Tuesday, February 26, 2019

തവസ്സുൽ ആദം


📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚*സംശയാ നിവാരണം ക്ലാസ്സ്റൂം*
➖➖➖🔷🔶➖➖



.ആദം(അ) പറഞ്ഞി: "അല്ലാഹുവേ, നിന്റെ അടിമയായ മുഹമ്മദി(സ) ന്റെ ജാഹും നിന്റെ മേൽ അവർക്കുള്ള ആദരവും മുൻ നിർത്തി എന്റെ പാപം എനിക്ക് പൊറുത്തുതരാൻ നിന്നോട് ഞാൻ ചോദിക്കുന്നു". അദ്ദുർറുൽ മൻസൂര്. 1/194)
 അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ(المائدة: ٣٥/١)

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം".

പ്രസ്തുത സൂക്തത്തിന്റെ തഫ്സീറിൽ അല്ലാമ ആലൂസി രേഖപ്പെടുത്തുന്നു:

أنا👈😍 لا أرى بأساً في التوسل إلى الله بجاه النبي صلى الله عليه وسلم عند الله تعالى حياً وميتاً،ويراد من الجاه معنىً يرجع إلى صفة من صفاته تعالى، مثل أن يراد به المحبة التامة المستدعية عدم رده وقبول شفاعته. فيكون معنى قول القائل: 👈😍😍👈إلهي أتوسل بجاه نبيك صلى الله عليه وسلم ن تقضي حاجتي إلهي اجعل محبتك له وسيلةً في قضاء حاجتي. ولا فرق بين هذا وقولك إلهي أتوسل إليك برحمتك أن تفعل كذا، ذ معناه أيضا الهي اجعل رحمتك وسيلة في كذا، بل لا أرى بأساً أيضا بالإقسام على الله تعالى بجاهه صلى الله عليه وسلم بهذا المعنى، والكلام فى الحرمة كالكلام فى الجاه(روح المعاني: ٤٧٥/٤)

 ജീവിത-മരണ വ്യത്യാസമില്ലാതെ നബി(സ)ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനം മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിനു യാതൊരു വിരോധവും ഞാൻ കാണുന്നില്ല. അല്ലാഹുവിന്റെ ഒരു വിശേഷണത്തിലേക്ക് മടങ്ങുന്ന ഒരു ആശയമാണ് ജാഹിന്റെ വിവക്ഷ.👈👈🌷 ശുപാർശ സ്വീകരിക്കുന്നതിനെയും പറയുന്നത് തട്ടിക്കളയാതിരിക്കുന്നതിനെയും തേടുന്ന പൂർണ്ണമായ സ്നേഹം ജാഹ് കൊണ്ട് ഉദ്ദേഷിക്കാമല്ലോ. അപ്പോൾ 'അല്ലാഹുവേ, എന്റെ ആവശ്യം നീ വീട്ടിത്തരാൻ നബി(സ)യുടെ ജാഹ്കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു'.👈👈🌷 എന്നൊരാൾ പറഞ്ഞാൽ അതിന്റെ വിവക്ഷ ഇപ്രകാരമാണ്. ഇലാഹീ, നബിയോടുള്ള നിന്റെ സ്നേഹത്തെ എന്റെ ആവശ്യം നിറവേറ്റിത്തരുന്നതിൽ ഒരു മാധ്യമമായി നീ സ്വീകരിക്കേണമേ, ഇപ്രകാരം പറയുന്നതിനും 'നിന്റെ റഹ്മത്ത് മുൻ നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്ന് പറയുന്നതിനുമിടയ്ക്ക് യാതൊരു വ്യത്യാസവുമില്ല. എന്ന് മാത്രമല്ല ഈ അർത്ഥ പ്രകാരം  നബി(സ)യുടെ ജാഹ് കൊണ്ട് അല്ലാഹുവോട് സത്യം ചെയ്തു പറയുന്നതിനും യാതൊരു വിരോധവും ഞാൻ കാണുന്നില്ല. 'ഹുർമത്ത്' കൊണ്ട് ചോദിക്കുന്നതിനെ പറ്റിയും ഇത് തന്നെയാണ് പറയാനുള്ളത്. (റൂഹുൽ മആനി. 4/475)










ഖുര്‍ആനിലെ ഭൂമി പരന്നതോ ?

ഖുര്‍ആനിലെ ഭൂമി പരന്നതോ ?
വിശുദ്ധ ഖുര്‍ആനിലെ ഭൂമിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട മലയാളത്തില്‍ ബ്ലോഗ്‌ എഴുതിയ ബൂലോഗത്തെ ഒരു പ്രമുഖ ഇസ്ലാം വിമര്‍ശകനുമായി കമ്മന്റിലൂടെ സംവദിച്ചിരുന്നു. അന്നെഴുതിയ മറുപടിയാണ് ഇവിടെ ഒരു പോസ്റ്റ്‌ ആയി കൊടുക്കുന്നത്. വിമര്‍ശനം ഖുര്‍ആനില്‍ ഭൂമിയെ കുറിച്ച പ്രയോഗിച്ചിട്ടുള്ള "പരത്തി","വിശാലമാക്കി" പോലെയുള്ള പ്രയോഗങ്ങളള്‍ കേന്ദ്രീകരിച്ചാണ്. ഖുര്‍ആനില്‍ ഭൂമിയെ വിരിപ്പിനോട് ഉപ്മിച്ചിട്ടുണ്ട് അത് കൊണ്ട് ഖുര്‍ആനിലെ ഭൂമി വിരിപ്പു പോലെ പരന്നതാണ് എന്നും, ആധുനിക മുസ്ലിംകള്‍ അത് ഉരുട്ടാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ആക്ഷേപം. വിമര്‍ശകര്‍ ഉദ്ധരിക്കാരുള്ള ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കുക.

ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പും ആകാശത്തെ മേലാപ്പുമാക്കിത്തരികയും, മാനത്തുനിന്ന് ജലം വര്‍ഷിച്ച് അത് കൊണ്ട് നിങ്ങള്‍ക്കാഹരിക്കാനുള്ള കായ്കനികള്‍ ഉത്പാതിപ്പിച്ചുതരികയും ചെയ്തവനെത്രേ അവന്‍। അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ അല്ലാഹുവിന്ന് സമന്മാരെ കല്‍പ്പിക്കാതിരിക്കുക(ഖുര്‍ആന്‍ 2:22)

അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചു നില്‍ക്കുന്ന പര്‍വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈരണ്ടു ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെകൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തമുണ്ട് (ഖുര്‍ആന്‍ 13:03)

ഭുമിയെ ഞാന്‍ ഒരു വിരിപ്പാക്കിയില്ലേ?(ഖുര്‍ആന്‍ 78:6)

ഈ സൂക്തതങ്ങളില്‍ നിന്നും, ഭൂമിയുടെ ആകൃതിയെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കാമോ? മുസ്ലിംകള്‍ ഖുര്‍ആനില്‍ നിന്നും അങ്ങനെ മനസ്സിലാകുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നോ? നമ്മുക്ക് പരിശോധിക്കാം।


