Friday, February 9, 2018

നബിദിനം :മുജാഹിദുകൾ മറുപടി പറയുമൊ?❓

നബിദിനം :മുജാഹിദുകൾ മറുപടി പറയുമൊ?❓👇

1'നബി സ്വ ജനിച്ച തിന്റെ പേരിൽ സന്തോഷിക്കാൻ പാടില്ല എന്ന് ഖുര്‍ആനിലുണ്ടോ ?

2'ഹദീസിലുണ്ടോ?  സഹാബികൾ  പറഞ്ഞിട്ടുണ്ടോ?

3:ആ സന്തോഷം റബീഉൽ അവ്വൽ 12 നു പാടില്ലെന്ന്
   എന്ന് ഖുര്‍ആനിലുണ്ടോ? ഹദീസിലുണ്ടോ?   സഹാബികൾ പറഞ്ഞിട്ടുണ്ടോ?

4' നബിയുടെ മദ്ഹ്കളും മഹത്ത്വവും പറയൽ  റബീഉല് അവ്വല് 12 നു പാടില്ലെന്ന്
   എന്ന് ഖുര്‍ആനിലുണ്ടോ ഹദീസിലുണ്ടോ?   സഹാബികള്  പറഞ്ഞിട്ടുണ്ടോ?

5'നബിയുടെ അനുസ്മരണ സമ്മേളനം
റബീഉല് അവ്വല് 12 നു പാടില്ലെന്ന്
   എന്ന്ഖുര്ആനിലുനിലുണ്ടോ | ഹദീസിലുണ്ടോ?
സഹാബികൾ പറഞ്ഞിട്ടുണ്ടോ?

 6' അവിടെത്തെ മദ്ഹ് കീർത്തനങ്ങൾ പറയരുത് എന്ന് ഖുർആനിലുണ്ടോ...? സ്വഹാബികൾ പറഞ്ഞട്ടുണ്ടോ?

 7'സങ്കടനയുടെ സംസ്ഥാന സമ്മേളനം നടത്തുന്നത് അല്ലാഹുവിൽ നിന്നും പ്രതിഫലം  ലഭിക്കുന്നതിന് വേണ്ടിയല്ലെ?

8: അതു നടത്തണമെ
ന്ന് ഖുര്‍ആനിലുണ്ടോ? ഹദീസിലുണ്ടോ? സഹാബികൾ  പറഞ്ഞിട്ടുണ്ടോ?

9'  സങ്കടനയുടെ സംസ്ഥാന സമ്മേളനം നബി സ്വ നടത്തിയിട്ടുണ്ടോ?

10"  സഹാബത്ത് നടത്തിയിട്ടുണ്ടോ?

11"സലഫുകൾക്ക് പരിചയമുണ്ടോ?

12 :ആരാണു അന്ന് സ്വാഗതം പറഞ്ഞത് ?

13"  ആരാണ്  ഉദ്ഘാടനം ചെയ്തത്  ?

14""എത്ര സംസ്ഥാന സമ്മേളനങ്ങള് നടന്നു ?


അതെല്ലാം വിജ്ഞാനം  പഠിപ്പിക്കാനാണു എന്നാണ്   മറുപടി എങ്കിൽ  ഞങ്ങൾ നബി സ്വ യുടെ മഹത്വം പറഞ്ഞതല്ലേ?

15""അത് മുസ്ലിംകൾ  ചെയ്യുമ്പോൾ പിഴച്ച  ബിദ്അത്തും  നിങ്ങൾ ചെയ്യുമ്പോൾ പുണ്യവുമായതങ്ങനെ ?

16" പ്രത്യേക സിലബസിൽ  നടത്തുന്ന പ്രത്യേകരീതി  യിലുള്ള മദ്രസാ സംവിധാനവും   പ്രതിഫലം  ആഗ്രഹിച്ച് കൊണ്ട് നടുത്തുന്നത് സ്വലഫുസ്വാലിഹീങ്ങൾക്ക്  പരിജയമുണ്ടോ ?

