Wednesday, June 7, 2023

ളഈഫായ_ഹദീസ്; #സുന്നത്ത്_സ്ഥിരപ്പെടുന്നത്_എങ്ങനെ ? #ഇബാറത്ത്_കട്ട്_മുറിച്ച്_മലയ്ബാരി

 #ളഈഫായ_ഹദീസ്; #സുന്നത്ത്_സ്ഥിരപ്പെടുന്നത്_എങ്ങനെ ?

#ഇബാറത്ത്_കട്ട്_മുറിച്ച്_മലയ്ബാരി


ബറാഅത്ത് ദിനത്തിന്റെ മഹത്വം വിശദീകരിക്കാൻ വേണ്ടി ഇമാം മുനാവി (റ) എഴുതിയ ഒരു ഗ്രന്ഥമാണ്

 شرح نبذة في فضائل النصف من شعبان.

ഈ ഗ്രന്ഥത്തിൽ ഇമാം മുനാവി (റ) ബറാഅത്ത് ദിനത്തിന്റെ മഹത്വങ്ങളും പ്രത്യേക കർമ്മങ്ങളും ധാരാളം വിശദീകരിക്കുന്നുണ്ട്. കൂട്ടത്തിൽ ബറാഅത്ത് നോമ്പിന്റെ അടിസ്ഥാനവും വിശദീകരിക്കുന്നുണ്ട്. ബറാഅത്ത് നോമ്പിന്റെ സുന്നിയ്യത്ത് ഇമാം മുനാവി (റ) സ്ഥിരപ്പെടുത്തുന്നത് ഇബ്നുമാജ ഉദ്ധരിക്കുന്ന ഒരു ഹദീസ് മുൻനിർത്തിയാണ്. പ്രസ്തുത ഹദീസ് ളഈഫ് ആണെങ്കിൽ പോലും ഫളാഇലുൽ അഅ്മാൽ എന്ന പരിഗണനയിൽ നോമ്പ് സുന്നത്താകുമെന്ന് ഇമാം മുനാവി (റ) വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത ചർച്ചയിൽ ഇമാം നവവിയെല്ലാം പരിചയപെടുത്തിയ ഫളാഇലുൽ അഅ്മാൽ എന്ന പരിഗണനയിൽ ഒരു അമൽ എങ്ങനെയാണ് സുന്നത്താകുന്നത് എന്നും ഇമാം വിശദീകരിക്കുന്നുണ്ട്. 

ഇമാം മുനാവി (റ) പറയുന്നത് കാണൂ:


 "ശഅ്ബാൻ പതിനഞ്ചിന് പ്രത്യേകമായി നോമ്പ്  അനുഷ്ഠിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പറഞ്ഞ ഇബ്നു തൈമിയക്ക് ഇബ്നു മാജയുടെ ഹദീസിൽ ഖണ്ഡനമുണ്ട്. കാരണം ഈ നോമ്പിന് ഖവിയ്യ് അല്ലാത്ത അടിസ്ഥാനം ഉണ്ടെന്ന് വ്യക്തമാണ്. ദുർബലമായ ഹദീസ് കൊണ്ട് ഫളാഇലുൽ അഅ്മാലിൽ പ്രവർത്തിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞിട്ടുമുണ്ട്. ഫളാഇലുൽ അഅ്മാലിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി (റ) പറയുന്നുണ്ട്. ഇമാം കമാൽ ബിൻ അബീ ഷരീഫ് (റ) പറയുന്നു: ഫള്ൽ ഉണ്ടെന്ന് ശർഇൽ സ്ഥിരപ്പെട്ട നിസ്കാരം, പ്രാർത്ഥന, ദിക്റുകൾ പോലോത്ത ഒരു കർമ്മം, പ്രത്യേക സമയത്തോ മറ്റോ നിർവഹിക്കുന്നതിൽ പവിത്രതയുണ്ട് എന്ന് ളഈഫായ ഒരു ഹദീസിൽ വന്നാൽ ആ കർമ്മം ഹദീസിൽ പറഞ്ഞത് പ്രകാരം നിർവഹിക്കൽ  സുന്നത്താണ്. സുന്നിയ്യത്ത് സ്ഥിരപ്പെടുന്നത് പ്രസ്തുത ളഈഫായ ഹദീസ് കൊണ്ടല്ല മറിച്ച് പ്രസ്തുത കർമ്മം - സ്ഥിരപ്പെട്ട ഒരു നിരുപാധിക കർമ്മത്തിൽ പ്രവേശിക്കുന്നത് കൊണ്ടും  പ്രസ്തുത ഹദീസ് സ്വിഹത്തിന് സാധ്യത ഉള്ളതു കൊണ്ടുമാണ്......."


