Thursday, November 4, 2021

മൗലിദാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം*34 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ==================== *ഇമാം ഇബ്നു ഹജരിൽ ഹൈതമി ( റ*)

 📗📖📗📖📗📖📗📖


*മൗലിദാഘോഷം ചരിത്രത്താളുകളിലൂടെ*


         *ഭാഗം*34


📗📖📗📖📗📖📗📖


 Ashraf Sa-adi bakimar 

====================


*ഇമാം ഇബ്നു ഹജരിൽ ഹൈതമി ( റ*) 


   { *ഹിജ്റ 909 - 975*}


♻♻♻♻♻♻♻♻ 


*മൗലിദ് സംഘടിപ്പിക്കുന്നതും അതിന്  ജനങ്ങൾ സംഘമിക്കുന്നതും സുന്നത്താണ്*.

💡💡💡💡💡💡💡💡


 *العلامة الحافظ شهاب الدين أبو العباس أحمد بن محمد ابن حجر الهيتمى (ر)*

  

 *والحاصل أن البدعة الحسنة متفق  على ندا وعمل المولد واجتماع الناس له كذلك أي بدعة حسنة*  

( *الفتاوى الحديثية"صـ 202له كتاب  النعمة الكبرى على العالم ، في مولد سيد ولد آدم*

  

*قال فيه : وفيها شهاب الدين أبو العباس أحمد بن محمد بن محمد بن علي بن حجر نسبة على ما قيل إلى جد من أجداده كان ملازما للصمت فشبه بالحجر الهيتمي السعدي الأنصاري الشافعي الإمام العلامة البحر الزاخر ولد في رجب سنة تسع وتسعمائة (شذرات الذهب في أخبار من ذهب📚 ، ج8، ص370- 372)  شيخ الإسلام* 


( *النور السافر 1/73*) 


*ഷാഫിഈ മദ്ഹബിലെ ഒഴിച്ചുകൂടാനാവാത്ത പണ്ഡിത നക്ഷത്രമായ ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജരിൽ ഹൈതമീ(റ) രേഖപ്പെടുത്തി "ബിദ്അത്ത് ഹസനത്ത് ചെയ്യല്‍ സുന്നത്തായ കര്‍മമാണ്. മൗലിദ് സംഘടിപ്പിക്കുന്നതും, അതിന്  ജനങ്ങൾ സംഘമിക്കുന്നതും സുന്നത്താണ്"*.


 ( *ഫതാവല്‍ ഹദീസിയ്യ പേ:202*📚)



*മൗലിദിനെ സംബന്ധിച്ചുള്ള ചോദ്യത്തിനു മറുപടിയായി മഹാനായ ഇബ്നു ഹജർ ഹൈതമി (റ) മറ്റൊരു സ്ഥലത്ത് നൽകുന്ന പ്രോത്സാഹനം നമുക്ക് വായിക്കാം*


*"*الموالد والأذكار التي تفعل عندنا اكثرها مشتمل علي خير، كصدقة وذكر ،وصلاة ،وسلام على رسول الله صلى الله عليه وسلم ومدحه*


*الفتاوي الحديثية*📚


*മൗലിദ്കൾ,അദ്കാറുകൾ ഇതൊക്കെ ചൊല്ലുന്നതിനെ സംബന്ധിച്ച് ചോദ്യം വന്നപ്പോൾ ഇമാം ഇബ്നു ഹജർ (റ) മറുപടി ഇങ്ങനെയായിരുന്നു "മൗലിദുകൾ , അദ്കാറുകൾ അവയിൽ അധികവും ഖൈറിന്റെ മേൽ ഉൾക്കൊള്ളുന്നതാണ് കാരണം ഇത്തരം  സദസ്സുകളിൽ സ്വദഖകൾ, ദിക്റുകൾ,സ്വലാത്ത് ,സലാം, നബി ﷺ തങ്ങളുടെ മദുഹുകൾ ഇവയെല്ലാം ഉൾക്കൊള്ളുന്നതാണ്.*



