽ സൂക്തത്തിന്റെ ആശയം വിവരിച്ച് അബൂഹയ്യാൻ(റ) എഴുതുന്നു:

ومعناه : أنكم أيها الناس ، إذا كان لكم عبيد تملكونهم ، فإنكم لا تشركونهم في أموالكم ومهم أموركم ، ولا في شيء على جهة استواء المنزلة ، وليس من شأنكم أن تخافوهم في أن يرثوا أموالكم ، أو يقاسمونكم إياها في حياتكم ، كما يفعل بعضكم ببعض ; فإذا كان هذا فيكم ، فكيف تقولون : إن من عبيده وملكه شركاء في سلطانه وألوهيته ، وتثبتون في جانبه ما لا يليق عندكم بجوانبكم ؟ (التفسير الكبير المسمى البحر المحيط: ٨١/٩)

ഈ വചനത്തിന്റെ ആശയം ഇപ്രകാരം സംഗ്രഹിക്കാം: ഹേ ജനങ്ങളെ! നിങ്ങളുടെ ഉടമസ്ഥതയിൽ നിങ്ങൾക്ക് അടിമകളുണ്ടെങ്കിൽ നിങ്ങളുടെ സമ്പത്തുകളിലോ മുഖ്യവിഷയങ്ങളിലോ മറ്റേതെങ്കിലും വിഷയത്തിലോ തുല്യാവകാശം നിങ്ങൾ അവർക്ക് നൽകാറുണ്ടോ? അവർ നിങ്ങളുടെ സമ്പത്ത് അനന്തരമെടുക്കുമെന്നോ നിങ്ങളിൽ ചിലർ ചിലരുമായി ചെയ്യുന്നതുപോലെ നിങ്ങളുടെ ജീവിത കാലത്ത് അവർ നിങ്ങളുമായി സമ്പത്ത് ഓഹരിവെച്ചെടുക്കുമെന്നോ നിങ്ങൾ ഭയപ്പെടുന്നില്ലല്ലോ. നിങ്ങളുടെ കാര്യം ഇതാണെങ്കിൽ പിന്നെ എങ്ങനെയാണ് അല്ലാഹുവിന്റെ കാര്യത്തിൽ അപ്രകാരം നിങ്ങൾ പറയുക., അഥവാ അല്ലാഹുവിന്റെ അടിമകളിൽ നിന്ന് അവന്റെ അധികാരവകാശങ്ങളിലും ദൈവത്വത്തിലും അവനു പങ്കാളികളുണ്ടെന്ന്. നിങ്ങളുടെ കാര്യത്തിൽ   യോജിക്കാത്തത് അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങൾ എങ്ങനെ സ്ഥിരപ്പെടുത്തുന്ന?. (അൽബഹ്‌റുൽ മുഹീത്വ് : 9/81)

ഖുർആൻ അവതരിക്കുന്ന കാലത്ത്  അറേബിയയിൽ അടിമകളും യജമാനന്മാരുമുണ്ടായിരുന്നു. യജമാനന്മാർ തങ്ങളുടെ സമ്പത്തിലോ അധികാരവകാശങ്ങളിലോ യാതൊരു പങ്കും അടിമകൾക്ക്‌ നൽകിയിരുന്നില്ല. അടിമകൾക്ക്‌ സാമൂഹ്യാമ്ഗീകാരമോ പരിഗണയോ നല്കിയിരുന്നുമില്ല. എന്നിരിക്കെ പ്രപഞ്ചത്തിന്റെ ആകെ സൃഷ്ട്ടാവും യജമാനനായ അല്ലാഹു തന്റെ അധികാരവകാശങ്ങളിൽ വല്ലവർക്കും പങ്ക് നൽകിയിട്ടുണ്ടെന്ന് അവർക്കെങ്ങനെ വാദിക്കാൻ സാധിക്കും. എന്നാണ് അല്ലാഹു ചോദിക്കുന്നത് ഈ ചോദ്യം മുശ്രിക്കുകളോട് ചോദിക്കണമെങ്കിൽ അവരുടെ ദൈവങ്ങൾക്ക് അല്ലാഹുവിന്റെ അധികാരവകാശങ്ങളിൽ ഒരു പങ്കാളി പെരുമാറും പ്രകാരം പെരുമാറാൻ സാധിക്കുമെന്ന് അവർ വിശ്വസിക്കണമല്ലോ. അല്ലാത്ത പക്ഷം ആയത്തിൽ പറഞ്ഞ ഉപമ അവരിൽ ഫിറ്റാവുകയില്ലല്ലോ.

നിർത്തുന്നു....

നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ എന്നെയും കുടുംബത്തെയും  എന്റെ ഉസ്താദുമാരെയും ഉൾപ്പെടുത്തുക.

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...