Thursday, May 26, 2022

ഇ. കെ ഹസന്‍ മുസ്ലിയാര്‍

  *2️⃣ നാട്ടിലെ ‘മോല്യാര്‍’*

*_____________________________*


ഇന്ന് ഉസ്താദിന്റെ ആണ്ടിന്റെ ദിവസമാണ്. പുത്തൂപ്പാടത്തുകാരുടെ ‘മൊയ്ല്യാരുടെ’ ആണ്ടിന്റെ ദിവസം. കേരളത്തിലെ അഹ്ലുസുന്നയുടെ നവോദ്ധാന നായകന്‍ ശൈഖുനാ ഇ. കെ ഹസന്‍ മുസ്ലിയാര്‍ വിടപറഞ്ഞ ദിവസം.


പുത്തൂപ്പാടത്തെ പഴയ തലമുറ ആദരവോടെ ‘ മൊയ്ല്യാര് ‘ എന്ന് മാത്രം പറഞ്ഞാല്‍ അത് ശൈഖുനയെ കുറിച്ചാണ്. ശൈഖുനായുടെ പേര് അവര്‍ പറയാറില്ല. അത്രയ്ക്ക് സ്‌നേഹവും ബഹുമാനവുമായിരുന്നു പഴയ തലമുറയ്ക്ക് ഉസ്താദിനെ. ഞങ്ങളുടെ നാട് അത്രക്കും കടപ്പെട്ടിരിക്കുന്നുണ്ട് ആ മഹാ മനീഷിയോട്.


പ്രത്യക്ഷത്തില്‍ വലിയ കറാമത്തുകള്‍ കാണിക്കുകയോ , സാധാരണക്കാരനെ ആകര്‍ഷിക്കുന്ന വിലായത്തിന്റെ അന്തരീക്ഷം സൃഷ്ട്ടിക്കുകയോ ചെയ്തിട്ടില്ല ഉസ്താദ് എന്നിട്ടും ഞങ്ങളുടെ നാട്ടുകാര്‍ ഇന്നും ഭൗതികവും ആത്മീയവുമായ സകല കാര്യങ്ങളിലും അവിടുത്തെ തവസ്സുലാക്കി ദുആ ചെയ്തു വിജയം കാണുന്നുണ്ട്. വ്യക്തിപരമായും സംഘടനാപരമായും പ്രതിസന്ധി നേരിടുമ്പോള്‍ അവിടുത്തെ തവസ്സുലാക്കി ദുആ ചയ്തു വിജയം നേടിയ ധാരാളം അനുഭവം എനിക്കുമുണ്ട്.


അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന പറമ്പില്‍ ബസാറിലെ ഖബറിസ്ഥാനില്‍ ഉസ്താദിന്റെ പേര് എഴുതിയ ഒരു സാദാ മീസാന്‍ കല്ല് മാത്രമാണ് അടയാളമായി ബാക്കിയുള്ളത്, എന്നിട്ടും ഒറ്റക്കും കൂട്ടമായും അവിടെ പോയി സങ്കടം പറയുന്ന , ബറകത്ത് എടുക്കുന്ന ധാരാളം പുത്തൂപ്പാടത്തുകാര്‍ ഇന്നുമുണ്ട്, 35 വര്ഷങ്ങള്ക്കു ശേഷവും .


ഞാന്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ശൈഖുനയെ നേരിട്ട് കണ്ടത്. ഒരിക്കല്‍ രോഗിയായി കിടക്കുമ്പോള്‍ , അന്നെനിക്ക് 11 വയസ്സുണ്ടാവും. ഉപ്പയുടെ കൂടെ ഉസ്താദിനെ കാണാന്‍ വീട്ടില്‍ പോയിട്ടുണ്ട്. കേട്ടറിവാണു ഉസ്താദിനെക്കുറിച്ചു കൂടുതലും, കേള്‍ക്കാന്‍ ഏറെ കൊതിച്ചിരുന്നതും ആ ചരിത്രം തന്നെയായിരുന്നു. എന്റെ ഉപ്പയില്‍ നിന്ന് വീരാന്‍ മുസ്ലിയാരില്‍ നിന്നും ഈത്ത മുഹമ്മദ് കാക്കയില്‍ ( ഇബ്രാഹീം സഖാഫിയുടെ ഉപ്പ ) നിന്നും മണിക്കൂറുകള്‍ കേട്ടിരുന്നിട്ടുണ്ട്.


ഉസ്താദിന്റെ ചരിത്രം പുതിയ തലമുറയ്ക്ക് ആവേശം ചോര്‍ന്നുപോവാതെ പകര്‍ന്നു നല്‍കുന്നതില്‍ പഴയ തലമുറ നീതിപുലര്‍ത്തി എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് പുത്തൂപ്പാടത്തെ സുന്നി ഇന്നും പുത്തൂപ്പാടത്തെ സുന്നിയായി വേറിട്ട് നില്‍ക്കുന്നത്. അതിനൊരു 26 കാരറ്റ് മാറ്റുണ്ട്.