17". അത്  വിജ്ഞാനം പിടപ്പിക്കലാണ് ഉദ്ധേശ്യമെന്നും അത് ഏത് രീതിയിലും  പറ്റുമെന്നാണ് മറുപടി എങ്കിൽ

   നബി സ്വ  യുടെ മദ്ഹ്  പറയൽ ഏത് രീതിയിലും ഏത് മാസത്തിലും ചെയ്യാവുന്നതാണ് എന്ന മറുപടി നിങ്ങൾ എന്തുകൊണ്ട് ഉൾകൊള്ളുന്നില്ല.?

18"" നബി സ്വയുടെ മദ്ഹ് കീർത്തനം അറബിയിലും മലയാളത്തിലും പദ്യമായും ഗദ്യമായും കൂട്ടമായും ഒറ്റക്കും റബീഉൽ അവ്വൽ 12 നും അല്ലാത്ത പോഴും

നോക്കി കൊണ്ടും അല്ലാതെയും നടത്താവുന്നതാണ്.  ഏത് രീതിയിലും പറ്റുന്നതാണ്  എന്ന് പറഞ്ഞ് കൂടെ?

19"" ഏത് രീതിയിലും പറ്റുമെന്ന വാദം  നിങ്ങൾ ചെയ്യുന്ന സമ്മേളനത്തിലും മദ്രസയിലും  കോളേജുകളിലും സംഘടനാ സ്ഥാപന വാർഷികത്തിലും
നിങ്ങളുടെ അൽമനാർ മാസികയിലും ശബാബ് വാരികയിലും മറ്റു പത്രങ്ങളിലും  വിജ്ഞാനം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ പറ്റുമെങ്കിൽ

മുത്ത് നബിയുടെ മദ്ഹ് പറയുക എന്ന അടിസ്ഥാനത്തിൽ ഞങ്ങൾ നടത്തുന്ന മദ്ഹ് കീർത്തന സദസ്സുകൾ സമ്മേള നങ്ങൾ എന്ത് കൊണ്ട് പറ്റുന്നില്ല?

20""ഇതൊന്നും നിങ്ങൾ ചെയ്യുന്നത് അല്ലാഹു വിൽ നിന്നും പ്രതിഫലം ലഭിക്കാൻ വേണ്ടിയല്ലെ ?

21" ഇതിനൊന്നും നിങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്ന് നിങ വിശ്വാസമില്ലെ ?  

22""ഇന്ന് നിങ്ങളുടെ ദീന് പൂർത്തിയാക്കി തന്നു എന്ന ആയത്ത് ഇറങ്ങിയ തിന് ശേഷം  നബി കീർത്തന സദസ്സുകൾ മദ്ഹ് സമ്മേളനങ്ങൾ പ്രത്യേകരീതിയിൽ  നടത്തുന്നത്  തെറ്റാണങ്കിൽ

വഹാബി സംസ്ഥാന സമ്മേളനങ്ങളും  മദ്രസ കോളേജ് സ്ഥാപനങ്ങൾ  വാർഷിക സമ്മേളനങ്ങൾ  നടത്തണമെന്ന് നബി സ്വ കൽപിച്ചിട്ടുണ്ടോ ?
ഖുർആനിലുണ്ടോ ?

23""സലഫുകൾ കൊണ്ട് വരാത്ത ഒരു രീതി മതത്തിൽ കൊണ്ട് വന്നാൽ തള്ളിക്കളേയേണ്ടതല്ലെ?

24""അത് ഇൽമ് പഠിപ്പിക്കാൻ വിവിധ രീതി സ്വീകരിക്കാമെന്നാണ് മറുപടി എങ്കിൽ നബി സ്വ യുടെ മദ്ഹ് കീർത്തനങ്ങൾ പറയാനും ഏത് രീതിയും ഏത് മാസവും സ്വീകരിച്ചു കൂടെ?

25""റബി ഉൽ അവ്വലിൽ മാത്രം മദ്ഹ് പറയുന്നതാണ് തെറ്റ് എന്നാണ് മറുവടി എങ്കിൽ മറ്റ് മാസത്തിൽ മദ്ഹ് സമ്മേള ന ങ്ങളും പാട്ടുകളും നടത്തലോട് കൂടി  റബി ഉൽ അവ്വലിൽ നിങ്ങൾ കോഴിക്കോട് ഒരു മദ്ഹ് കീർത്തന സമ്മേളനം സങ്കടിപ്പിക്കുമോ?

