Wednesday, March 30, 2022

ഇബ്നു തൈമിയ്യ മരിച്ചപ്പോൾ വഹാബികളുടെ മുൻഗാമികൾ ചെയ്ത കാര്യങ്ങൾ


 _*ഇബ്നു തൈമിയ്യ മരിച്ചപ്പോൾ വഹാബികളുടെ മുൻഗാമികൾ ചെയ്ത കാര്യങ്ങൾ🌷🌷🌷*_


----------------------------------------

*(ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഇബ്നു കസീർ(റ) രേഖപ്പെടുത്തിയത്- കിതാബ് : "അൽ ബിദായത്തു വന്നിഹായ" )*


*👉മയ്യത്ത് കുളിപ്പിച്ച വെള്ളം ബർകത്തിന് വേണ്ടി മുഴുവനും കുടിച്ചു.*

*👉 കുളിപ്പിക്കാൻ ഉപയോഗിച്ച് ബാക്കിവന്ന താളി ബർക്കത്തിന് വേണ്ടി വിഹിതം വെച്ചെടുത്തു.*

*👉 ഇബ്നുതൈമിയ്യ തലയിൽ ധരിച്ചിരുന്ന രോമ തൊപ്പി 500 ദിർഹമിന് വിറ്റു. (ബർക്കത്തിന് വേണ്ടിയാണ് ഈ വലിയ തുകക്ക് അനുയായികൾ അത് വാങ്ങിയത്)*

*👉 പിരടിയിൽ തൂക്കിയിരുന്ന ഒരു നൂലും 500 ദിർഹമിന് ലേലം പോയി.*

*👉 രാപ്പകലുകൾ വിത്യാസമില്ലാതെ ഖബറിനരികിലേക്ക് ജനങ്ങൾ പോയി വന്നുകൊണ്ടിരുന്നു.*

*👉 ബോഡി ചുംബിച്ചും കണ്ടും അവർ ബർക്കത്തെടുത്തു.*

*👉 ഒരു കൂട്ടം പെണ്ണുങ്ങളും ഇപ്രകാരം ചെയ്തു.*

*👉 മയ്യിത്ത് കൊണ്ടുപോയ മയ്യിത്ത് കട്ടിലിൽ അദ്ദേഹത്തിന്റെ തൂവാലയും തലയിൽ കെട്ടും ഇട്ട് എടുത്ത് അവർ ബർക്കത്ത് എടുത്തു*.

*👉 കുളിപ്പിക്കുന്നതിനു മുമ്പ് മയ്യത്തിന് അടുത്ത് ഇരുന്ന് കുറെ ആളുകൾ ഖുർആൻ ഓതി.*


_*ഇബ്നുതൈമിയ്യിൽ നിന്ന് ദീൻ പഠിച്ച നേരെ ശിഷ്യന്മാർ ചെയ്ത പ്രവർത്തികളാണ് ഇതെല്ലാം.*_ _*രേഖപ്പെടുത്തിയതും പ്രധാന ശിഷ്യൻ.*_

_*ഇബ്നു തൈമിയ്യയെ തള്ളുന്നത് ഖുർആനെ തള്ളുന്നത് പോലെയാണെന്നാണ് കേരള വഹാബികൾ എഴുതിവെച്ചത്.*_

_*എന്നാൽ "ബർക്കത്ത്" എന്ന് കേട്ടാൽ കേരള വഹാബികൾ ഓടും.*_

_*റബ്ബേ.. എന്താണ് ഈ വഹാബിസം എന്ന തലയും വാലും ഇല്ലാത്ത സാധനം.??*_


*_الجممع و التحقيق:أفقر الفقراء إلى غني اللّٰه المنّان محمّد أنس بن أحمد البانغي المليباري عفى عنهما الباري_*