*എന്നാൽ ഖൈറുകൾക്ക് പുറമെ ശർറുകളും (തിന്മകളും) സമ്മിശ്രമായ പരിപാടികൾ ആണെങ്കിൽ മഹാനായ ഇമാം ഇബ്നു ഹജർ (റ) ഇത്തരം പരിപാടികൾ ഒഴിവാക്കണമെന്നും ഹറാമാണെന്നും മുകളിൽ പറഞ്ഞ ചോദ്യത്തിന് മറുപടിയായി തന്നെ വ്യക്തമായി രേഖപ്പെടുത്തുന്നു. അതേസമയം നല്ലതായ രൂപത്തിൽ നടത്തുന്ന ദിക്റ് പരിപാടികളും, മൗലിദ് സദസ്സുകൾക്കും മഹാനവർകൾ അനുകൂലിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.*


*തുടരും....*

_________________________


*ദുആ വസിയത്തോടെ* 


Ashraf Sa-adi bakimar

നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 33 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ==================== *ഇമാം ഖസ്ത്വല്ലാനീ (റ)*

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


        *ഭാഗം* 33


📗📖📗📖📗📖📗📖

Ashraf Sa-adi bakimar 

====================


*ഇമാം ഖസ്ത്വല്ലാനീ (റ)*

 

     *ഹിജ്റ  851-923* 


✳✳✳✳✳✳✳✳


*നരകവാസിയായ അവിശ്വാസിക്ക് പോലും നബിദിനവുമായി ബന്ധപ്പെട്ട് ഗുണം കിട്ടുന്നുവെങ്കിൽ ഒരു സത്യവിശ്വാസിയുടെ കാര്യം പിന്നെ പറയാനുണ്ടോ*


💡💡💡💡💡💡💡💡


*أحمد بن محمد بن أبي بكر بن عبد الملك القسطلاني (ر)* 


*قال القسطلاني : قال ابن الجزري : فإذا كان هذا أبولهب الكافر الذي زل القرآن بذمه ، جوزي في النار بفرحه* 

*ليلة مولد النبي ( ص ) به ، فما حال المسلم الموحد من أمته عليه السلام ، الذي يسر بمولده ، ويبذل ما تصل اليه* 

*قدرته في محبته ؟ لعمري ، إنما يكون جزاؤه من اﷲ الكريم أن يدخله بفضله العميم جنات النعيم* )                 

                                            { *المواهب اللدنية* 📚}


*ഇമാം ഖസ്ത്വല്ലാനീ (റ) ഇമാം ഇബ്നുല്‍ ജസരീ(റ)ൽ നിന്നും ഉദ്ധരിക്കുന്നു; "ഖുര്‍ആനില്‍ പരസ്യമായി ആക്ഷേപിച്ച അബൂലഹബിന് നബി ﷺയുടെ ജന്മത്തില്‍ സന്തോഷിച്ചതിന് നരക ശിക്ഷയില്‍ ഇളവ് ലഭിക്കുന്നുണ്ടെങ്കില്‍ നബി ﷺ യില്‍ വിശ്വസിക്കുന്ന മുവഹ്ഹിദായ വ്യക്തി തിരു ജന്മദിനത്തിൽ  സന്തോഷിക്കുകയും, സ്നേഹ പ്രകടത്തിന് ആവുന്നതെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അതിന് അല്ലാഹു നല്‍കുന്ന പ്രതിഫലം അവന്‍റെ അനുഗ്രഹ ഗേഹമായ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കലായിരിക്കും"*.


( *അല്‍ മവാഹിബുല്ലദുന്നിയ്യ 1/27*📚) 


*റബീഉൽ അവ്വൽ മാസം നബി ദിനാഘോഷം അനാചാരമാണെന്ന് പറഞ്ഞു നോട്ടീസുമായി ഇറങ്ങുന്നവർ ,ഇസ്ലാമിക ലോകത്ത് ആധികാരികമായി കഴിഞ്ഞു പോയ നക്ഷത്ര തുല്യരായ ഇമാമുകൾ ഈ വിഷയത്തിൽ പറഞ്ഞ അഭിപ്രായം രണ്ടുവട്ടം ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും*


