Showing posts with label  . Show all posts
Showing posts with label  . Show all posts

Monday, February 11, 2019

ഇസ്തിഗാസ സംവാദം കോഴികോട് വിലയിരുത്തൽ

*....... DEBATE...........*✍🏼

*അറിഞ്ഞില്ലേ മുജായിദ് അഭൗതിക വാദം പാതാളത്തിലായി!!!!!!*

*സംവാദം ഒരവലോകനം:-✍🏼 സിദ്ധീഖുൽ മിസ്ബാഹ് 11/02/2019*

*കോഴിക്കോട് കഴിഞ്ഞ ദിവസം (09/02/2019) നടന്ന സുന്നി & മുജാഹിദ് സംവാദം കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം നബി സ്വ യോട് അഭൗതികമായ നിലയിൽ ഗുണം പ്രതീക്ഷിക്കാം തേടാം ഷിർക്കാവുകയില്ല മുജാഹിദുകൾക്ക് സമ്മതിക്കേണ്ടി വന്നു അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്!!!*

സുന്നികളെ മുശ്രിഖാക്കാൻ കൊണ്ട് വന്ന അഭൗതിക വാദം സുന്നി പക്ഷം സംവാദത്തിൽ പങ്കെടുത്ത മുത അല്ലിം കുട്ടികൾ അടിച്ച് പൊളിച്ച് പാതാളത്തിലാക്കിക്കൊടുത്തു !!!!

ഉണ്ടായ നേട്ടങ്ങൾ ഒരുപാടുണ്ട് അറിയണോ ?

അതിന്ന് മുമ്പ് മുജാഹിദ് പക്ഷം പങ്കെടുത്ത സൽമാൻ മൗലവി നടത്തിയ കല്ല് വെച്ച ഒരുപാട് നുണകളിൽ ഏറ്റവും വലിയ നുണയായിരുന്നു അതായത് റെക്സോണ സോപ്പ് പെട്ടി സമ്മാനം കൊടുക്കേണ്ട നുണയായിരുന്നു ഷാഹ് വലിയുള്ളാഹിദ്ദഹ് ലവിയുടെ പേരിൽ മൗലവി നടത്തിയ പരാമർഷം!! കാരണം ഹബീബായ സ്വ യോട് നേരിട്ട് ഇസ്തിഗാസ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സുന്നി പണ്ഡിതനാണ് ഷാഹ് വലിയുള്ളാഹ് ദഹ് ലവീ (ന:മ) !!!! തന്റെ മകന്റെ മകനായ ഇസ്മായീലുദ്ദഹ് ലവിയെന്ന പക്കാ വഹാബി ആശയക്കാരൻ തന്റെ വികല വാദങ്ങൾ പ്രചരിപ്പിക്കാൻ കൂട്ട് പിടിച്ചത് വല്യാപ്പായായ സുന്നിയായ ഷാഹ് വലിയുള്ളയുടെ ഗ്രന്ഥങ്ങളായിരുന്നു , ഷാഹ് വലിയുള്ളയുടെ അഖീദക്ക് നിരക്കാത്ത ധാരാളം വികല ആശയങ്ങളാണ് മഹാനവർകളുടെ ഗ്രന്ഥങ്ങളിൽ പ്രസ്തുത മകന്റെ മകൻ ഇസ്മാഈലുദ്ധഹ് ലവി കടത്തിക്കൂട്ടിയത് ഇത് ബഹുമാനപ്പെട്ട അഹ്മദ് കോയ ശാലിയാത്തി (നമ) രേഖപ്പെടുത്തുന്നുണ്ട്.

ഈ കടത്തിക്കൂട്ടിയ വഹാബി വാദങ്ങളാണ് ഷാഹ് വലിയുള്ളയുടെ പേരിൽ വരവ് വെച്ചിട്ട് സൽമാൻ മൗലവി സംവാദത്തിൽ ഷൈൻ ചെയ്യാൻ നോക്കിയത് പക്ഷെ നടന്നില്ല!!

പ്രസ്തുത വികലവാദക്കാരനായ മകന്റെ മകൻ ഇസ്മാഈലുദ്ധഹ് ലവിക്കെതിരേയാണ് കാഫിറെന്നൊകെയുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുള്ളത് അല്ലാതെ ഷാഹ് വലിയുള്ളയെ സുന്നികളാരും തന്നെ കാഫിറാക്കിയിട്ടില്ല സൽമാൻ മൗലവി നടത്തിയ പെരും നുണയാണ് ആരും വഞ്ചിതരാവരുത്

ചോദ്യ സെഷനിൽ സംഭവിച്ചത് :-

മുജാഹിദ് പക്ഷം ചോദ്യ അവസരം തന്നെ പക്കാ അബദ്ധമായിരുന്നു കിട്ടിയ അവസരത്തിൽ മര്യാദക്കുള്ള ഒരു ചോദ്യം തന്നെ ഇല്ലാതിരുന്നത് ആദർശ പാപ്പരത്തമായിപ്പോയി !!! ആകെയുണ്ടായിരുന്നത് ഇസ്തസ്ഖി ലി ഉമ്മതിക എന്ന അസറിൽ സ്വഹാബിയായ ബിലാലുബ്നു ഹാരിസ് (റ) ആണെന്ന് ശൈഖ് ദഹ് ലാൻ (നമ) അവിടത്തെ കിതാബിൽ കളവ് പറഞ്ഞുവത്രേ !!!! ? എന്ന ആരോപണവും ഫത് ഹുൽ ബാരിയിൽ നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തിയതും സ്വപ്നം കണ്ടതും ആയ റജുല് സ്വഹാബിവര്യനായ ബിലാൽ ബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് പറഞ്ഞതും കളവാണത്രേ !!!! അതിന്ന് കൂട്ട് പിടിച്ചതോ സൈഫ് (റ) വിന്റെ രചനയായ അൽ ഫുതൂഹിൽ ഇപ്പോഴുള്ള പ്രിന്റിൽ ഇങ്ങനെ ഇല്ല പോൽ എന്നായിരുന്നു വാദം

എന്നാൽ ഈ സംഭവം ഉദ്ധരിച്ച ഗ്രന്ഥങ്ങളെല്ലാം നോക്കിയാൽ മനസ്സിലാകുന്ന ഒന്നാണ് വന്ന റജുല് ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് ഫത് ഹുൽ ബാരി , ഷറഹ് സുർഖാനി , അൽ ബിദായ വന്നിഹായ , താരീഖ് ത്വബ് രി പോലുള്ള ചരിത്ര ഗ്രന്ഥങ്ങൾ നോകിയാൽ മനസ്സിലാകുന്ന ഒന്നാണ് ഇതൊക്കെ കണ്ട് മനസ്സിലാക്കിയ ഷൈഖ് ദഹ് ലാൻ (റ) അവിടത്തെ കിതാബിൽ വന്ന റജുല് സ്വഹാബിയാണെന്ന് പറഞ്ഞത് ഒരിക്കലും കളവല്ല കളവാണെന്ന് മുജാഹിദുകൾ വാദിക്കുകയാണെങ്കിൽ അത് മടങ്ങുക ഫത് ഹുൽ ബാരിയുടെ മുസ്വന്നിഫായ ഇബ്നു ഹജർ അസ്ഖലാനി (റ) വിലേക്കായിരിക്കും എന്നാൽ അസ്ഖലാനി ഇമാമിനെ കളവാക്കാൻ മുജാഹിദുകൾ ഭയക്കുകയും ചെയ്യുന്നു!!!! ബുഖാരിയിൽ ഉമർ (റ) ഇബ്നു അബ്ബാസ് (റ) വിനെ തവസ്സുലാക്കി മഴക്ക് വേണ്ടിയുള്ള ദുആ ഹ് നടത്തിയ ഹദീസുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പ്രസ്തുത സംഭവം അസ്ഖലാനി ഇമാം ഫത് ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നത് തന്നെ!!