ഇസ്തിഗാസയെ നല്ല മനസ്സോടെ സൂക്ഷ്മമായി മനസ്സിലാകാം

 *_🌴ഇസ്തിഗാസയെ നല്ല മനസ്സോടെ സൂക്ഷ്മമായി മനസ്സിലാകാം...🌴_*


~{||||||||||||||||||||||||||||||||||||||||}~           


            ```"സഹായം തേടുക" എന്നാണ് അർത്ഥമെങ്കിലും വിവാദപരമായത് അമ്പിയാക്കളുടേയും ഔലിയാക്കളുടേയും ഭാഗത്തുനിന്നും കറാമത്ത്, മുഅ്‌ജിസത്ത് എന്നിവ മുഖേന സഹായം തേടുന്നതിനെയാണ് "ഇസ്തിഗാസ" എന്ന് പറയുന്നത്. കഴിവുകൾ സാധാരണമായാലും അസാധാരണമായാലും അല്ലാഹുവിൽ നിന്നുള്ളതാണ്. സാധാരണക്കാരോട് സാധാരണ കാര്യത്തിൽ സഹായം ചോദിക്കുന്നത് പോലെ തന്നെയാണ് ആസാധാരണക്കാരോട് അസാധാരണമായ സഹായവും ചോദിക്കുന്നത്. യഥാർത്ഥത്തിൽ എല്ലാം അല്ലാഹുവിൻ്റെ സഹായം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഒരാൾ ഭക്ഷണമോ മറ്റോ ഒരു വലിയ്യിൻ്റെ പേരിൽ നേർച്ച നടത്തി അസുഖം ഭേദമായാലും "അൽഹംദുലില്ലാഹ്" എന്ന് പറഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുന്നത്.``` 

❓ _അമ്പിയാക്കളിൽ നിന്നും ഔലിയാക്കളിൽ നിന്നും മരണശേഷവും കഴിവുകൾ പ്രകടമാകുമോ._

👉 _സാധാരണമായാലും അസാധാരണമായാലും യഥാർത്ഥത്തിൽ കഴിവ് അല്ലാഹുവിന് മാത്രമാണ്.മഹാനായ നബി(സ്വ)പഠിപ്പിച്ചു:-_


*_لا حول ولا قوّة إلاّ باللّٰه العليّ العظيم_*

_(അജയ്യനും വണ്ണമായവനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു ശക്തിയും കഴിവുമില്ല)_ 

     _ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ നിർജീവ വസ്തുക്കളോ എന്തിലായാലുമുള്ള മുഴുവൻ കഴിവുകളും അല്ലാഹു നൽകുന്നത് മാത്രമാണ്. അവൻ്റെ കഴിവുകൾക്ക് പ്രത്യേക മാനദണ്ഡമോ പരിധിയോ ഇല്ല. ജീവിച്ചിരിക്കുന്നവർക്ക് മാത്രമേ കഴിവ് കൊടുക്കാവൂ  മരിച്ചവർക്കത് കൊടുക്കാൻ പാടില്ല എന്ന വിശ്വാസം അല്ലാഹുവിൻ്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും ധിക്കാരപരവുമാണ്._ 


👉 ഇബ്നുതൈമിയ്യക്ക് പോലും മരണപ്പെട്ടുപോയ നബി(സ്വ)ക്കും നബിയുടെ ഉമ്മത്തിൽ പെട്ട മറ്റു മഹത്തുക്കൾക്കും അവരുടെ അടുക്കൽ വരുന്ന ആവശ്യക്കാർക്ക് അവരുടെ ആവശ്യം പൂർത്തീകരിച്ച് അവരെ സഹായിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല. അദ്ദേഹം പറയുന്നത് കാണാം:- 

*_وكذلك سؤال بعضهم للنّبيّ(ص) أو لغيره من أمّته حاجته فتقضي له . فإنّ هذا قد وقع كثيرا، وليس هو ممّا نحن فيه.(إقتضاء الصّراط المستقيم/264)_*

_( ഇപ്രകാരംതന്നെ മരണപ്പെട്ട നബിയോടും നബിയുടെ ഉമ്മത്തിൽ പെട്ട മറ്റു പലരോടും ചിലർ ആവശ്യങ്ങൾ ചോദിക്കുകയും തന്മൂലം അവരുടെ ആവശ്യങ്ങൾ വീട്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അതിൽ നമുക്ക് തർക്കമില്ല.)_