_________________________


*ദുആ വസിയത്തോടെ* 



Ashraf Sa-adi bakimar

നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം*32 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ==================== *ഇമാം സുയൂഥി (റ)*

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ*


        *ഭാഗം*32


📗📖📗📖📗📖📗📖


Ashraf Sa-adi bakimar 

====================


   *ഇമാം സുയൂഥി (റ)*


    { *ഹിജ്‌റ 849 - 911* }


✳✳✳✳✳✳✳✳


 *الإمام الحجة الحافظ جلال الدين  السيوطي (ر)*   

 *عقد الإمام الحافظ السيوطي في كتابه (( الحاوي للفتاوى))بابا أسماه (حسن المقصد في عمل المولد📚)*


*ലക്ഷത്തിൽപരം ഹദീസുകൾ മനപ്പാഠമാക്കിയ ഇമാം ജലാലുദ്ദീന്‍ സുയൂഥി (റ) മൗലിദ് സമര്‍ത്ഥിക്കാൻ മഹാനവർകൾ "അല്‍ ഹാവീലില്‍ ഫതാവയില്‍ "ഹുസ്നുല്‍ മഖ്സ്വദ് ഫീ അമലില്‍ മൗലിദ് " രചിക്കുകയും നബിദിനാഘോഷ  വിഷയത്തിൽ വിഭിന്ന കാഴ്ചപ്പാട് പുലർത്തിയിരുന്ന ഇമാം ഫാകിഹാനി (റ)ക്ക് അവർ ചൂണ്ടിക്കാണിച്ച വിഷയങ്ങൾക്ക് പ്രമാണങ്ങൾ ഉദ്ധരിച്ച് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു*.


*ഇമാം സുയൂഥി (റ) ബഹുമാനപ്പെട്ട വരോടുള്ള ചോദ്യം ഇങ്ങനെയായിരുന്നു "റബീഉൽ അവ്വലിലെ മൗലിദ് ആഘോഷത്തെ സംബന്ധിച്ചായിരുന്നു അത് പ്രതിഫലാർഹമാണോ അതല്ല ആക്ഷേപാർഹമാണോ? മൗലിദ് ആഘോഷത്തിൽ പങ്കെടുത്ത വ്യക്തിക്ക് പ്രതിഫലം ലഭിക്കുമോ ഇല്ലയോ?*


*الحمد لله وسلام على عباده الذين اصطفى ، وبعد ، فقد وقع السؤال عن عمل المولد النبوي في شهر ربيع الأول ، ما حكمه من حيث الشرع ؟ وهل هو محمود أو مذموم ؟ وهل يثاب فاعله أو لا* ؟ 


*الجواب : عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ، ثم [ ص: 222 ] يمد لهم سماط يأكلونه وينصرفون من غير زيادة على ذلك - هو من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار الفرح والاستبشار بمولده الشريف* ،



*മഹാനായ ഇമാം സുയൂഥി (റ) മറുപടി പറയുന്നു ; മൗലിദാഘോഷം അത് ജനങ്ങൾ ഒരുമിച്ചു കൂടി കൊണ്ട് ഖുർആനിൽ നിന്ന് എളുപ്പമുള്ള ഭാഗങ്ങൾ പാരായണം ചെയ്തു കൊണ്ട്, നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജനന സമയത്തും, തുടർന്നും സംഭവിച്ച അത്ഭുത കാര്യങ്ങളും, മറ്റും പറഞ്ഞു കൊണ്ട് പിന്നീട് ഒരുമിച്ചു കൂടിയ വർക്ക് ഭക്ഷണം വിളമ്പി  അവർ ഭക്ഷണം കഴിക്കുകയും ചെയ്യുക.*


*ഇതിനേക്കാൾ ഒന്നും കൂട്ടാതെ (ദീനിൻറെ പുറത്തുള്ള വിഷയങ്ങൾ) പിരിഞ്ഞു പോവുക. ഇത്തരം 'ബിദ്അത്ത് ഹസനത്തായ' കാര്യങ്ങൾ ചെയ്യുന്നവർക്ക് പ്രതിഫലം കിട്ടുന്ന പ്രവർത്തനമാണ്. അതിൽ തീർച്ചയായും നബി സല്ലല്ലാഹു അലൈഹി വസല്ലമയെ ആദരിക്കൽ ഉണ്ട് കൂടാതെ നബി ﷺ തങ്ങളെ കൊണ്ട് സന്തോഷിക്കലും ഈ പ്രവർത്തനത്തിൽ ഉണ്ട്.*