ഞങ്ങളുടെ നാട്ടിലെ മദ്റസയില്‍ മതനവീകരണ വാദികളുടെ സിലബസായിരുന്നു ഉസ്താദ് പുത്തൂപ്പാടത്തു വരുന്നത് വരെ പഠിപ്പിച്ചിരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ജുമുഅക്ക് മലയാളത്തില്‍ പ്രസംഗിക്കണം എന്ന് ആ മഹാ മനീഷിയോട് പറയാന്‍ കമ്മിറ്റിക്കാര്‍ ഒരാളെ ഏല്‍പ്പിച്ച ചരിത്രവും ഇന്നലെ ആദ്യമായി കേള്‍ക്കാന്‍ കഴിഞ്ഞു . ആ കാലഘട്ടത്തിലെ ചരിത്രം അയവിറക്കിയ നീരുട്ടിക്കല്‍ അബൂബക്കര്‍ ഹാജിയില്‍ നിന്നും.


”’ഒരു സമൂഹത്തിനെ ഖുതുബയുടെ ഭാഷ ഏതാണെന്നു പഠിപ്പിക്കാന്‍ അള്ളാഹു നിയോഗിച്ച ഒരു മഹാ മനീഷിയോട് എങ്ങിനെയായിരിക്കും ഖുതുബയില്‍ മലയാളം പറയണം എന്ന് എന്റെ നാട്ടുകാര്‍ പറഞ്ഞിരിക്കുക അത് ആലോചിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല”


ഒരു സുന്നിയായതില്‍ ആദര്‍ശ പ്രസ്ഥാനത്തിന്റെ സേവകനായതില്‍, അഹ്ലുസുന്നയുടെ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതില്‍ , അവിടുത്തോട് ഞാനും കടപ്പെട്ടിരിക്കുന്നു. നീ ഏതു സുന്നിയാണെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ പറയും ഇ.കെ ഹസന്‍ മുസ്ലിയാരുടെ സുന്നി. ആദര്‍ശവും ആത്മീയതയും ശരീഅത്തും ത്വരീഖത്തും ഹഖീഖതും ശൈഖും മുരീദും എല്ലാം അത് തന്നെ.

കേരളത്തിലെ അഹ്ലുസുന്നയുടെ നവോദ്ധാന നായകന്‍ ആരാണെന്നു എന്നോട് ചോദിച്ചാല്‍ ഞാന്‍ ആദ്യം പറയുന്ന പേര് ശൈഖുനാ ഇ .കെ ഉസ്താദിന്റെ പേരാണ്.

അല്ലാഹു അവിടുത്തോടൊപ്പം സ്വര്‍ഗത്തില്‍ നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ ആമീന്‍

[26/05, 10:55 pm] +91 80898 38470: *3️⃣ 'ഈസാനബി’യും ഇ.കെ ഹസ്സന്‍ മുസ്ലിയാരും*

*_______________________________*


ചേലേമ്പ്രയില്‍ നിന്ന് ചേളാരിയിലേക്ക് അധികദൂരമില്ല. ഉപ്പയും കൂട്ടുകാരന്‍ കരുവമ്പലം അസീസ്‌ക്കയും ടീനേജ് പ്രായക്കാര്‍!.കൊള്ളാവുന്ന വികൃതികളില്‍ മുഴുകാന്‍ പ്രാ യവും അവസരവും പ്രേരിപ്പിക്കുന്ന ഘട്ടം!.’ചേളാരിയി ല്‍ ‘ഈസാനബി’ ഇറങ്ങി’യ കാര്യം ആയിടക്കാണ് അവര്‍ അറിഞ്ഞത്.പോകുക തന്നെ.’ഈസാനബി’യെ കാണാമല്ലോ. അവരിരുവരും തീരുമാനിച്ചു.ചുരുങ്ങിയ നാളത്തെ ഒരുക്ക ങ്ങള്‍ക്ക് ശേഷം ഇരുവരും ചേളാരിയിലേക്ക് പോയി. ചേ ളാരി അങ്ങാടിയുടെ തെക്ക് മാറി മാതാപ്പുഴ റോഡില്‍ ഒരിടത്താണ് ഈസാനബി തമ്പടിച്ചിരിക്കുന്നത്. വന്‍ജനക്കൂ ട്ടം!.അങ്ങോട്ട് അടുക്കാന്‍ സാധിക്കുമോ എന്നറിയില്ല.