എന്നുമാത്രമല്ല അവർ ചോദിച്ചിട്ട് അവർക്ക് ഉത്തരം നൽകപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ അവരുടെ ഇമാൻ വരെ പിഴച്ചു പോകാൻ അത് കാരണമാകും എന്നത് കൊണ്ടാണ് അവർക്ക് ഉത്തരം നൽകപ്പെടുന്നതെന്നും അദ്ദേഹം വിവരിക്കുന്നത് കാണുക.:-

*_وأكثر هؤلاء السّائلين الملحّين لما هم فيه من الحال لو لم يجابو لاضطرب إيمانهم ، كما أنّ السّائلين له في الحياة كانو كذلك وفيهم من أجيب وأمر بالخروج من المدينة (إقتضاء الصّراط المستقيم/264)_* 


🍁അതുകൊണ്ടുതന്നെ മരണപ്പെട്ടുപോയ അമ്പിയാക്കളും ഔലിയാക്കളും അവരോട് സഹായമഭ്യർത്ഥിച്ചാൽ അവരിൽ നിന്നും സഹായം ലഭിക്കുമെന്ന വിഷയത്തിൽ അദ്ദേഹത്തിനും തർക്കമില്ലെന്ന കാര്യം ബോധ്യമായി. അതേസമയം അദ്ദേഹം ഇത്തരത്തിലുള്ള ചോദ്യത്തെ(إستغاثة) കർശനമായി തന്നെ എതിർക്കുന്നു. അത് അദ്ദേഹത്തിൻ്റെ ചില ധാരണ പിശകുകൾ മൂലമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ശിഷ്യന്മാർ തന്നെ അദ്ദേഹത്തോട് ഇത്തരം വിഷയങ്ങളിലും മറ്റും പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളായ മഹാനായ ഇബ്നു കസീർ(റ) തന്നെ സൂറത് നിസാഇലെ 64ാം ആയതിൻ്റെ(ولو أنّهم إذ ظّلموٓا...) തഫ്സീറിൽ പറയുന്നതായി കാണാം:-

   *_يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فيستغفروا الله عنده ، ويسألوه أن يستغفر لهم ، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم ، ولهذا قال :  "لوجدوا اللّٰه توّابا رحيما"(تفسير إبن كثير/1/461)_*

_(മുഴുവൻ പാപികളും തെമ്മാടികളുമായിട്ടുള്ള (നബിയുടെ കാലത്തുള്ളത് എന്നില്ല) ആളുകൾ നബിയുടെ അടുക്കൽ പോയി ആവലാതി പറയാൻ ഈ ആയത്ത് പ്രേരിപ്പിക്കുന്നു. അങ്ങനെ അവർ ആവലാതി ബോധിപ്പിച്ചാൽ അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കും)_ 

            എന്ന് മാത്രമല്ല ഈ വിശദീകരണത്തിന് താഴെയായി അദ്ദേഹം മഹാനായ ഉതുബി(റ) നബിയുടെ ഖബറരികിൽ ഇരിക്കുമ്പോൾ അവിടേക്ക് ഒരു അഅ്‌റാബി വരികയും അദ്ദേഹം നബിയോട് ആവലാതി ബോധിപ്പിക്കുകയും മടങ്ങുകയും ചെയ്തു. പിന്നീട് ഉതുബി(റ) നബിയെ സ്വപ്നത്തിൽ ദർശിക്കുകയും നബി(സ്വ) അദ്ദേഹത്തോട് ആ വ്യക്തിയുടെ ദോഷങ്ങൾ പൊറുക്കപ്പെട്ടിട്ടുണ്ടെന്ന സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്ന പ്രസിദ്ധമായ സംഭവം കൊണ്ടുവരികയും ചെയ്യുന്നുണ്ട്.


          ഇതെല്ലാം ഇസ്തിഗാസ അനുവദനീയമാണ് എന്നതിനുള്ള വലിയ തെളിവുകളാണ്.