 ഇമാം മുനാവി (റ) വിന്റെ ഈ വിശദീകരണത്തിൽ നിന്നും

 

"لا اثبات الاستحباب الذي هو حكم شرعي بذلك الحديث"

(സുന്നിയ്യത്ത് സ്ഥിരപ്പെടുന്നത് പ്രസ്തുത ളഈഫായ ഹദീസ് കൊണ്ടല്ല) 

എന്ന ഭാഗം മാത്രം കട്ട് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു സഹോദരന്റെ  പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. അതിന്റെ ബാക്കി ഭാഗം കൂടി വായിച്ചിരുന്നുവെങ്കിൽ ഇങ്ങനെ അദ്ദേഹം തെറ്റിദ്ധരിക്കുമായിരുന്നില്ല. സുന്നികളെ കുതിര കയറാനുള്ള വ്യഗ്രതയിൽ ബാക്കി വായിക്കാൻ അദ്ദേഹത്തിന് സമയം ലഭിച്ചിട്ടുണ്ടായിരിക്കില്ല. 

അതിന്റെ ബാക്കി ഭാഗം ഇങ്ങനെയാണ്


"بل لدخول ذلك العمل فيما ثبت فضله مطلقا مع احتمال صحة ذلك الحديث الضعيف"


(മറിച്ച് പ്രസ്തുത കർമ്മം സ്ഥിരപ്പെട്ട നിരുപാധിക കർമ്മത്തിൽ പ്രവേശിക്കുന്നത് കൊണ്ടും  പ്രസ്തുത ഹദീസ് സ്വിഹത്തിന് സാധ്യത ഉള്ളതു കൊണ്ടുമാണ് സുന്നത്താകുന്നത്........")

ഇതെല്ലാം മൂടിവച്ചുകൊണ്ടാണ് അദ്ദേഹം സുന്നികളെ കുതിര കയറാൻ ശ്രമിക്കുന്നത്. മാത്രവുമല്ല സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെടാത്ത ബറാഅത്ത് നോമ്പ് ളഈഫായ ഹദീസിൽ വന്നതിനെ തുടർന്ന് ളഈഫായ ഹദീസ് ഫളാഇലുൽ അഅ്മാലിന്റെ പരിഗണനയിൽ സുന്നത്ത് ആകുന്ന രൂപം വ്യക്തമാക്കുകയാണ് ഇമാം മുനാവി (റ) ഇവിടെ. അതിന് വേണ്ടി ഇമാം നവവി (റ) നെ ഉദ്ധരിച്ച് ഫളാഇലുൽ അഅ്മാലിൻ്റെ ഖാഇദ വിശദീകരിച്ചാണ് ഇമാം മുനാവി ബറാഅത്ത് നോമ്പ് സ്ഥിരപ്പെടുത്തുന്നത്. ഇത്തരത്തിൽ ഇബ്നുമാജയുടെ ളഈഫായ ഹദീസ് ഉദ്ധരിച്ച് രണ്ട് സ്ഥലങ്ങളിൽ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് ഇമാം മുനാവി വ്യക്തമാക്കുന്നുണ്ട്.

ഇങ്ങനെയൊക്കെ ഇബാറതുകളെ വളച്ചൊടിക്കാൻ ഈ മലയ്ബാരിക്ക് عبد النصير أحمد المليباري  അല്ലാതെ ഒരാൾക്കും സാധിക്കുമെന്ന് തോന്നുന്നില്ല.


ഇവിടെ സുന്നികൾ "വെറും ളഈഫായ ഹദീസ് കൊണ്ടാണ് സുന്നിയത്ത് സ്ഥിരപ്പെടുന്നത്" എന്ന് പറയുന്നവരല്ല. മറിച്ച് ഫളാഇലുൽ അഅ്മാലിന് അഇമ്മത്ത് വിശദീകരിച്ച മാനദണ്ഡങ്ങളും നിബന്ധനകളും പരിഗണിച്ച് കൊണ്ട്  തന്നെയാണ് സുന്നികൾ സുന്നിയ്യത്ത് സ്ഥിരപ്പെടുത്തുന്നത്. ദീനിൽ അറിയപ്പെട്ട ഒരു പൊതു ഖാഇദയാണ് പരമാവധി ഇഹ്ത്വിയാത്ത് പാലിക്കണം എന്നുള്ളത്. ഫളാഇലുൽ അഅ്മാലിൽ പ്രസ്തുത ഖാഇദയുടെ പിമ്പലത്തോട് കൂടെയാണ് സുന്നിയ്യത്ത് സ്ഥിരപ്പെടുന്നത്. നമ്മുടെ മലയ്ബാരിക്ക് പ്രസ്തുത നിബന്ധനകളും മാനദണ്ഡങ്ങളും മനസ്സിലാകാത്തത് കൊണ്ടാണ് ഇങ്ങനെ സുന്നികളുടെ മേലിൽ കുതിര കയറാൻ ശ്രമിക്കുന്നത്.  നല്ല അദബോടെ നല്ല മുഖ്ലിസായ ഒരു ഉസ്താദിന്റെ അരികിൽ പോയി ഇരുന്ന് പഠിച്ചാൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും. പ്രത്യേകിച്ച് ഈ സ്ഥിരത ഇല്ലായ്മക്കും കണ്ടംചാടലുകൾക്ക് നല്ല മാറ്റം ഉണ്ടാകു. അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ .


സുമനസ്യ ഇമാം ദവ്വാനി (റ) യുടെ ഉൻമൂദജൽ ഹദീസ്, ഇമാം ഇബ്നു അല്ലാൻ (റ) യുടെ അൽ ഫുതൂഹാത്തുറബ്ബാനിയ്യ , അല്ലാമ അബ്ദുൽ ഹയ്യ് ലക്നവിയുടെ അൽഅജ്‌വിബത്തുൽ ഫാളില, ഇമാം ശഅ്റാനി (റ) വിന്റെ മുഖദിമത്തു ഇൽമിൽ ഹദീസ് മുതലായ ഗ്രന്ഥങ്ങളിലെ ളഈഫായ ഹദീസിന്റെ ചർച്ച വായിച്ചു നോക്കിയാലും പരിഹാരമുണ്ടാകും. 


ഇമാം മുനാവി (റ) യുടെ ഇബാറത്തിന്റെ പൂർണ്ണരൂപം

قال الإمام المناوي:  وقد علمت أنه له أصل غير قوي والحديث الضعيف يعمل به في الفضائل كما نص عليه جمع من الأئمة الأماثل منهم شيج الإسلام بلا نزاع ولي الله بلا دفاع النووي حيث قال ينبغي لمن بلغه شيئ في الفضائل أن يعمل به ثم قال قال العلماء من المحدثين والفقهاء وغيرهم يجوز ويستحب العمل في الفضائل اي فضائل الأعمال والترغيب والترهيب بالحديث الضعيف ما لم يكن موضوعا اهـ قال الكمال ابن أبي شريف فإذا ثبت لعمل فضل شرعا على الإطلاق كالصلاة والدعاء والذكر وورد حديث يتضمن فضل دعاء خاص أو ذكر خاص أو صلاة خاصة وذلك الحديث ضعيف استحب العمل بمقتضى ذلك الحديث لا اثبات الاستحباب الذي هو حكم شرعي بذلك الحديث بل لدخول ذلك العمل فيما ثبت فضله مطلقا مع احتمال صحة ذلك الحديث الضعيف إلى هنا كلامه وهذا توضيح لقول من تقدمه شرط العمل بالحديث الضعيف عدم شدة ضعفه ودخوله تحت أصل كلي وأن لا يعتقد سنّه الذي هو حكم شرعي بذلك الحديث.

«شرح نبذة في فضائل النصف من شعبان للإمام المناوي: (١٩) (مخطوط)»


പി.പി. ഉവൈസ് അദനി വെട്ടുപാറ

Tuesday, June 6, 2023

നെ_തബറുക്ക്_വിരോധിയാക്കാൻ_കിതാബിൽ_തിരിമറി_കാണിച്ച്_നസീർ_മലൈബാരി ഉമർ റ ദാനിയാൽ നബിയും ബറക്കത്തും

 #സയ്യിദുനാ_ഉമർ (റ) #നെ_തബറുക്ക്_വിരോധിയാക്കാൻ_കിതാബിൽ_തിരിമറി_കാണിച്ച്_നസീർ_മലൈബാരി


തബറുക്കുമായി ബന്ധപ്പെട്ട ചർച്ചയിൽ സയ്യിദുനാ ഉമർ (റ) വിന്റെ നിലപാട് സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൊണ്ട് കൃത്യമായി വിവരിച്ചപ്പോൾ വിളറി പൂണ്ട്, സയ്യിദുനാ ഉമർ (റ) വിനെ തബറുക്ക് വിരോധിയാക്കാനുള്ള കിണഞ്ഞ ശ്രമത്തിലാണ് മലൈബാരി. എല്ലാ ശ്രമങ്ങളെയും കൃത്യമായി അഇമത്തിന്റെ വിവരണങ്ങളെ കൊണ്ട് ഖണ്ഡിച്ചപ്പോൾ കിതാബുകളിൽ കൃത്രിമം കാണിച്ച് കട്ട് മുറിച്ച് സയ്യിദുനാ ഉമർ (റ) വിനെ വഹാബിയാക്കാൻ ശ്രമിക്കുകയാണിപ്പോൾ ടിയാൻ. 


സ്വഹാബി വര്യനായ അബു മൂസൽ അശ്അരി (റ) വിന് തുസ്തറിൽ വെച്ച് ദാനിയാൽ നബിയുടെ പുണ്യ ശരീരവും ചില തിരുശേഷിപ്പുകളും  ലഭിച്ചപ്പോൾ എന്തു ചെയ്യണം എന്ന് അറിയാൻ വേണ്ടി ഖലീഫ ഉമർ (റ) ന് കത്ത്  എഴുതിയ വിശദമായ ആ ചരിത്രത്തിലെ ചെറിയ ഒരു ഭാഗം മാത്രം എടുത്ത് ബാക്കി ഭാഗം മൂടിവെക്കുകയാണ് നസീർ മൗലവി.  