‘ഏതായാലും ഇവിടം വരെ വന്നില്ലേ!?. എങ്ങിനെയെങ്കി ലും ‘ഈസാനബി’യെ കാണുക തന്നെ വേണം’ ഒരു വലിയ ദൗത്യം നിര്വ്വഹിക്കാനുണ്ടെന്ന വണ്ണംഅവര്‍ പരസ്പരം അകമേ പറഞ്ഞു.ആകെ ബഹളം!കൂടിയവരിലും കണ്ടവരി ലും ആശങ്കയും ആശയും ഒരു പോലെ!. അവര്‍ ‘ഈസാ നബി’യെ കാണാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.ഊഴവും അവസരവും പോലെ ആ നിമിഷത്തിനായി ഒരുങ്ങി നില് ക്കുന്ന പ്രതീക്ഷാനിമിഷങ്ങള്‍!.പെട്ടെന്നത് സംഭവിച്ചു. ആള്‍ കൂട്ടത്തിനിടയില്‍ നിന്ന് ഒരു കറുകറുത്ത താടിയുള്ള വെ ളുത്തവസ്ത്രമണിഞ്ഞ ഒരാള്‍ ‘ഈസാനബി’ ഇരിക്കുന്ന ഭാഗ ത്തേക്ക് കുതിച്ചു ചെന്നു.വരവു കണ്ടാല്‍ തന്നെ പേടിയാ കും!. ആകെക്കൂടി ഇളകിവശായ കടന്നു വരവ്!. എന്തിനെ യോ നേരിടാനെന്ന പോലെയുള്ള ചൂട് പിടിച്ച ആ കുലു ങ്ങിവരവ് കണ്ടപ്പോള്‍ തന്നെ ഉപ്പക്കും അസീസ്‌ക്കക്കും പന്തികേട് മണത്തിരുന്നു.നേരെ ‘ഈസാനബി’യുടെ അടുത്തേ ക്കാണ് ആഗതന്‍ ചെന്നത്.’നബി’യെകണ്ടതും ആഗതന്‍ ചോ ദിച്ചു, ‘നീയാര്?’. ‘ഞാന്‍ ഈസാ!’ ‘നബി’ പ്രതിവചിച്ചു.                                           ‘എന്നെയറിയുമോ ഞാന്‍ അല്ലാഹുവാണ്.ഞാന്‍ അറിയാതെ ഇവിടേക്ക് ഈസ വരികയോ!?’ ആഗതന് ശൌര്യസ്വരത്തി ല്‍ ആക്രോശിച്ചു.ഒട്ടും താമസിച്ചില്ല. മുറിക്കകത്തിരുന്ന

‘ഈസാനബി’യുടെ മാറ് പിടിച്ചു വലിച്ചിഴച്ചു പുറത്തേ ക്കു കൊണ്ടുവന്നു ആഗതന്‍!.’പോണം തന്റെ പാട്ടിന്!. ‘ഈസാനബി’യെന്നും പറഞ്ഞു ഈ വഴി കണ്ടു പോയാലുണ്ടല്ലോ’                             കണ്ടു നിന്നവരെ ഒരേ സമയം ഞെട്ടിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ട് ആഗതന്‍ ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു.രംഗം കണ്ടും കെട്ടും പേടിച്ചരണ്ടു പോയ ഉപ്പയും അസീസ്‌ക്കയും പതിയെ വഴിയിലേക്ക് പിന്‍വലിഞ്ഞു. പ്രാണനും കൊണ്ട് തിരിഞ്ഞു നടക്കവേ വഴിയിലുള്ള തല മൂത്തകാരണവന്മാരുടെ അടക്കിപ്പിടിച്ച സംസാരം അവര്‍ കേട്ടു.’ആരാണ് സജീവത കൊണ്ട് ഇടപെ ടലുകളില്‍ അക്രോശിച്ചലറിയ ആ ആഗതന്‍ എന്നറിയുമോ!? അതാണ് ഇ.കെ ഹസന്‍ മുസ് ലിയാര്‍!’ പില്‍ക്കാലത്ത് സുന്നി ആദര്‍ശ കൈരളിയെ ഹൃദയം കൊണ്ട് ഉഴുതു മറിച്ച സുധീ ര ആദര്‍ശപുരുഷന്‍ ഖമറുല്‍ ഉലമയുടെ റോ ള്‍മോഡല്‍!

മഹാനുഭാവന്റെ ആണ്ടനുസ്മരണം നടക്കുന്നു..

(ഈ അനുഭവ കഥ എന്റെ ഉപ്പ ഉമര്‍ കോയ മുസ്ലിയാര്‍ പറഞ്ഞു തന്നിട്ട് കാലം കുറെയായി!.ഇങ്ങനെയൊരു ഹസന്‍ മുസ്ലിയാരുടെയോ അവരുടെ ആത്മാവിന്റെയോ സാന്നിധ്യം സമുദായം നിര്‍ബന്ധമായും ഇസ്സാഹചര്യത്തില്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടെന്ന്അടുത്ത കാലത്തായി നാന്നായി തോന്നുന്നുണ്ട്.


1. ഒ.എം തരുവണ

2. ബഷീര്‍ പുത്തുപാടം

3. ആരിഫ് ഇഹ്‌സാന്‍

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...