അന്ന് പ്രതേകം പുണ്യമുണ്ട് എന്ന് കരുതാതെ സംഘടിപ്പിച്ചാൽ മതിയല്ലോ?

26""റബി ഉൽ അവ്വലിലും മറ്റു മാസത്തിലും മദ്ഹ് സമ്മേളനം കുഴപ്പമില്ല   റബി ഉൽ അവ്വലിന് പുണ്യമാസം എന്ന് പറയുന്നതാണ് തെറ്റ് എന്ന് പറയുകയാണെങ്കിൽ

നബി സ്വ
ജനിച്ചു എന്ന  പ്രത്യേകതയും  അല്ലാഹുവിന്റെ ഏറ്റവും വലിയ  അനുഗ്രഹം വന്ന ദിനം മാസം എന്ന പ്രത്യേകത കൽപ്പിക്കുന്നതിന്ന് തെറ്റുണ്ടൊ?

ഭൂരിപക്ഷ പണ്ഢിതമാരും ആ മാസമാണ് ജനനമാസം എന്ന് പറഞ്ഞിട്ടുണ്ടല്ലോ?

27  .അതും പറ്റില്ല എന്നാണങ്കിൽ ഒരു പ്രത്യേകതയും ഇല്ലാ എന്ന് പറഞ്ഞു റബിഉൽ അവ്വൽ  മാസത്തിൽ ഒരു മദ്ഹ് സമ്മേളനം സങ്കടിപ്പിക്കുകയും അവിടുത്തെ പ്രകീർത്തിക്കുകയും അധ്യാപനങ്ങൾ വിവരിക്കുകയും ചെയ്യുന്നതിന് വിരോധമുണ്ടോ?

28-ഇല്ല എന്നാണ് മറുപടി എങ്കിൽ

നിങ്ങൾക്ക് വിരോധമില്ലാത്ത കാര്യം ഞങ്ങൾ ചെയ്യുന്നതിന് എന്താണ് കുഴപ്പം

29.അന്ന് പ്രത്യേകം സംഘടിപ്പിക്കുന്നതാണ് തെറ്റ് എന്ന് പറയുന്നു എങ്കിൽ

വിജ്ഞാനം പഠിപ്പിക്കുക എന്ന പുണ്യകർമം ഇബ്നു മസ്ഊദ് (റ) വ്യാഴായ്ച്ച പ്രത്യേക ദിവസം തിരഞ്ഞടുത്തത് ബുഖാരിയിലുണ്ടല്ലോ ? പൊതുവെ ചെയ്യുന്ന ഒരു പുണ്യകർമം പ്രത്യേക ദിവസം നിശ്ചയിച്ചാൽ തെറ്റല്ല എന്ന് മനസ്സിലാക്കികൂടെ?

30. നബി സ്വ പ്രത്യേകം സമയം നിശ്ചയിച്ചിട്ടില്ലത്ത വിഷയത്തിൽ പ്രത്യേക സമയം നിശ്ചയിക്കുന്നതിനു കൂഴപ്പമില്ല എന്ന് മനസ്സിലാക്കി കൂടെ ?

31 -അത് ഇൽമ് പഠിപ്പിക്കലാണ് എന്നാണ് മറുപടി എങ്കിൽ

ഇത് നബിയുടെ മദ്ഹ് പറയലും അധ്യാപനങ്ങൾ പഠിപ്പിക്കലും തന്നെയാണ് എന്ന് ഇവിടെയും പറഞ്ഞു കൂടെ ?

32 -അവിടെ പ്രത്യേക സമയവും ദിവസവും വെച്ച് കൊണ്ട് ഇബനു  മസ്ഊദ് (റ) എന്ന സ്വഹാബി ഇൽമ് പഠിപ്പിച്ച പോല
മദ്ഹി ന്ന് പ്രത്യേക സമയവും മാസവും നിശ്ചയിച്ചു നടത്തുന്നതില്‍ എന്താണ് തെറ്റ് ?