*പ്രത്യേകം അടി വരയിട്ട് മനസ്സിലാക്കേണ്ട ഒരു കാര്യം മൗലിദാഘോഷം നടത്തപ്പെടുന്ന രൂപത്തെ സംബന്ധിച്ചാണ് ഇമാം സുയൂഥി (റ) ബിദ്അത്ത് ഹസനത്ത് എന്ന് പറഞ്ഞിരിക്കുന്നത്. ഇതേ ഗ്രന്ഥത്തിൽ തന്നെ മൗലിദിൻറെ അസ്‌ല് (അടിസ്ഥാനം) നബി ﷺ യുടെ ഹദീസ് വിശദീകരിച്ചു കൊണ്ട് ബഹുമാനപ്പെട്ട ഇമാം സുയൂഥി (റ) സ്ഥിരപ്പെടുത്തുന്നു. അത് "നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ മൂന്നാം ഭാഗത്തിൽ" ഉൾക്കൊള്ളിച്ചിട്ടുള്ളത് വായിച്ചു കാണുമല്ലോ.*


*തുടരും ....*

_________________________


*ദുആ വസിയത്തോടെ*

 

Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 31 📗📖📗📖📗📖📗📖 Ashraf Sa-adi bakimar ✍🏻 ==================== *ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ)*

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 31


📗📖📗📖📗📖📗📖

 Ashraf Sa-adi bakimar ✍🏻

====================


*ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ)*     


   *(ഹിജ്‌റ 813 - 874)*


☪☪☪☪☪☪☪☪


*ഒമ്പതാം നൂറ്റാണ്ടിലെ നാല് മദ്ഹബുകളിലെയും പണ്ഡിതന്മാർ പങ്കെടുത്ത പ്രൗഡ ഗംഭീരമായ മൗലിദാഘോഷം*


💡💡💡💡💡💡💡💡


 *الإمام ابو المحاسن جمال الدين يوسف بن تغربردي (ر)*

 *وكذلك ذكر جمال الدين أبو المحاسن يوسفي بن تغرﹺيبردي:-   ما نصه (وفي ليلة الجمعة سابعه: عمل المولد*

*السلطاني على العادة، في كل سنة وحضر الأمراء وقضاة القضاة الأربع ومشايخ العلم وجمع كبير من القراء والمنشدين، فاستدعى قاضي القضاة ولي الدين أحمد بن العراقي ليحضر، فامتنع من الحضور، فتكرر استدعاؤه حتى* 

*جاء فأجلس عن يسار السلطان حيث كان قاضي القضاة زين الدين التفهني جالساﹰ، وقام التفهني فجلس عن يمين* 

*السلطان، فيما يلي قاضي القضاة علم الدين صالح ابن البلقيني*.)   

 ( *النجوم الزاهرة في ملوك مصر والقاهرة* 📚)


*ഇമാം അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബിന്‍ തഗ്റ്ബര്‍ദീ(റ),  സുല്‍ത്വാന്‍ സൈഫുദ്ദീന്‍(റ)ന്‍റെ മൗലിദ് സദസ്സിനെ  പരിചയപ്പെടുത്തുന്നത് നോക്കൂ."റബീഉല്‍ അവ്വല്‍ വെള്ളിയാഴ്ച എല്ലാ വര്‍ഷവും നബിദിന സദസ്സ് സംഘടിപ്പിക്കാറുണ്ട്*".


 *പ്രസ്തുത സദസ്സില്‍ നാലു മദ്ഹബിലെയും ഖാളിമാര്‍, പണ്ഡിതര്‍, ഖാരിഉകള്‍, നശീദ ചൊല്ലുന്നവർ എന്നിവര്‍ പങ്കെടുക്കുന്ന പ്രൗഡമായ സദസ്സ്*.