പ്രസ്തുത സംഭവം സാക്ഷാൽ ഇബ്നു തയ്മിയ്യ വരെ ഇഖ്തിളാഇൽ ഉദ്ധരിക്കുന്നത് നോക്കൂ
وكذلك أيضا ما يروى : " أن رجلا جاء إلى قبر النبي صلى الله عليه وسلم ، فشكا إليه الجدب عام الرمادة ، فرآه وهو يأمره أن يأتي عمر ، فيأمره أن يخرج يستسقي بالناس "فإن هذا ليس من هذا الباب . ومثل هذا يقع كثيرا لمن هو دون النبي صلى الله عليه وسلم ، وأعرف من هذا وقائع كثيرا.(إقتضاء الصراط المستقيم: ٣٧٢)
റമാദ് വർഷം (മഴയില്ലാത്തത് കാരണം എല്ലാ വസ്തുക്കളും വെണ്ണീറിന്റെ നിറത്തിലായത്കൊണ്ടാണ്  ആ വർഷത്തെ ആമു‌ റമാദ: (عام الرمادة)
എന്ന് വിളിക്കുന്നത്.) ഒരാള് നബി(സ) യുടെ ഖബ്റിങ്കൽ വന്നു മഴയില്ലാത്തതിനെപ്പറ്റി  നബി(സ) യോട് ആവലാതി ബോധിപ്പിച്ചതായും തുടർന്ന് അദ്ദേഹം റസൂലി(സ) നെ കാണുകയും ഉമർ(റ) സമീപിച്ച്  ജനങ്ങളുമായി പുറപ്പെട്ടു മഴയെ തേടുന്ന നിസ്കാരം നടത്താൻ അദ്ദേഹത്തോട് നിർദ്ദേശിക്കാനും നബി(സ) അദ്ദേഹത്തിനു നിർദ്ദേശം നൽകിയതായും  ഉദ്ധരിക്കപ്പെടുന്നുണ്ട്. അതും ഈ അദ്ധ്യായത്തിൽ(വിമർശിക്കപ്പെടുന്നതിൽ) പെട്ടതല്ല. നബി(സ) യേക്കാൾ സ്ഥാനം കുറഞ്ഞവർക്ക് തന്നെ ധാരാളമായി അങ്ങനെ സംഭവിക്കുന്നുണ്ട്. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ എനിക്കറിയാം.(ഇഖ്‌തിളാഅ് പേ: 372).

ഇനി സൈഫ് (റ) വിന്റെ ഇപ്പോൾ മുജാഹിദുകൾ കാണിക്കുന്ന ഫുതൂഹിൽ ഇങ്ങനെ സ്വഹാബിയാണ് ഖബറിങ്കൽ പോയി എന്ന് കാണുന്നില്ലെങ്കിൽ വിശ്വസിക്കാൻ പ്രയാസമുണ്ട് കാരണം കിതാബുകളിൽ ഉള്ളത് വെട്ടിമാറ്റിയും , ഇല്ലാത്തത് കടത്തിക്കൂട്ടിയും ആധുനിക വഹാബികൾ ചെയ്ത് കൂട്ടി പ്രിന്റ് ചെയ്ത ഗ്രന്ഥങ്ങളൊക്കെ നമ്മൾ കണ്ട് അനുഭവിച്ചവരാണ് മുസ്വന്നഫ് അബ്ദുറസാഖിൽ ഇത് പോലെ വഹാബികൾ തിരി മറി കാണിച്ചത് നമ്മളൊക്കെ നേരിൽ കണ്ടതുമാണ് !!! അല്ലാതെ അസ്ഖലാനി ഇമാം കളവ് പ്രചരിപ്പിച്ചവരല്ല കളവ് പറയൽ മൽസരം നടത്തിയ വഹാബികളാണ് ഏറ്റവും വലിയ നുണയന്മാർ!!

മാത്രവുമല്ല ഇന്ന് നമുക്ക് ലഭിക്കുന്ന ഫുതൂഹിന് തഹ് ഖീഖ് (ടിപ്പണി) എഴുതിയ ഖാസിമു ബ്നു അഹ്മദ് ബ്നു അബ്ദു റസാഖ് സാമിറാ ഈ (രിയാദ്) ഫുതൂഹിന്റെ മുഖദ്ദിമയിൽ എഴുതുകയാണ് ഫുതൂഹിന്റെ കയ്യെഴുത്ത്പ്രതിയിൽ നമുക്ക് ലഭിച്ചത് 18 വാള്യങ്ങൾ മുതൽക്കാണ് , 17 വാള്യങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നും 803 പേജുള്ള മൊത്തം മഖ്തൂതാതിൽ നിന്ന് 174 പേജാണ് നമുക്ക് ലഭിച്ചത് എന്നും 629 പേജ് നഷ്ടപ്പെട്ടു എന്നും പറയുന്നു അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ലഭിക്കുന്ന ഫുതൂഹിന്റെ ഒരുപാട് ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ഇന്ന് ലഭിക്കുന്ന ഫുതൂഹിന് തഹ്ഖീഖ് (ടിപ്പണി) കൊടുത്തവർ തന്നെ സമർത്ഥിക്കുന്നു !!

ഒരു കാര്യം കൂടി പറയാം

وَفِي "سُنَنِ أَبِي دَاوُدَ" يُوْنُسُ بنُ عُبَيْدٍ، عن الحسن أن عمر بن الخطاب جمع النَّاسَ عَلَى أُبي بنِ كَعْبٍ فِي قِيَامِ رمضان فكان يصلي بهم عشرين ركعة.