*_أفقر الفقراء إلى غني اللّٰه المنّان محمّد أنس بن أحمد المليباري عفى عنهما الباري_✒️*

തവസ്സുലാക്കിയുള്ള പ്രാർത്ഥനയെ സംബന്ധിച്ച് ഇമാം ബൈഹഖി പറയുന്നത് കാണുക!!💧_*

 *_💧ഖബറിടം തവസ്സുലാക്കിയുള്ള പ്രാർത്ഥനയെ സംബന്ധിച്ച് ഇമാം ബൈഹഖി പറയുന്നത് കാണുക!!💧_*


~{(((((((((((((())))))))))))))}~



            _ഇമാം ബൈഹഖി(റ) പറയുന്നു. പ്രമുഖ വലിയ്യായ അഹ്മദുബ്നു ഹർബ് (റ)ന്റെ ഖബറിനെ മുൻനിർത്തി തവസ്സുൽ ചെയ്ത് പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനയ്ക്ക് ഉത്തരമുണ്ട്!!(المنتظم ١١/٢١١)_ 



*_كاتب: أفقر الفقراء إلى غني اللّٰه المنّان محمّد أنس بن أحمد البانغي المليباري عفى عنهما الباري_*

             *_8589899248_*

ഇസ്തിഗാസ നടത്താൻ ശൈഖ് അബ്ദുൽ ഖാദിർ അൽജീലാനി(റ) പ്രേരിപ്പിക്കുന്നു

 *_🎋വഫാതായ നബി (സ്വ)യോട് ഇസ്തിഗാസ നടത്താൻ ശൈഖ് അബ്ദുൽ ഖാദിർ അൽജീലാനി(റ) പ്രേരിപ്പിക്കുന്നു.🎋_*

~{///////////////////////////////}~


             _മുഹിയുദ്ദീൻ ശൈഖ് (റ) പറയുന്നു. "നബി (സ്വ)യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ  കഅബയിലേക്ക് തിരിയാതെ നബിയിലേക്ക് തിരിയണം എന്നിട്ട് ഇപ്രകാരം പ്രാർത്ഥിക്കണം. "അല്ലാഹുവേ... മുഹമ്മദ് നബിയെ ഇടയാളനാക്കി നിന്നോട് ഞാൻ പ്രാർത്ഥിക്കുന്നു. ഓ അല്ലാഹുവിൻ്റെ റസൂലേ... എൻ്റെ ദോഷങ്ങൾ അല്ലാഹു എനിക്ക് പൊറത്തുതരാൻ വേണ്ടി അങ്ങയെ ഞാൻ ഇടയാളനാകുന്നു. അല്ലാഹുവേ... നബി (സ്വ)യുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു നീ എനിക്ക് പൊറുത്തുതരേണമേ എനിക്ക് നീ അനുഗ്രഹം ചൊരിയേണമേ...( الغنية ١/٣٦)_


*_كاتب : أفقر الفقراء إلى غني اللّٰه المنّان محمّد أنس بن أحمد البانغي المليباري عفى عنهما الباري_✒️*

            *_8589899248_*

ഖുർആൻ മയ്യിത്തിന്ന് ഇമാം റാസി

 *_അതുല്യ പണ്ഡിതനായ ഇമാം റാസി(റ) തനിക്കും ബന്ധുക്കൾക്കും വേണ്ടി ഫാതിഹ ഓതി ഹദിയ ചെയ്യാൻ വസ്വിയ്യത്ത് ചെയ്യുന്നു.🌻🌻_*

~{><><><><><><><><><}~


          