*മഹാനായ വലിയ്യുദ്ദീന്‍ അഹ്മദ് ബിനുല്‍ ഇറാഖി (റ)യെ ക്ഷണക്കപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം പങ്കെടുത്തിരുന്നില്ല വീണ്ടും ക്ഷണിച്ചപ്പോള്‍ മഹാന്‍ വരികയും സുല്‍ത്വാന്‍റെ ഇടത് ഭാഗത്ത് ഇരുത്തുകയും ചെയ്തു. അപ്പോള്‍ ഇടതു ഭാഗത്തുണ്ടായിരുന്ന ഇമാം സൈനുദ്ദീനുത്തഫഹ്നീ(റ) എഴുനേറ്റ് സുല്‍ത്വാന്‍റെ വലഭാഗത്തുള്ള ഖാളിൽ ഖുളാത്ത് അലമുദ്ദീന്‍ സ്വാലിഹ് ബിനുല്‍ ബുല്‍ഖൈനി(റ)യുടെ അടുത്ത് ഇരിക്കുകയും ചെയ്തു*.


 ( *അന്നുജൂമു സ്സാഹിറ* 📚)


*"നബിദിനം ചരിത്രത്താളുകളിലൂടെ"ഓരോ നൂറ്റാണ്ടുകളിലൂടെ നാം എത്തിനോക്കുമ്പോൾ കാണാൻ കഴിയുന്നത് രാജാക്കന്മാരും, സുൽത്താൻമാരും മുൻകൈ എടുത്തു കൊണ്ട് പ്രൗഢ ഗംഭീരമായ മൗലിദ് സദസ്സുകൾ ഒരുക്കുകയും അതിൽ നാല് മദ്ഹബിലെ ഇമാമുകൾ, ഖാളിമാർ, മദ്ഹ് ഗാനം ആലപിക്കുന്നവർ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ളവരെ ക്ഷണിച്ചു കൊണ്ട് നബി ﷺ തങ്ങളോടുള്ള മഹബ്ബത്ത് പ്രകടമാക്കി ആഘോഷമായി കൊണ്ടാടുന്നതാണ്.*


 *ഇന്ന് പല വിവര ദോഷികളും പറഞ്ഞു നടക്കുന്ന കാര്യം മൗലിദ് വയറു നിറക്കാൻ വേണ്ടി കണ്ടുപിടിച്ച മാർഗ്ഗം എന്നാണ്. അതേ സമയത്ത് പൂർവികന്മാർ ആയ ഇമാമുകളും, സമ്പന്നരായ രാജാക്കന്മാരും, മറ്റും ഇത്തരം പരിപാടികൾ വളരെ വിപുലമായി നടത്തിയതായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്*


*തുടരും....*

_________________________


*ദുആ വസിയതോടെ* 



Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 29

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


        *ഭാഗം*  29


📗📖📗📖📗📖📗📖


   Ashraf Sa-adi bakimar 

====================


*ഇമാം ഹാഫിള് ബിന്‍ നാസ്വിറുദ്ദീനി- ദ്ദിമിശ്ഖീ (റ)*

   

     *ഹിജ്‌റ ( 777- 842 )*


☪☪☪☪☪☪☪☪


*"അവിശ്വാസിയായ അബൂലഹബിന് പോലും ഗുണം കിട്ടിയെങ്കിൽ- സത്യവിശ്വാസിയുടെ കാര്യം പിന്നെ പറയാനുണ്ടോ"*

====================


*الحافظ محمد بن ابي بكر بن عبداﷲ القيسي الشافعي المعروف بالحافظ ابن  ناصر الدين الدمشقي (ر)* 


*وقال في عمل المولد*: *إذا كان هذا كافر جاء ذمه*  *وتبت يداه في الجحيم مخلدا أتى أنه في يوم الاثنين دائما*  

*يخفف عنه بالسرور بأحمدا فما الظن بالعبد الذي كان عمره*  *بأحمد مسرورا ومات موحدا*


 *(سبل الهدىوالرشاد1/367📚)*

 *له كتابان في المولد كما قال الشوكاني في  البدر الطالع بمحاسن من بعد القرن السابع....ومورد الصادى في مولد الهادي في كراسة واللفظ الرائق في مولد خير الخلائق في أقل من كراسة*.....  