ആദ്യമായി മനസ്സിലാക്കേണ്ടത്‌, ഭൂമിയുടെ ഗോളാകൃതി കണ്ടുപിടിച്ചത്‌ ഗലീലിയയോ, കോപ്പര്‍നിക്കസോ അല്ല എന്നതാണ്. ക്രിസ്തുവിനു ആറു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് ഗ്രീക്ക്‌ തത്വചിന്തകര്‍ മനസ്സിലാക്കിയിരിന്നു. ടോളമിയുടെ പ്രാപഞ്ചിക മാതൃക ഭൂകേന്ദ്രീകൃതമായിരുന്നെങ്കിലും ഭൂമിയടക്കമുള്ള ഗോളങ്ങളുടെ ആകൃതി ഉരുണ്ടത് തെന്നെയായിരുന്നു. ഒരു വിധം എല്ലാ ഗ്രീക്ക്‌ തത്ത്വചിന്തകരും ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിച്ചിരുന്നു പൈതഗോറസ്(Pythagoras 570 BC), ഹെറോടോടസ് (Herodotus 431 BC) , പ്ലാടോ (Plato 427 BC), അറിസ്ടോട്ടില്‍ (Aristotle 384 BC), എറാസ്തെനിസ്(Eratosthenes 276 BC) പോലുല്ലവരെല്ലാം തെന്നെ ഭൂമി ഉരുണ്ടതാണ് എന്ന് മനസ്സിലാക്കിയിരുന്നു എറാസ്തെനിസ് 240 ബി സി യില്‍ ഭൂമിയുടെ ചുറ്റളവ്‌ അളക്കാന്‍ പോലും ശ്രമിച്ചു।
രസകരമായ വസ്തുത, ഈ വിമര്‍ശകര്‍ പലപ്പോഴും പറയാറുള്ളത്‌,പ്രാചീന അറബികള്‍ക്ക് ഗ്രീക്ക്‌ തത്വചിന്തകളുമായി പരിചയമുണ്ടായിരുന്നു എന്നും ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രീയ പരാമര്‍ശങ്ങള്‍, മുഹമ്മദ്‌ നബി ഗ്രീക്ക്‌ ശാസ്ത്രഞ്ജരില്‍ നിന്നും കടമെടുത്തതാണ് എന്നു മാണ്. ഏതായിരുന്നാലും ആദ്യകാല മുസ്ലിംകളും ഭൂമി ഉരുണ്ടതാണ് എന്ന് തെന്നെയാണ് മനസ്സിലാക്കിയിരുന്നത്.  A History of Astronomy from Thales to Kepler (Auothered by Ile Dreyar 2nd Edn, Dover Publication, New York) എന്ന പുസ്തകത്തില്‍ പറയുന്നത് നോക്കുക.

"Any how, the fact of the earth being a sphere of very small dimensions in comparison to the size of the universe was accepted without a position by every Arabian Scholar, and the very first scientific work undertaken after the vise of Astronomy among them was a determination of the size of the earth। It was carried out by order of Khalif Al-Mamoon in the plane Palmyr...The cricumference of the earth being 20400 miles and the diameter 6500 miles"
"പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ പരിമാണം മാത്രമുള്ള ഒരു ഗോളമാണ് ഭൂമിയെന്ന വസ്തുത ഏതോ വിധത്തില്‍ അറേബ്യന്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അനിഷേധ്യമായ സ്വീകാര്യത നേടിക്കഴിഞ്ഞിരുന്നു। അവര്‍ക്കിടയില്‍ ജോതിശാസ്ത്രത്തിന്റെ ഉദ്ഗതിയെ തുടര്‍ന്ന് ആദ്യമായി നടത്തപ്പെട്ട ശാസ്ത്രീയ സംരംഭം ഭൂമിയുടെ വലിപ്പം നിര്‍ണയിക്കുകയായിരുന്നു. പാല്‍മിറ സമതലത്തില്‍ ഖലീഫ മാമൂന്റെ ഉത്തരവ് പ്രകാരമാണ് അത് നടന്നത്...അങ്ങിനെ ഭൂമിയുടെ ചുറ്റളവ്‌ 20400 നാഴികയായും വ്യാസം 6500 നാഴികയായും കണക്കാക്കപ്പെട്ടു. (ഉദ്ധരണം: ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുന്നില്‍: ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌)"

ഗലീലിയോ ജനിക്കുന്നതിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ്, 830 AD യില്‍ ആണ് ഇത് നടന്നത് എന്നും, ഇസ്ലാമിക രാഷ്ട്രത്തിന്‍റെ ഖലീഫയാണ് ഈ സംരംഭത്തിന്ന് ഉത്തരവ് നല്‍കിയത് എന്നും ഓര്‍ക്കുക. ഭൂമിയുടെ ചുറ്റളവ്‌ കൃത്യമായി കണക്കാക്കിയ മറ്റൊരു മുസ്ലിംപണ്ഡിതനായിരുന്നു അല്‍-ബിറൂനി (Abu Rayhan Biruni 973 AD) അദ്ദേഹം ഭൂമിയുടെ ആരമായി കണക്ക് കൂട്ടിയത്‌ 6,339.9km ആണ്, ഇത് യഥാര്‍ത്ഥ അളവിനേക്കാള്‍ വെറും 16.8 കിലോ മീറ്റര്‍ മാത്രമേ വിത്യാസമുള്ളൂ എന്നോര്‍ക്കുക. പടിഞ്ഞാറിന്നു ഈ അളവ് കിട്ടുന്നതിനു പതിനാറാം നൂറ്റാണ്ടു വരെ കാത്തിരിക്കേണ്ടി വന്നു എന്നതും സ്മരണീയമാണ്.
(അവലംബം: http://en.wikipedia.org/wiki/Biruni )

ഇവരെല്ലാവരും തെന്നെ ഖുര്‍ആന്‍ ദൈവികമാണെന്ന് വിശ്വസിച്ചവരും ഖുര്‍ആന്‍ അറിയുന്നവരും ആയിരുന്നു. അവരാരും തെന്നെ ഭൂമി ഉരുണ്ടതാണ് എന്ന് വിശ്വസിക്കുന്നത് ഖുര്‍ആനിന്ന് വിരുദ്ധമാണ് എന്ന് മനസ്സിലാക്കിയില്ല. അക്കാലത്തെ അറിയപ്പെടുന്ന ഒരു മുസ്ലിം പണ്ഡിതനും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.  യഥാര്‍ത്ഥത്തില്‍ ആദ്യകാല മുസ്ലിം പണ്ഡിതന്മാര്‍ ആരും തെന്നെ മനസ്സിലാക്കാത്ത ഒരു കാര്യമാണ് നമ്മുടെ ആധുനിക യുക്തിവാദികള്‍ ഖുര്‍ആനില്‍നിന്നും മനസ്സിലാക്കുന്നത്. ഇബ്നുതൈമിയയെ(1263-1328 AD) പോലുള്ള ആദ്യ കാല ഇസ്ലാമിക പണ്ഡിതന്മാര്‍ ഭൂമി ഉരുണ്ടതാണ് എന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര്‍ എകാഭിപ്രായമാണ് (ഇജ്മാ) എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം റാസിയും ഇക്കാര്യം അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. നമ്മുടെ യുക്തിവാദികള്‍ക്ക് ഏതായാലും ഇവരെക്കാളും ഖുര്‍ആന്‍ പാണ്ഡിത്യവും അറബി ഭാഷാ പരിജ്ഞാനവും ഉണ്ടാവില്ലല്ലോ.
ആകൃതിയോ പ്രകൃതിയോ?
ഈ സൂക്തങ്ങള്‍ അവയുടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുക്കാതെ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും അവ ആകൃതിയെ കുറിക്കുന്നവയല്ല, മറിച്ച് ഭൂമിയുടെ പ്രകൃതിയെ കുറിച്ചാണ് എന്ന്. ഖുര്‍ആന്‍ ഭൂമിയെ വിരിപ്പിനോട് മാത്രമല്ല ഉപമിചിട്ടുള്ളത് മെത്തയോടും, തൊട്ടിലിനോടും എല്ലാം ഉപമിചിട്ടുണ്ട്. ഇവയെല്ലാം ഒരേ ആകൃതിയാണോ? തൊട്ടില്‍ വിരിപ്പ് പോലെ പരന്ന് നിശ്ച്ചേട്ടമായി കിടക്കുന്നതാണോ? ഈ സൂക്തങ്ങള്‍ ഭൂമി ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി ഉള്ളതല്ല, മനുഷ്യര്‍ക്ക്‌ വേണ്ടി ഭൂമിയെ എങ്ങനെ വാസയോഗ്യമാക്കി തന്നിരിക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഖുര്‍ആന്‍. ഭൂമിയെ പരവതാനി പോലെയും, മെത്ത പോലെയും, തൊട്ടില്‍ പോലെയും എല്ലാം വിതാനിച്ച സൃഷ്ടികര്‍ത്താവിനെ മനുഷ്യന് എങ്ങനെയാണ് നിഷേധിക്കാന്‍ കഴിയുക എന്നതാണ് ഖുര്‍ആന്‍റെ ചോദ്യം. ആ സൂക്തം ഒന്നുകൂടി വായിച്ചു നോക്കൂ!

ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പും ആകാശത്തെ മേലാപ്പുമാക്കിത്തരികയും, മാനത്തുനിന്ന് ജലം വര്‍ഷിച്ച് അത് കൊണ്ട് നിങ്ങള്‍ക്കാഹരിക്കാനുള്ള കായ്കനികള്‍ ഉത്പാതിപ്പിച്ചുതരികയും ചെയ്തവനെത്രേ അവന്‍। അതെല്ലാം അറിഞ്ഞിരിക്കേ നിങ്ങള്‍ അല്ലാഹുവിന്ന് സമന്മാരെ കല്‍പ്പിക്കാതിരിക്കുക(ഖുര്‍ആന്‍ 2:22)


ഇനി, ഇവിടെ വിരിപ്പിന്നു പകരം, യുക്തിവാദികള്‍ പറയുന്ന പോലെ "ഭൂമിയെ നിങ്ങള്‍ക്ക്‌ പന്ത് പോലെ ആക്കി തരികയും" എന്ന് വായിച്ചു നോക്കൂ। അസംബന്ധമായി തോന്നുന്നില്ലേ ? "അര്‍ള്" എന്ന അറബി പദം‍, ഭൂമിയെ മൊത്തം അല്ലാതെ, നാം കാണുന്ന ഭൂപ്രദേശത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാം. മലയാളത്തിലും ഇംഗ്ലീഷിലും എങ്ങനെ ഉപയോഗിക്കാറുണ്ടല്ലോ?തീര്‍ച്ചയായും ഭൂമിയെ മെത്ത പോലെ, വിരിപ്പ് പോലെ, തോട്ടില്‍ പോലെ വിതാനിച്ച ദൈവത്തിന്നു നാം നന്ദി പറയണം. നാം അറിഞ്ഞിടത്തോളം ഭൂമി മാത്രമേ മനുഷ്യന് വാസയോഗ്യമായി ഈ പ്രപഞ്ചത്തില്‍ ഉള്ളൂ.

ഈ സൂക്തങ്ങള്‍ ഉപയോഗിച്ച് ആധുനിക മുസ്ലിംകള്‍ ഭൂമി ഉരുട്ടുന്നത് വരെ, എല്ലാ മുസ്ലിംകളും ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കിയത്‌ പരന്ന ഭൂമിയാണ് എന്ന് പറയുന്നവര്‍, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ മാത്രമല്ല ചരിത്രവും അറിയാത്തവരാണ് എന്ന് പറയേണ്ടി വരും.

ഖുർആൻ വിമർശകർക്ക് മറുപടി 'ഭൂമിശാസ്ത്രം ഖുര്‍ആനില്‍ പരന്നതോ

ഭൂമിശാസ്ത്രം ഖുര്‍ആനില്‍
24, JUN 2016 - 07:49 AM

ഗോളാകൃതിയിലുള്ള ഭൂമിയുടെ ചിത്രം ഇന്നാര്‍ക്കും അജ്ഞാതമല്ല. പക്ഷേ, നമുക്ക് അത് പരന്നതായിട്ടാണ് തോന്നുന്നതും അനുഭവപ്പെടുന്നതും. ശാസ്ത്രം വികസിച്ചിട്ടില്ലാത്ത കാലത്ത് മനുഷ്യന്‍െറ ധാരണ ഭൂമി പരന്നതാണെന്നും ഭൂമിയാണ് പ്രപഞ്ചത്തിന്‍െറ കേന്ദ്രം എന്നുമൊക്കെയായിരുന്നു. ആ ധാരണക്കെതിരെ സംസാരിച്ച ശാസ്ത്രജ്ഞന്‍മാര്‍ക്കൊക്കെ പുരോഹിതകോടതികള്‍ കഠിനശിക്ഷ വിധിച്ചു. ബ്രൂണോ, ഗലീലിയോ തുടങ്ങിയവരൊക്കെ ഉദാഹരണങ്ങള്‍ മാത്രം. ഭൂമിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് എന്താണെന്നുനോക്കാം. ‘അവര്‍ നോക്കുന്നില്ളേ, ഭൂമി എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നത് എന്ന്’ (വി.ഖു. 88:20 ), ‘ഭൂമിയെ നാം വിരിച്ചുതന്നു. എത്ര വിദഗ്ധനായ വിരിപ്പൊരുക്കുന്നവന്‍’ (വി.ഖു. 51:48), ‘അതിനുശേഷം അവന്‍ ഭൂമിയെ പരത്തിയിരിക്കുന്നു’ (വി.ഖു. 79:30).

ഉരുണ്ട ഒരു സാധനത്തെ മനുഷ്യജീവിതത്തിന്‍െറ സൗകര്യത്തിനുവേണ്ടി അല്ലാഹു പരന്നതാക്കി അവര്‍ക്ക് അനുഭവിപ്പിച്ചുകൊടുത്തു എന്നാണ് ഈ ആയത്തുകളില്‍നിന്ന് മനസ്സിലാവുന്നത്. പരന്ന ഒരു സാധനത്തെ വീണ്ടും പരത്തി എന്നുപറയേണ്ട ആവശ്യമില്ലല്ളോ, ‘ഭൂമിയെ നാം നീട്ടിയിരിക്കുന്നു’ (വി.ഖു. 15:19). എവിടെ ചെന്നാലും ഭൂമി പിന്നെയും നീണ്ടുകിടക്കും. ഇത് ഗോളാകൃതിയിലുള്ള ഒന്നിന്‍െറ മാത്രം സവിശേഷതയാണ്. പരന്നതാണെങ്കില്‍ അതിന്‍െറ അറ്റത്തത്തെിയാല്‍ അവിടെ അവസാനിക്കുകയാണ് ചെയ്യുക. പിന്നെയും അങ്ങനെ നീണ്ടുകിടക്കുകയില്ല. ഭൂമിയില്‍ താമസിക്കുന്ന ഒരു ജീവിക്കും അതൊരു ഗോളാകൃതിയിലുള്ള വസ്തുവാണെന്ന് അനുഭവപ്പെടില്ല. കണ്ണെത്താത്ത ദൂരത്തില്‍ നീണ്ടോ പരന്നോ കിടക്കുന്ന ഭൂമിയാണ് നാം കാണുന്നത്.  യഥാര്‍ഥത്തില്‍ ഗോളാകൃതിയിലുള്ള ഭൂമി ഇങ്ങനെ വാസയോഗ്യമാക്കി പരത്തിത്തന്നത് അല്ലാഹുവിന്‍െറ അനുഗ്രഹമാണെന്ന് സൂചിപ്പിക്കുകയാണിവിടെ.

