Monday, April 7, 2025

തറാവീഹിനിടയിലെ ത്വവാഫും മദീനക്കാരുടെ വർദ്ധിപ്പിച്ച നിസ്കാരവും പിഴച്ച ബിദ്അത്താണോ അല്ലേ ?

 തറാവീഹിനിടയിലെ ത്വവാഫും മദീനക്കാരുടെ വർദ്ധിപ്പിച്ച നിസ്കാരവും പിഴച്ച ബിദ്അത്താണോ അല്ലേ ?



തറാവീഹിനിടയിൽ  ത്വവാഫ് ചെയ്യണമെന്ന് തിരുനബി പഠിപ്പിച്ചിട്ടില്ല.

(എങ്കിലും മക്കയിൽ സലഫുകൾ തറാവീഹ് നിസ്കാരത്തിനിടയിൽ രണ്ട് തർവിഹത്തുകൾക്കിടയിൽ ത്വവാഫ് ചെയ്തിരുന്നു.

മദീനക്കാർ തറാവീഹിനിടയിൽ ഓരോ ത്വവാഫിന് പകരവും നാല് റകഅത്ത് വർധിപ്പിച്ചു - അങ്ങനെ 16 റക്അത്ത് കൂടുതൽ നിസ്കരിച്ചു - ) (ശറഹുൽ മുഹദ്ധബ് )


ചോദ്യം :

ഞാൻ കൽപ്പിച്ചിട്ടില്ലാത്ത കാര്യങ്ങൾ ചെയ്യൽ പിഴച്ച ബിദ്അത്താണെന്ന് പറയുന്നവരാണ് വഹാബികൾ .

എന്നാൽ


 റമളാനിൽ

സലഫുകളും പിൻ കാമികളുമായ 

  മക്കക്കാരുടെ തറാവീഹിനിടയിലെ ത്വവാഫും മദീനക്കാരുടെ വർദ്ധിപ്പിച്ച നിസ്കാരവും പിഴച്ച ബിദ്അത്താണോ അല്ലേ ?

ഒഹാബിപുരോഹിതന്മാർക്ക് മറുപടിയുണ്ടോ ?


അത് നബി കൽപ്പിച്ചിട്ടുണ്ടോ

എൻറെ കൽപ്പന ഇല്ലാത്തതെല്ലാം തള്ളപ്പെടണം എന്നാണല്ലോ നിങ്ങൾ ഹദീസിനെ ദുർവ്യാഖ്യാനിക്കാറുള്ളത് ?


قال النووي في المجموع ما نصه: "وأما ما ذكروه من فعل أهل المدينة فقال أصحابنا سببه أن أهل مكة كانوا يطوفون بين كل ترويحتين طوافا ويصلون ركعتين، ولا يطوفون بعد الترويحة الخامسة، فأرد أهل المدينة مساواتهم فجعلوا مكان كل طواف أربع ركعات فزادت ست عشرة ركعة، وأوتروا بثلاث فصار المجموع تسعا وثلاثين والله أعلم


Aslam Kamil parappanangadi


https://m.facebook.com/story.php?story_fbid=pfbid027Hs9QKoM9zjPGVJYdQkd7NLXZZZ6zuRU47Gk5HBHMye5GrGjoFn5bmEBuZuB47jcl&id=100016744417795&mibextid=Nif5oz

യാത്ര ചെയ്യാൻ ഉത്തമമായ ദിവസം*

 *യാത്ര ചെയ്യാൻ ഉത്തമമായ ദിവസം* 

➖➖➖➖➖➖➖➖➖


*ചോദ്യം:* 

ചെറിയ പെരുന്നാളും ആറു നോമ്പും കഴിഞ്ഞ് പലരും സിയാറത്ത് യാത്രയും മറ്റുമായി യാത്ര പോകാൻ ഉദ്ദേശിക്കുന്നവരുണ്ടാകും,

യാത്ര ചെയ്യാൻ ഏറ്റവും ഉത്തമമായ ദിവസം ഏതാണ്?