"ഉമർ (റ) ഉബയ്യുബ്നു കഹ്ബ് റ വിനോട് ജനങ്ങളെ ഒരുമിച്ച് കൂട്ടാൻ പറയുകയും അങ്ങനെ അവർ തറാവീഹ് 20 റക് അത്ത് നിസ്ക്കരിച്ചു" എന്ന ഉദ്ധരണി സുനനു അബൂദാവൂദിലുള്ളതായി ഇബ്നു തയ്മിയ്യയുടെ ശിഷ്യനും വഹാബികൾക്ക് ഏറ്റവും സ്വീകാര്യനുമായ ദഹബിയുടെ സിയറു അഹ് ലാമിന്നുബലാ ഇൽ 3/242 ൽ പറയുന്നതായി കാണാം ! എന്നാൽ വഹാബികളുടെ തന്നെ ഗ്രന്ഥ ക്രോഡീകരണ സൈറ്റായ മക്തബതു ശാമിലയിലുള്ള സുനനു അബൂദാവൂദിൽ ഈ ഇരുപതിന്റെ റിപ്പോർട് കാണാൻ സാധിക്കില്ല അതിനാൽ സിയറു അഹ് ലാമിന്നുബലാ ഇൽ ദഹബി കളവ് പറഞ്ഞുവെന്ന് വഹാബികൾ പറയുമോ ????? ഇത് പോലെയാണ് ഹാഫിള് ഇബ്നു ഹജർ റ എട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്ന സമയത്ത് സൈഫ് റ വിന്റെ ഫുതൂഹ് എന്ന ഗ്രന്ഥത്തിൽ പ്രസ്തുത ഖബറിങ്കൽ വന്നത് സ്വഹാബിയായ ബിലാലുബ്നുൽ ഹാരിസ് (റ) ആണെന്ന് കണ്ട് ബോധ്യപ്പെടുകയും അത് ഫത് ഹുൽ ബാരിയിൽ ഉദ്ധരിക്കുകയും ചെയ്തു ആധുനിക പ്രസ്സുകളിൽ അടിച്ചിറക്കുന്ന ഇതേ ഗ്രന്ഥങ്ങളിൽ ഇത് കാണുന്നില്ലാ എന്നത് കൊണ്ട് ഇബ്നു ഹജർ (റ) വിനെ കള്ളനാക്കി ചിത്രീകരിക്കാൻ അഹ്ലുസ്സുന്നയിൽ വിശ്വസിക്കുന്ന മുഹ്മിനീങ്ങൾക്ക് ഒരിക്കലും സാധ്യമല്ല !!! പ്രത്യേകിച്ച് വഹാബികളെ നമ്പി മുൻ കാല ഇമാമീങ്ങളെ കളവാക്കാൻ ഒരിക്കലും സുന്നികളെ കിട്ടുകയില്ല !!!

അടുത്തൊരു പൊട്ടത്തരമായിരുന്നു സ്വപ്നം കണ്ട വ്യക്തിയാണ് സ്വഹാബിയെന്നും ഫത് ഹുൽ ബാരി പറഞ്ഞത് ഖബറിങ്കൽ പോയതല്ലെന്നുമുള്ള ശുദ്ധ അസംബന്ധം സത്യത്തിൽ ചിരി വന്ന് പോയി !!!!! എന്താണെന്ന് നോക്കാം ആദ്യം ഫത് ഹുൽ ബാരിയിലെ ഉദ്ധരണി നോക്കാം

وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الدار وكان خازن عمر قال " أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا، فأتى الرجل في المنام فقيل له: ائت عمر " الحديث. وقد روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة"اهـ

ആദ്യമായി
فجاء رجل إلى قبر النبي صلى الله عليه وسلم
صلى الله عليه وسلم
അലിഫ് ലാമിട്ട് കൊടുക്കാതെ ഒരു റജുല് നബി സ്വ യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ നടത്തുന്നു ശേഷം فأتى الرجل في المنام അലിഫ് ലാമോട് കൂടി അറജുൽ എന്ന് കൊടുത്തിട്ടാണ് പറയുന്നത് അതായത് ആദ്യത്തെ റജുല് തന്നെയാണ് രണ്ടാമത്തെ റജുലും നഹ് വിന്റെ ഖാഇദ അറിയുന്ന അൽഫിയ ഓതിപ്പഠിച്ച ഏതൊരാൾക്കും മനസ്സിലാകും ഖബറിങ്കൽ വന്ന റജുലിനാണ് സ്വപ്നത്തിലൂടെ നബി സ്വ നിർദ്ദേശം നൽകുന്നത് അപ്പോൾ ഈ സ്വപ്നം കണ്ട വ്യക്തി സ്വഹാബിവര്യനായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) ആണെന്ന് പറഞ്ഞാൽ ഖബറിങ്കൽ വന്നിട്ട് ഇസ്തിഗാസ നടത്തിയപ്പോഴാണ് ഈ സ്വപ്നത്തിന്നാധാരമാകുന്നതെന്ന് വ്യക്തം രണ്ടും കൂടി പറയണമെന്നില്ലല്ലോ !!! ഒരുദാഹരണം പറയാം !!! """ഒരു മസ് അലക്ക് വേണ്ടി ഖാളിയെ സമീപിക്കുകയും ഖാളി അവിടെ ഇല്ലാത്തത് കൊണ്ട് അവിടെ വന്ന വ്യക്തി ഖാളിയെ ഫോണിലൂടെ ബന്ധപ്പെടുകയും കാര്യങ്ങൾ ചോദിക്കുകയും ആ വന്ന ഫോണിലൂടെ ബന്ധപ്പെട്ട വ്യക്തിക്ക് ഫോണിലൂടെ തന്നെ ഖാളി മസ് അല നൽകുകയും ചെയ്തു ! ഇവിടെ മസ് അല ലഭിച്ചത് ഇന്നയാൾക്കാണ് എന്ന് പേരെടുത്ത് കൊണ്ട് സംഭവം പറയുന്ന അവസാന ഭാഗം പറഞ്ഞാൽ പിന്നെ അവിടെ പോയതും ഫോൺ വിളിച്ചതും കൂടി ഇന്നയാൾ തന്നെ എന്ന് പ്രത്യേകമായി പറയണമെന്നില്ലല്ലോ !! എല്ലാം ഒരാൾ തന്നെയാകുന്നു ബുദ്ധിയുള്ള ആർക്കും ഇത് മനസ്സിലാകുന്നതാണ് അള്ളാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ!!!

*സുന്നി പക്ഷം ചോദ്യ സെഷൻ :-*

(01) ഹബീബായ സ്വ യുടെ വിയർപ്പിൽ നിന്നും ജുബ്ബയിൽ നിന്നും ജീവിത കാലത്തും വഫാത്തിന്ന് ശേഷവും രോഗ ശമനത്തിന്ന് വേണ്ടി മറഞ്ഞ വഴിയിൽ കൂടി അതായത് അഭൗതിക മാർഗ്ഗത്തിലൂടെ സഹായം പ്രതീക്ഷിച്ച ഉമ്മു സുലൈം (റ) , അസ്മാഹ് റ പോലുള്ള സ്വഹാബാ വനിതകൾ മുശ്രിഖാണോ ????? നാളെ മരിച്ച് കഴിഞ്ഞാൽ എന്റെ സ്ഥാനം സ്വർഗ്ഗമോ നരഗമോ ?? എന്ന് അഭൗതികമായ കാര്യം നബി (സ്വ) യോട് ചോദിച്ച സ്വഹാബിവര്യൻ മുശ്രിഖോ ????