ഭൂമി ഉരുണ്ടതാണെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ആയത്ത് ശ്രദ്ധിക്കുക. ‘അവന്‍ രാത്രിയെ പകലിന്മേലും പകലിനെ രാത്രിക്കുമേലും ചുറ്റിക്കുന്നു’ (വി.ഖു. 39:5). ചുറ്റിക്കുന്നു എന്നത് ‘യുകവ്വിറു’ എന്ന അറബി വാക്കിന്‍െറ പരിഭാഷയാണ്. ഗോളാകൃതിയിലുള്ള ഒരു വസ്തുവിന്‍െറ മേല്‍ എന്തെങ്കിലും ചുറ്റുന്നതിനാണ് അറബിയില്‍ ‘യുകവ്വിറു’ എന്ന് പറയുക. ഇതില്‍നിന്നാണ് പന്തിന് കുറത്ത് എന്ന പദമുണ്ടായത്. അപ്പോള്‍ രാവും പകലും പ്രത്യക്ഷപ്പെടുന്ന ഭൂമി ഗോളാകൃതിയിലാണെന്ന് ഈ ആയത്ത് വ്യക്തമായി സൂചിപ്പിക്കുന്നു. ഭൂമി അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. സ്വയം കറങ്ങുന്നതോടൊപ്പം അത് സൂര്യനെയും ചുറ്റുന്നുണ്ട്. അതിനുപുറമെ സൗരയൂഥത്തിന്‍െറ ചലനം വേറെയുമുണ്ട്. ഇനിയും പ്രപഞ്ചത്തിലെ മറ്റേതൊക്കെ ചലനങ്ങില്‍ ഭൂമി പങ്കാളിയായിരിക്കുന്നുവെന്ന് ഇനിയും അറിയാനിരിക്കുന്നേയുള്ളൂ. ഇപ്പോള്‍ മനസ്സിലായ എല്ലാ ചലനങ്ങളും കൂട്ടിയാല്‍ ഒരു ദിവസത്തില്‍ ഭൂമി ഒരു കോടി നാല്‍പതുലക്ഷം മൈല്‍ ശൂന്യാകാശത്തില്‍ സഞ്ചരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. അതിനിടയില്‍ ഇളക്കവും ചാട്ടവും തെന്നലുമൊക്കെ സംഭവിക്കുന്നുണ്ട്. പക്ഷേ, നമ്മള്‍ അറിയുന്നില്ല. കാരണം, നമ്മള്‍ കിടക്കുന്നത് ഭൂമിയാകുന്ന തൊട്ടിലിലാണ്. അതിന്‍െറ ഇളക്കം മനുഷ്യന് സുഖം പകരുന്നു.

പക്ഷേ, ഒരു നാള്‍ ഈ ഇളക്കം നില്‍ക്കും. അന്ന് അവന്‍ ഞെട്ടിയുണരും. ‘ഭൂമിയെ നിങ്ങള്‍ക്ക് തൊട്ടിലാക്കിത്തന്നവന്‍ അവനാണ്’ (വി.ഖു. 20:53) ‘ഭൂമിയെ അവന്‍ ഒരു തൊട്ടിലാക്കുകയും ചെയ്തില്ളേ’ (വി.ഖു. 78:6). കുതിരയെപ്പോലെ കുതിച്ചുപായുന്ന ഈ ഭൂമിയെ ഉപയോഗത്തിനായി നമുക്ക് മെരുക്കിത്തന്നതും അല്ലാഹുവാണ്. ‘നിങ്ങള്‍ക്ക് ഭൂമിയെ മെരുക്കിത്തന്നവനാണവന്‍. അതുകൊണ്ട് നിങ്ങള്‍ ഭൂമിയുടെ വഴികളിലൂടെ സഞ്ചരിച്ചുകൊള്ളുക’ (വി.ഖു. 67:15).  അതിവേഗത്തില്‍ കുതിച്ചുപായുന്ന ഈ കുതിരയെ തെറിച്ചുപോകാതെ പിടിച്ചുനിര്‍ത്തുന്നതും അല്ലാഹുവാണ്. ‘നിശ്ചയം അല്ലാഹു ആകാശഭൂമികളെ തെറിച്ചുപോകാതെ പിടിച്ചുനിര്‍ത്തുന്നു.

രണ്ടും നീങ്ങിപ്പോയാല്‍ അവയെ ഉറപ്പിച്ചുനിര്‍ത്താന്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കും സാധ്യമല്ല’ (വി.ഖു. 35:41). ഈ ശൂന്യാകാശ യാത്രയില്‍ തെന്നിപ്പോകാതിരിക്കാന്‍ അല്ലാഹു ഭൂമിക്ക് മറ്റൊരു സംവിധാനവുംകൂടി ചെയ്തുകൊടുത്തിട്ടുണ്ട്. പര്‍വതങ്ങളാകുന്ന ആണിയടിച്ച് അതിനെ ഉറപ്പിച്ച് നിര്‍ത്തിയിട്ടുണ്ടവന്‍. ‘ഭൂമി അവരെയുംകൊണ്ട് ഇളകിത്തെറിച്ചുപോകാതിരിക്കാന്‍ അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു’ (വി.ഖു. 21:31). ‘ഭൂമിയെ നാം വിരിപ്പും പര്‍വതങ്ങളെ നാം ആണിയുമാക്കിയില്ളേ?’ (വി.ഖു. 78:6-7). ഭൂമിയുടെ ബാലന്‍സ് സൂക്ഷിക്കുന്നതില്‍ പര്‍വതങ്ങള്‍ക്കുള്ള പങ്ക് ഇന്ന് ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കറിയാം. ജീവികളുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കാന്‍ പാകത്തിലാണ് അല്ലാഹു ഭൂമിയെ സംവിധാനിച്ചിരിക്കുന്നത്. ജീവികള്‍ക്കും സസ്യങ്ങള്‍ക്കും വളര്‍ന്നുവരാന്‍ പറ്റിയ ഇടമാണ് ഭൂമി. കഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല ജീവജാലങ്ങളെയും അവയുടെ മൃതശരീരങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ഭൂമിയുടെ കഴിവിനെ കുറിച്ച് അല്ലാഹു പറഞ്ഞു. ‘ഭൂമിയെ നാം ജീവിച്ചിരിക്കുന്നവരെയും മരണമടഞ്ഞവരെയും ഉള്‍ക്കൊള്ളുന്ന ഒന്നാക്കിയില്ളേ’ (വി.ഖു. 77: 25,26).