 *ഉത്തരം:* 

യാത്ര പുറപ്പെടാൻ ഏറ്റവും ഉത്തമമായ ദിവസം വ്യാഴം ആണ്, അതിനു ശേഷം തിങ്കളാഴ്ചയും അതിനു ശേഷം ശനിയാഴ്ചയുമാണ് .

(ശർഹുൽ ഈളാഹ്: പേജ്: 42)


 *الأفضل للسفر هو يوم الخميس ثم يوم الإثنين ثم يوم السبت* 

(شرح الإيضاح ص ٤٢)


➖➖➖➖➖➖➖➖➖➖➖


അറിവ് വെളിച്ചമാണ്.

 അറിവ് വെളിച്ചമാണ്.


ഇബ്നുൽ ജൗസി(റ) പറയുന്നു. പിശാച് ജനങ്ങളെ ആദ്യമായി വഞ്ചിക്കുന്നത് അറിവിനെ തൊട്ട് അവരെ തടഞ്ഞു കൊണ്ടാണ്. കാരണം അറിവ് വെളിച്ചമാണ്.വിളക്കുകൾ കെടുത്തിക്കളഞ്ഞാൽ യഥേഷ്ടം അവരെ ഇരുട്ടിൽ വീഴ്ത്താൻ സാധിക്കും

(തൽബീസു ഇബ്ലീസ്, പേജ്:284)



 *اﻋﻠﻢ ﺃﻥ ﺃﻭﻝ ﺗﻠﺒﻴﺲ ﺇﺑﻠﻴﺲ ﻋﻠﻰ اﻟﻨﺎﺱ ﺻﺪﻫﻢ ﻋﻦ اﻟﻌﻠﻢ ﻷﻥ اﻟﻌﻠﻢ ﻧﻮﺭ ﻓﺈﺫا ﺃطفأ ﻣﺼﺎﺑﻴﺤﻬﻢ ﺧﺒﻄﻬﻢ ﻓﻲ اﻟﻈﻠﻢ ﻛﻴﻒ ﺷﺎء* 

(تلبيس إبليس ص ٢٨٤)

➖➖➖➖➖➖➖➖➖


കറാമത്ത് നിശേധികളും ഒഹാബികളും

 മുത്ത്നബി ധാരാളം രോഗങ്ങൾ മുഅജിസത്ത് മുഖേനേ ശിഫയാക്കിയിട്ടുണ്ട്. എങ്കിലും പല സ്വഹാബികളും മുത്ത് നബിയും രോഗമാവുകയും മരണപെടുകയും ചെയ്തത് അവിടന്ന് മുഅജിസത്ത് ഇല്ല എന്നതിനും അവിടന്ന് നബി അല്ല എന്നതിനും തെളിവായി  പല ഇസ്ലാമിക വിമർശകരും പറയാറുണ്ട് - കറാമത്ത് നിശേധികളും ഒഹാബികളും ഇതേ ന്യായം പറഞ്ഞു നബി തങ്ങളെ മുഅജിസത്ത് നിശേധിക്കുമോ ?


മസ്ജിദുകൾ തകർക്കപെടുമ്പോഴും മുസ്ലിമീങ്ങൾ ശത്രുക്കളാൾ കൊല്ലപ്പെടുമ്പോഴും പടച്ചവനേ നിശേധിക്കുന്നവർ പരിഹസിക്കു പോലെ കറാമത്ത് എന്താണന്ന് അറിയാത്ത ഒഹാബികൾ ആരെങ്കിലും മരിക്കുമ്പോൾ ഔലിയാക്കളെ പരിഹസിക്കുന്നു.


നിശേധികൾ രണ്ട് കൂട്ടരും സാദൃശ്യമുണ്ട്

تشابهت قلوبهم


Aslam Kamil parappanangadi


https://m.facebook.com/story.php?story_fbid=pfbid02cC2EgsUKmnhTTnCu9sRWUZBRZJWkwpHxmWUrn4PK1FPybpVn1EXmDivhgA1oNA62l&id=100016744417795&mibextid=Nif5oz

Friday, April 4, 2025

ശവ്വാൽ മാസവും വീടുപണിയും* 🏠

*ശവ്വാൽ മാസവും വീടുപണിയും* 

🏠🏠🏠🏠🏠🏠🏠🏠🏠🏠



*ചോദ്യം:* 2️⃣1️⃣8️⃣7️⃣

ശവ്വാൽ മാസത്തിൽ വീടു പണി ആരംഭിക്കുന്നത് നല്ലതാണോ?