          _മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം നടത്തലും ദാനധർമ്മങ്ങൾ ചെയ്യലും തഹലീൽ നടത്തലുമെല്ലാം പുണ്യമുള്ള കാര്യങ്ങളാണ്. മാത്രമല്ല അതുകൊണ്ടുള്ള പ്രതിഫലം മരണപ്പെട്ടുപോയവർക്കും കുറയാതെ തന്നെ ചെയ്ത ആളുകൾക്കും ലഭിക്കുമെന്ന് പർവ്വത സമാനരായ ഇമാമീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ മരണപ്പെട്ട് പോയവരുടെ സവിധത്തിലേക്ക് ഫാത്തിഹ ഓതി ഹദിയ ചെയ്യാൻ വേണ്ടി "ഇലാഹള്റതി" വിളിക്കൽ ശിർക്കാണെന്ന് വാദിച്ച് മുറവിളികൂട്ടുന്ന വഹാബികൾ ഒരു കാര്യം മനസ്സിലാക്കണം. അംഗീകരിക്കപ്പെടാവുന്നതും അവലംബമാക്കപ്പെടാവുന്നതമായ ഒരൊറ്റ പണ്ഡിതനും അങ്ങനെ പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത!! നേരെമറിച്ച് അവരൊക്കെ സ്വന്തം ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ പകർത്തിയവരും മറ്റുള്ളവരെ അത് ചെയ്യാൻ പ്രേരിപ്പിക്കുന്നവരുമായിരുന്നു._ 

              _മഹാനായ ഇമാം റാസി തങ്ങൾ തനിക്കും തൻ്റെ മകനും വേണ്ടി പ്രത്യേകം ഫാതിഹ ഓതി ഹദിയ ചെയ്യുവാനും മരണപ്പെട്ടുപോയ തൻ്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യുവാനും തൻ്റെ മഹത്തായ ഗ്രന്ഥം കൊണ്ട് ഉപകാരമെടുക്കുന്നവരോട് വസ്വിയ്യത്ത് ചെയ്യുന്നത് കാണുക:-_


          *_"وَأَنَا أُوصِي مَنْ طَالَعَ كِتَابِي وَاسْتَفَادَ مَا فِيهِ مِنَ الْفَوَائِدِ النَّفِيسَةِ الْعَالِيَةِ أَنْ يَخُصَّ وَلَدِي وَيَخُصَّنِي بِقِرَاءَةِ الْفَاتِحَةِ، وَيَدْعُوَ لِمَنْ قَدْ مَاتَ فِي غُرْبَةٍ بَعِيدًا عَنِ الْإِخْوَانِ وَالْأَبِ وَالْأُمِّ بِالرَّحْمَةِ وَالْمَغْفِرَةِ فَإِنِّي كُنْتُ أَيْضًا كَثِيرَ الدُّعَاءِ لِمَنْ فَعَلَ ذَلِكَ فِي حَقِّي وَصَلَّى اللَّه عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كثيرا آمين والحمد اللَّه رب العالمين."(تفسير الكبير)_*

    _( എൻ്റെ ഈ മഹത്തായ ഗ്രന്ഥം റഫർ ചെയ്യുന്നവരോടും ഇതിലുള്ള അമൂല്യവും വിലപിടിപ്പുള്ളതുമായ അറിവുകൾ കൊണ്ട് ഉപകാരമെടുക്കുന്നവരോടും എനിക്കും എൻ്റെ മകനും വേണ്ടി പ്രത്യേകം ഫാത്തിഹ ഓതി ഹദിയ ചെയ്യുവാനും വിദൂര നാട്ടിൽ മരണപ്പെട്ട എൻ്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി ദുആ ചെയ്യുവാനും ഞാൻ വസിയ്യത്ത് ചെയ്യുന്നു. ഇപ്രകാരം ചെയ്യുന്നവർ എന്നിൽനിന്നുമുള്ള അധികരിച്ച പ്രാർത്ഥനക്ക് അർഹരായിരിക്കും)_


          _അതേസമയം മരണപ്പെട്ടുപോയവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന പ്രവർത്തനങ്ങൾ അവർക്ക് ഉപകരിക്കുകയില്ലെന്ന് നീളാനീളക്കത്തിൽ വാദിച്ചു നടക്കുന്ന വഹാബികളുടെ അവസ്ഥ വളരെ പരിതാപകരമാണ്! സുന്നികൾ "ഇലാഹള്റതി" വിളിക്കുന്നത് കേട്ട് കുരുപൊട്ടി അവരെ മുശ്രികാക്കാൻ നടക്കുന്ന ഈ വഹാബികൾ ആ സമയം കൊണ്ട് കേവലം ഇമാമീങ്ങൾ ഈ വിഷയത്തിൽ എന്ത് പറഞ്ഞു എന്നെങ്കിലുമൊന്ന് അന്വേഷിച്ചിരുന്നുവെങ്കിൽ അവർക്ക് ഈ ഗതികേട് വരില്ലായിരുന്നു!!_ 