ജന്മത്തില്‍ സന്തോഷിച്ചതു കൊണ്ട് അബൂ ലഹബിന്ന് നരകത്തില്‍ ശിക്ഷ ലഘൂകരിക്കപ്പെടുന്നു- പി കെ. മൂസ മൗലവി


നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിച്ചതു കൊണ്ട് അബൂ ലഹബിന്ന് നരകത്തില്‍ ശിക്ഷ ലഘൂകരിക്കപ്പെടുന്നു- പി കെ. മൂസ മൗലവി (ഒഹാബീ പൂര്‍ വ്വ നേതാവ്)
<<<<<<<<<<<<<<<>>>>>>>>>
"നബി(സ്വ)യുടെ ജനനത്തില്‍ (അബൂ ലഹബ്) ആഹ്ലാദം കാണിച്ചത് കൊണ്ടും അവര്‍ക്ക് ശിക്ഷ അത്രത്തോളം ലഘൂകരിക്കപ്പെടുമെന്നും ഹദീസില്‍ വന്നിട്ടുള്ളതും ഈ അവസരത്തില്‍ സ്മര്‍ത്തവ്യമാണ്".
ഒഹാബീ നേതാവ് പി.കെ. മൂസ മൗലവി യുടെ (تفسيرالقرآن الحكيم) (പരിശുദ്ധ ഖുര്‍ ആന്‍ പരിഭാഷയും വ്യാഖ്യാനവും) (عــمّ جـــزء-പേജ്: 227)
<<<<<<<<<<<<<<<<<<>>>>>>
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com
.....................
Posted:- 26-02-2019 (Tuesday)

https://www.facebook.com/777959305671074/posts/1487505611383103?sfns=mo

ബുഖാരി ശാഫിഈ മദ്ഹബ് സ്വീകരിച്ച ആളാണെന്ന് തുറന്നു സമ്മതിക്കുന്നത്

⏺⏹⏺
*ഇമാം ബുഖാരി(റ)*
*ശാഫിഈ മദ്ഹബ് കാരൻ*

മദ്ഹബ് സ്വീകരിക്കൽ ഹറാമാണ് ,
തഖ്ലീദ് ശിർക്കിലേക്കുള്ള മാർഗ്ഗമാണ്
എന്ന് പഠിപ്പിച്ച മുജാഹിദുകളാണ് ഇമാംബുഖാരി
ശാഫിഈ മദ്ഹബ് സ്വീകരിച്ച ആളാണെന്ന്
തുറന്നു സമ്മതിക്കുന്നത്.
മദ്ഹബ് സ്വീകരിക്കലിനെ ശക്തമായി
എതിർത്തിരുന്ന അബ്ദുസ്സലാം സുല്ലമിയാണ്
ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുള്ളത്.
സലാം സുല്ലമി യോടുള്ള ചോദ്യവും
അതിന് അദ്ദേഹം നൽകിയ മറുപടിയും
ഇങ്ങനെ വായിക്കാം:

" ചോദ്യം: ഇമാം ബുഹാരി ശാഫിഈ
 മദ്ഹബുകാരനാണെന്ന് പറയുന്നുണ്ടല്ലോ
ഇത് ശരിയാണോ?
മറുപടി: ശരിയാണ്."

(അബ്ദുസ്സലാം സുല്ലമി-
നൽകിയ ഫത്‌വകൾ
 ഭാഗം1 പേജ് 27)

✍ Aboohabeeb Payyoli
▪▫▪▫▪▫▪▫▪▫

എ പി അബുബക്കർ മുസ്‌ലിയാർ (ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ) ചെറിയ ഒരു വിവരണം*

*കാന്തപുരം എ പി അബുബക്കർ മുസ്‌ലിയാർ (ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ) ചെറിയ ഒരു വിവരണം*

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  ജനറൽ സെക്രട്ടറിയാണ് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ . അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്നും  വിളിക്കാറുണ്ട്. കോഴിക്കോട് ജില്ലയിൽ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിൽ കുന്മംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയ്യ  ജനറൽ സെക്രട്ടറി മുസ്ലിം പണ്ഡിതൻ, പ്രഭാഷകൻ , എഴുത്തുകാരൻ, സംഘാടകൻ വിദ്യഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.

അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ,, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,  കേരള മുസ്ലിം ജമാഅത്ത് എന്നീ സംഘടനകൾക്ക് നേതൃത്വം നൽകിവരുന്നു.

*കുട്ടിക്കാലം*
കോഴിക്കോട് ജില്ലയിലെ  താമരശ്ശേരിക്കടുത്ത ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പെട്ട ഉൾനാടൻ ഗ്രാമമായ കാന്തപുരം  എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാർച്ച്-22 നാണ് ആലുങ്ങാപൊയിലിൽ അബൂബക്കർ മുസ്ലിയാർ ജനിച്ചത് .
പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു.  മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ  പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽനിന്നും  പ്രാഥമിക പഠനം നേടി . പിന്നീട് ഹയർ എലിസമന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്  ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട്  കാന്തപുരം,വാവാട്, പൂനൂർ ,കോളിക്കൽ തലക്കെടത്തൂർ ,ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടിയെടുത്തു. 1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ  ബാഖിയാത്തു സാലിഹാത്ത് അറബിക് കോളേജിൽ ചേർന്നു.

*നേതൃത്വത്തിലേക്ക്*       1962- ൽ തൻറെ ഇരുപത്തഞ്ചാം വയസ്സിലാണ് എളേറ്റിൽ മങ്ങാട് മസ്ജിദിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ ദ്ർസ് (മത പഠന ക്ലാസ്) ആരംഭിക്കുന്ത്. 1970- ൽ കോളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വർഷത്തിനു ശേഷം  സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിൽ ദ്ർസ് ചുമതലഏറ്റു. സ്വന്തം നാട്ടിലെത്തിയ അദ്ദേഹം കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന സ്ഥാപനം സ്ഥാപിച്ചു. 1981 മുതൽ അവിടെ സദ്ർ മുദരിസും പ്രിൻസിപ്പിലുമായി.  അതിനിടയിൽ 1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിൻ സെക്രട്ടറിയും 1976 ൽ സംഘടന അഖിലേന്ത്യതലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി.
1975  മുതൽ 1989 വരെ  സമസ്ത കേരള സുന്നി  യുവജന സംഘം ജനറൽ സെക്രട്ടറിയായി  പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ  ഇത് സംഘടനയുടെ പ്രസിഡണ്ട് ആയിരുന്നു 1987 - ൽ  കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ  കമ്മിറ്റി അധ്യക്ഷൻ എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട് 1989  മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു  1993 ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിൻറെ ജനറൽ സെക്രട്ടറിയായി. 1993 ൽ തന്നെ കോഴിക്കോട്  സംയുക്ത ഖാളിയായി ബൈഅത്ത് ചെയ്യപ്പെട്ടു. ഇപ്പോൾ സുന്നി യുവജനസംഘം സുപ്രീം കൗൺസിൽ അധ്യക്ഷനാണ്. കൂടാതെ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് ട്രഷറർ, മർകസുസ്സഖാഫത്തിസ്സുന്നിയ്യ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.

*ആഗോള  തലത്തിൽ* ജോർദാൻ   രാജാവിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന  റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് തുടങ്ങിയ  ലോക സംഘടനകളിൽ അംഗമാണ് അദ്ദേഹം. ലോകത്തെ പ്രധാന മുസ്ലിം നേതാക്കളല്ലാം  അംഗമായ ഇതേ സംഘടനയുടെ പ്രതിനിധി മെമ്പറുമാണ് കാന്തപുരം. സൗദി അറേബ്യ ,യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങളുടെ  തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് വ്യക്തിബന്ധമുണ്ട്. സൗദി ഭരണകൂടം നിതാഖാത് നിയമം നടപ്പിലാക്കിയപ്പോൾ  കാന്തപുരം മക്കയിലെ ഗവർണറുമായി ചർച്ച നടത്തിയിരുന്നു.
ജോർദാനിലെ അമ്മാൻ ദി റോയൽ  ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ  പ്രസിദ്ധീകരിച്ച ലോകത്തെ സ്വധീനിച്ച അഞ്ഞൂർ മുസ്ലിം വ്യക്തികളിൽ  ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്   2010 മുതൽ 2015 വരെ പുറത്തിറക്കിയ ഈ പട്ടികയിൽ അഞ്ചുവർഷവും കാന്തപുരം ഇടം  നേടിയിട്ടുണ്ട്. മുസ്ലിം സമുദായ വികാസത്തിന് നൽകിയ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ്   ഈ പട്ടിക പുറത്തിറക്കുന്നത്.