മൗലവി പറഞ്ഞത് അത് നബി സ്വ യിൽ നിന്നല്ലേ ഇത് ഔലിയാക്കളോട് നടത്താൻ തെളിവല്ലത്രേ !!! അപ്പോൾ അൽഹംദുലില്ലാഹ് പടപ്പുകളോട് അഭൗതികമായ മാർഗ്ഗത്തിലൂടെ സഹായം തേടൽ ഷിർക്കാണെന്ന് വാദം എഴുതിയ മുജാഹിദുകൾക്ക് നബി സ്വ യെന്ന ലോകത്തിന്റെ നേതാവായ പടപ്പിനോട് അഭൗതിക സഹായം തേടാമെന്നും ഗുണം പ്രതീക്ഷിക്കാമെന്നും സമ്മതിക്കേണ്ടി വന്നു അൽഹംദുലില്ലാഹ് !!! പുതിയ ഗ്രൂപ്പിന്ന് ചാൻസുണ്ട്

അല്ല !! സത്യത്തിൽ അഭൗതിക മാർഗ്ഗമാണോ പ്രശ്നം അഭൗതിക കാര്യമാണോ ??? അല്ല മൗലവിയുടെ മറുപടിയിൽ നിന്ന് മനസ്സിലാകുന്നത് അഭൗതിക കാര്യം ചോദിക്കാമെന്നും മാർഗ്ഗമാണ് പ്രശ്നമെന്നുമാണ് ഹ ഹ ഹ നല്ല താമാശ തന്നെ!!!!!!

(02) :- സുന്നികളുടെ വാദം ശരിയല്ലെന്ന് വാദത്തിലും വിഷയാവതരണത്തിലും മുജാഹിദുകൾ പറയുമ്പോൾ എന്ത് കൊണ്ടാണ് വാദം ശരിയല്ലാതെയായത് അതൊരു തെളിവുദ്ധരിച്ച് പറയൂ എന്ന സുന്നി പക്ഷം ചോദ്യം സൽമാൻ മൗലവിയുടെ കിളി പാറിപ്പോയ ചോദ്യമായിപ്പോയി !!!!!

(03) :- ചന്ദ്രനെ പിളർത്തിക്കാണിക്കാൻ പറയൽ ഒരിക്കലും സാധാരണ സംഭവമല്ല അത് അഭൗതികമാണ് എന്നാൽ ബഹുമാനപ്പെട്ട ഹംസ റ ചന്ദ്രനെ പിളിർത്തിക്കാണിക്കാനെന്ന അഭൗതിക കാര്യത്തിന്ന് വേണ്ടി നബി സ്വ യോട് ആവശ്യപ്പെട്ടത് ഷിർക്കായോ ???? ക മ മറുപടി ഇല്ലായിരുന്നു മുജാഹിദുകൾക്ക്

(04) :- അള്ളാഹുവാണ് ഇലാഹ് എന്ന വിശ്വാസത്തോടെ പടപ്പുകൾ സബബാണെന്ന വിശ്വാസത്തോടെ അവരോട് ഇഹ്ദിനാ "നേർവഴിയിലാക്കണേ" എന്ന് ഹിദായത്തിനെ ചോദിക്കൽ ഷിർക്കാണോ ???

മൗലവി പറഞ്ഞത് ഷിർക്കാണ് പോൽ മ ആദള്ളാഹ് !!!! എന്നാൽ പരിഷുദ്ധ ഖുർ ആനിൽ ദാവൂദ് നബിയോട് പറയുന്നത് നോക്കൂ
وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ
(Sura 38 : Aya 22)

"ഞങ്ങളെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കേണമേ എന്ന് ദാവൂദ് നബിയോട് അർത്ഥിക്കുന്നു"

മുജാഹിദ് മൗലവിമാരുടെ വാദ പ്രകാരം പരിഷുദ്ധ ഖുർ ആനിൽ ഷിർക്ക് പഠിപ്പിച്ചു എന്ന് പറയേണ്ടി വരും നഊദുബില്ലാഹ് !!

(05) പടപ്പുകളോട് അഭൗതിക മാർഗ്ഗത്തിലൂടെ ഗുണം പ്രതീക്ഷിക്കൽ ഷിർക്കാണെന്നതിന്ന് ഖുർ ആനിൽ നിന്നൊരായത്തോതാൻ മൗലവിമാർക്ക് കഴിഞ്ഞിട്ടില്ല !!!! അള്ളാഹു അക്ബർ

(06) ബനൂ ഇസ്രായീലുകാർക് താബൂതിൽ (മുൻ കഴിഞ്ഞ പ്രവാചകരുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ച് വെച്ചിരുന്ന പെട്ടി) സകീനത് (സമാധാനം) ഉണ്ട് എന്ന് പരിശുദ്ധ ഖുർ ആൻ (സൂറത് ബഖറ) ,പഠിപ്പിക്കുന്നു അതായത് താബൂതിൽ നിന്ന് അഭൗതികമായ ഗുണം പ്രതീക്ഷിച്ച സംഭവം പറയുന്ന ഖുർ ആൻ ഷിർക്ക് പഠിപ്പിക്കുമോ ??? എവിടെ ?? മൗലവിമാർക്കുണ്ടോ മറുപടി

സംവാദത്തിന്ന് വന്ന മുജാഹിദുകൽ കവല പ്രസംഗം നടത്താൻ വന്നതാണെന്ന് സംവാദം വീക്ഷിച്ചവർക്കാർക്കും മനസ്സിലകും കാരണം ചോദ്യ സെഷനിൽ വാദത്തിൽ നിന്നുള്ള ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞിട്ടില്ല , സുന്നികളുടെ ചോദ്യങ്ങൾക്ക് പ്രാമാണികമായി മറുപടിയും തന്നിട്ടില്ല

നിങ്ങളൊന്ന് കേട്ട് നോക്കൂ

*✍🏼 സിദ്ധീഖുൽ മിസ്ബാഹ് - 9496210086 only Wtsp*

സംവാദം വീക്ഷിക്കാൻ

*➡സുന്നി & മുജാഹിദ് സംവാദം⬅*

*⏰09/02/2019 ശനി  || 9am (Indian Time)*

*♻കോഴിക്കോട്*
🎥https://youtu.be/1ryKcrAYiF8
_______________________🌐

Tuesday, February 5, 2019

ഖബറിൻമേൽ ജാറമുണ്ടാക്കൽ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*


ഖബറിൻമേൽ ജാറമുണ്ടാക്കൽ


അലി റളിയള്ളാഹു അൻഹു ഉയർന്നുനിൽക്കുന്ന കബറുകൾ അതിന്മേലുള്ള വിഗ്രഹങ്ങൾ തച്ചുടയ്ക്കുകയും ചെയ്യണമെന്ന് ഹദീസും കബറുകളിൽ നിരോധിച്ചു എന്ന ഹദീസും ഉദ്ധരിച്ച് അതിനുശേഷം ഇമാം അലിയ്യുൽ ഖാരി നിസ്കാരത്തിൻറെ വിവരണമായ മിർഖാത്തുൽ രേഖപ്പെടുത്തുന്നു

 ، وقد أباح السلف البناء على قبر المشايخ والعلماء والمشهورين ليزورهم الناس ، ويستريحوا بالجلوس فيه اهـ1217/3مرقاة

 .   മഹാന്മാരുടെയും പ്രശസ്തരായ
മഹത്തുക്കളുടെയും പണ്ഡിതന്മാരുടെയും ഖബറിൽ മേൽ കെട്ടിടം നിർമിക്കൽ   സലഫുകൾ ഹലാലായി കണ്ടിരുന്നു ജനങ്ങൾ മഹാത്മാക്കളെ സിയാറത്ത് ചെയ്യാനും അവിടെവച്ച് സന്തോഷം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ( മിർഖാത്ത് ശറഹു മിശ്കാത്ത്)

അസ് ലം സഖാഫി

പരപ്പനങ്ങാടി



തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ ഇബ്നു അബ്ദുൽ വഹാബ്

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0


🌴🌴🌴🌴🌴🌴🌴


മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')

ഇബ്നു അബ്ദുൽ വഹാബ്

''... - .... - ...


