Saturday, May 19, 2018

ശിർക്ക് വരാൻ ഇലാഹാണെന്ന് വിശീസിക്കണമില്ലെന്നും





അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 



ചോദ്യം മൂന്ന്:
ശിർക്ക് വരാൻ ഇലാഹാണെന്ന് വിശീസിക്കണമില്ലെന്നും അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന് വിശ്വസിച്ചാൽ തന്നെ മതിയെന്നും ഇമാം റാസി(റ) പ്രസ്ഥാപിചിട്ടുണ്ടല്ലോ? അദ്ദേഹം പറയുന്നു:


أجمع كل الأنبياء عليهم السلام على أن عبادة غير الله تعالى كفر ، سواء اعتقد في ذلك الغير كونه إلها للعالم ، أو اعتقدوا فيه أن عبادته تقربهم إلى الله تعالى ؛ لأن العبادة نهاية التعظيم ، ونهاية التعظيم لا تليق إلا بمن يصدر عنه نهاية الإنعام والإكرام . (رازي: ٢٢٣/١٤)


അല്ലാഹുവല്ലാത്തവർക്കു ആരാധന ചെയ്യൽ കുഫ്റാണെന്ന കാര്യത്തിൽ എല്ലാ അമ്പിയാക്കളും എകൊപ്പിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തതിനെ കുറിച്ച്  അത് ലോകത്തിന്റെ ഇലാഹാണെന്ന് വിശ്വസിക്കട്ടെ, അല്ലെങ്കിൽ അതിനെ ആരാധിക്കുന്നത് അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കും എന്ന് വിശ്വസിക്കട്ടെ. കാരണം പരമമായ വണക്കമാണ് ഇബാദത്ത്. പരമമായ അനുഗ്രഹവും ആദരിക്കലും ആരിൽ നിന്ന് ഉണ്ടായോ അവരോടു മാത്രമേ അത് യോജിക്കുകയുള്ളൂ. (റാസി: 14/223)

http://sunnisonkal.blogspot.in/                                                           Moosa Sonkal
മറുവടി:
അല്ലാഹു അല്ലാത്തവർക്ക് ആരാധന ചെയ്യൽ കുഫ്റാണെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായാന്തരമില്ല. അല്ലാഹു അല്ലാത്ത ആരാധ്യൻ എല്ലാ വിഷയങ്ങളിലും സ്വയം പര്യാപ്തനാണെന്ന് വിശ്വസിച്ചാലും(ഇലാഹുൽആലം) അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും ശുപാർശ പറയുവാനും അല്ലാഹുവിന്റെ അനുവാദം കൂടാതെ സാധിക്കുമെന്ന് വിശ്വസിച്ചാലും ശിര്ക്ക് തന്നെയാണ്. ഇതാണ് ഇമാം റാസി(റ) യുടെ വിവരണത്തിന്റെ ചുരുക്കം. തങ്ങളുടെ ദൈവങ്ങള അല്ലാഹുവിന്റെ അനുവാദം കൂടാതെ ശുപാർശ ചെയ്ത് തങ്ങളെ രക്ഷിക്കുമെന്നായിരുന്നു മുശ്രിക്കുകളുടെ വിശ്വാസമെന്ന് പല പ്രാവശ്യം പ്രമാണങ്ങളുടെ വെളിച്ചത്തിൽ മുമ്പ് സുന്നിസോന്കാൽ ബി ലോഗ്സിലൂടെ നാം സമര്തിച്ചതാണ്.ആകയാം ഇമാം റാസി(റ) യുടെ പ്രസ്തുത പരമാർശം ആഹ്ലുസ്സുന്നക്ക് അനുകൂലമാണ്. പുത്തൻ വാദികൾ  ജല്പ്പിക്കുന്നത് പോലെ അവര്ക്ക് പ്രതികൂലമല്ല. വിശദ വിവരണത്തിന് സുന്നിസോന്കാൽ ബ്ലോഗ്സിൽ തന്നെ ശഫാഅത്തും മുശ്രിക്കുകളും എന്ന ബ്ലോഗ്സ് ഉടനെ ആരഭിക്കും. അത് കാണുക. 

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...