 *ഉത്തരം:* 

അതെ,

ശവ്വാൽ മാസത്തിൽ വീടു പണി ആരംഭിച്ചാൽ ആ വീട്ടിൽ ധാരാളം അനുഗ്രഹങ്ങളും ബറകത്തും ഐശ്വര്യവും ഉണ്ടാകുന്നതാണ്.

(ഖസ്വാഇസ്വുൽ അയ്യാമി വൽ അശ്ഹുർ, പേജ്: 203)


 *إن ابتداء بناء الدار إذا كان في شوال فالنعمة والبركة والغنی* 

(خصائص الأيام والأشهر ص ٢٠٣)

➖➖➖➖➖➖➖➖➖

 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

9846210736

ശവ്വാൽ:03 (ബുധൻ)





ഏപ്രിൽ ഒന്നിന് കളവു പറയാമോ?

 *ഏപ്രിൽ ഫൂളും കളവ് പറയലും* 

‼️‼️‼️‼️‼️‼️‼️‼️‼️‼️‼️


 **ചോദ്യം* 2️⃣1️⃣8️⃣6️⃣


 _ ഇന്ന് ഏപ്രിൽ ഒന്നാണല്ലോ_ 

 _ഏപ്രിൽ ഒന്നിന് കളവു പറഞ്ഞ് ജനങ്ങളെ ഫൂൾ ആക്കുന്ന അവസ്ഥ ചിലരിൽ കണ്ടു വരുന്നു ,യാഥാർത്യമെന്ത്?_ 



 *ഏപ്രിൽ ഒന്നിന് കളവു പറയാമോ?.*



*ഉത്തരം*:


 *ഏപ്രിൽ ഒന്നിനാണെങ്കിലും മറ്റു ദിവസമാണങ്കിലും  കളവുപറയൽ ഹറാമാണ്.*


 *എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കളവ് പറയാൻ വിശുദ്ധ ഇസ്ലാം  അനുവദിച്ചിട്ടുണ്ട്.*


 _കളവു പറയൽ നിർബന്ധമായ സമയവും അനുവദനീയമായ സമയവുമുണ്ട്_ 


 *(കളവു പറയൽ നിർബന്ധമായ സാഹചര്യങ്ങൾ ) [ഈ സാഹചര്യങ്ങളിൽകളവു പറഞ്ഞില്ലെങ്കിലാണ് ശിക്ഷ ലഭിക്കുക]* 

➖➖➖➖➖➖➖➖➖



 *ഒന്ന്:* 

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *ഒരാൾ സൂക്ഷിക്കാൻ വേണ്ടി ഏൽപ്പിക്കപ്പെട്ട വസ്തു അന്വേഷിച്ച് ഒരു അക്രമി*

 *വന്നാൽ എന്റെ കൈവശം ഒന്നുമില്ല എന്നു കളവുപറയൽ നിർബന്ധമാണ്.*


 *രണ്ട്* 

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *കൊല്ലാൻ ഉദ്ദേശിക്കുന്ന ഒരു അക്രമിയിൽ*

*നിന്ന് ഒളിഞ്ഞിരിക്കുന്ന ഒരു നല്ല മനുഷ്യനെക്കുറിച്ച് നമ്മളോട് അന്വേഷിച്ചാൽ എനിക്കറിയില്ല എന്ന് കളവുപറയൽ നിർബന്ധമാണ്.*




*കളവുപറയൽ അനുവദനീയമായ സാഹചര്യങ്ങൾ*

〰️〰️〰️〰️〰️〰️〰️〰️〰️





1️⃣

 *പരസ്പരം പിണങ്ങി നിൽക്കുന്ന രണ്ടു സഹോദരൻമാർക്കിടയിൽ പിണക്കം മാറ്റാൻ വേണ്ടി കളവു പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു പറയാം .*