*പ്രവർത്തനങ്ങൾ*

*മതരംഗത്ത്*     മുസ്ലിംകൾ ഉൾപ്പെടയുള്ള   ദുർബല വിഭാഗങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റം  ലക്ഷ്യമാക്കിയാണ് കോഴിക്കോട് ജില്ലയിൽ കാരന്തൂർ പ്രദേശത്ത്‌ തന്റെ  പ്രവർത്തനങ്ങൾക്ക് കാന്തപുരം തുടക്കമിട്ടത്. അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ,ശരിഅത്ത്‌  , ഖുർആൻ പഠന കേന്ദ്രം, എന്ജിനീയറിംഗ് കോളേജ്, ലോ കോളേജ്,ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്തർ ദേശീയ  പാഠശാലകൾ , വനിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ ,വ്യാപാര സാമുച്ചയങ്ങൾ, തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപെടുന്ന  മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ എന്ന സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം.
ആയിരക്കണക്കിന് പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മർകസിന് കീഴിൽ കേരളത്തിന് അകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ  അനേകം സ്ഥാപനങ്ങളുടെ ഉപദേശകൻ ,ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകൾ, സുന്നി പ്രിസിദ്ധീകരണങ്ങൾ ,സുന്നി  മുഖ പത്രമായ സിറാജ് ദിന പത്രം തുടങ്ങിയ പ്രവർത്തങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്.
അനേകം മഹല്ലുകളിൽ  ഖാസിയാണ് കാന്തപുരം. കാന്തപുരത്തിന്റെ  പ്രവർത്തന മേഖല ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയും പള്ളികളും മദ്റസകളും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.  ഹരിയാനയിലും, ഡൽഹിയിലും ,യുപിയിലും, ബംഗാളിലും ഒറീസ്സയിലും കാന്തപുരത്തിനിക്ക് സ്ഥപനങ്ങളും പ്രവർത്തന മേഖലകൾ  ഉണ്ട്.

*വിദ്യാഭ്യാസ രംഗത്ത്*    

കാന്തപുരം ഏറ്റവും കൂടുതൽ  ശ്രദ്ധ ചെലുത്തുന്ന പ്രവർത്തന  മണ്ഡലമാണ് വിദ്യാഭ്യാസ രംഗം, നിലവിൽ അദ്ദേഹത്തിന്റെ സ്ഥാപനമായ മർകസിൽ നിന്നും 75000 ലധികം  മത ഭൗതിക വിദ്യാഭ്യാസ പഠനം പൂർത്തിയാക്കി സമൂഹത്തിൽ സേവനം ചെയ്യുന്നു .വിദ്യാഭ്യാസ രംഗത്ത് കാന്തപുരത്തിന്റെയും സുന്നി സമൂഹത്തിന്റെയും   സ്വാപ്ന പദ്ധതിയായ മർക്കസ് കനാളജ് സിറ്റി കോഴിക്കോട് നിർമ്മാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. 40 കോടി രൂപ ചിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി നിർമ്മിക്കാൻ 2012 ജനുവരി 30 ന് തറക്കല്ലിടൽ കർമം നടത്തി. നാൽപത്തി രണ്ടാം  മർകസ് വാർഷിക സമ്മേളനത്തിൽ പള്ളി ജനങ്ങൾക്ക് വേണ്ടി സമർപ്പിക്കും.

*ജീവകാരുണ്യ രംഗത്ത്*       
അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ  ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണം , താമസ സൗകര്യങ്ങളും   നൽകുന്നതിലും അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു കാന്തപുരത്തിന്റെ  കീഴിൽ വിവിധ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കാരന്തൂരിലെ മർക്കസ് കാമ്പസിൽ നിലകൊള്ളുന്ന  റൈഹാൻ വാലി അനാഥാലയത്തിൽ നൂറുകണക്കിന് അനാഥകൾ സംരക്ഷിക്കപ്പെടുന്നു. ഭൂകമ്പം നാശം വിതച്ച ആന്തമാൻ നികക്കാബാർ ദ്വീപുകൾ, ബംഗാൾ, ത്രിപുര, പഞ്ചാബ്, ഗുജറാത്ത്, ആസ്സാം, ഒറീസ്സ,  തുടങ്ങിങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർത്ഥികൾക്ക് മർകസ് പഠന സൗകര്യം നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള രാജ്യങ്ങളിലെക്ക് അടുത്ത കാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്ടുണ്ട്.  സംഘർഷങ്ങളുടെ ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൗകര്യങ്ങൾ നിഷേധിക്കുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്.
വിദേശ രാഷ്ട്രങ്ങളിലും   വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം.

*സാമൂഹിക രംഗത്ത്*
മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക രംഗത്തും കാന്തപുരം സേവനം ചെയ്യുന്നു.
മതേതര  പൊതുമണ്ഡലത്തിൽ ഇടപെടാറുള്ള  ഒരു മുസ്ലിം നേതാവ് ആണ് കാന്തപുരം. ഇന്ത്യ
യിൽ പിന്നോക്കം  നിൽക്കുന്ന വിവിധ മേഘലകളിൽ സേവന  ദൗത്യവുമായി അദേഹം എത്തിയിട്ടുണ്ട്. ബംഗാളിലും ആസാമിലും ത്രപുരയിലും മെല്ലാം  ദുരിതത്തിൽ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്ന് വരികയും അവരുടെ പ്രശ്നം മനസ്സിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്ത്  കൊണ്ടിരിക്കുന്നു.

*യാത്രകൾ*

▶ മനുഷ്യമനസ്സുകളെ  കോർത്തിണക്കുക"എന്ന ശീർഷകത്തിൽ 1999 ൽ ഒരു കേരള യാത്ര  നടത്തുകയുണ്ടായി.
▶  2012 ൽ കാസർഗോഡ്  നിന്നും തിരുവനന്തപുരത്തെക്ക് "മാനവികതയെ  ഉണർത്തുക" എന്ന മുദ്രവാക്യത്തിൽ രണ്ടാം കേരള യാത്ര.  
▶ 2014 ൽ കർണാടക  യാത്ര നടത്തി.
▶ ആസാം യാത്ര  
▶ കാശ്മീർ യാത്ര
▶ ദ്വീപ് യാത്ര

പല വിദേശ രാജ്യങ്ങളിലും കാന്തപുരം സന്ദർഷിച്ചു.

*പുരസ്കാരങ്ങൾ*

♦ മികച്ച വിദ്യാഭ്യാസ  സേവനങ്ങൾക്ക് 2016 ലെ മലേഷ്യയിലെ  ക്വാലാലംപൂര് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ ഐ സി ടുഡോ  ഏർപ്പെടുത്തിയ ദി precious ജ്വൽസ് ഓഫ് മുസ്ലിം കവൾഡ് ബിസ് അവാര്ഡ് .