തിരുശേഷിപ്പിന്റെ കൂട്ടത്തിൽ ഒരു ഗ്രന്ഥവും എണ്ണയുള്ള ഒരു പാത്രവും കുറച്ച് ദിർഹമുകളും ഒരു മോതിരവും ഉണ്ടായിരുന്നു. ഉമർ (റ) മറുപടി എഴുതിയപ്പോൾ തിരുശേഷിപ്പിൽ നിന്ന് അൽപ്പം എണ്ണ തനിക്ക് അയക്കണമെന്നും ബാക്കിയുള്ള എണ്ണ ആ ഭാഗത്തുള്ള മുസ്ലിമീങ്ങൾക്ക് രോഗശമനത്തിന് വേണ്ടി ഉപയോഗിക്കാൻ നൽകണമെന്നും ഉമർ (റ) ആവശ്യപ്പെട്ടിരുന്നു. 


وَأَمَّا الْوَدَكُ فَابْعَثْ إِلَيْنَا مِنْهُ وَمُرْ مَنْ قِبَلَكَ مِنَ الْمُسْلِمِينَ يَسْتَشْفُونَ بِهِ


ഈയൊരു ഭാഗം മൂടിവച്ചാണ് ഉമർ (റ) വിനെ വഹാബിയാക്കാൻ നസീർ മൗലവി ശ്രമിക്കുന്നത്.


ഉമർ (റ) എന്തിനുവേണ്ടിയാണ് തിരുശേഷിപ്പിൽ പെട്ട എണ്ണ മദീനയിലേക്ക് അയക്കാൻ വേണ്ടി ആവശ്യപ്പെട്ടത് മദീനയിൽ എണ്ണ ഇല്ലാത്തതുകൊണ്ടാണോ ?

 രോഗശമനത്തിന് വേണ്ടി എണ്ണ മുസ്ലിമീങ്ങൾക്ക് നൽകണമെന്ന് ഉമർ (റ) പറഞ്ഞത് മൗലവി എന്തിനാണ് മൂടി വെച്ചത് ?


ശേഷം അബൂ മൂസൽ അശ്അരി (റ) ആ പുണ്യ ശരീരത്തിനെ ചുംബിച്ച കാര്യവും ഹാഫിള് ഇബ്നു കസീർ വിശദീകരിക്കുന്നുണ്ട്.


ഇതിൽ നിന്നെല്ലാം ഉമർ (റ) തബറുക്ക് വിരോധിയല്ലെന്നും തബറുക്ക് എടുക്കുകയും എടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സ്വഹാബി വര്യനാണെന്നത് വ്യക്തമാണ്.


പ്രിയരേ ഇങ്ങിനെ അഇമ്മത്തിന്റെ ഗ്രന്ഥങ്ങളിൽ ധാരാളം തിരുമറികൾ നടത്തിയും കട്ടും മുസ്ലിം സമൂഹത്തിനെ വഞ്ചിക്കുകയാണ് عبد النصير أحمد المليباري . ഇങ്ങിനെയുള്ള കുതന്ത്രങ്ങളിൽ നിന്നും വഞ്ചനകളിൽ നിന്നും അല്ലാഹു ഈ ഉമ്മത്തിനെ കാത്തു രക്ഷിക്കുമാറാകട്ടെ………..

ടിയാന് പടച്ചവൻ സൽബുദ്ധി നൽകുമാറാകട്ടെ……..


പി.പി ഉവൈസ് അദനി വെട്ടുപാറ


وفي البداية والنهاية2/49

http://shiaonlinelibrary.com/%D8%A7%D9%84%D9%83%D8%AA%D8%A8/3594_%D8%A7%D9%84%D8%A8%D8%AF%D8%A7%D9%8A%D8%A9-%D9%88%D8%A7%D9%84%D9%86%D9%87%D8%A7%D9%8A%D8%A9-%D8%A7%D8%A8%D9%86-%D9%83%D8%AB%D9%8A%D8%B1-%D8%AC-%D9%A2/%D8%A7%D9%84%D8%B5%D9%81%D8%AD%D8%A9_48#top


ثم قال ابن أبي الدنيا: حدثنا أبو بلال، حدثنا قاسم بن عبد الله، عن عنبسة بن سعيد وكان عالما، قال: وجد أبو موسى مع دانيال مصحفا وجرة فيها ودك ودراهم وخاتمه، فكتب أبو موسى بذلك إلى عمر فكتب إليه عمر: أما المصحف فابعث به إلينا وأما الودك فابعث إلينا منه ومر من قبلك من المسلمين يستشفون به وأقسم الدراهم بينهم وأما الخاتم فقد نفلناكه. وروي عن ابن أبي الدنيا من غير وجه: أن أبا موسى لما وجده وذكروا له أنه دانيال التزمه وعانقه وقبله. 



