Saturday, June 25, 2022

ഇബ്നുസ്സ്വബ്ബാഗ്വ്

 *മഹാന്മാരുടെ കൂടെ:-*

----- 

*ذكرى وفاة الإمام مفتي الشافعية أبو طاهر محمد بن عبد الواحد بن محمد بن أحمد البيع المعروف بابن الصباغ البغدادي الشافعي رضي الله عنه المتوفى في ذي القعدة سنة:448 هــ، نفعنا الله به وبعلومه في الدارين-آمين*

*അല്‍ഇമാം മുഫ്ത്തിശ്ശാഫിഈയ്യ അബൂത്വാഹിര്‍ മുഹമ്മദുബ്നു അബ്ദില്‍വാഹിദ് ഇബ്നു മുഹമ്മദ് ഇബ്നു അഹ്,മദ് അല്‍ബൈഅ്‌ ഇബ്നുസ്സ്വബ്ബാഗ്വ് അല്‍ബഗ്വ്,ദാദീ അശ്ശാഫിഈ(റ) വഫാത്തായത് ഹിജ്റ: 448. ദുല്‍ഖഅ്‌ദ് മാസത്തിലാണ്‌.*

==== 

ശാഫിഈ മദ്ഹബിലെ പ്രസിദ്ധനായ ഇമാമും പ്രധാന കിത്താബായ "കിത്തബ് അശ്ശാമില്‍" എന്ന കിത്താ ബിന്റെ കര്‍ത്താവു കൂടിയായ ഹിജ്റ:477.ല്‍ വഫാത്തായ ഇമാം അബ്ദുസ്സയ്യിദിബ്നു മുഹമ്മദ് ഇബ്നു സ്സ്വബ്ബാഗ്വ്(റ)വിന്റെ പിതാവാണ് മുഹമ്മദ്ബു ബ്നുസ്സ്വബ്ബാഗ്വ്(റ). ഹിജ്റ:366.റമളാന്‍ മാസത്തിലാണു മഹാന്‍ ജനിച്ചത്. ഹാഫിള് അബൂഹഫ്സ്വ് ഇബ്നുശാഹീന്‍(റ), ഇമാം അലിയ്യുബ്നു അബ്ദുല്‍അസീസ് ഇബ്നു മുദ്,രിക്ക്(റ), ഇമാം അബുല്‍ഖാസിം ഇബ്നുഹുബാബ(റ), തുടങ്ങിയവരും അല്ലാത്തവരുമായ മുഹദ്ദിസുകളില്‍ നിന്നും മഹാന്‍ ഹദീസുകള്‍ കേള്‍ക്കുകയും പഠനം നടത്തുകയും ചെയ്തിട്ടുണ്ട്, ഇമാം അബുന്നര്‍സീ(റ) ഹാഫിള് അല്‍ഖത്വീബ് അല്‍ബഗ്വ്,ദാദീ(റ),തുടങ്ങിയ ഇമാമുകള്‍ മഹാനില്‍ നിന്നും ഹദീസു കള്‍ റിപ്പോറ്ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്, മഹാന്‍ സ്വീകാര്യനും സത്യവാനുമായിരുന്നുവെന്നാണ് ഇമാം അല്‍ഖത്വീബുല്‍ ബഗ്വ്,ദാദീ(റ)വും, സുബ്ക്കീ(റ)വും ഹാഫിളുദ്ദഹബീ(റ)വും ഹാഫിള് ഇബ്നുകസീര്‍(റ)വു മൊക്കെ പറഞ്ഞിട്ടുള്ളത്. ഇമാം അബൂഹാമിദ് അല്‍ഇസ്ഫറാഈനീ(റ)വില്‍ നിന്നാണു മഹാന്‍ കര്‍മ്മ ശാസ്ത്ര പഠനം നടത്തിയിട്ടുള്ളത്, ഫത്ത്,വകള്‍ നല്‍കാനായി മഹാന്‍ പ്രത്യേക ഹല്‍ഖകളും സദസ്സുകളും സംഘടിപ്പിക്കാറുണ്ടായിരുന്നു. മഹാനില്‍ നിന്നാണ് തന്റെ മകന്‍ "കിത്താബ് അശ്ശാമിലി"ന്റെ കര്‍ത്താ വായ ഇമാം അബ്ദുസ്സയ്യിദ് ഇബ്നുസ്സ്വബ്ബാഗ്വ്(റ) കര്‍മ്മശാസ്ത്രം പകര്‍ന്നെടുത്തിട്ടുള്ളത്. ഹിജ്റ:448, ദുല്‍ ഖഅ്‌ദ് മാസത്തില്‍ മഹാന്‍ ഈ ലോകത്തോട് വിട പറഞ്ഞു. മഹാന്റെ ബറക്കത്ത് കൊണ്ടും മറ്റു മുഴുവ ന്‍ ഇമാമുകളുടേയും മഹാന്മാരുടെയും ഹഖ് ജാഹ് ബറക്കത്ത് കൊണ്ടും അല്ലാഹു നമ്മുടെ എല്ലാ ഹലാലായ ഉദ്ധേശങ്ങളും പൂര്‍ത്തീകരിച്ചു തരുമാറാവട്ടെ-ആമീന്‍ യാ റബ്ബല്‍ ആലമീന്‍. 

-------

*إلى حضرة روح الإمام مفتي الشافعية أبو طاهر محمد بن عبد الواحد المعروف بابن الصباغ البغدادي الشافعي رضي الله عنه، نفعنا الله به وبعلومه في الدارين-آمين [الــفــاتــحــة]*

====

*അബൂയാസീന് അഹ്സനി-ചെറുശോല*

ahsani313@gmail.com

Posted Date:- 25-06-2022 (ശനി)

*****

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...