ഇബ്നു അബ്ദുൽ വഹാബ് പറയുന്നു

العاشر قولهم في الاستقاء لا بأس في التوسل با الصالحين وقول احمد يختص با النبي صلى الله عليه وسلم خاصة مع قولهم لا يستغاث بمخلوق
فا الفرق ظاهر جدا  فكون بعض يرخص بالتوسل با الصالحين وبعضهم يخص با النبي صلى الله عليه وسلم واكثرهم ينهي عن ذلك ويكرهه  فهذه المسألة من مساءل الفقه وان كان الصواب عندنا قول الجمهور أنه مكروه فلا ننكره علي من فعله فلا إنكار في مساءل الاجتهاد (  فتاوي ومساءل٢٨لان عبد الوهاب)
മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')

അത് കർമശാസത്ര പരമായ വിഷയമാണ് (വിശ്വാസപരമല്ല)
ഇത്തരം ഘവേശണപരമായ എതിർക്കാൻ ആക്ഷേപിക്കാനോ പാടില്ല പണ്ഡിതന്മാർ സ്വാലിഹീങ്ങളെ കൊണ്ടുള്ള തവസ്സുൽ പറ്റുമെന്ന് മഴയെ തേടുന്ന അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.

ഇമാം അഹമ്മദ് ഹമ്പലി നബിസല്ലല്ലാഹു കൊണ്ട് തവസ്സുൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് '

ചില പണ്ഡിതന്മാർ എല്ലാ സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുൽ ചെയ്യൽ അനുവദിക്കുകയും

ചിലർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തവസ്സുൽ ചെയ്യൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പലരും അത് കറാഹത്താണെന്ന പറഞ്ഞിട്ടുണ്ടെങ്കിലും എൻറെ വീക്ഷണത്തിൽ അത് ശരിയാണെങ്കിലും തവസ്സുൽ ചെയ്യുന്നവരെ ഒരിക്കലും തന്നെ ആക്ഷേപിക്കാനോ എതിർക്കാനോ പാടില്ല '

കാരണം അത് ഗവേഷണപരമായ വിഷയം മാത്രമാണ് കർമ്മപരമായ വിഷയത്തിൽ ആക്ഷേപിക്കാൻ പാടില്ല പാടില്ല. (ഫതാവ വമസാഇൽ 28  ഇബ്നു അബ്ദുൽ വഹാബ്)


വഹാബി നേതാവ് ഇവൻ അബ്ദുൽ വഹാബിന്റെ മേൽ വാചകത്തിൽ നിന്നും കർമ്മപരമായ വിഷയങ്ങളാണ് തവസ്സുൽ എന്നും അത് വിശ്വാസപരമല്ല എന്നും വ്യക്തമാണ് '

അതൊരിക്കലും  ശിർക്കോ ഹറാമോ ആയ കാര്യം ആ കാര്യമല്ലെന്ന്  അബ്ദുൽ വഹാബ് തന്നെ വ്യക്തമാക്കുകയാണ്.

'ഇത്തരം കർമശാസ്ത്രപരമായ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ എതിർക്കാനോ
ആക്ഷേപിക്കാനോ
പാടില്ല  എന്ന് മനസ്സിലാക്കാം



ഉദാഹരണം കുനൂത്ത് പോലെ അതിൽ പണ്ഡിതന്മാർ വിവിധ അഭിപ്രായം പറഞ്ഞാൽ അത് പ്രവർത്തിക്കുന്നവരെ എതിർക്കുക എന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം

സുന്നികൾ ഖുനൂത്ത് ഓതുമ്പോഴും തവസ്സുൽ ചെയ്യുമ്പോഴും അതിനെ എതിർക്കുന്നവരും ബിദ്അത്തായി ചിത്രീകരിക്കുന്ന വരും സ്വന്തം നേതാവിനെ വാക്ക് അനുസരിച്ച് എങ്കിൽ എത്ര നന്നായിരുന്നു

അസ് ലം സഖാഫി

പരപ്പനങ്ങാടി

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

തവസ്സുൽ ഇമാം അബൂഹനീഫ റ യുടെ ഖബറിന്നരികിൽ





ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To

🌴🌴🌴🌴🌴🌴🌴

ഇമാം അബൂഹനീഫ ഇമാമിന്റെ ഖബറിന്നരി കൽ ആവശ്യപൂർത്തീകരണത്തിന് വേണ്ടി വന്നു തവസ്സുൽ ചെയ്യുന്ന ലോക പണ്ഡിതർ
' .... '''''''''
ഇമാം അബൂഹനീഫ  യുടെ കബർ ആവശ്യ പൂർത്തീകരണത്തിനു വേണ്ടി പണ്ഡിതന്മാരും ആവശ്യക്കാരും സന്ദർശിക്കുകയും അവിടെവച്ച് ആവശ്യ പൂർത്തീകരണത്തിനു വേണ്ടി ഇമാമിനെ കൊണ്ട് തവസ്സുൽ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു'

അതിൽ ഇമാം ശാഫിഈ റളിയള്ളാഹുഅന്ഹു ഉൾപ്പെട്ടിരുന്നു'
അദ്ദേഹം പറയുന്നു ഞാൻ അബൂ ഹനീഫ ഇമാമിനെ കൊണ്ട്  ബറക്കത്ത് എടുക്കും അവരുടെ ഖബറിന്നരികിൽ പോകും

എനിക്ക് വല്ല ആവശ്യവും വന്നാൽ ഞാൻ രണ്ട് റക്അത് നിസ്കരിച്ച് അവരുടെ ഖബറിനരികിൽ ചൊല്ലുകയും അവിടെവച്ച് അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുകയും ചെയ്താൽ ആവശ്യം  അള്ളാഹു വീട്ടി തരാറുണ്ട്.