ഖബർ ത്വവാഫ് :* *ആടിനെ പട്ടിയാക്കുന്ന* *വഹാബികൾ*

 *ഖബർ ത്വവാഫ് :*

*ആടിനെ പട്ടിയാക്കുന്ന*

*വഹാബികൾ*

▪️▪️▪️➖➖➖▪️▪️▪️

✍️aslam saqafi payyoli


ആടിനെ ചൂണ്ടി പട്ടിയാണെന്ന് പറയുക. പിന്നെ പേപ്പട്ടിയാണെന്ന് ആരോപിച്ച് അടിച്ചു കൊല്ലുക. ഈയിടെയായി വഹാബികളുടെ ആദർശ പ്രചരണമിങ്ങനെയാണ്. 


സുന്നികൾ ഒരിക്കലും അംഗീകരിക്കാത്ത കാര്യങ്ങൾ സുന്നി വാദമായി പറഞ്ഞ് അതിനെ ശക്തമായി ഖണ്ഡിക്കുക. അന്വേഷിച്ചു നോക്കുമ്പോൾ അങ്ങനെയൊരു വാദമേ സുന്നികൾക്കുണ്ടാവില്ല.  


സുന്നികൾ ഖബറിന് ത്വവാഫ് ചെയ്യാൻ ഫത്‌വകൊടുക്കുന്നവരാണെന്ന് പറഞ്ഞു അതിന് ഏഴോളം തെളിവുകളും വഹാബി മാസികയിൽ ഉദ്ദരിക്കുന്നു. 

സത്യത്തിൽ ഒറ്റയൊന്നിലും ഖബറിനു ത്വവാഫ് ചെയ്യണമെന്ന നിർദ്ദേശമോ അതിലേക്ക് സൂചനയോ ഇല്ല. മറിച്ച് അതിനെ കുറ്റപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തതാണ്. പക്ഷെ, അതിനെ പല കോലത്തിൽ വെട്ടി മുറിച്ച് കബളിപ്പിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്.


ഒരുദാഹരണം, 

ഉത്തരേന്ത്യയിലൂടെ എന്ന സുന്നി പ്രസിദ്ധീകരണത്തിൽ നിന്ന് മൗലവിമാർ അടർത്തിയെടുത്ത ഭാഗം ശ്രദ്ധിക്കുക.


"ഒരു ദിവസം കൊടും തണുപ്പുള്ള ഡിസംബർ മാസത്തിൽ രാത്രി മൂന്നു മണി സമയത്ത് വയോധികനായ ഒരു സുമുഖനും കുറെ ആളുകളും വന്നു. വന്നു കയറിയ ഉടനെ കയ്യിൽ തസ്ബീഹ് മാലയും മറുകയ്യിൽ പനിനീർ പൂക്കളുമായി മഖ്ബറ പ്രദക്ഷിണം തുടങ്ങി."  

ഇത്രയും ഭാഗം അടിവരഞ്ഞ് തെളിവായി ചേർത്തു. ഇത് മാത്രം വായിക്കുന്നവർ മഖ്ബറ ത്വവാഫ് ചെയ്യൽ സുന്നികൾ അംഗീകരിക്കുന്നു എന്ന് മനസ്സിലാക്കണം, ഇതാണ് മൗലവിമാരുടെ ആഗ്രഹം. എന്നാൽ ഈ പുസ്തകത്തിൻറെ ബാക്കി ഭാഗം കൂടി വായിച്ചാൽ മൗലവിമാരുടെ വഞ്ചനയുടെ ആഴം നമുക്ക് മനസ്സിലാകും.


ബാക്കി ഭാഗം ഇങ്ങനെയാണ് :

"ഞാൻ അവർക്ക് മാർഗ്ഗ തടസ്സം ഉണ്ടാക്കി. ശൈഖ് എന്റെ അടുത്ത് എത്തിയപ്പോൾ മാറിനിൽക്കാൻ ആഗ്യം കാണിച്ചു. ഞാൻ മാറി നിൽക്കാതെ ചോദിച്ചു: ഖബറിനെ ത്വവാഫ് ചെയ്യൽ ഈ കബറിനുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇമാം അഹ്മദ് റസാ(റ) നിരോധിച്ചിട്ടുണ്ട്. 'അഛാ ഖബർ ത്വവാഫ് മനഅ ഹേ'  അഅലാ ഹസ്റത്തിന്റെ ഫത്‌വ അതാണ്. ഉടനെ അദ്ദേഹം നിർത്തി."

(ഉത്തരേന്ത്യയിലൂടെ. പേ:77 

ശാഹുൽ ഹമീദ് ബാഖവി )


അഹ്മദ് റസാഖാൻ (റ) തങ്ങളുടെ മഖ്ബറയിൽ ഏതോ അറിവില്ലാത്തവർ ത്വവാഫ് ചെയ്യുന്നത് കണ്ടപ്പോൾ അത് തടയുകയും ഉപദേശിക്കുകയും ചെയ്ത ഒരനുഭവം എഴുതിയതാണ് ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം. അതാണ് ഈ കോലത്തിൽ മൗലവിമാർ കട്ടുമുറിച്ചെത്. 

