Friday, July 8, 2022

ഉള്ഹിയ്യത്ത് മാംസം അഹ്ലുബൈത്തിന് നൽകുന്നതിൽ തെറ്റുണ്ടോ...?

 *❓സംശയം*


*ഉള്ഹിയ്യത്ത് മാംസം അഹ്ലുബൈത്തിന് നൽകുന്നതിൽ തെറ്റുണ്ടോ...? പറ്റില്ലെന്ന് ചിലർ പറഞ്ഞതായി കേട്ടു. ശരിയാണോ...?*


*നിവാരണം*


*ഉള്ഹിയ്യത്ത് മാംസം അഹ്ലുബൈത്തിന് നൽകാൻ പറ്റില്ലെന്ന് നിരുപാധികം പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ വിശദീകരണമുണ്ട്. നിർബന്ധമായ ഉള്ഹിയ്യത്ത് മുഴുവനും സക്കാത്തിന്നവകാശികളായ ദരിദ്രർക്ക് നൽകൽ നിർബന്ധമാണ്. അതിനാൽ നിർബന്ധ ഉള്ഹിയ്യത്തിൽ നിന്ന് അഹ്ലുബൈത്തിന് നൽകാൻ പറ്റില്ല.അൽഹുബൈത്ത് സക്കാത്തിന്നവാക്കാശികൾ അല്ലല്ലോ.*

         *എന്നാൽ സുന്നത്തതായ ഉള്ഹിയ്യത്ത് മുഴുവനും സാക്കത്തിന്നർഹരായ ദരിദ്രർക്ക് നൽകൽ നിർബന്ധമില്ല. നിസാരമല്ലാത്ത അല്പമെങ്കിലും അവർക്ക് നൽകണമെന്നേയുള്ളൂ. ബാക്കിയുള്ളത് മറ്റുള്ളവർക്ക് നൽകാവുന്നതാണ്. അതിനാൽ സുന്നത്തതായ ഉള്ഹിയ്യത്തിൽ നിന്ന് അഹ്ലുബൈത്തിന് നൽകൽ അനുവദനീയമാണ്. അല്പമെങ്കിലും അൽഹുബൈത്ത് അല്ലാത്തവർക്ക് നൽകണമെന്നേയുള്ളൂ. ഇമാം ഇബ്നു ഹജർ (റ) എഴുതുന്നു :സക്കാത്ത് സ്വീകരിക്കുന്നവനുള്ള നബന്ധനയാണ് ഹാഷിമിയ്യത്തും മുത്തലിബിയ്യും (നബി കുടുംബം)അല്ലാതിരിക്കുക എന്നത്. നിർബന്ധ ദാനങ്ങളെല്ലാം സക്കാത്ത് പോലെ തന്നെയാകുന്നു (തുഹ്ഫ 7/161). ഇമാം റംലി (റ) എഴുതുന്നു :നിർബന്ധമായ ഉള്ഹിയ്യത്തും സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് സ്വദഖ ചെയ്യൽ നിർബന്ധമായ അംശംവും നബി കുടുംബത്തിന്ന് നിഷിദ്ധമാണെന്ന് എന്റെ പിതാവ് ഫത്‌വ ചെയ്തതിൽ നിന്ന് വ്യക്തമാണ്(നിഹായ 6/159).*


(അൽ ഫതാവാ page 83

By ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല )



ഉള്ഹിയ്യത്ത്ന :ബി(സ)ക്കു വേണ്ടി ഉള്ഹിയ്യത്ത്*

 🏮💛🏮💛🏮💛🏮💛🏮💛

 *ഉള്ഹിയ്യത്ത് മസ്അലകൾ* 

       *🌹((مسائل الأضحية))🌹* 

 *"18".നബി(സ)ക്കു വേണ്ടി ഉള്ഹിയ്യത്ത്* 


 *هل تصح التضحية عن النبي صلى الله عليه وسلم❓* 

 *നബി(സ)ക്കു വേണ്ടി ഉള്ഹിയ്യത്തറുക്കാമോ❓* 

➖➖➖➖➖➖➖➖➖➖

🌾👆 *((ഇബാറത്ത്))* 👇✔️

 *فإن أوصى بها جاز ، ففى سنن أبى داود والبيهقي والحاكم أن علي بن أبى طالب رضي الله عنه كان يضحى بكبشين عن نفسه ، وكبشين عن النبي صلى الله عليه وسلم ، وقال : إن رسول الله صلى الله عليه وسلم : أمر أن أضحي عنه ،فأنا أضحى عنه أبدا..((مغنى المحتاج :4/368)). وقيل : تصح التضحية عن الميت وإن لم يوص بها لأنها ضرب من الصدقة ،وهي تصح عن الميت وتنفعه، وإن محمد بن إسحاق السيراج النيسابوري أحد أشياخ البخاري ختم عن النبي صلى الله عليه وسلم أكثر من عشرة آلاف ختمة ، وضحى عنه بمثل ذلك..((مغنى المحتاج :4/368)).* 