2️⃣

 *ഭാര്യയെ *തൃപ്തിപ്പെടുത്താൻ വേണ്ടി കളവു പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു പറയാം.*



3️⃣

*ചെറിയ കുട്ടികളുടെ കരച്ചിൽ അടക്കാൻ വേണ്ടി കളവ് പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു  പറയാം.*


4️⃣  *താൻ രഹസ്യമായി ചെയ്ത തെറ്റിനെ കുറിച്ച് രാജാവ് ചോദിച്ചാൽ ചെയ്തിട്ടില്ലന്നു കളവു പറയാം* 


 *5️⃣തൻ്റെ സഹോദരൻ്റെ താൻ അറിയുന്ന രഹസ്യത്തെ കുറിച്ച് രാജാവ് ചോദിച്ചാൽ അറിയില്ലന്നു കളവു പറയാം* 

 (ഈ സ്ഥലങ്ങളിലൊന്നും നിരുപാധികം കളവു പറയൽ അനുവദനീയമല്ല, അങ്ങിനെ ചിലർ തെറ്റിദ്ധരിക്കുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തത് തിരുത്തപ്പെടേണ്ടതാണ്)

 *കളവു പറയാതെ തന്നെ ഈ കാര്യങ്ങളെല്ലാം ശരിയാകുമെങ്കിൽ ഈ സ്ഥലങ്ങളിലും കളവ് പറയൽ ഹറാമാണ്_* .

(ഇഹ് യാഉലൂമിദ്ധീൻ,

ഇആനത്ത്: 3/288)



 *الكذب حرام وقد يجب كما إذا سأل ظالم عن وديعة يريد أخذها فيجب إنكارها....وكذا لو رأى معصوما اختفى من ظالم يريد قتله..*

 *وقد يجوز كما إذا كان لايتم مقصود حرب اوإصلاح ذات البين او إرضاء زوجته الا بالكذب فمباح.*


*(فتح المعين مع  اعانة الطالبين ٣/٢٨٨)*

 *فكل مقصود محمود يمكن التوصل إليه بالصدق والكذب جميعا فالكذب فيه حرام وان أمكن التوصل إليه بالكذب دون الصدق فالكذب فيه مباح ان كان تحصيل ذلك القصد مباحا وواجب ان كان المقصود واجبا...* 

(إحياء علوم الدين ٣/١٣٧)

(إعانة الطالبين ٣/٢٨٨)

(الزواجر ٢/٣٢٦)


〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

(മുദരിസ് മീനാർ കുഴി ജുമാ മസ്ജിദ് )


ശവ്വാലും ആറു നോമ്പും

 *ശവ്വാലും ആറു നോമ്പും*

 (ബൈ നോമ്പ് )

〰️〰️〰️〰️〰️〰️〰️〰️〰️〰️

*ചോദ്യം* :2️⃣1️⃣8️⃣5️⃣

ശവ്വാലിലെ ആറു നോമ്പ് നോറ്റാലുള്ള പ്രതിഫലം എന്താണ്?


ഈ ആറു നോമ്പുകൾ തുടർച്ചയായി തന്നെ നോൽക്കേണ്ടതുണ്ടോ?


ഏതെങ്കിലും ആറു ദിവസം നോറ്റാൽ മതിയാകുമോ?


 *ഉത്തരം* :

റമളാൻ മാസം മുഴുവനായും നോമ്പനുഷ്ടിക്കുകയും ശവ്വാലിൽ നിന്നും ആറു ദിവസം നോമ്പനുഷ്ടിക്കുകയും ചെയ്താൽ വർഷം മുഴുവനും ഫർളായ നോമ്പനുഷ്ടിച്ച പ്രതിഫലം  ലഭിക്കുന്നതാണ് (സുന്നത്തായ നോമ്പനുഷ്ടിച്ച പ്രതിഫലമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം)


ഒരാൾ എല്ലാ വർഷവും ഇങ്ങിനെ ചെയ്താൽ അവൻ്റെ ജീവിത കാലം മുഴുവനും ഫർളായ നോമ്പനുഷ്ടിച്ച പ്രതിഫലം അവന് ലഭിക്കുന്നതാണ്


