Tuesday, March 20, 2018

മആശിറ വിളി

*മആശിറ വിളി

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


* പുത്തനാശയക്കാർ തള്ളിക്കഞ്ഞ നിരവധി സുന്നത്തുകളിൽ ഒന്നാണ് വെള്ളിയാഴ്ച ജുമുഅ:യിലെ മആശിറ വിളി.ഖത്തീബ് ഹുതുബ നിർവഹിക്കുന്നതിന് മുമ്പ് ശ്രോതാക്കളുടെ ശ്രെദ്ധ ക്ഷണിക്കുക എന്നതാണ് മആശിറ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകപണ്ഡിതനായ ഇബ്നുഹജറുൽ ഹൈതമി (റ) മആശിറ സുന്നത്താണെന്ന് തന്റെ പ്രസിദ്ധ ഗ്രന്ഥാമായ തുഹ്ഫയിൽ (2-462) വ്യെക്തമാക്കിയിട്ടുണ്ട്.
      ജരീർ (റ) പറയുന്നു; 'ഹജ്ജത്വഉൽ വദാഇൽ' നബി (സ്വ) ഹുതുബ നിർവഹിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞു :  നീ ആളുകളോട് അടങ്ങി ഇരിക്കാനും ശ്രെദ്ദിക്കാനും പറയുക. ശേഷം നബി (സ്വ) ലാ തർജിഊ ബഅദീ എന്നു തുടങ്ങുന്ന ഹുതുബ നിർവഹിച്ചു(ബുഹാരി). ഈ ഹദീസിൽ നിന്നും മനസിലാകുന്നത് പ്രെധാനപ്പെട്ട എല്ലാ ഹുതുബയുടെ മുമ്പും ജനങ്ങളുടെ ശ്രെദ്ധക്ഷണിക്കാൻ മആശിറ വിളി സമ്പത്താണെന്നാണ്. എന്നല്ലാതെ, ഈ വിളിക്കുള്ള നിർദേശം ഹജ്ജത്തുൽ വദാഇൽ മാത്രം പരിമിതമാണെന്ന് ഗ്രെഹിക്കുന്നത് ശരിയല്ല.സാമാന്യ ബുദ്ധി ഉള്ളവർ ആരും അങ്ങിനെ മനസിലാക്കുകയുമില്ല.അപ്പോൾ ആ ഹദീസിന്റെ പ്രാപ്തി ഉൾപ്പെട്ടത് എന്ന നിലക്ക് ഹുതുബക്ക് മുമ്പ് മആശിറ വിളി സുന്നത്താണ്. അത് നബി (സ്വ)യുടെ ഉപദേശം സ്വീകരിക്കലുമാണ്. ഉദാഹരണമായി നബി (സ്വ)യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ എപ്പോഴും പുണ്യമുള്ളതാണെന്ന് ഖുർആനും സുന്നത്തും നിർദേശിച്ചതാണ്. ഈ വ്യാപ്തിയിൽ ഉൾപ്പെട്ടു എന്ന നിലക്ക് തറാവീഹ് നിസ്കാരത്തിന്റെ രണ്ടു റെക്അത്തുകൾക്കിടയിൽ സ്വലാത്ത് ചൊല്ലുന്നതും സുന്നത്താണ്. ഈ നിലക്ക് ആണ് പണ്ഡിതന്മാർ മആശിറ വിളിയും സുന്നത്താണെന്ന് പറഞ്ഞത്. ഇതുകൊണ്ട് ആണ് പ്രസ്‌തുത ഹദീസ് മആശിറ വിളിക്ക് തെളിവാണെന്ന് ലോക പണ്ഡിതനായ ഇബ്നു ഹജറുൽ ഹൈതമി (റ) രേഖപ്പെടുത്തിയത്. (തുഹ്ഫ 2-461)ജുമുഅ ഹുതുബ ഒരു സാദാരണ പ്രസംഗമായി വ്യാഖ്യനിക്കുന്നവർക് അതിന് മുമ്പ് ഒരു സ്വാഗത പ്രസംഗം നടത്തുന്നതിൽ തെറ്റുണ്ടാക്കിയിരിക്കുകയില്ലല്ലോ.