എന്നിട്ട് ജനങ്ങളെ 

കബളിപ്പിക്കുന്നത് നോക്കൂ :

"പല ജാറങ്ങളിലും കണ്ടുവരുന്ന കബർ ചുറ്റൽ എന്ന പേരിൽ നടക്കുന്ന ത്വവാഫിന് അവിടുത്തെ കമ്മറ്റിക്കാർ മാത്രമല്ല ഉത്തരവാദികൾ!

അവക്ക് അനുകൂലമായി ഫത്‌വകൾ കൊടുക്കുന്ന മുസ്ലിയാക്കന്മാരാണ് അതിന്റെ മുഖ്യ ഉത്തരവാദികൾ എന്നും നാം പ്രത്യേകം തിരിച്ചറിയുക !"

(അൽ ഇസ്‌ലാഹ് മാസിക 2012

ഫെബ്രുവരി പേ: 17)


മൗലവിമാരുടെ ചതിയിൽ നിന്നും ഈ ഉമ്മത്തിനെ അള്ളാഹു കാക്കട്ടെ ... ആമീൻ.

➖➖➖➖➖➖➖➖➖

Saturday, June 3, 2023

മണ്ണണ് തിന്നാത്ത ശരീരം

 





അമ്പിയാക്കളുടെ ഖബറുകൾ റ േകേന്ദ്രങ്ങൾ





 

ബറക്കത്ത്എടുക്കൽവഹാബികളുടെ തട്ടിപ്പ് ദാതു അൻവാത്വ്

 https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL

ഫോളോ ചെയ്യു ലൈക് ചെയ്യു ശയർ ചെയ്യു



അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


ബറക്കത്ത്എടുക്കൽവഹാബികളുടെ

തട്ടിപ്പ്


ദാതു അൻവാത്വ് -🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


ബറക്കത്തെടുക്കലും ഒഹാബി പുരോഹിതന്മാരുടെ തെളിവും


 ദാത്ത് അൻവാത്വ മരം കൊണ്ട് ബർക്കത്ത് എടുത്തപ്പോൾ തിരുനബിﷺ

 എതിർത്തിൽ ഉണ്ട് എന്ന് ചിലർ പ്രചരിപ്പിക്കുന്നത് കാണാം ആ ഹദീസിൽ ഒരിക്കൽ ഒരിക്കലും ബർക്കത്ത് എടുത്തു എന്ന വാചകം ഇല്ലേയില്ല അത് പച്ചക്കളവാണ് .

ഹദീസ് ഇങ്ങനെയാണ്.


عَنْ الزُّهْرِي, أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ 


"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹിﷺ

യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക്  അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅൻവാത്വ് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബിﷺ

യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അൻ വാത്വ് നിശ്ചയിച്ചു തരിക. അപ്പോൾ നബി ﷺ

പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല  ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുന്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിർമുദി )


മുകളിലെ ഇബാറത്തിൽ മുഷ്രിഖുകള്‍ " ബറക്കത്തിന്ന് വേണ്ടി" ആയിരുന്നു അവർ ദാത് അൻ വാത്വ്  എന്ന  ഒരു മരത്തെ നിശ്ചയിച്ചു എന്ന് വഹാബികൾ പ്രചരിപ്പിക്കുന്നു.

❓❓ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി  എന്നത് എവിടെ ❓❓❓കാണിക്കൂ,, അത് എത് വാക്കിനുള്ള അർത്ഥമാ❓❓ മുജാഹിദ് ആപ്പീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ പൊസ്റ്റു ചെയ്തു ഞങ്ങളെ പൊട്ടീസാക്കാന് നോക്കണ്ട.. മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി സ.അ പറയാൻ കാരണം.. മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്.


ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു. മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;


: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، *وهي شجرة  كانوا يعبدونها ويعلقون عليها* المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهة


മുശ്രികീങ്ങൾ ദാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ദാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ സ.അ യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്, *അവർ ആ മരത്തെ ആരാധിച്ചിരുന്നു* മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര് മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്.


അപ്പോൾ ആരാധിക്കുന്ന മരത്തെ പറ്റി പറഞ്ഞതിന് ബറക്കത്ത് എടുക്കൽ ആക്കി മാറ്റുകയാണ് വഹാബി പുരോഹിതന്മാർ ചെയ്യുന്നത്


സഹാബത്ത് ബറക്കത്ത് എടുത്തതിന് ധാരാളം തെളിവുകൾ സഹീഹ് ബുഖാരി മുസ്ലിമിലെ ഹദീസിൽ തന്നെ കാണാവുന്നതാണ്.


സ്വഹീഹുൽ ബുഖാരി ഉദ്ധരിക്കുന്നു.