ഈ ആറുനോമ്പുകൾ ശവ്വാലിൽ നിന്നും ഏതെങ്കിലും ആറു ദിവസം നോറ്റാലും മതിയാകുന്നതാണ്. എങ്കിലും പെരുന്നാളിൻ്റെ തൊട്ടു ശേഷമുള്ള ദിവസങ്ങളാവലും ( ശവ്വാൽ 2, 3, 4, 5, 6, 7 ) തുടർച്ചയായി നോൽക്കലും പ്രത്യേകം സുന്നത്തുണ്ട്, അതാണ് ഏറ്റവും ഉത്തമമായതും

(ബുജൈരിമി: 2/406)

(തുഹ്ഫ ശർവാനി സഹിതം: 3/456,457)

(ഇആനത്: 2/303,304)

(മുഗ് നി :2/184)


 *(يسن ستة من شوال* )

 *ﻷﻧﻬﺎ ﻣﻊ ﺻﻴﺎﻡ ﺭﻣﻀﺎﻥ ﺃﻱ: ﺟﻤﻴﻌﻪ ﻭﺇﻻ ﻟﻢ ﻳﺤﺼﻞ اﻟﻔﻀﻞ اﻵﺗﻲ ﻭﺇﻥ ﺃﻓﻄﺮ ﻟﻌﺬﺭ ﻛﺼﻴﺎﻡ اﻟﺪﻫﺮ ﺭﻭاﻩ ﻣﺴﻠﻢ* 

 *ﻭﺣﺎﺻﻠﻪ ﺃﻥ ﻣﻦ ﺻﺎﻣﻬﺎ ﻣﻊ ﺭﻣﻀﺎﻥ ﻛﻞ ﺳﻨﺔ ﺗﻜﻮﻥ ﻛﺼﻴﺎﻡ اﻟﺪﻫﺮ ﻓﺮﺿﺎ* 


 *ﻗﻮﻟﻪ ﻭﺗﺘﺎﺑﻌﻬﺎ ﻋﻘﺐ اﻟﻌﻴﺪ ﺃﻓﻀﻞ) ﺃﻱ: ﺗﺤﺼﻞ اﻟﺴﻨﺔ ﺑﺼﻮﻣﻬﺎ ﻣﺘﻔﺮﻗﺔ ﻭﻟﻜﻦ ﺗﺘﺎﺑﻌﻬﺎ ﻭاﺗﺼﺎﻟﻬﺎ ﺑﻴﻮﻡ اﻟﻌﻴﺪ ﺃﻓﻀﻞ* 

(تحفة مع الشرواني٣/٤٥٦٬٤٥٧)


 *ﻭﺗﺤﺼﻞ اﻟﺴﻨﺔ ﺑﺼﻮﻣﻬﺎ ﻣﺘﻔﺮﻗﺔ* *(ﻭ) ﻟﻜﻦ (ﺗﺘﺎﺑﻌﻬﺎ ﺃﻓﻀﻞ) ﻋﻘﺐ اﻟﻌﻴﺪ ﻣﺒﺎﺩﺭﺓ ﺇﻟﻰ اﻟﻌﺒﺎﺩﺓ* 

(مغني ٢/١٨٤)


 *ﻭﺗﺘﺎﺑﻌﻬﺎ ﻋﻘﺐ اﻟﻌﻴﺪ ﺃﻓﻀﻞ* 

 *ﻗﻮﻟﻪ: (ﻋﻘﺐ اﻟﻌﻴﺪ) اﻷﻭﻟﻰ: ﻭﻋﻘﺐ اﻟﻌﻴﺪ؛ ﻷﻥ ﺫﻟﻚ ﺳﻨﺔ ﺃﺧﺮﻯ ﻗ ﻟ.* 

(حاشية البجيرمي علی الخطيب ٢/٤٠٦)

〰️〰️〰️〰️〰️〰️〰️〰️〰️

 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

9846210736

ശവ്വാൽ:01 (തിങ്കൾ)




പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...