    നബി (സ്വ) റമളാനിലെ ചില രാത്രികളിൽ മാത്രമാണ് തറാവീഹ് ജമാഅത്തായി നിസ്കരിച്ചിട്ടുള്ളത് . അതിന്റെ സന്ദർഭത്തിന്റെ വ്യാപ്തിയിൽ നിന്ന് റമളാനിലെ എല്ലാ രാത്രിയിലും തറാവീഹ് ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണെന്ന് ഗ്രഹിക്കാവുന്നത് ആണ്. അതേ സമയം നബി (സ്വ )എല്ലാ രാത്രികളിലും ജമാഅത്തായി നിസ്കരിച്ചിട്ടില്ല എന്ന നിലയിൽ ജമാഅത്ത് ഭാഷാർത്തിയുള്ള ബിദ്അത് (പുതിയത്) ആകുന്നത്. ഉമർ (റ) അതിനെ കുറിച്ച് ബിദ്അത് എന്ന് പറയാനുള്ള കാരണമിതാണ്. സാങ്കേതിക അർത്ഥത്തിൽ ഇതേക്കുറിച്ചു ബിദ്അത്ത് (അനാചാരം) എന്ന് പറയാൻ നിർവാഹമില്ല. കാരണം, അത് ഹദീസിന്റെ വ്യാപ്തിയിൽ ഉൾപെട്ടതായതുകൊണ്ട് തന്നെ.നബി (സ്വ)ചില രാത്രികളിൽ ജമാഅത്തായുള്ള തറാവീഹ് ഒഴിവാക്കിയത് വാജിബ് അല്ലെന്നു പഠിപ്പിക്കാൻ വേണ്ടിയാണ്. ഇതുപോലെ എപ്പോഴെങ്കിലും മആശിറ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അതു വാജിബ് അല്ലെന്നു പഠിപ്പിക്കാൻ വേണ്ടി ആണെന്ന് മനസ്സിലാക്കണം. നബി (സ്വ) ഒരിക്കൽ ചെയ്തു എന്നത് തന്നെ അത് സുന്നത്താണ് എന്നതിന് തെളിവാണ്

      ഏതെങ്കിലും ഒരുകാര്യം ഉദ്ധരിച്ചു നബി (സ്വ)അത് ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ഇല്ല എന്ന മറുപടിയും പറഞ്ഞത് ഇത് ബിദ്അത്താണ് , എല്ലാ ബിദ്അത്തും നരകത്തിലാണ് (ഉമർ (റ), ഉസ്മാൻ (റ), അവരെ അംഗീകരിച്ച സ്വഹാബത്തും) എന്നാണ് പുത്തനാശയക്കാർ സമര്ഥിക്കാറുള്ളത്.ഇത് അപകടമാണ്. ബിദ്അത്തിന്റെ സാങ്കേതിക അർഥം മനസ്സിലാക്കാത്തതാണ് ഇതിനു കാരണം. ഇസ്ലാമിക പ്രമാണങ്ങൾക് വിരുദ്ധമായി നബി(സ്വ)യുടെ കാലശേഷം പുതുതായി ഉണ്ടായത് എന്നാണ് ബിദ്അത്തിന്റെ സാങ്കേതിക അർത്ഥം (ഫത്ഹുൽബാരി :17-9).
അഥവാ നബി (സ്വ)യുടെ കാലശേഷം ഉണ്ടായതും ഖുർആൻ,ഹദീസ് , ഇജ്മാഅ ,സ്വഹാബത്തിന്റ ചര്യ എന്നിവയിൽ ഏതെങ്കിലും ഒന്നിനോട് എതിരായ ആചാരമാണ് ദുർമാർഗ്ഗമായ ബിദ്അത്ത്(രിസാലതുശ്ശാഫിഈ). അപ്പോൾ ഹദീസിന്റെ വ്യാപ്തിയിൽ ഉൾപ്പെട്ട കാര്യം ഇസ്ലാമിക തെളിവുകൾക് എതിരല്ലെങ്കിൽ ബിദ്അതാവുകയില്ല. അതുതന്നെയാണ്  റമളാനിലെ എല്ലാ രാത്രികളിലും ജമാഅത്തായുള്ള തറാവീഹ് നിസ്കാരം ബിദ്അതാവത്തിക്കാൻ കാരണം.

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
8129469 100
മുഹമ്മദ് വടകര

No comments:

Post a Comment

ഖുർആൻ പാരായണത്തിലും മറ്റും ചില

  الفوائد الفضفرية ഒരു റമളാൻ ഉറുദിക്കിടെ... -  July 01, 2022 ഒരു റമളാൻ ഉറുദിക്കിടെ...  ☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴 ദർസിൽ പഠിക്കുന...