33. നബിദിനം എന്ന പേരിട്ടതാണ് ബിദ്അത്ത്
ആ ദിവസത്തിന് പ്രത്യേക പുണ്യം കൽപ്പിച്ചതാണ് തെറ്റ് എന്നാണ് പറയുന്നതെങ്കിൽ  പ്രത്യേക  പുണ്യം കൽപിക്കാതെ റബി ഉൽ അവ്വലിൽ കോഴിക്കോട് വെച്ച് ഒരു മദ്ഹ് കീർത്തന സമ്മേളന സദസ്സ് നിങ്ങൾ  സംഘടിപ്പിക്കുമോ?

34 'നബിദിനം എന്ന പേരിട്ടതാണ് ബിദ്അത്ത് എന്ന് പറയുന്നു എങ്കിൽ

സംസ്ഥാന സമ്മേളമെന്നും കെ എൻ എം എന്നും  ശബാബ് വാരിക എന്നും അൽ മനാർ മാസിക എന്നും പുടവ എന്നും  സലഫി സുല്ലമി മൗലവി എന്നല്ലാം പേരിട്ടു നിങ്ങൾ നടത്തുന്ന പല പരിപാടികളും ബിദ്അത്താവേണ്ടി വരില്ലെ?

34 'അങ്ങനെയുള്ള മാസികകളും കോളേജുകളും വാർഷിക സമ്മേളന ങ്ങളും സലഫുകൾക്ക് പരിചയമുണ്ടോ?
നബി സ്വക്ക് പരിചയമുണ്ടോ?

35 'പ്രതിഫലം ലഭിക്കുന്ന എല്ലാ കാര്യങ്ങളും നബി സ്വ പറയാതെ പോയിട്ടില്ല എന്ന് നിങ്ങൾ പറയാറില്ലെ ?

മേൽ കാര്യങ്ങൾ എല്ലാം പ്രതിഫലം ലഭിക്കാൻ വേണ്ടിയല്ലെ നിങ്ങൾ ചെയ്യുന്നത്?

36. നിങ്ങൾ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെയും കോളേജിന്റെയും അൽ മനാറിന്റ യും പ്രതിഫലം എന്താണ്?

37  അത് പറയാൻ നബി സ്വ  .മറന്നതാണോ?

38 'സംഘടനയുണ്ടാക്കണമെന്നും അത് കെ എൻ എം എന്ന് പേരിടണമെന്നും നബി സ്വ പറയാൻ മറന്നതാണൊ?

39 'സലഫുകൾക്ക് പരിചയമില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രതിഫലം ആഗ്രഹിച്ചു ചെയ്യൽ ബിദ്അത്തല്ലെ?

40 ' ബിദ്അത്ത് എല്ലാം നരകത്തിലും ' അപ്പോൾ ഇതെല്ലാം ചെയ്യുന്ന വഹാബികൾ നരകവാസികൾ തന്നെ യല്ലെ?

41 'നികാഹി ന്റെ ഖുതുബ നബി (സ) ചെയ്തത് ഹദീസിലില്ല, നികാഹിന്റെ വാചകം വരന് ചൊല്ലി കൊടുത്തതായും ഹദീസിലില്ല. (ശബാബ് വാരിക 2009 ഒക്ടോ)

അപ്പോ വഹാബി കല്യാണ വീടുകളിൽ സ്റ്റേജ് കെട്ടി നെടുനീളൻ ഖുതുബ നടത്തുന്നത്??

42 -വരനും അമ്മോശനും നികാഹിന്റെ വാചകം ചൊല്ലി കൊടുക്കുന്നത് ??
നബി(സ) മാതൃക കാണിക്കാത്തതെല്ലാം ബിദ്അത്തല്ലെ??

43 -അല്ല ഈ ബിദ്അത്ത് നബിദിനത്തിന് മാത്രമുള്ളതാണോ...?

44 'എന്താകുന്നു ബിദ്അത്തു ?

45 'നബി യുടെ കാലത്തു ഇല്ലാത്തത് എന്നാണ് മറുപടി എങ്കിൽ  ഉസ്മാന് റ യുടെ കാലത്ത് നടപ്പാക്കിയ ജുമുഅക്കു രണ്ടു  ബാങ്ക്
ബിദ്അത്തു ആണൊ?

