Tuesday, July 17, 2018

ബിദ്അത്ത് ഹസനക്ക് തെളിവ്

ബിദ്അത്ത്

💎💎💎💎💎

ബിദ്അത്ത് ഹസനക്ക് തെളിവ്അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഇമാം ബുഖാരി നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം

രിഫാ അത്ത് ബ്നു റാഫി ഇൽ നിന്ന് നിവേദനം 'ഞങ്ങൾ നബി സ്വക്കു പിന്നിൽ നിസ്കരിക്കുകയായിരുന്നു. നബി സ്വ റുകൂഇൽ നിന്ന് തല ഉയർത്തിയപ്പോൾ സമി അല്ലാഹു ലി മൻ ഹമിദഹു

എന്ന് പഞു 'നബി സ്വയുടെ പിന്നിൽ നിന്ന് ഒരാൾ ഇപ്രാകാരം പറഞ്ഞു: റബ്ബനാ വല കൽഹംദു  ഹംദൻ കസീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി  നബി സ്വ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അങ്ങനെ പറഞ്ഞത് ആരാണന്നു ചോദിച്ചു:

അപ്പോൾ അയാൾ ഞാനാണന്ന് പറഞ്ഞപ്പോൾ നബി സ്വ പറഞ്ഞു മുപ്പതിൽപരം മലക്കുകൾ അത് ആദ്യം രേഖപ്പെടുത്തുവാനായി അതിലേക്ക് ഉളരി വരുന്നത് ഞാൻ കണ്ടു. ബുഖാരി 757


പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇമാം അസ്ഖലാനി റ എഴുതുന്നു.


നബി സ്വ എൽ നിന്നും വന്നതല്ലത്തതു ഒരു ദിക്റ് നബി യിൽ നിന്ന് വന്നതിന് എതിരല്ലങ്കിൽ അത് നിസ്കാരത്തിൽ കൊണ്ട് വരൽ അനുവദനീയ മാണന്നതിന് ഈ ഹദീസ് രേഖയായി സ്വീകരിക്കപെടുന്നു '

ഫത്ഹുൽ ബാരി 3/188


ഇതിൽ നിന്ന് നബി സ്വ പഠിപ്പിക്കാത്ത  പ്രവർത്തിക്കാത്ത പുണ്യകർമങ്ങൾ ചെയ്യുന്നത്  പുണ്യമാണ് എന്നും


അങ്ങനെ   സ്വഹാബത്ത് ചെയ്യാറുണ്ട് എന്നും


അതല്ലാം ബിദ്അത്താണ് അനാജാരമാണ്  എന്ന് പറയൽ  നബിയുടെ ചര്യയല്ല എന്നും


 ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാജാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും


മറിച്ച് അത്തരം കാര്യങ്ങൾ നബി സ്വ അങ്ങീകരിച്ച് കൊണ്ട് സ്വഹാബത്തിനും മുസ്ലിം ജനതക്കും പഠിപ്പിച്ചതിൽ പെട്ടതാണെന്നും


ഞാൻ എല്ലാം നിങ്ങൾക്ക് പഠിപ്പിച്ചിട്ടുണ്ട് എന്നതിൽ അതും ഉൾപ്പെടുമെന്നും


അത് പാടില്ലെന്ന് പറയലാണ് ബിദ്അത്ത് എന്നും

അത് അങ്ങീകരിക്കൽ നന്മ യാണെന്നും മനസ്സിലാക്കാവുന്നതാണ;് .


അത് കൊണ്ടാണ്  ശാഫിഈ ഇമാമിനെ പോലെയുള്ള ഉത്തമ നൂറ്റാണ്ടിലെ സലഫുകളുംപണ്ഡിതന്മാരും ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടന്ന് വേർതിരിച്ചത്.

അസ്ലം കാമിൽ
പരപ്പനങ്ങാടി

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...