              _ഏതായാലും അള്ളാഹു ഇവരുടെ ഫസാദിൽ നിന്നും നമ്മേയും നമ്മുടെ സന്താനപരമ്പരയേയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ._


     _ദുആ വസ്വിയ്യത്തോടെ എൻ്റെ വാക്കുകൾക്ക് ഞാൻ വിരാമം കുറിക്കുന്നു._


*_كاتب: العبد الفقير إلي المولي الغني محمّد أنس بن أحمد البانغي المليباري عفى عنهما الباري✒️_*

             *_8589899248_*

ഇസ്തിഗാസ ചെയ്യാൻ ഇമാം മാലിക് (റ) ഖലീഫ മൻസൂറിനെ

 *_💧ഇമാം മാലിക് (റ) ഖലീഫ മൻസൂറിനെ ഇസ്തിഗാസ ചെയ്യാൻ പ്രേരിപ്പിക്കുന്നു!!💧_*

*{--------------------------}*


            _ഇമാം മാലിക് (റ)മായി മദീന പള്ളിയിൽ വെച്ച് നടത്തിയ ചർച്ചയിൽ ഖലീഫ മൻസൂർ എന്നവർ ചോദിച്ചു. "ഇവിടെ ഞാൻ ഖിബലയിലേക്ക് തിരിഞ്ഞാണോ പ്രാർത്ഥിക്കേണ്ടത് അതോ റൗളയിൽ കിടക്കുന്ന നബി (സ്വ)യിലേക്ക് തിരിഞ്ഞണോ??" ഇമാം മാലിക്ക് (റ)ൻ്റെ മറുപടി. "നബി (സ്വ)യിൽ നിന്ന് മുഖം തിരിക്കേണ്ട കാര്യമെന്ത്!? നബി(സ്വ) നിങ്ങളുടേയും ആദ്യ പിതാവായ ആദം നബി (അ)ൻ്റേയും ഖിയാമത്ത് നാളിലെ ഇടയാളനാണ്  ആയതിനാൽ നബി (സ്വ)യിലേക്ക് തിരിയുക. നബി (സ്വ)മയോട്  ശുപാർശ തേടുകയും ചെയ്യുക!!" الشّفاء) ٢/٤١)_


*_كاتب: أفقر الفقراء إلى غني اللّٰه المنّان محمّد أنس بن أحمد البانغي المليباري عفى عنهما الباري✒️_*

                *_8589899248_*

Tuesday, March 22, 2022

അഖിലയും തബ്ലലീഗും

 https://m.facebook.com/story.php?story_fbid=5252220441479499&id=100000747860028


*ശൈഖുനാ സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ*


*ആദർശ വായനകൾ*

....................................


ശൈഖുനാ ഖുതുബി ഉസ്താദിൻ്റെ വഫാത്തിന് ശേഷം  തൊട്ടടുത്ത ദിവസം

തന്നെ  'അഖില' എന്നൊരു പ്രസ്ഥാനം

ഉടലെടുത്തിരുന്നു. അഖില സ്ഥാപകൻ്റെ ശിഷ്യഗണങ്ങളുടെ ബാഹുല്യം കണക്കാക്കിയാൽ തന്നെ

ആ പ്രസ്ഥാനം നിലനിന്നു പോകുമായിരുന്നു. 

വളരെപ്പെട്ടെന്ന് തന്നെ

അത് നിശ്ചലമാവുകയായിരുന്നു. ദേവ്ബന്ദിസമായിരുന്നു അതിലൂടെ ലക്ഷ്യമിടുന്നത്  എന്ന് കൃത്യമായും 

മനസ്സിലാക്കപ്പെട്ടിരുന്നു.