*وبالجملة فكان صاحب الترجمة إماما حافظا مفيدا للطلبة وقد أثنى عليه جماعة من معاصريه كابن حجر والبرهان الحلبى والمقريزى ومات في ربيع الثانى سنة 842 اثنتين وأربعين وثمان مائة*  

                     *البدر الطالع بم,  كشف الظنون📚 ص 319*).  

 

*قال عنه الحافظ ابن فهد: هو إمام مؤرخ له الذهن الصافي السليم تولى مشيخة اهل دار الحديث بالأشرفية*

*بدمشق) (لحظ الألحاظ ذيل تذكرة الحفاظ)* 

 

*ഇമാം അല്‍ ഹാഫിള് ബിന്‍ നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ ,"മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ, അല്ലഫ്ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്", മിന്‍ഹാജുസ്സൂല്‍ ഫീ മിഅ്റാജിര്‍റസൂല്‍, തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു*.


 *നബിദിനത്തെ പ്രശംസിച്ച് മഹാന്‍ ചൊല്ലിയ കവിതയുടെ സാരം ഇവിടെ ചേര്‍ക്കുന്നു*. 


*"ഖുര്‍ആന്‍ പേരെടുത്ത്  പറഞ്ഞ് വിമര്‍ശിച്ച അബൂ ലഹബ് നരകാവകാശിയാണ്. നബി ﷺ തങ്ങളുടെ ജന്മത്തില്‍ സന്തോഷിച്ച് അടിമ സ്ത്രീയെ മോചിപ്പിച്ചത് കൊണ്ട് എല്ലാ തിങ്കളാഴ്ചയും അബൂ ലഹബിന് ശുദ്ധ ജലം നല്‍കപ്പെടുന്നു. എങ്കില്‍ തിരു നബിയുടെ ﷺ ജന്മ ദിനത്തിൽ സന്തോഷിക്കുകയും സത്യവിശ്വാസിയായി മരിക്കുകയും ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം എത്രമാത്രമായിരിക്കും"*


( *സുബുലുൽ ഹുദാ വ- റഷാദ്* 📚)


 *ലോകത്താദ്യമായി നിസ്കാരത്തിൽ നെഞ്ചിന് മേലെ കൈ കെട്ടാൻ പഠിപ്പിച്ച വഹാബികളുടെ നേതാവു കൂടിയായ ശൗകാനി മഹാനായ ഇമാം നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ (റ) യെ സംബന്ധിച്ചു പറയുന്നു;"ഇമാം, ഹാഫിള്, പണ്ഡിതന്‍", കൂടാതെ സമകാലീനരായ ഇബ്നുഹജര്‍(റ), ബുര്‍ഹാനുല്‍ ഹലബീ(റ), മഖ്രീസി(റ) എന്നിവരുടെ പ്രശംസ നേടിയ മഹാനാണ് ഇമാം നാസിറുദ്ദീൻ ദിമ  ഷ്കി (റ)*


 *(അല്‍ ബദ്റു ത്വാലിഅ് , കശ്ഫു ള്ളുനൂന്‍ , ലഹ്ളുല്‍ അല്‍ഹാള് ദൈലു തദ്കിറതില്‍ ഹുഫ്ഫാള്📚)*


*തുടരും...*


_________________________


*ദുആ വസിയത്തോടെ* 


Ashraf Sa-adi bakimar

നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 2⃣8️⃣

 📗📖📗📖📗📖📗📖


*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


         *ഭാഗം* 2⃣8️⃣


📗📖📗📖📗📖📗📖

Ashraf Sa-adi bakimar 

====================


    *ഹാഫിള് ഇബ്നു കസീര്‍* 


        *{ ഹിജ്‌റ  700-774}* 


☪☪☪☪☪☪☪☪


 *الحافظ ابن كثير عماد الدين إسماعيل بن عمر بن كثير*  

*الحافظ ابن كثير: وهو عماد الدين إسماعيل بن عمر بن كثير صاحب التفسير صنف الإمام ابن كثير مولدا نبويا* 