46 'അത് പള്ളിയിൽ അല്ലായിരുന്നു എന്നാണ് മറുപടി എങ്കിൽ

പള്ളിയുടെ പുറത്ത് ബിദ്അത്ത് പറ്റുമൊ?

47 .ഖുർആൻ മുസ്വഹഫ്‌ രൂപത്തിലാക്കണമെന്ന് നബി സ്വ  കൽപിച്ചിട്ടുണ്ടൊ?

48 -നബി സ്വ ചെയ്യാത്തത് എങ്ങനെ ചെയ്യുമെന്ന് ഉമറ് റ ചോദിച്ചതിന് അബൂബക്കറ് (റ) അത് നന്മയാണ് എന്ന് പറഞ്ഞത് ബുഖാരിയിലില്ലെ ?

43. നബി സ്വ കൽപിക്കാത്തതും ചെയ്യാത്തതുമായ നന്മകളുണ്ട് എന്ന് ഇതിൽ നിന്ന് മനസ്സിലാവില്ലെ ?

44 -പ്രതിഫലം ലഭിക്കുമെന്ന് കരുതി ഇത്തരം നന്മകൾ നല്ല ബിദ്അത്തിലല്ലെ ഉൾപെടുകയുള്ളു  ?

45'  നബി സ്വ ചെയ്തില്ലെങ്കിലും കൽപിച്ചില്ലെ ങ്കിലും ഇത്തരം നല്ല ബിദ്അത്തുകൾ  ചെയ്യുന്നത് സ്വഹാബത്ത് അംഗീകരിച്ചു എന്നല്ലെ ഇതിൽ നിന്നും മനസ്സിലാവുന്നത്?

46 .വഹാബികൾ ഖബറിന്റെ അരികിൽ വെച്ചു ചൊല്ലുന്ന തസ്ബീത്തിന്റെ പദങ്ങൾ നബിയോ സ്വഹാബത്തോ ചെയ്തത് തെളിയിക്കാമോ?

47 -അത് മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥ നയാണ് എന്നാണ് മറുപടി യെങ്കിൽ

48.  മുസ്ലിംകൾ ചൊല്ലുന്ന മൗലിദ് നബി സ്വയുടെ മഹത്ത്വം പറയലെല്ലെ?

49 .അമ്പിയാക്കളുടെ മഹത്വം പറയൽ പുണ്യമാണന്ന് ഹദീസിലില്ലെ ?

50 'അത് റബിഉൽ അവ്വലിൽ ആയാൽ തെറ്റാണന്ന്  ഖുർആനിലുണ്ടൊ ?ഹദീസിലുണ്ടൊ?

51 .സ്വഹാബികൾ പറഞ്ഞോ?

52 -സ്വഹാബിമാരെ പേര് കേൾക്കുമ്പോൾ رضي الله عنه എന്നും മഹാൻമാരെ പേര് പറയുന്ന സമയത്ത്رحمه الله എന്നും പറയാൻ നബി സ്വ പറഞ്ഞിട്ടുണ്ടോ ?

53 .അവിടന്നു പറയാറുണ്ടോ?

54 -സ്വഹാബത്ത് പറഞ്ഞതായി തെളിയിക്കാമോ?

55 .ഖുർആനിൽ അവരെ തൃപ്തിയായി എന്ന് പറഞ്ഞു എന്നാണ് മറുപടിയെങ്കിൽ

നബി സ്വയുടെ മഹത്വങ്ങൾ ഖുർ ആനിലും ഹദീസിലുമില്ലെ ?

അവയെല്ലാം ഞങ്ങൾ റബീഉൽ അവ്വലിൽ പറഞ്ഞാൽ തെറ്റാവൽ എങ്ങനെ?