ദീർഘദർശിയും , മാർഗ്ഗദർശിയുമായിരുന്ന

മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ  ആദർശ പ്രയാണങ്ങൾ  കേരള മുസ്‌ലിം ചരിത്ര പഠനങ്ങളുടെ പ്രധാന ഭാഗമാണ്. 

ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്,

തബ്ലീഗ് ജമാഅത്ത് ,

നൂരിഷ ത്വരീഖത്ത്

തുടങ്ങിയ വികലത പേറുന്ന സംഘങ്ങളെ

കൃത്യമായി നിരീക്ഷിച്ച്  സമൂഹത്തിന് ഉണർത്തലുകൾ നടത്തിയവരാണ് മഹാനവർകൾ .  

മൗലാനാ ഖുതുബിയുടെ

ആദർശ പാത നെഞ്ചിലേറ്റിയവരിൽ പ്രമുഖരാണ് അവിടുത്തെ പ്രിയശിഷ്യൻ കൂടിയായ സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ.

പൊന്നാനി സരണിയുടെ ശക്തനായ വക്താവ് കൂടിയാണിവർ.


ലേഖനത്തിൻ്റെ ആമുഖത്തിൽ പറഞ്ഞ വിഷയത്തിലേക്ക്  തിരിച്ചു വരാം.


"ശംസുൽ ഉലമ ഖുതുബി ഉസ്താദ്(ന:മ:) 

വഫാതായതിൻ്റെ മൂന്നാം നാൾ 

( 3 0 - 1 - 68)

ശൈഖ് ഹസൻ ഹസ്റത്തിൻ്റെ നേതൃത്വത്തിൽ

അഖില രൂപീകരിച്ചു.


തക്ക സമയത്ത് വേണ്ടത് ചെയ്യാൻ ശംസുൽ ഉലമ ഖുതുബി ഉസ്താദ് ആശിർവദിച്ച പ്രിയ ശിഷ്യൻ സന്ദർഭത്തിനൊത്ത് 

സടകുടഞ്ഞുണർന്നു.

"നിങ്ങൾ അവനെ സഹായിക്കണമെന്ന് ' അവിടുന്ന് നിർദ്ദേശിച്ച രാമന്തളി സയ്യിദ് മുത്തു തങ്ങൾ സഹായവുമായെത്തി.

 

ഇരുവരും വടക്ക് മഞ്ചേശ്വരം 

മുതൽ ഒരു പര്യടനം നടത്തി. 

മതിയായ കാരണമില്ലാതെ 

പിറവി കൊണ്ട അഖിലക്കെതിരെ പണ്ഡിതന്മാരിൽ ബോധീകരണമായിരുന്നു ലക്ഷ്യം. അതിൻ്റെ മുന്നണിയിലുള്ള തൻ്റെ 

ശിഷ്യന്മാരെ നേരിൽ ചെന്ന് കണ്ട് അതിൽ നിന്നു രാജിവെക്കാൻ താജുൽ ഉലമ സദഖത്തുല്ല മുസ്‌ലിയാർ നിർദ്ദേശിച്ചു.


അല്ലാഹുവിൻ്റെ വിധി. മലപോലെ വന്ന വിപത്ത് മഞ്ഞു പോലെ ഉരുകി. 

അഖില നിഖിലം നശിച്ചു ."


സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ പ്രധാന ശിഷ്യൻ ബഹുമാനപ്പെട്ട നജീബ് മൗലവിയുടെ ഖുതുബി ഉസ്താദിനെ കുറിച്ചുള്ള പുതിയ രചനയിൽ നിന്നുമാണിത്.