( അൽ ഖൈറാത്ത് ഹിസാൻ അല്ലാമ ഇബ്ൻഹജറുൽ ഹൈതമി 72)
അസ് ലം സഖാഫി
പരപ്പനങ്ങാടി

Wednesday, January 30, 2019

മഖ്ബറ നേർച്ച ഉറൂസ് അനാജ രം പാടില്ല

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

നേർച്ചയിലെ യും ഉറൂസിലെയും   മക്ബറയിലേയും അനാചാരങ്ങളെ സുന്നികളുടെ മേലിലും പണ്ഡിതന്മാരുടെ മേലിലും സമസ്തയുടെ മേലിലും വെച്ചു കെ ട്ടുന്നവരോട് വിനയപൂർവ്വം


മഹാന്മാരുടെ മക്ക്ബറ കളിലും ഉറൂസുകളും ആണ്ടുനേർച്ച കളിലും ധാരാളം അനാചാരങ്ങൾ പല സ്ഥലങ്ങളിലും കടന്നുകൂടിയിട്ടുണ്ട് ആണ്ടുനേർച്ചകൾ പല സ്ഥലങ്ങളിലും കാടു കയറിയിട്ടുണ്ട്. മഹാന്മാരുടെ മഖ്ബറകളിൽ സിയാറത്തും മറ്റു കാര്യ ങ്ങളും സുന്നത്തായ നിയമമാക്കിയിട്ടുണ്ട് എന്നല്ലാതെ അതിന്റെ മറവിൽ നടക്കുന്ന അനാചാരങ്ങൾക്ക് ഇസ്ലാം അംഗീകാരം നൽകിയിട്ടില്ല. - ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ചില സ്ഥലങ്ങ ളിൽ ചന്ദനക്കുടം നടത്തുന്നത്. വാദ്യതാളമേളങ്ങൾ,, ചെകിടടപ്പിക്കുന്ന കരിമരുന്ന് പ്രയോഗം എന്നിവ ആഘോ ഷകമ്മിറ്റികൾ നേരിട്ടുതന്നെ നടത്തുന്നു. സ്ത്രീപുരുഷന്മാർ അഴിഞ്ഞാ ടുന്നു. ചീട്ടുകളി മുതൽ സർക്കസ് കൂടാരം വരെ അരങ്ങേറുന്നു. ജീവി ത ത്തിൽ ഇത്തരം അനാചാ ര ങ്ങൾ നഖശിഖാന്തം എതിർത്തു ' മൺമറഞ്ഞ മഹാന്മാരുടെ പേരിലാണ് ഇതൊക്കെ ഒപ്പിക്കുന്നത്. വാസ്ത വത്തിൽ ഇതിന്റെയൊക്കെ പ്രചാരകരും മേലാളരും ഒരുപിടി പാമരജന ങ്ങൾ മാത്രമാണ്. ചില അവിശ്വാസികളുടെ  നേതൃത്വത്തിലും ഇത് നടക്കുന്നുണ് ‘

പണ്ഡിതന്മാരുടെ എതിർപ്പുകൾ വകവെക്കാതെയാ ണിവയൊക്കെ അരങ്ങേറുന്നത്. . ആഴ് - കളോളം നീണ്ടുനിൽക്കുന്ന മതപ്രസംഗം, കൂട്ട സിയാറത്ത്,അന്നദാനം തുടങ്ങിയ സൽക്കർമ്മങ്ങൾ കൊണ്ടു മാത്രം അലങ്കരിക്ക് ഉറൂസുകളും കേരളത്തിലുണ്ട്. അത് പ്രാത്സാഹനാർഹമാണ്, ആണ്ടെത്തുമ്പോൾ സംഘടിപ്പിക്കുന്ന വാർഷിക സിയാറത്തും അന്നദാ നവുമൊക്കെയാണ് ഉറൂസിൽ പ്രധാനമായും നടത്തുന്നത്. ഇത് മതം ഗീക രിച്ചിട്ടുള്ള കാര്യമാണ് . വാർഷിക സിയാറത്തു നബിതിര മേനി(സ)യും അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നീ ഖലീഫ മാരും നടത്താറുണ്ടായിരുന്നു.
عن ابي هريرة رضي الله عنه قال كان يزور قبور الشهداء في رأس كل حول فيقول لهم سلام علیکم سلام بما صبر تم فنعم عقبى الدار وكذلك ابو بكر وعمر وعثمان (ابن كثير ۵۱۱/۲)
നബി(സ) എല്ലാ വർഷവും ഉഹ്ദു ശുഹദാക്കളുടെ ഖബറിനരികിൽ പോവുകയും നിങ്ങൾ ക്ഷമിച്ചതു കൊണ്ട് അല്ലാഹു വിന്റെ രക്ഷ നിങ്ങൾക്കുണ്ടാവട്ടെ! ഭവനങ്ങളിൽ ഉത്തമഭവനം പാരത്രികമാണ് എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. നബി(സ) തിരുമേനിക്ക് ശേഷം അബുബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും അപ്രകാരം ചെയ്തി രുന്നു (ഇബ്നുകസീർ 2/511)
മരിച്ചവരുടെ പേരിൽ നടത്തുന്ന മൃഗബലിയും മാംസദാനവും അംഗീകരിക്കപ്പെട്ടതുതന്നെ. ആയിശ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു ഹദീ സിൽ ആയിശ(റ) പറയുന്നു.
ورب ما ذبع الشاة ثم يقطعها اعضاء ثم يبعثها عن صدائق خديجة (البخاري)
- നബിതിരുമേനി ഖദീജ ബീവിയെ ധാരാളം പ്രശംസിക്കാറുണ്ടായി രുന്നു. മാത്രമല്ല, ചിലപ്പോഴൊക്കെ ആടിനെ അറുത്ത് മാംസകഷണംളാക്കി  ഖദീജ ബീവിയുടെ സനേഹിതകൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു.

Tuesday, January 29, 2019

ഉറുക്ക് ' നറുക്ക് ,ഏലസ്സ് ,എെകല്ല് വഹാബി പരിണാമങ്ങൾ

ഉറുക്ക് ' നറുക്ക് ,ഏലസ്സ് ,എെകല്ല് തുടങ്ങിയ ക്ഷുദ്രവിദൃകള്‍ കൊണ്ട് രോഗങ്ങള്‍ക്ക് ശമനം തേടുന്നത് ശിർക്കാണ് വഹാബീ മതം മുൻപ് പഠിപ്പിച്ചിരുന്നത്

( ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതുമദനി പേജ് 46 )

https://www.facebook.com/777959305671074/posts/1103849463082055/
അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടുള്ള മന്ത്രവും ഉറുക്കും നിശിദ്ധമല്ല- (സല്‍സബീല്‍- 1978 ജനുവരി- ലക്കം: 1)
..................................................................................
അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ടും അവന്റെ വചനം കൊണ്ടും ഉള്ളവ (ഉറുക്ക് മുതലായവ) നിശിദ്ധമായ 'തമീമത്തി' ലും ഉറുക്കിലും പെടുകയില്ല.
ഒഹാബീ പ്രസ്ഥാനത്തിന്റെ ജിഹ്വ (സല്‍സബീല്‍- ലക്കം: 1 , 1978 ജനുവരി)
<<<<<<<<<<<<<<<<<<
Posted: 9-12-2018 (Sunday)
..............................
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

https://www.facebook.com/777959305671074/posts/1428618190605179/
മന്തിക്കൽ.. Km moulavi fatwa.

#wahabism #mujahid #ruqya #മൗലവി #മുജാഹിദ്

https://www.facebook.com/777959305671074/posts/791874504279554/
✏📢 ഉറുക്ക് , എലസ്സ്,
മന്ത്രം, കൈമടക്ക്

⏬⏬⏬⏬⏬
സംഷയങ്ങള്‍ തീർക്കാം ഇമാമീങ്ങള്‍ പറയട്ടെ...