56 .അല്ലാഹു മഹാന്മാരെ തൃപതിയായി എന്ന് പേര് പറയുന്ന സമയത്ത് പറയണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടില്ലെങ്കിലും നബിയും സ്വഹാബത്തും പറഞ്ഞതായി തെളിഞ്ഞില്ലെങ്കിലും

  ഖുർആനിൽ അവരെ അല്ലാഹു തൃപ്തിയായ വിവരം പറഞ്ഞതിന്ന് വേണ്ടി മാത്രം പേര് കേൾക്കുന്ന പ്രത്യേക സമയത്ത് رضي الله പറയാമെങ്കിൽ  റബി ഉൽ അവ്വലിൽ പ്രത്യേകം നബി സ്വയുടെ മദ്ഹ് പറയുന്നതിന് എന്താണ് തെറ്റ്?

57 ഖുർആനിൽ സ്വദഖ ല്ലാഹു എന്ന് പറയണമെന്ന് (  ﻗُﻞْ ﺻَﺪَﻕَ ﺍﻟﻠَّﻪُ    ) നിർദേശിച്ചിട്ടും ഖുർആൻ ഓതിയ പ്രത്യേക സമയത്ത് അത് ചൊല്ലിയാൽ നിങ്ങൾ എന്ത് കൊണ്ട് അത് ബിദ്അത്തായി എണ്ണുകയും
പ്രത്യേകം നിർദ്ദേശിക്കാത്ത് رضي الله
നിങ്ങൾക്ക് ഏന്ത് കൊണ്ട് ചക്കരയായി?

58 'ഇതൊന്നും അല്ലാഹു വിന്റെ പ്രതിഫലം പ്രതിക്ഷിച്ച് കൊണ്ട് തന്നെയല്ലെ നിങ്ങൾ ചെയ്യുന്നത്? അല്ലാതെ വെറുതെ ചൊല്ലുകയാണോ?

59 ' വെള്ളിയാഴച്ച ഖുതുബ ഓതുമ്പോൾ സ്വലാത്ത് ചൊല്ലൽ ഫർളാണന്ന് നബി സ്വ പറഞിട്ടുണ്ടൊ ?

60. .സ്വഹാബത്ത് പറഞ്ഞിട്ടുണ്ടോ ?

61 അവരുടെ ഖുതുബയിൽ ചെയ്തത് തെളിയിക്കാമോ?

62. പ്രത്യേക സമയം നിശ്ചയിച്ചു ചെയ്യുന്നത് കൊണ്ടാണ് റബി ഉൽ അവ്വലിലെ മദ്ഹ് ബിദഅത്തായതെങ്കിൽ  വെളളിയാഴ്ച്ച ഖുത്തുബയിലെ സ്വലാത്ത് ബിദ്അത്താവേണ്ടതല്ലെ?