 *വസ്വിയ്യത്തുണ്ടെങ്കിൽ അത് അനുവദനീയമാകും. അബൂ ദാവൂദ്, ബൈഹഖി,  ഹക്കിം എന്നീ ഹദീസു പണ്ഡിതന്മാർ ഉദ്ധരിച്ച ഒരു  ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: "അലിയ്യുബ്നു അബീ ത്വാലിബ്(റ),  തനിക്കു വേണ്ടി രണ്ടു കൊറ്റനാടും, നബി(സ)ക്കു  വേണ്ടി വേറെ രണ്ടു കൊറ്റനാടും ഉള്ഹിയ്യത്തറുക്കാറുണ്ടായിരുന്നു. അദ്ദേഹം പറയുകയുണ്ടായി: തീർച്ചയായും റസൂലുല്ലാഹി(സ), തിരുമേനിക്കു വേണ്ടി ഉള്ഹിയ്യത്തറുക്കുവാൻ എന്നോട് കൽപ്പിച്ചിട്ടുണ്ട്, ഞാൻ ജീവിച്ചിരിക്കുമ്പോഴെല്ലാം തിരുമേനിക്കു വേണ്ടി, ഉള്ഹിയ്യത്തറുക്കുന്നതാണ്. ((മുഗ്‌നി : 4/368)).* 

          *വസ്വിയ്യത്തില്ലെങ്കിലും മരിച്ചവർക്കു വേണ്ടി ഉള്ഹിയ്യത്തറുക്കാമെന്ന് ഒരഭിപ്രായമുണ്ട്. അതു ദുർബലമായ അഭിപ്രായമാണ് (ഈ അഭിപ്രായ പ്രകാരം നബി(സ)ക്കു വേണ്ടി ഉള്ഹിയ്യത്തറുക്കാവുന്നതാണ്). ഇമാം ബുഖാരിയുടെ ഗുരുവര്യന്മാരിലൊരാളായ മുഹമ്മദുബ്നു ഇസ്ഹാഖ് സർറാജ് നൈസാപൂരി അവർകൾ നബി(സ)ക്കു വേണ്ടി പതിനായിരത്തിലധികം ഖത്‍മുൽ ഖുർആൻ നടത്തിയിട്ടുണ്ട്. അത്ര തന്നെ തവണ തിരുമേനി(സ)ക്കു വേണ്ടി, ഉള്ഹിയ്യത്ത് കർമ്മം നടത്തുകയും ചെയ്തിട്ടുണ്ട്. ((മുഗ്‌നി : 4/368)).* 


🏮 *((അവലംബം))* 🏮

 *((📚 أحكام الأضحية - المؤلف  : عبد الرحمن باوابن محمد المليباري ))* 

➖➖➖➖➖➖➖➖➖➖

✍️▪️ *ഹുസൈൻ സഖാഫി ആസാദ് നഗർ കൊട്ടമ്മുടി  - 9972845549*

മരിച്ചവർക്ക് േവേണ്ടി വുളുഹിയ്യത്ത്

 🍒💛🍒💛🍒💛🍒💛🍒💛

 *ഉള്ഹിയ്യത്ത് മസ്അലകൾ* 

       *🌹((مسائل الأضحية))🌹* 

 *"17". അവനും അസാധു ഇവനും അസാധു* 


 *إذا لم تقع عن الغير ولا عن الميت فهل تقع عن المباشر ❓* 

 *അപരന്റെ അനുവാദമില്ലാത്തതു കൊണ്ടോ، മയ്യിത്തിന്റെ വസിയ്യത്തില്ലാത്തതു കൊണ്ടോ അസാധുവായ ഉള്ഹിയ്യത്ത് നടത്തിയവനു സാധുവാകുമോ❓ അവന്റെ ഉള്ഹിയ്യത്തായി പരിഗണിക്കുമോ❓* 

➖➖➖➖➖➖➖➖➖➖

🍒 👆 *((ഇബാറത്ത്))* 👇✔️

 *ولا يضحى أحد عن غيره بلا إذنه فى الحي ، وبلا إيصائه فى الميت ، فإن فعل ولو جاهلا لم يقع عنه ولا عن المباشر..(( ترشيح المستفيدين بتوشيح فتح المعين :ص/203.))* 