♦മികച്ച സാമൂഹിക പ്രവർത്തകൻ   1992 ൽ റാസൽ ഖൈമ ഇസ്ലാമിക് അക്കാദ്മി അവാർഡ്.

♦ മികച്ച  വിദ്യാഭ്യാസ സാമൂഹിക സേവനങ്ങൾക്ക്  2000 ൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ അവാർഡ്.
♦ മികച്ച ഇസ്ലാമിക വിദ്യാഭ്യാസ  പ്രവർത്തനത്തിനും അനാഥകളുടെ സംരക്ഷണത്തിനും 2005 ൽ ഹാമിൽ അൽ ഗൈത് ഇന്റർ നാഷണൽ ഹോളി ഖുർആൻ അവാർഡ്.

♦ 2006 നവംബറിൽ  മാക് യു.എ.ഇ ഇൻഡോ  അറബ് ഇസ്ലാമിക് പേഴ്സണാലിറ്റി അവാർഡ്.

♦ ഇസ്ലാമിക പൈതൃകമൂല്യങ്ങൾ സംരക്ഷിച്ചതിന് ജിദ്ദയിൽ  നിന്ന് നൽകിയ ഇസ്ലാമിക് ഹെറിറ്റേജ് അവാർഡ് ,2009ൽ.
♦   അറബി ഭാഷക്ക് ചെയ്ത സംഭാവനകൾ  പരിഗണിച്ച് ഡോ. അബ്ദു യമാനി സ്മാരക അലിഫ് അവാർഡ് 2016 ൽ.

♦കഴിഞ്ഞ അര നൂറ്റാണ്ടിൽ കേരള മുസ്ലിം ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച  നേതാവ് എന്ന നിലയിൽ മഖ്ദൂം അവാർഡ് .

♦ കേരള പ്രവാസി  ഭാരതി അവാർഡ്.

♦ പ്രഥമ ഇസ്ലാമിക് ഹെറിറ്റജ് അവാര്ഡ്  

♦ മാക് യു.എ.ഇ ഇൻഡോ  അറബ് ഇസ്ലാമിക് പേഴസണാലിറ്റി അവാർഡ്.

*പ്രധാന സംവാദങ്ങൾ*
▪മണ്ണാർക്കാട് വാദപ്രതിവാദം
▪പൂടൂർ  വാദപ്രതിവാദം (പാലക്കാട് )
▪കൊട്ടപ്പുറം സംവാദം
▪നന്മണ്ട സംവാദം
▪പൂനൂർ സംവാദം
▪ആയിരൂർ സംവാദം
*മലയാളം പുസ്തകങ്ങൾ*
▪ഇസ്‌ലാമിലെ ആത്മീയ ദർശനം.
▪വിശുദ്ധ പ്രവാചകന്മാർ ഇത് (അറബിയിലേക്ക് ട്രാാൻസിലേറ്റ് ചെയ്തിട്ടുണ്ട് )
▪സ്ത്രീ ജുമുഅ
▪കൂട്ടുപ്രാർഥന
▪ജുമുഅ ഖുതുബ
▪അൽ-ഹജ്ജ്
▪മൈന്റ് ഓഫ് ഇസലാം
▪അമേരിക്കൻ ഡയറി
▪ത്വരീഖത്ത് ഒരു പഠനം
▪ഇസ്ലാമും ഖാദിയാനിസവും
▪മുഹമ്മദ റസൂല് (സ)
▪ഇസ്ലാം പഠനത്തിനൊരാമുഖം

*അറബി ഗ്രന്ഥ് ങ്ങൾ*

▪عصمة الأنبياء عن الزلات والأخطاء
▪إظهار الفرح والسرور
▪التعايش السلمى بين الأديان المختلفة
▪الدعاء بعد الصلاة
▪فضيلة الجمع والجماعات
▪فيضان المسلسلة
▪وسيلة المسلسلة
▪وسيلة العباد
▪المورد الروي
▪السياسة الإسلامية وحقوق الرعاة والرعية
▪الوحدة الإسلامية ضد التحديات المعاصرة
▪تعظيم الأكابر وإحترام الشعائر
▪الاتباع والإبداع
▪النهضة الإسلامية في البلاد الهندية
▪الإسلام والإرهابية
▪الإسلام والقادياني
▪مبادي الإسلامي
▪الأجوية العجيبة
▪رياض الطالبين