ഇമാം ഇബ്ന്‍
 ഹജര്‍(റ)എഴുതുന്നത് കാണുക
 قال ابن حجر العسقلاني :

 و قد اجمع العلماء على جواز الرقية عن اجتماع ثلاثة شروط  ان يكون بكلام الله تعالى او باسمائه و صفاته و بالسان العربي او بما يعرف معناه من غيره و ان يعتقد ان الرقية لا تاثر بذاتها و انما بذات الله تعالى (فتح الباري 10/195

✏"ഖുര്‍ആന്‍,അറിയപ്പെട്ട ദിക്റുകള്‍ എന്നിവകൊണ്ട് മന്ത്രിക്കുന്നത് അനുവദനീയമെന്നതില്‍ പണ്ഡിതരുടെ എകാഭിപ്രായമുണ്ട്(ഫതഹുല്‍ ബാരി)
✏🔰

ഇമാം റാസി(റ)പറയുന്നത് കാണാം

 قال الامام الرازي : ان النفث في العقد انما يكون مذموما اذا كان سحرا مضرا بالارواح و الابدان فاما اذا كان النفث لاصلاح الارواح و الابدان وجب ان لا يكون حراما(تفسير
 الكبير"
🔰കെട്ടുകളില്‍(ചരട് പോലോത്ത)ഊതി മന്ത്രിക്കല്‍ ശരീരത്തിനും ആത്മാവിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മാരണം പോലോത്തതാണങ്കില്‍ അത് വിരോധിക്കപ്പെട്ടതും എന്നാല്‍ ശരീരത്തിന്‍ ആത്മാവിനും ഗുണം കിട്ടുന്നതാണങ്കില്‍ വിരോധിക്കപ്പെട്ടതാണന്ന്‍ പറയാന്‍ കഴിയാത്തതുമാണ്(റാസി)

🔰🔰👇👇
)മന്ത്രവും ഏലസ്സും ശിരക്കാണന്ന ഹദീസ് ഇതിന്ന്‍ എതിരാകുമെന്ന സംശയം ഉണ്ടാകും

🔰 .അതിന്ന്‍ മറുപടി നബി(സ)തങ്ങള്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്


✏✏✏✏✏✏✏✏

 "ജാഹിലിയ്യ കാലത്തുള്ള ശീര്‍ക്ക് വചനങ്ങളുള്‍ക്കൊള്ളുന്നവയെ കുറിച്ചാണ് നബി(സ)പറയുന്നത് ശിര്‍ക്കല്ലാതിരിക്കുമ്പോള്‍ മന്ത്രത്തിന്‍ കുഴപ്പമില്ല....

🔰🔰🔰


حديث عبادة بن الصامت قال : كنت أرقي من حمة العين في الجاهلية فلما أسلمت ذكرتها لرسول الله فقال : اعرضها علي فعرضتها عليه فقال : ارق بها فلا بأس بها قال عبادة ولولا ذلك ما رقيت بها إنسانا أبدا (صحيح البخاريഉബാദത്ത് ബിന്‍ സ്വാമിത്ത്(റ)പറയുന്നു ഞാന്‍ ജാഹിലിയ്യ (അജ്ഞാതകാലം)കാലത്ത് ചെങ്കണ്ണിന്ന്‍ മന്ത്രിക്കാരുണ്ടായിരുന്നു മുസ്ലിമായപ്പോള്‍ ഞാനത് നബി(സ)യോട് പറഞ്ഞു നബി(സ) അത് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു അപ്പോള്‍ നബി(സ) പറഞ്ഞു ഇത് കൊണ്ട് മന്ത്രിച്ചോളൂ ഒരു കുഴപ്പവുമില്ല (ബുഖാരി

🔰🔰🔰

ഇമാം നവവി(റ)പറയുന്നുقال الامام النووي واما الرقى بايات القران و بالاذكار المعروفة فلا نهي فيه بل هو سنة:شرح مسلمഖുര്‍ആന്‍ ആയത്ത് കൊണ്ടും അറിയപ്പെട്ട ദിക്റ് കൊണ്ടും മന്ത്രിക്കല്‍ വിരോധിക്കപെട്ടതല്ല മറിച്ച് സുന്നത്തായ കാര്യമാണ്‍(ശറഹ് മുസ്ലിം)

🔰🔰✏
കാണുക من حديث أبي سعيد الخدري قال : انطلق نفر من أصحاب النبي صلى الله عليه وسلم في سفرة سافروها حتى نزلوا على حي من أحياء العرب ، فاستضافوهم ، فأبوا أن يضيفوهم ، فلدغ سيد ذلك الحي ، فسعوا له بكل شئ لا ينفعه شئ ، فقال بعضهم : لو أتيتم هؤلاء الرهط الذين نزلوا لعلهم أن يكون ...عند بعضهم شئ ، فأتوهم ، فقالوا : يا أيهاالرهط ! إن سيدنا لدغ ، وسعينا له بكل شئ لا ينفعه ، فهل عند أحد منكم من شئ ؟ فقال بعضهم : نعم والله إني لأرقي ، ولكن استضفناكم ، فلم تضيفونا ، فما أنا براق حتى تجعلوا لنا جعلاً ، فصالحوهم على قطيع من الغنم ، فانطلق يتفل عليه ، ويقرأ : الحمد لله رب العالمين ، فكأنما أنشط من عقال ، فانطلق يمشي وما به قلبة ، قال : فأوفوهم جعلهم الذي صالحوهم عليه ، فقال بعضهم : اقتسموا ، فقال الذي رقى : لا تفعلوا حتى نأتي رسول الله صلى الله عليه وسلم ، فنذكر له الذي كان فننظر ما يأمرنا ، فقدموا على رسول الله صلى الله عليه وسلم ، فذكروا له ذلك ، فقال : " وما يدريك أنها رقية ؟، ثم قال : قد أصبتم ، اقسموا واضربوا لي معكم سهماً صحيح البخاري 2/856 صحيح مسلم 2/224


✏✏🔰 "നബി(സ)യുടെ ചില സ്വഹാബികള്‍ ഒരു യാത്രാമധ്യേ സര്‍പ്പവിഷമേറ്റ ഒരു ഗോത്രതലവനെ കണ്ടുമുട്ടുന്നു പല ചികിത്സ നല്‍കീട്ടും ഫലിക്കാതെ വന്ന ആ ഗോത്രക്കാര്‍ സ്വഹാബികളെ സമീപിച്ചു.സ്വഹാബികളില്‍ ഒരാള്‍ വെള്ളം മന്ത്രിച്ചുനല്‍കിയപ്പോള്‍ അത് കുടിച്ച അദ്ദേഹത്തിന്‍റെ അസുഖം പൂര്ണ്ണമായും ഭേദമായി പ്രതിഫലമായി അവര്‍ കുറെ ആടുകളെ നല്‍കി.അതുമായി നബി(സ)യെ സ്മീപിച്ചപ്പോള്‍ നബി(സ)പറഞ്ഞു മന്ത്രത്തിന്‍ ലഭിച്ച പ്രതിഫലമല്ലേ അത് വീതിച്ചെടുക്കുക.എനിക്കും ഒരു വിഹിതം നല്‍കുക(ബുഖാരി,മുസ്ലിം)
🔰✏
 രോഗത്തിന് മന്ത്രമാവാമെന്നും അതിന്ന്‍ പ്രതിഫലം വാങ്ങാമെന്നും മരുന്ന്‍ ഫലിക്കാത്ത രോഗത്തിന്‍ പോലും മന്ത്രം മൂലം രോഗശമനം വരുമെന്നും ഈ ഹദീസ് തെളീയിക്കുന്നുണ്ട്...
" അറിയാത്തവർക്ക് അറിയുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതാണ് "

