Wednesday, April 4, 2018

മരിച്ചവർക്ക് ഖുർആൻ

📖 *മരിച്ചവർക്ക് ഖുർആൻ* 📖
🌄🌄🌄🌄🌄🌄🌄🌄🌄🌄🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
മുസ്ലിംകളുടെ  ഇജ്മാഅ്:-
 1)وأخرج الخَلَّالُ في الجامع عن الشعبي قال كانت الأنصار إذا مات لهم الميت اختلفوا إلى قبره يقرؤن له القرأن (_شرح الصدور للسيوطي والروح لابن قيم
അൻസാരികളിൽ ഒരാൾ മരിച്ചാൽ അവർ അദ്ധേഹത്തിന്റെ ഖബറിന്നരികിൽ പോയി അദ്ധേഹത്തിന് വേണ്ടി ഖുർആൻ പാരായണം നിർവ്വഹിക്കാറുണ്ടായിരുന്നു; എന്ന് ഹമ്പലീ പണ്ഡിതനായ ഖല്ലാൽ തന്റെ ജാമിഇൽ താബിഈ പ്രമുഖനായ ശഅബീ (റ)യെ തൊട്ട് ഉദ്ധരിക്കുന്നു.
    ഇവിടെ ഒരു സ്വഹാബിയും എതിർക്കാത്തതിനാൽ അത് സ്വഹാബതിന്റെ ഏകോപനമായി ഗണിക്കപ്പെടും.
   2)ഹിജ്റ 620ൽ വഫാതായ അല്ലാമ ഇബ്നു ഖുദാമ(റ) രേഖപ്പെടുത്തുന്നു.
ولنا ما ذكرنا وأنه إجماع المسلمين فإنهم في كل عصر ومصر يجتمعون ويقرؤن ويهدون ثوابه إلى موتاهم من غير نكير
നാം പറഞ്ഞതെളിവുകളും മുസ്ലിംകളുടെ ഏകോപനവും ഈ വിഷയത്തിന് നമുക്ക് തെളിവായി നില നിൽക്കുന്നു. മുസ്ലിംകൾ എല്ലാ കാലത്തും സ്ഥലത്തും അനിഷേധ്യമാം വിധം സംഗമിക്കുകയും ഖുർആൻ പാരായണം നടത്തുകയും അവരിൽ നിന്ന് മരണം പുൽകിയവർക്ക് ദാനം ചെയ്യുകയും ചെയ്തിരുന്നു.
3) ഇമാം സുയൂത്വീ പറയുന്നു.
 وبأن المسلمين ما زالوا في كل عصر يجتمعون ويقرؤن لموتاهم من غير نكير فكان ذلك إجماعا. ذكر ذلك كله الحافظ شمس الدين بن عبد الواحد المقدسي الحنبلي في جزء ألفه في المسألة(شرح الصدور)
എല്ലാ കാലഘട്ടങ്ങളിലും ഒരു വിയോജിപ്പുമില്ലാതെ മുസ്‌ലിംകൾ സംഘടിക്കുകയും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്തു വരുന്നുവെന്ന വസ്തുത തെളിവാണ്. കാരണം അത് ഇജ്മാഅ് ആയിരിക്കുന്നു. ഇതെല്ലാം ഹമ്പലി പണ്ഡിതൻ ഹാഫിള് ശംസുദ്ധീൻ ഇവ്വിഷയകമായി രചിച്ച ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.(ശറഹുസ്സു ദുർ 417)
 ▪ഇതേ ആശയം മുല്ലാ അലിയ്യുൽ ഖാരീ മിർഖാതിൽ വിവരിച്ചിട്ടുണ്ട്.
    ▪ഇജ്മാഇന് എതിര് ചെയ്യാമോ? ഖുർആൻ പറയുന്നത് കാണുക.
ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وسائت مصيرا( النساء ١١٥)
  സത്യം വ്യക്തമായിട്ടും റസൂലിന് വിരുദ്ധം പ്രവർത്തിക്കുകയും സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിന്തുടരുകയും ചെയ്താൽ അവൻ ഏറ്റെടുത്തതിനെ അവന് തന്നെ ഏൽപിക്കുകയും അവനെ നാം നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. നരകം വളരെ ചീത്ത സങ്കേതമാണ്.( നിസാഅ് 115)
     ഇജ്മാഇന് ശേഷം മറ്റൊരു പ്രമാണം ആവശ്യമില്ല. എങ്കിലും ശാഫിഈ മദ്ഹബ് എന്ത് പറയുന്നു എന്ന് നോക്കാം.
ഇമാം നവവി(റ) തന്റെ അദ്കാറിൽ പറയുന്നു.
قال الشافعي والأصحاب يستحب أن يقرؤا عنده شيئا من القرأن قالوا فإن ختموا القرأن كله كان حسنا(الأذكار)
മയ്യിത് സംസ്കരണത്തിന് വന്നവർ ഖബറടക്കിയ ശേഷം ഖുർആനിൽ നിന്ന് വല്ലതും ഓതൽ സുന്നതാണെന്ന് ഇമാം ശാഫിഈ (റ)വും മദ്ഹബിലെ മറ്റു പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഖുർആൻ പൂർണ്ണമാക്കൽ വളരെ നല്ലതാണെന്നും അവർ പറഞ്ഞിരിക്കുന്നു. (അൽ അദ്കാർ.)
➖➖➖➖➖➖➖➖➖➖
✍ മുഹമ്മദ് ഇയാസ് അഹ്സനി പുല്ലാളൂർ
🕌🕌🕌🕌🕌🕌🕌🕌🕌🕌

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...