ഇത്ബാനുബ്നു മാലിക് (റ)മുത്ത് നബിﷺ

 യോട് പറഞ്ഞു. നബിയേ.. എനിക്ക് കാഴ്ച ശക്തി കുറഞ്ഞു വാരുന്നുണ്ട്. അത്കൊണ്ടെന്റെ വീട്ടിൽ അങ്ങ് വന്നു നിസ്കരിച്ചു തരണം. എനിക്കിനി അങ്ങ് നിസ്കരിച്ച സ്ഥലം മുസ്വല്ലയാക്കാൻ വേണ്ടിയാണ്. അങ്ങനെ റസൂൽ വീട്ടിൽ വരികയും അവിടുന്ന് നിർദ്ദേശിച്ച സ്ഥലത്ത് നിസ്കരിക്കുകയും ചെയ്തു. (ബുഖാരി: 424, 667, 1186, 5401)


മേൽ ഹദീസ് വിവരിച്ചു ശൈഖുൽ ഇസ്ലം ഇബ്നു ഹജർ അസ് ഖലാനി റ പറയുന്നു.


നബി(സ്വ) നിസ്കരിച്ചതോ ചവിട്ടിയതോ ആയ സ്ഥലത്ത് ബറകത് എടുക്കാൻ ഈ ഹദീസ് തെളിവാണ്. സ്വാലിഹീങ്ങളെ തബറുക് എടുക്കാൻ വേണ്ടി ക്ഷണിച്ചാൽ മറ്റു ഫിത്നകൾ ഇല്ലെങ്കിൽ ആ ക്ഷണം സ്വീകരിക്കാമെന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.


ഇമാമോ ആലിമോ ഒരു വീട്ടിൽ വന്നാൽ ആ മഹല്ലിലെ ജനങ്ങൾ അദ്ദേഹത്തെ കൊണ്ട് തബറുക് എടുക്കാൻ ഒരുമിച്ചു കൂടണമെന്ന് ഈ ഹദീസ് തെളിയിക്കുന്നു. (ഫത്ഹുൽ ബാരി: 1/523)


وفيه التبرك بالمواضع التي صلى فيها النبي - صلى الله عليه وسلم - أو وطئها ، ويستفاد منه أن من دعي من الصالحين ليتبرك به أنه يجيب  إذا أمن الفتنة 


 

وَفِيهِ اجْتِمَاعُ أَهْلِ الْمَحَلَّةِ عَلَى الْإِمَامِ أَوِ الْعَالِمِ إِذَا وَرَدَ منزل بعضهم ليستفيدوا مِنْهُ ويتبركوا بِهِ فتح الباري 1/523


മേൽ ഹദീസ് വിവരിച്ചു ഇമാം നവവി റ പറയുന്നു.


ومنها : التبرك بالصالحين وآثارهم ، والصلاة في المواضع التي صلوا بها ، وطلب التبريك منهم . شرح مسلم النووي291/5


ഈ ഹദീസിൽ നിന്നും സ്വാലിഹീങ്ങളെ കൊണ്ടും അവരുടെ ആസാറുകൾ കൊണ്ടും അവർ നിസ്കരിക്കാൻ സ്ഥലങ്ങളിൽ നിസ്കരിച്ചുകൊണ്ടും അവരിൽ നിന്നും ബറക്കത്ത് എടുക്കുന്നതിനും അവരിൽ നിന്നും ബറക്കത്ത് തേടുന്നതിനും   തെളിവാണ് (ശറഹു മുസ്‌ലിം 5/291)


.........

സ്വഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യഖ്യാതാവ് ഇബ്ൻ ബത്താൽ റ 

 (വഫാത്ത്44 9 )പറയുന്നു.

ഇമാം  മുഹല്ലബ് റ പറഞ്ഞു . എല്ലാസ്വാലിഹീങ്ങൾ നിസ്കരിച്ച സ്ഥലം കൊണ്ടും ശ്രേഷ്ടന്മാർ സുജൂദ് ചെയ്ത സ്ഥലം കൊണ്ടു മെല്ലാം ബറക്കെത്തെടുക്കുന്നതിന്ന് ഈ ഹദീസ് തെളിവാണ്. ബറക്കെത്തെടുക്കാൻ വേണ്ടി സ്വാലിഹീങ്ങളെ ക്ഷണിക്കപെട്ടാൽ  സ്വീകരിക്കല്നും ഇത് തെളിവാണ് (ശറഹു സ്വഹീഹുൽ ബുഖാരി 2/77

1-«شرح صحيح البخاري» للإمام الكبير أبي الحسن ابن بطال (ت449)، قال (2/77): «قال المهلب: وفيه التبرك بمصلى الصالحين ومساجد الفاضلين. وفيه: أنه من دُعي من الصالحين إلى شيء يتبرك به منه، فله أن يجيب إذا أمن الفتنة من العُجب».