*طبع أخيرا بتحقيق الدكتور صلاح الدين المنجد. وقد اثني ملك المظفر لعمل المولد في كتابه*        

{ *البداية والنهاية* }

( 📚 *136\13*)


*അല്‍ഹാഫിള് ഇബ്നു കസീർ, കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ലോക പ്രശസ്തനായ  തഫ്സീർ പണ്ഡിതനും, മുഹദ്ദിസും, ചരിത്രകാരനുമായ ഇബ്നുകസീർ നബി ﷺ തങ്ങളുടെ മൗലിദ് രചിച്ചിട്ടുണ്ട്*


*എന്ന് മാത്രമല്ല മൗലിദ് വിപുലമായ രീതിയിൽ കഴിച്ച മഹാനായ മലികുല്‍ മുളഫ്ഫറിനെ (റ) വാനോളം പുകഴ്ത്തുകയും, മഹാനവർകളുടെ മൗലിദ് സദസ്സ് എങ്ങനെയായിരുന്നുവെന്ന് വിവരിക്കുകയും ചെയ്തു*


*വഹാബി വാദപ്രകാരം മൗലിദ് കടുത്ത പുത്തൻ വാദവും, അനാചാരവുമാണല്ലോ അതിനു കൂട്ടു നിന്ന ഒരാളെ ലോക പ്രശസ്തനായ ഒരു പണ്ഡിതൻ അദ്ദേഹത്തെ പുകഴ്ത്തി പറയുന്നു എന്ന് ഏതെങ്കിലും ഒരു സാമാന്യ ബുദ്ധിക്ക് ചിന്തിക്കാൻ അല്ലെങ്കിൽ ഉൾക്കൊള്ളാൻ കഴിയുമോ!*


_________________________


*ദുആ വസിയത്തോടെ* 



Ashraf Sa-adi bakimar

നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* *ഭാഗം* 27

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


        *ഭാഗം* 27


📗📖📗📖📗📖📗📖


      Ashraf Sa-adi bakimar ✍🏻

====================


*ഇമാം അശൈഖ് ഖതീബുൽ ഹാജ് റാഹിൽ അബൂ അബ്ദില്ലാഹി മുഹമ്മദ് ബിൻ അഹമ്മദ് ബിൻ മർസൂഖ് (റ)*

 

        { *ഹിജ്‌റ 781*} 


 *ലൈലത്തുൽ മൗലിദ്*


☪☪☪☪☪☪☪☪

 

*الشيخ الخطيب الحاج الراحل ابو عبد اﷲ محمد بن احمد بن مرزوق*  

*فائدة جليلة: صرح الشيخ الخطيب الحاج الراحل ابو عبد اﷲ محمد بن احمد بن مرزوق، رحمة اﷲ، بإيثار ليلةمولده عليه السلام على ليلة القدر، واحتاج لمختاره في كتابة : (جنا الجنتين في فضل الليلتين) بإحدى وعشرينوجها*.  

                                                                                       { *معيار المعرب 12/280*📚}


*ഇമാം അഹമ്മദ് ബിൻ മർസൂഖ് (റ) "ലൈലത്തുൽ ഖദർ, ലൈലത്തുൽ മൗലിദ് ഈ രണ്ടു രാവുകളുടെ പ്രത്യേകതകൾ എണ്ണി പറയാൻ വേണ്ടി മാത്രം ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഈ കിതാബിൽ "ലൈലത്തുൽ ഖദ്റിനേക്കാൾ നബി ﷺ തങ്ങൾ ജനിച്ച ദിവസമായ ലൈലത്തുൽ മൗലിദിന് ശ്രേഷ്ഠത എന്തു കൊണ്ട് എന്ന് 21 കാരണങ്ങൾ എണ്ണി പറഞ്ഞു കൊണ്ട് സമർത്ഥിക്കുന്നു"*


_________________________


*ദുആ വസിയത്തോടെ* 



Ashraf Sa-adi bakimar

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...