ﻭﻗﺪ ﺟﺎﺀ ﻋﻨﻪ ﺍﻟﺠﺰﻡ ﺑﻜﻮﻧﻬﺎ ﻣﺤﺪﺛﺔ ، ﻓﺮﻭﻯ ﺳﻌﻴﺪ ﺑﻦ ﻣﻨﺼﻮﺭ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ، ﻋﻦ ﻣﺠﺎﻫﺪ ، ﻋﻦ ﺍﺑﻦ ﻋﻤﺮ ، ﺃﻧﻪ ﻗﺎﻝ : " ﺇﻧﻬﺎ ﻣﺤﺪﺛﺔ ، ﻭﺇﻧﻬﺎ ﻟﻤﻦ ﺃﺣﺴﻦ ﻣﺎ ﺃﺣﺪﺛﻮﺍ " . ﻭﺳﻴﺄﺗﻲ ﻓﻲ ﺃﻭﻝ ﺃﺑﻮﺍﺏ ﺍﻟﻌﻤﺮﺓ ﻣﻦ ﻭﺟﻪ ﺁﺧﺮ ﻋﻦ ﻣﺠﺎﻫﺪ ﻗﺎﻝ : " ﺩﺧﻠﺖ ﺃﻧﺎ ﻭﻋﺮﻭﺓ ﺑﻦ ﺍﻟﺰﺑﻴﺮ ﺍﻟﻤﺴﺠﺪ ، ﻓﺈﺫﺍ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﺟﺎﻟﺲ ﺇﻟﻰ ﺣﺠﺮﺓ ﻋﺎﺋﺸﺔ ، ﻭﺇﺫﺍ ﻧﺎﺱ ﻳﺼﻠﻮﻥ ﺍﻟﻀﺤﻰ ، ﻓﺴﺄﻟﻨﺎﻩ ﻋﻦ ﺻﻼﺗﻬﻢ ، ﻓﻘﺎﻝ : ﺑﺪﻋﺔ . ﻭﺭﻭﻯ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ، ﻋﻦ ﺍﻟﺤﻜﻢ ﺑﻦ ﺍﻷﻋﺮﺝ ، ﻋﻦ
ﺍﻷﻋﺮﺝ ﻗﺎﻝ : ﺳﺄﻟﺖ ﺍﺑﻦ ﻋﻤﺮ ﻋﻦ ﺻﻼﺓ ﺍﻟﻀﺤﻰ ، ﻓﻘﺎﻝ : ﺑﺪﻋﺔ ، ﻭﻧﻌﻤﺖ ﺍﻟﺒﺪﻋﺔ . ﻭﺭﻭﻯ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻋﻦ ﺳﺎﻟﻢ ، ﻋﻦ ﺃﺑﻴﻪ ﻗﺎﻝ : ﻟﻘﺪ ﻗﺘﻞ ﻋﺜﻤﺎﻥ ، ﻭﻣﺎ ﺃﺣﺪ ﻳﺴﺒﺤﻬﺎ ، ﻭﻣﺎ ﺃﺣﺪﺙ ﺍﻟﻨﺎﺱ ﺷﻴﺌﺎ ﺃﺣﺐ ﺇﻟﻲ ﻣﻨﻬﺎ .
63.ളുഹാനിസ്കാരം മുഹ്ദ സത്താണ് അ തായത് പുതിയ ആചാര മാണന്നും പുതുതായതിൽ ഏറ്റവും ഹസനാണന്നും ഇബ്നു ഉമർ റ പറഞ്ഞതായി സ്വഹീഹായ ഹദീസിൽ വന്നത് ഫത്‌ഹുൽ ബാരി യിൽ ഉദ്ധരിക്കുന്നു.

അത് ബിദ്അത്താണന്ന് ഇബ്നു  ഉമര്‍ റ വാദിക്കുന്നു.  അത് നല്ല ബിദ്അത്താണന്ന് പറയുകയും  ചെയ്യുന്നു
.
ഉസ്മാൻ റ മരണപെടുന്ന സമയത്ത് വരെ ആരും   ളുഹാ നിർവഹിക്കലില്ല .

എങ്കിലും അതിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് സഹാബത്ത് പുതുതായി ഉണ്ടാക്കിയതിൽ ഇല്ല എന്നും പറയുന്നു. ഫത്ഹുൽ ബാരി

നിസ്കാരത്തിൽ വരെ പുതിയ ആചാരം ഉണ്ടാക്കാമെന്നും അതിന് ബിദ്അത്ത് ഹസനത്ത് എന്ന് പറയുമെന്നും  അത്തരം ആചാരങ്ങളിൽ ഇബ്നു  ഉമര്‍(റ) ഇഷ്ടപെടുന്നത് ഉണ്ടായിരുന്നു. എന്നും ഇതിൽ നിന്നും മനസ്സിലാക്കിക്കൂടെ?

64- നിബന്ധനകൾ പാലിച്ചതു കൊണ്ട് അർഹതയുള്ളവർ ചെയ്യുന്ന ഇത്തരം ബിദ്അത്തുകൾ എതിർക്കലല്ല സ്വഹാബത്തിന്റ ചര്യ എന്നും അതിനെ ഇഷ്ടപെടലാണ് അവരുടെ ചര്യ ഏന്നും ഇതിൽ നിന്നും മനസ്സിലാക്കിക്കൂടെ? സ്വഹാബത്തിന്റെ ഈ വഴി പിന്തുടരാനല്ലെ   ഖുർആനും നബി സ്വ യും നമ്മോട് പറഞ്ഞത് - ?

ബാക്കി ചോദ്യങ്ങൾ പിന്നീട് വരുന്നതാണ്:

):സംശയ നിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

🔹🔹🔹🔹🔹🔹🔹

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...