അഹ്മദ് റസാ ബറേല്‍വി: അഭിമാനം

*അഹ്മദ് റസാ ബറേല്‍വി: അഭിമാനം പകരുന്നൊരു ഇന്ത്യന്‍ പണ്ഡിതന്‍*
☪☪☪☪☪☪☪☪☪

ഹി. 1272 (ക്രി.1853) തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ജനിച്ച വിശ്രുത പണ്ഡിതനാണ് അഹ്മദ് റസാ ബറേല്‍വി. ഇല്‍മും ഇശ്ഖും സമഞ്ജസമായി സമ്മേളിച്ച അത്ഭുത വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാണ്ഡിത്യം കുറിപ്പുകാരന്‍ ഉദ്ധരിച്ച സയ്യിദ് അബ്ദുല്‍ ഹയ്യ് അല്‍ ഹസനി പോലും സമ്മതിക്കുന്നത് കാണുക: ‘അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യവും കര്‍മശാസ്ത്രത്തിലും തര്‍ക്ക വിഷയങ്ങളിലുമുള്ള വിശാല ജ്ഞാനവും ബുദ്ധിശക്തിയും രചനാപാടവവും കണ്ടപ്പോള്‍ മക്കയിലെ പണ്ഡിതര്‍ അത്ഭുതം കൂറി.’ (നുസ്ഹത്തുല്‍ ഖവാത്വിര്‍)
തുടര്‍ന്നു പറയുന്നു: ‘അക്കാലത്ത് ഹനഫീ കര്‍മശാസ്ത്രത്തിലും അതിലെ കൊച്ചുകൊച്ചു വിഷയങ്ങളില്‍ പോലും അദ്ദേഹത്തെക്കാള്‍ അവഗാഹമുള്ളവര്‍ വളരെ വിരളമായിരുന്നു.’ (അതേപുസ്തകം).
കുശാഗ്രബുദ്ധിയും ഓര്‍മശക്തിയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വളരെ പെട്ടെന്ന് ഗ്രന്ഥം രചിക്കാനുള്ള കഴിവ് പ്രസ്താവ്യമാണ്. കേവലം എട്ടു മണിക്കൂര്‍ കൊണ്ടാണ് ‘അദ്ദൗലതുല്‍ മക്കിയ്യ’ എന്ന ബൃഹദ്ഗ്രന്ഥം സ്മര്യപുരുഷനിലൂടെ വിരചിതമായത്.
ഇത്രവലിയ പണ്ഡിതനായിട്ടും ലോകം മുഴുവന്‍ അംഗീകരിച്ചിട്ടും കേരളത്തിന്റെ ‘ഠ’ വട്ടത്തിലുള്ളയാളുകള്‍ അദ്ദേഹത്തെക്കുറിച്ച് പഠിക്കാന്‍ രംഗത്തുവരുന്നില്ലെന്നത് ഖേദകരമാണ്. പ്രധാനമായി രണ്ടു രീതിയിലുള്ള തെറ്റുധാരണകളാണ് സ്മര്യപുരുഷനുമായി ബന്ധപ്പെട്ടുകിടക്കുന്നത്.
1. തന്റെ ആശയം അംഗീകരിക്കാത്തവര്‍ക്കെതിരെ അദ്ദേഹം കുഫ്‌റ് ഫത്‌വ നല്‍കിയിരുന്നു.
2.ഉത്തരേന്ത്യയില്‍ മഖ്ബറകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അനാചാരങ്ങളുടെ ഉത്തരവാദി അദ്ദേഹമാണ്.
ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങളില്‍ നിന്ന് ഉത്ഭൂതമായതാണ് ഈ ധാരണകള്‍. വാസ്തവത്തില്‍ അദ്ദേഹം കാണുന്നവരെയൊക്കെ കാഫിറാക്കുന്ന മനുഷ്യനായിരുന്നില്ല; തന്നോട് ഫത്‌വ ചോദിക്കുന്നവരോട് പണ്ഡിതോചിതമായ രീതിയില്‍ പ്രതികരിക്കുന്ന ലക്ഷണമൊത്തൊരു മുഫ്തി മാത്രമായിരുന്നു.
നദ്‌വയുടെ ആളുകള്‍ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഫതാവല്‍ ഹറമൈന്‍ ബി റജ്ഫി നദ്‌വതില്‍ മൈന്‍ എന്ന ഗ്രന്ഥത്തിലാണുള്ളത്. ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിനനുസരിച്ചുള്ള പണ്ഡിതോചിതമായ മറുപടി മാത്രമേ അതിലുള്ളൂവെന്ന് പ്രസ്തുത കൃതി വായിച്ചാല്‍ മനസ്സിലാകും. അത് മുഴുവന്‍ രേഖപ്പെടുത്താന്‍ ഈ കുറിപ്പ് പര്യാപ്തമല്ല.
വ്യക്തമായ നിലയില്‍ റസാഖാന്‍ കുഫ്‌റ് ഫത്‌വയിറക്കിയത് അഞ്ചു പേര്‍ക്കെതിരെ മാത്രമാണ്. അശ്‌റഫ് അലി ത്ഥാനവി, ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മുഹമ്മദ് ഖാസിം നാനൂത്വവി, റശീദ് അഹ്മദ് ഗംഗോഹി എന്നീ ദയൂബന്ദീ പണ്ഡിതര്‍ക്കെതിരെയും ഖാദിയാനികള്‍ക്കെതിരെയുമായിരുന്നു അത്. ഖാദിയാനികള്‍ കാഫിറുകളാണെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസവുമില്ല.
എന്നാല്‍, ഈ നാലു ദയൂബന്ദി പണ്ഡിതര്‍ക്കെതിരെയുള്ള കുഫ്‌റ് ഫത്‌വ, അഹ്മദ് റസയുടെ ജീവിതം ശരിക്കും മനസ്സിലാക്കിയ ഒരാളെ സംബന്ധിച്ചിടത്തോളം അത്ഭുതാവഹമല്ല. കാരണം, ഇവരുടെ ഗ്രന്ഥങ്ങളില്‍ പ്രവാചകരെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നത് വസ്തുതയാണ്. ത്ഥാനവിയുടെ ഹിഫ്ദുല്‍ ഈമാനും സഹാറന്‍പൂരിയുടെ ബറാഹീനുല്‍ ഖാത്വിഅഃയും നാനൂത്വവിയുടെ തഹ്ദീറുന്നാസും ഒരുവട്ടം വായിച്ചാല്‍ ഏതു നിഷ്പക്ഷമതിക്കും ഇക്കാര്യം ബോധ്യപ്പെടും.
പ്രവാചകരോടുള്ള ശക്തമായ ഇശ്ഖില്‍ നിത്യശാന്തി കണ്ടെത്തുന്നവരായിരുന്നു അഹ്മദ് റസാ. അവിടത്തേക്കു വേണ്ടി എന്തും ത്യജിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. പ്രവാചക പ്രേമം ഈമാനിന്റെ ആത്മാവാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. നബി(സ്വ)യുമായി ബന്ധമുള്ള വസ്തുക്കളോടു പോലും അദമ്യമായ സ്‌നേഹമായിരുന്നു. മദീനയിലെ മണ്ണിലേക്കു പോലും ഈ സ്‌നേഹം പ്രവഹിച്ചു. പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം അദ്ദേഹം വിവരിക്കുന്നു:
‘ഈ വിനീതന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മഹാന്മാരായ സയ്യിദുമാരുടെ ഒരു എളിയ സേവകനാണ് ആദരവും രക്ഷാമാര്‍ഗമായി ഞാന്‍ മനസ്സിലാക്കുന്നു.’
ശരീഅത്തിന്റെ ഓരോ അംശത്തിലും പ്രവാചക പ്രേമം നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍ പ്രവാചകന് വിരുദ്ധമാണെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന വാക്കുകള്‍ കേട്ടാല്‍ പോലും സടകുടഞ്ഞെഴുന്നേല്‍ക്കുമെന്നതില്‍ സംശയമില്ല. അത് മാത്രമാണ് മുന്‍പറഞ്ഞ നാലു ദയൂബന്ദി പണ്ഡിതരുടെ വിഷയത്തില്‍ സംഭവിച്ചതും.
ഉത്തരേന്ത്യന്‍ മഖ്ബറകളിലെ അനാചാരങ്ങള്‍ക്കു മുഴുവന്‍ ഉത്തരവാദി അദ്ദേഹമാണെന്നും ചില തല്‍പര കക്ഷികളും കൂലിപ്രഭാഷകരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍, തീര്‍ത്തും വാസ്തവ വിരുദ്ധമായ കാര്യമാണിത്. ബറേലിയിലുള്ള അദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിക്കാന്‍ കുറിപ്പുകാരന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരുതരത്തിലുള്ള അനാചാരവും അവിടെ നടക്കുന്നില്ലെന്ന് മാത്രമല്ല, സ്ത്രീകള്‍ക്കു പോലും പ്രവേശനമില്ലെന്ന ബോര്‍ഡ് അവിടെയുണ്ട്! ഖബ്‌റുകളില്‍ സുജൂദ് ചെയ്യല്‍ ഹറാമാണെന്നു വിവരിക്കാനായി അസ്സുബ്ദതുസ്സകിയ്യ ഫീ തഹ്‌രീമി സുജൂദിത്തഹിയ്യ എന്ന പേരില്‍ ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുണ്ട്.
കര്‍മശാസ്ത്രത്തില്‍ ശാഫിഈ മദ്ഹബും വിശ്വാസശാസ്ത്രത്തില്‍ അശ്അരീ സരണിയും പിന്‍പറ്റുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം ഹനഫി- മാതുരീദി സരണി പിന്‍പറ്റുന്ന അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. എങ്കിലും ഇമാം സുയൂത്വിയെ ഓര്‍മപ്പെടുന്ന വിശാലജ്ഞാനത്തിന്റെയും രചനാപാടവത്തിന്റെയും ഉടമയായിരുന്ന അദ്ദേഹം ഇന്ത്യാ രാജ്യത്തിന് അഭിമാനിക്കാന്‍ പറ്റുന്ന പണ്ഡിതന്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫതാവാ റസ്‌വിയ്യ പോലുള്ള ഗ്രന്ഥങ്ങള്‍ അറബിയിലും മലയാളത്തിലുമൊക്കെ വിവര്‍ത്തനം ചെയ്ത് കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള പ്രത്യേക വിങ്ങുകള്‍ തന്നെ നിലവില്‍ വരേണ്ടതുണ്ട്.
(എ. പി. മുസ്ഥഫ ഹുദവി അരൂര്‍, തെളിച്ചം മാസിക, ദാറുല്‍ഹുദാ, ചെമ്മാട്)

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...