Monday, May 30, 2022

ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെക്കുന്ന ആശയം

 ജമാഅത്തെ ഇസ്‌ലാമി

              മുന്നോട്ട് വെക്കുന്ന

                         ആശയം 


ഇന്ത്യ ഒരു മതേതരത്വ ജനാധിപത്യ 

റിപ്പബ്ലിക്കായത് കൊണ്ട്  സാധ്യമല്ലാത്ത  ആശയമാണ്. 

അത് കൊണ്ട് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് പാടില്ലാത്തതാണ്.


മാത്രവുമല്ല ,


ദൈവേതര വ്യവസ്ഥയായ മതേതരത്വവും , ജനാധിപത്യവും

നിലനിർത്താൻ ഉദ്ദേശിച്ച് കൊണ്ട് 

തിരഞ്ഞെടുപ്പിൽ പങ്കെടുക്കൽ 

ഹറാമു മാത്രമല്ല . തൗഹീദിന് വിരുദ്ധം കൂടിയാണ്.


1996 ൽ , അണികളുടെ കൺഫ്യൂഷൻ തീർക്കാൻ ഒരുങ്ങി പുറപ്പെട്ട് 


ചെറിയൊരു അഡ്ജസ്റ്റ്മെന്റ് 

തൗഹീദ് വിഷയത്തിലുമൊക്കെ ആവാം 

കാരക്കുന്ന് എഴുതുകയാണ്.


1960-ൽ  ജമാഅത്തെ ഇസ്‌ലാമി ഒരു

തീരുമാനം എടുത്തു എന്ന് എഴുതി കാണുന്നു. 


അത് എവിടെ ഉദ്ധരിച്ചുവെന്നോ  മറ്റും എഴുതി കാണുന്നുമില്ല.


അതിനു ശേഷവും IPH ഇറക്കിയ പുസ്തകങ്ങളിൽ  ഇതേ ആശയങ്ങൾ കാണാം , 


അതും ശൈഖ് കാരക്കുന്നിന്റെ തന്നെ പുസ്തകത്തിലും .


" ഇസ് ലാമിന്റെയും , മുസ്‌ലിമിന്റെയും മുഖ്യ താല്പര്യങ്ങളുടെ സംരക്ഷണത്തിന് 

ഇലക്ഷനിൽ പങ്കെടുക്കുകയും , വോട്ട് രേഖപ്പെടുത്തുകയും ചെയ്യാം . "


[ ജമാഅത്തെ ഇസ്‌ലാമി  ലഘു    പരിചയം  [1996 ], IPH

ശൈഖ് മുഹമ്മദ് കാരക്കുന്ന് 

പേജ്: 125 ]


താല്പര്യ സംരക്ഷണത്തിനായി , ആദ്യമെ തന്നെ പ്രഖ്യാപിച്ച 

തൗഹീദ് വിരുദ്ധമായ കാര്യം ചെയ്യാമെന്നോ ?


1986-ൽ കാരക്കുന്ന് തന്നെ എഴുതിയതും കൂടി വായിക്കുക.


" അതിപ്രധാനമായ മറ്റൊരു കാര്യം ,

  മതപരമായ ഭരണം കൂടാതെ 

  മതകാര്യങ്ങളുസരിച്ച് പൂർണ്ണമായി

  ജീവിക്കുക സാധ്യമല്ല എന്നതാണ്.

  ഇസ്‌ലാമിക ജീവിത വ്യവസ്ഥയുടെ

  ഒരു മുഖ്യ ഭാഗം ഭരണകൂടത്തിന്മേൽ 

  അധിഷ്ഠിതമാണ്. ഭരണമില്ലാതെ 

  വിശുദ്ധ ഖുർആൻ മുഴുവനും

  പ്രയോഗവൽകരിക്കുക സാധ്യമല്ല.

  ഇസ് ലാമിന്റെ സംരക്ഷണം പോലും

  ശക്തി കൂടാതെ സാധ്യമല്ല. "


  [ പ്രവാചകന്മാരുടെ പ്രബോധനം 

    ശൈഖ് മുഹമ്മദ് കാരക്കുന്ന് 

    IPH ,  1986 , പേജ് 209 ]


"ദൈവേതര വ്യവസ്ഥ സ്ഥാപിക്കാനോ, നിലനിർത്താനോ ഉദ്ദേശിച്ചോ ,ലക്ഷ്യം വെച്ചോ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും , വോട്ട് രേഖപ്പെടുത്തുകയും ചെയ്യുക .അത് നിഷിദ്ധവും , തൗഹീദിന് വിരുദ്ധവുമാണ്.ഇത് അന്നും, ഇന്നും എന്നും അങ്ങിനെ തന്നെയാണ്.


 ദൈവിക വ്യവസ്ഥയുടെ സ്ഥാപനത്തിന് സാധ്യതയുണ്ടെങ്കിൽ

തിരഞ്ഞെടുപ്പിൽ പങ്കെടുക്കുക. ഇത് അനുവദനീയം മാത്രമല്ല , അനിവാര്യം

കൂടിയാണ് "


[ ജമാഅത്തെ ഇസ്‌ലാമി  ലഘു    പരിചയം  [1996 ], IPH

ശൈഖ് മുഹമ്മദ് കാരക്കുന്ന് 

പേജ്: 125 ]


ഇനിയും ഭേദഗതികൾ ഉണ്ടാവും ?


അപ്പോൾ  " അന്നും , ഇന്നും , എന്നും "

എന്നെഴുതിയതൊ ?


മുഹമ്മദ് സാനി നെട്ടൂർ

9567785655



No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...