ഇമാം ഇബ്നു ബത്താൽ റ പറയുന്നു. സ്വാലിഹീങ്ങളുടെയും ശേഷ്ടന്മാരുടേയും സ്ഥലങ്ങൾ കൊണ്ട് ബറക്കെത്തെടുക്കൽ പണ്ട് മുതലേ പതിവുള്ളതാണ് (ശറഹുൽ ബുഖാരി 2/126)


وقال (2/126): «ولم يزل الناس يتبركون بمواضع الصالحين وأهل الفضل».


:ഇബ്നു ബത്താൽ റ പറയുന്നു.

ഒരാൾ സ്വാലിഹീങ്ങൾ സുജൂദ് ചെയ്ത സ്ഥലത്തിൽ നിസ്കരിക്കാനും അത് കൊണ്ട് സുന്നത്ത് നിസ്കരിച്ചു ബറക്കത്തെടുക്കാനും ഉദേശിച്ചാൽ വാഹനം കെട്ടിയും മറ്റും അതിനെ കരുതൽ പറ്റുന്നതാണ് ഹദീസിൽ യാതൊരു വിരോധവുമില്ല.

ശറഹുൽ ബുഖാരി ഇബ്ൻ ബത്താൽ 3/178

وقال (3/178): «وأما من أراد الصلاة في مساجد الصالحين والتبرك بها متطوعًا بذلك، فمباحٌ له قصدُها بإعمال الـمَطِيّ وغيره، ولا يتوجه إليه النهيُ في هذا الحديث».


ഇബ്നു ബത്താൽ റ പറയുന്നു.

ഏത് സ്വാലിഹീങ്ങളുടെ വസ്ത്രങ്ങൾ കൊണ്ടും ബറക്കത്തെടുക്കൽ ആവശ്യമാണ് എന്നതിനും അവരുടെ ജീവിതകാലത്തും മരണ ശേഷവും അത് കൊണ്ട് അല്ലാഹുവിലേക്ക തവസ്സുലാക്കണമെന്നതിന്നും ഈ ഹദീസ് തെളിവാണ് (ശറഹുൽ ബുഖാരി ഇബ്ൻ ബത്താൽ

9/100



ശൈഖുൽ ഇസ്ലാം ഇബ്ൻ ഹജർ അൽ അസ് ഖലാനി റ പറയുന്നു. 


ഇമാം ബൈളാവി റ

ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല.


അതിന് ആരാധിക്കലോ അതിൻറെ ഭാഗത്തേക്ക് മുന്നിടലോക കരുതാൻ പാടില്ല

  📘 (ഫത് ഹുൽബാരി: 2/275) 


فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(فتح الباري ٢/٢٧٥)


ഇമാം സുയൂത്വി ശറഹുന്നസാഇ  2/43യിലും

 ഇമാം ഖസത്വയ്യാനി ബുഖാരിയുടെ ശറഹിലും 2 / 43 ലും ഇത് പറഞ്ഞിട്ടുണ്ട്

11- «إرشاد الساري لشرح صحيح البخاري» للإمام المحدث الحجة، شهاب الدين القسطلاني (ت923) قال (1/430): «أما مَن اتخذ مسجدًا في جوار صالح وقصد التبرك بالقرب منه، لا للتعظيم له ولا للتوجه إليه، فلا يدخلُ في الوعيد المذكور».

മഹാന്മാർ നിസ്കരിച്ച സ്ഥലവും അവരുടെ കൊണ്ടും ബർക്കത്ത് എടുക്കൽ പുണ്യമാണെന്ന് സഹീഹുൽ ബുഖാരിയുടെയും മുസ്ലിമിനെയും ഹദീസ് ഉദ്ധരിച്ചുകൊണ്ട് പുണ്യമാണെന്ന് പറഞ്ഞപണ്ഡിതന്മാരുടെ ധാരാളം ഉദ്ധരണികൾ ഇനിയും ലഭിക്കുന്നതാണ്.


ബഹുമാനപ്പെട്ട ഇബ്നു അബ്ദു ബറ് അൽ ഇസ്തിദ്കാറിൽ പറയുന്നു. ഉത്ബാൽ എന്നിവരുടെ ഹദീസ്  തിരുനബി നിസ്കരിച്ച സ്ഥലങ്ങളും ചവിട്ടിയ സ്ഥലങ്ങളും നിന്ന സ്ഥലങ്ങളും എല്ലാം കൊണ്ട് ബർക്കത്ത് എടുക്കാൻ ഉള്ള തെളിവാണ്

അൽ ഇസ്തിദ് കാർ 341/6


وفي الاستذكار

9292 - وفيه : التبرك بالمواضع التي صلى فيها رسول الله - صلى الله عليه وسلم - ووطئها وقام عليها . 341/6




ഇനിയും ധാരാളം തെളിവുകൾ കൊണ്ട് വരാൻ കഴിയും തൽകാലം പിന്നീട് കാണാം


അസ്ലം കാമിൽ സഖാഫി

പര പനങ്ങാടി

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...