Wednesday, April 4, 2018

സ്ത്രീകളും ദിക്റ് മജ്‌ലിസുകളും

*സ്ത്രീകളും  മജ്‌ലിസുകളും*
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
സംശയം: ഇന്ന് പല സ്ഥലങ്ങളിലും ആയിരങ്ങൾ പങ്കെടുക്കുന്ന സ്വലാത്ത് - ദിക്ർ- ഖുതുബിയ്യത്ത് - ദുആ മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകുന്നുണ്ടല്ലോ?പല സ്ഥലങ്ങളിലും സ്ത്രീ പുരുഷൻമാർ ഇടകലർന്നും തൊട്ടുരുമ്മിയും തിക്കിത്തിരക്കിയുമാണ് വരുന്നതും പോകുന്നതും. പരിപാടി കഴിഞ്ഞ് പിരിഞ്ഞു പോകുമ്പോൾ കവാടങ്ങളിലും റോഡുകളിലും ആണും പെണ്ണും തൊട്ടുരുമ്മിയാണ് നടക്കുന്നത്. കൂടുതലാളുകൾ പങ്കെടുക്കുന്ന സ്ഥലങ്ങളിൽ ഇത് നിയന്ത്രിക്കാൻ കഴിയില്ല. ഇത്തരം സദസ്സുകളിലേക്ക് സ്ത്രീകൾ പോകുന്നതിന്റെയും അവരെ പറഞ്ഞയക്കുന്നതിന്റെയും വിധിയെന്താണ്? ദീർഘയാത്ര ചെയ്തു കൊണ്ടാണ് പലസ്ത്രീകളും ഇതിലേക്ക് പോകുന്നത് ഇത് അനുവദനീയമാണോ? വീടിന് പുറത്ത് നടക്കുന്ന ദിക്ർ- സ്വലാത്ത് മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകൽ നല്ല തല്ലെന്ന് നമ്മുടെ മാസികകളിൽ തന്നെ മുമ്പ് വായിച്ചിട്ടുണ്ട്.       

നിവാരണം: ദിക്ർ- ദുആ മജ്ലിസുകളിലേക്കും മഖാമു കളിലേക്കും മസ്ജിദുകളിലേക്കും സ്ത്രീകൾ പോകുന്നതിന്റെ വിധികളും വിത്യാസങ്ങളുമെല്ലാം ഈ പംക്തിയിൽ തന്നെ മുമ്പ് വിശദീകരിച്ചിട്ടുണ്ട്. അതെല്ലാം ഇപ്പോൾ ആ വർത്തിക്കുന്നില്ല. ചോദ്യത്തിന്റെ മറുപടി ചുരുക്കി എഴുതാം.  ദിക്ർ- ദുആ മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകുന്നതും പങ്കെടുക്കുന്നതും ശരിയാണെന്നോ അല്ലെന്നോ നിരുപാധികം പറയാൻ പറ്റില്ല.സാഹചര്യങ്ങൾക്കനുസരിച്ച് വിധികൾ വിത്വാസപ്പെടുന്നതാണ്. ചോദ്യത്തിൽ പറഞ്ഞത് പോലെ അന്യ പുരുഷൻമാരുടെ ദർശനവും സ്പർശനവും കൂടിക്കലരലും സംഭവിക്കുമെന്നാണങ്കിൽ അത്തരം മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകരുത് ."ഫിത്ന "ഭയപ്പെട്ടാൽ ദിക്ർ മജ്ലിസുകളിലേക്ക് വരുന്നതിൽ നിന്ന് സ്ത്രീകളെ തടയൽ നിർബന്ധമാണെന്ന് ഇമാം ഗസ്സാലി [റ] പറഞ്ഞിരിക്കുന്നു [ഇഹ്യാ ഉലുമി ദീൻ 2-337] ഇമാം ഇബ്നു ഹജർ [റ] എഴുതുന്നു: ഫിത്ന ഭയപ്പെട്ടാൽ ദിക്ർ മജ്ലിസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കൽ നിർബന്ധമാണെന്ന് ഇമാം ഗസ്സാലി [റ] ഇഹ്യാ ഇൽ പറഞ്ഞിരിക്കുന്നു. ഫിത്ന ഭയമുണ്ടെങ്കിൽ തടയൽ നിർബന്ധമാണെന്ന് "അൻവാറി "ലും പറഞ്ഞിട്ടുണ്ട്. ഫിത്നയുടെ വിവക്ഷയിൽ വ്യഭിചാരവും ദർശനവും സ്പർശനവും ഒറ്റക്ക് സംഗമിക്കലും എല്ലാം ഉൾപ്പെടുന്നതാണ്.സ്ത്രീ പുരുഷൻമാരോട് കൂടി കലരരുതെന്നും അത് അനുവദനീയമല്ലെന്നും "മുഹദ്ദബി "ൽ പറഞ്ഞിട്ടുണ്ട്.സ്ത്രീ പുരുഷൻമാരുമായി കൂടി കലരൽ അനുവദനീയമല്ലെന്ന് പ്രസ്തുത പരാമർശത്തിൽ നിന്ന് വ്യക്തമാണ്. കാരണം അത് ഫിത്നയുണ്ടാക്കുന്ന സാഹചര്യമാണ്. [ഫതാവൽ കുബറാ 1-203 കാണുക]

ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യമാണെങ്കിൽ അത്തരം മജ്ലിസുകളിലേക്ക് സ്ത്രീകൾ പോകുന്നത് തെറ്റാണെന്ന് മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. ആയിരങ്ങൾ പങ്കെടുക്കുന്ന മജ്ലിസുകളിൽ സ്ത്രീ പുരുഷൻമാരുടെ ഇടകലരലും മറ്റും ഒഴിവാക്കാൻ വളരെ പ്രയാസമാണെന്ന് പറയേണ്ടതില്ല. അതിനാൽ അത്തരം മജ്ലിസുകൾ പുരുഷൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും അവയിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുകയും ചെയ്യലാണ് ഉത്തമം.പ്രാദേശികമായി നിയമങ്ങളും നിബന്ധനകളും ശ്രദ്ധിച്ചു കൊണ്ട് സ്ത്രീകൾക്ക് വനിതാവേദികൾ സംഘടിപ്പിക്കാവുന്നതാണ്.

ദിക്ർ മജ്ലിസുകളിൽ പങ്കെടുക്കാൻ വേണ്ടി സ്ത്രീകൾ ദീർഘയാത്ര ചെയ്യാറുണ്ടെന്നതാണ് ചോദ്യത്തിൽ പരാമർശിച്ച മറ്റൊരു പ്രശ്നം .സ്ത്രീ യാത്ര ചെയ്യാൻ പാടില്ലെന്ന് നിരുപാധികം ഇസ്ലാം പറയുന്നില്ലെങ്കിലും സ്ത്രീ യാത്ര ചെയ്യുമ്പോൾ നിശ്ചിത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.ഇ സ്ലാമിക നിയമമനുസരിച്ച് ഫർളായ കാര്യത്തിന് വേണ്ടിയാണ് യാത്രയെങ്കിൽ സ്ത്രീകൾ തനിച്ച് യാത്ര ചെയ്യൽ അനുവദനീയമാണ്. നിർഭയത്വമുണ്ടെങ്കിൽ ഒരു സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യലും അനുവദനീയമാകുന്നവ കുപ്പുണ്ട് . അതേ സമയം ഫർളല്ലാത്ത കാര്യത്തിന് വേണ്ടി സ്ത്രീയാത്ര ചെയ്യുമ്പോൾ - കുറഞ്ഞ ദൂരമാണെങ്കിൽ പോലും - ഭർത്താവോ മഹ്റ മോകൂടെയുണ്ടായിരിക്കൽ നിർബന്ധമാണ്. ഭർത്താവും മഹ്റ മുംകൂടെയില്ലാതെ സ്ത്രീതനിച്ചോ മറ്റു സ്ത്രീകൾക്കൊപ്പമോ യാത്ര ചെയ്യൽ ഹറാമാണെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്. അതിനാൽ നാട്ടിന് പുറത്ത് നടക്കുന്ന മജ്ലിസുകളിലേക്ക് സ്ത്രീകൾ ഒറ്റ ക്ക് പോകാൻ പാടില്ല. ഇമാം ഇബ്നു ഹജർ [റ] തുഹ്ഫ4-25 ലും ഇമാം റംലി [റ] നിഹായ 3-250 ലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്



ദിക്ർ- ദുആ മജ്ലിസുകളുടെ പേരിൽ സ്ത്രീകൾ കൂട്ടമായി പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്.വെളുക്കാൻ തേച്ചത് പാണ്ടാകരുതല്ലോ. എന്നാൽ കാടടക്കി വെടി വെക്കാനും പറ്റില്ല.



നിയമങ്ങളും നിബന്ധനകളും പൂർണ്ണമായി പാലിച്ചുകൊണ്ടാണെങ്കിൽ സ്ത്രീകൾ ദിക്ർ- ദുആ മജ്ലിസുകളിൽ പങ്കെടുക്കുന്നത് തെറ്റല്ല.പ്രതിഫലാർഹം തന്നെയാണ്.


അന്യപുരുഷൻമാരുടെ ദർശനം, സ്പർശനം, തുടങ്ങിയ ഹറാമു ക ൾ സംഭവിക്കുമെന്ന ഭയമില്ലെങ്കിൽ ദിക്ർ- സ്വലാത്ത് മജ്ലിസുകളിൽ സ്ത്രീകൾ പങ്കെടുക്കുന്നത് നിഷിദ്ധമല്ല. പൂർണ്ണ ഹിജാബ് പാലിച്ചിരിക്കണം. സുഗന്ധദ്രവ്യങളും അലങ്കാര വസ്ത്രങ്ങളും ഒഴിവാക്കണം. സ്വന്തം ഗ്രാമത്തിന് പുറത്തേക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ ഭർത്താവോ മഹ്റ മോകൂടെ വേണം. സ്ത്രീകൾ തനിച്ച് പോകരുത്.

ചെറുശോല അബ്ദുൽ ജലീൽ മുസ്‌ലിയാർ

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...