ഈ രചനയിൽ തന്നെ തുടർ വിവരണങ്ങളായി എഴുതുന്നത്,

 വടക്കേ ഇന്ത്യയിൽ ബറേൽവികളല്ലാത്ത മുഴുവൻ പണ്ഡിതരിലും വഹാബി ബാധയേറ്റിട്ടുണ്ടെന്നും , സമസ്ത സമ്മേളനത്തിൽ ദേവ്ബന്ദ് മൗലവി 

ഖാരി ത്വയ്യിബ് വന്നപ്പോൾ അദ്ദേഹത്തോട് സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ അറബിയിൽ സംസാരിച്ചപ്പോൾ അദ്ദേഹം ആൾ അല്പം പുത്തനാണെന്ന് സ്വദഖത്തുല്ലാഹ് മുസ്‌ലിയാർക്ക് മനസ്സിലാകുകയും ചെയ്ത കാര്യവും  , നൂരിഷാ ത്വരീഖത്തിൻ്റെ കെണിയിൽ വീഴാതെ ഖുതുബി ഉസ്താദും , സ്വദഖത്തുല്ലാ മുസ്‌ലിയാരും നിലപാടുകൾ സ്വീകരിച്ചതുമെല്ലാം വൈഷികമായി 

ആ രചനയിൽ കടന്നു വരുന്നുണ്ട്.


ബിദഈ പ്രതിരോധങ്ങൾക്ക്  കൂടുതൽ കരുത്ത് പകർന്ന അഷ്ഠ ശിരോ ഉലമാ കോൺഫറൻസ് ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്. 

1953 മാർച്ച് 27 ന് പെരിന്തൽമണ്ണയിലായിരുന്നു ഇത് നടന്നത്. 

കേരളത്തിലെ ഏറ്റവും ഉന്നതരായ എട്ട് മഹാപണ്ഡിതരാണ് ഇതിന് നേതൃത്വം വഹിച്ചത്. അതിലെ പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു. ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാഹ്

മുസ്‌ലിയാർ . 


ബഹുമാന്യ നജീബ് മൗലവി

തൻ്റെ രചനയിൽ ഇത് വിശദീകരിച്ച് കൊണ്ട് എഴുതുന്നു.

" ഈ ബിദ്അത്തിൻ്റെ പാർട്ടികളിൽ കാര്യഗൗരവം തിരിയാതെ അകപ്പെട്ടിട്ടുള്ളവരെയും അകപ്പെടാനിടയുള്ള മറ്റുള്ളവരേയും അതിൽ നിന്നും ഗൗരവപൂർവ്വം അകറ്റുന്നതിനുള്ള ഒരു ബന്ധ വിഛേദ

നടപടിയാണിത്. തെറ്റുകളിൽ നിന്ന് മടങ്ങാനുതകുമെങ്കിൽ ഇങ്ങനെ ബന്ധം വിഛേദിക്കലും ,സംസാരം പോലും വെടിയലും ശർഇൽ തേടപ്പെട്ട ഒരു സുന്നത്തായി വരും.'


ആദർശ രംഗത്ത് 

ദിശാബോധം നൽകിയ

ശൈഖുനാ സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ വിജ്ഞാനഗേഹത്തിൽ നിന്നും വിദ്യനുകർന്ന പണ്ഡിതരുടെ ബാഹുല്യം ശ്രദ്ധേയമാണ്. ഉസ്താദുൽ അസാതീദ് ശൈഖുനാ ഒ .കെ . ഉസ്താദ് അവരിൽ പ്രമുഖരാണ്. 


ശൈഖുനാ ഖുതുബി ഉസ്താദിൻ്റെ 

പ്രിയ ശിഷ്യനായ ഉസ്താദ്

ഹി: 1405 

*ശഅബാൻ 18* ന്

( 1985 മെയ് 9 ) റബ്ബിൻ്റെ റഹ്മത്തിലേക്ക്

യാത്രയായി. റബ്ബ് സ്വീകരിക്കുമാറാകട്ടെ

അവിടുത്തെ ബറക്കത്തിനാൽ ഈമാനും,ഇൽമും ,ആരോഗ്യവും

നൽകി റബ്ബ് നമ്മെ

അനുഗ്രഹിക്കുമാറാകട്ടെ

ആമീൻ.


പ്രാർത്ഥനകളും , സ്മരണകളും നടത്തുക.


_അൽ ഫാതിഅ_


മുഹമ്മദ് സാനി നെട്ടൂർ

956 7785 655

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...