ഇത്
പറയുന്നത്

മുജാഹിദുകളാണ്

[ 2014 സെപ്തംബർ , അൽമനാർ ]
മന്ത്രം അനുവദനീയമാണ് ( അല്‍ ഇസ്ലാഹ് മാർച്ച് 2015)
Al islah monthly March 2015 )
വെള്ളത്തിൽ മന്ത്രിച്ചൂതൽ വഹാബിക് ശിർക്കായിരുന്നു മുമ്പ്,
ഇപ്പോൾ അതൊക്കെ തൗഹീദാ...😜😄






Sunday, July 22, 2018

ഖബർ കെട്ടിപ്പൊക്കൽ സൗദിയിലില്ലാത്തതിന്റെ കാരണം മൊയ്തു മൗലവി പറയട്ടെ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

ഖബർ കെട്ടിപ്പൊക്കൽ സൗദിയിലില്ലാത്തതിന്റെ കാരണം മൊയ്തു മൗലവി പറയട്ടെ

മക്കയിലും മദീനയിലും കെട്ടിപ്പൊക്കിയ ഖബറുകളുണ്ടോ....?.... കേരളത്തിൽ മാത്രമേ ഖബർ കെട്ടിപ്പൊക്കലുള്ളൂ.... ഇത് ഇസ് ലാമികമാണെങ്കിൽ നബിയുടെ രാജ്യത്തല്ലേ കാണേണ്ടിയിരുന്നത്.... ഞാനിപ്പോൾ സൗദിയിലാണ് ,മക്കത്തോ മദീനത്തോ ഒരിടത്തും കേരളത്തിലെപ്പോലെ കെട്ടിപ്പൊക്കിയ ഖബറുകളില്ല...... തുടങ്ങിയ വഹാബികൾ വരട്ടു വാദങ്ങൾ - കഥയറിയാത്ത സാധാരണക്കാരെ തേടി അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.ഇത് കേട്ട് മുന്നും പിന്നും ചിന്തിക്കാതെ വഹാബിസത്തിലേക്കെടുത്തു ചാടി ,ആട് മേക്കാൻ പോയവരും നിരവധി...!.... നുണ പറയൽ മത്സരം നടത്തി റെക് സോണാ സോപ്പ് സമ്മാനം വാങ്ങിയ മൗലവിമാരുടെ വാക്കുകൾ മുഖവിലക്കെടുക്കരുതെന്ന- നേഴ്സറിക്കുട്ടികളുടെ അറിവ് പോലുമില്ലാത്തവർക്ക് യോജിച്ച സ്ഥലം വഹാബിസം തന്നെ!!!.......

കേരളത്തിലെ ബിദഈ സൈദ്ധാന്തികൻ മൊയ്തു മൗലവി തന്നെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്തതും മക്കയിലെയും മദീനയലെയുമുൾപ്പെടെയുള്ള മഖ്ബറകൾ മുഴുവൻ തട്ടി നിരത്തിയതും ,പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി തങ്ങൾ മുന്നറിയിപ്പ് നൽകിയ, വഹാബീ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിന്റെ നാടായ നജ്ദിൽ നിന്ന് ഇന്നത്തെ സൗദി രാജാക്കൻമാർ രംഗ പ്രവേശനം ചെയ്തതും മുത്തു നബിയുടെ മക്കയും മദീനയും ഉയർത്തിക്കാട്ടി വഹാബിസമാണിസ്ലാമെന്ന് സ്ഥാപിക്കാനുള്ള മൗലവിമാരുടെ ഹീന ശ്രമങ്ങളുമെല്ലാം

മൊയ്തു മൗലവിയിലൂടെ വളരെ വ്യക്തമായി വായിക്കാം.....!..... മൊയ്തു മൗലവി തന്നെ പറയട്ടെ------

....... '''രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു.അവിടങ്ങളിലെ ധനങ്ങളും ഖജാനകളും രത്നങ്ങളുമെല്ലാം പിടിച്ചെടുത്ത്, അവ പട്ടാളക്കാരുടെ ഇടയിൽ വിതരണം ചെയ്തു. ഖബറുകളുടെ മേൽ പടുത്തുയർത്തിയിരുന്ന എടുപ്പുകൾ പൊളിച്ചു നീക്കി.

നജ്ദ് പട്ടാളക്കാർ ഇറാഖിൽ നിന്ന്‌ ഹിജാസിലേക്ക് നീങ്ങി.ഹിജ്റ 1217 ക്രിസ്താതാബ്ദം 1803 നജ്ദിലെ രാജകുമാരൻ സഊദ് ബിൻ അബ്ദുൽ അസീസ് നജ്ദ് പട്ടാളത്തിന്റെ നേതൃത്വം വഹിച്ച് കൊണ്ട് ഹറമിന്റെ സമീപം എത്തി.അക്കാലത്ത് മക്കയിലെ ശെരീഫ് ഗാലിബായിരുന്നു. എന്നാൽ ആ പേരിന് അയാൾ ഒരു വിധത്തിലും അർഹനായിരുന്നില്ല.ഭീരുവായ ഗാലിബ് മക്കയിൽ നിന്ന് തായിഫിലേക്കോടിപ്പോയി.അവിടെയും നിലനിൽക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെ തായിഫിൽ നിന്ന്‌ ജിദ്ധയിലെത്തി. തുർക്കി പട്ടാളത്തെ അഭയം പ്രാപിച്ചു.

ഹിജ്റ 1318 മുഹറം 8 ക്രിസ്താബ്ദം 1803 ഏപ്രിൽ 3ൽ ഇബ്നു അബ്ദുദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ കഅബയിൽ പ്രവേശിച്ചു.

പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വില പിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി.അവ പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു.ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി......... പിറ്റേ കൊല്ലം മദീനാ മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്ത പോലുള്ള പ്രവൃത്തികൾ ചെയ്തു.ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി'''. [ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്രപ്രസ്ഥാനവും- മൊയ്തു മൗലവി]

N:B-മൊയ്തു മൗലവി സമസ്ത മുശാവറയിലെ അംഗമാണെന്ന് മൗലവിമാർ തട്ടി വിടാതിരുന്നാൽ മഹാഭാഗ്യം!!!
                    ✍ ഖുദ്സി
https://visionofahlussunna.blogspot.com/2018/05/blog-post_3.html

Saturday, July 7, 2018

സ്വഹാബികൾ ദീനിൽ തെളിവല്ല ( ജുമുഅ ഖുതുബ,

സ്വഹാബത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും ദീനില്‍ തെളിവല്ല (  ഇസ്ലാഹ് മാസിക ഡിസംബർ 5 )

സ്വഹാബികൾ ദീനിൽ തെളിവല്ല    ( ജുമുഅ ഖുതുബ, പേജ്    84, MT  അബ്ദു ളള)

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...