 *ഒരാളും മറ്റൊരാൾക്കു വേണ്ടി ഉള്ഹിയ്യത്ത് നടത്തരുത് : ജീവിച്ചിരിക്കുന്നവന്റെ സമ്മതമില്ലാതെയും മരിച്ചവന്റെ വസ്വിയ്യത്തില്ലാതെയും. അങ്ങനെ ഒരാൾ നടത്തിയാൽ - അതു അറിവില്ലാതെയാണെങ്കിലും - അപരനു വേണ്ടിയും،  ശരിയാവില്ല، സ്വന്തത്തിനു വേണ്ടിയും ശരിയാവില്ല. എല്ലാ നിലക്കും അസാധുവാകും. ((തർശീഹ് : പേജ് /203))* 


🌱 *((അവലംബം))* 🌱

*((📚 أحكام الأضحية - المؤلف  : عبد الرحمن باوابن محمد المليباري ))*

➖➖➖➖➖➖➖➖➖➖

✍️▪️ *ഹുസൈൻ സഖാഫി ആസാദ് നഗർ കൊട്ടമ്മുടി  - 9972845549*

ചാപിള്ളയുടെ മേൽ മയ്യത്ത് നിസ്കരിക്കണമോ?*

 


* ചാപിള്ളയുടെ മേൽ മയ്യത്ത് നിസ്കരിക്കണമോ?*


നാല് മാസമാവുന്നതിന്ന് ( പൂർണ സൃഷ്ടിപ്പ് വരുന്നതിന്ന് )മുമ്പ് പ്രസവിക്കപെട്ടാൽ

ശീല കൊണ്ട് മറക്കുകയും മറമാടുകയും ചെയ്യൽ നിർബന്ധമാണ് (സുന്നത്താണന്നാണ് പ്രഭലം ) കുളിപ്പിക്കേണ്ടതില്ല. കുളിപ്പിക്കൽ അനുവദനീയമാണ്.


രക്തക്കട്ടയോ മാംസ പിണ്ഡയോ മാത്രമാണങ്കിൽ മറമാടൽ സുന്നത്താണ് . പൊതിയൽ സുന്നത്തില്ല.



നാല് മാസത്തിന്ന് ( പൂർണ സൃഷ്ടിപ്പ് വെളിവായതിന്ന് ) ശേഷം ജനിച്ചാൽ  കുളിപ്പിക്കലും കഫൻ ചെയ്യലും മറമാടലും നിർബന്ധമാണ്.




ജനിച്ചതിന്ന് ശേഷം കരയുകയോ ശബ്ദിക്കുകയോ ചെയ്ത് ജീവന്റെ അടയാളം വെളിവായിൽ നിസ്കാരമടക്കം എല്ലാ കാര്യങ്ങളും ചെയ്യണം


എന്നാൽ ആറ് മാസത്തിന് ശേഷം ജനിച്ചാൽ കരയുകയോ ശബദിക്കുകയോ ചെയ്തിട്ടി ലുങ്കിലും നിസ്കാരമടക്കം എല്ലാം ചെയ്യൽ നിർബന്ധമാണന്നാണ് ഇമാം റംലി റ പറയുന്നത്

(ഫത്ഹുൽ മുഈൻ. ഇ ആനത്ത് . തുഹ്ഫ . നിഹായ:മുഗ്നി):

*അസ് ലം കാമിൽ സഖാഫി*


(ووري) أي ستر بخرقة (سقط ودفن) وجوبا، كطفل كافر نطق بالشهادتين، ولا يجب غسلهما، بل يجوز.


وخرج بالسقط العلقة والمضغة، فيدفنان ندبا من غير ستر.


ولو انفصل بعد أربعة أشهر غسل، وكفن، ودفن وجوبا.


(فإن اختلج) أو استهل بعد انفصاله (صلي عليه) وجوبا.

فتح المعين


كتاب إعانة الطالبين على حل ألفاظ فتح المعين

[البكري الدمياطي]

  ج:  ص: 

140

  

ـــــــــــــــــــــــــــــ

قال في المصباح: السقط: الولد - ذكرا كان أو أنثى - يسقط قبل تمامه وهو مستبين الخلق.

وحاصل ما أفاده كلامه فيه: أنه إذا انفصل قبل أربعة أشهر يكفن ويدفن وجوبا، وإن انفصل بعد أربعة أشهر فإن لم يختلج ولم يصح بعد انفصاله غسل، وكفن ودفن وجوبا، من غير صلاة عليه.


وإن اختلج أو استهل بعد ذلك يغسل، ويكفن، ويصلى عليه، ويدفن وجوبا.


والذي ذكره غيره أنه في الحالة الأولى لا يجب شئ، وإنما يندب الستر والدفن.


وعبارة فتح الجواد مع الأصل: ووري أي ستر بخرقة سقط، بتثليث أوله.


ودفن وجوبا فيهما إن وجب غسله، وإلا فندبا خلافا لما يوهمه كلامه.


وخرج به العلقة والمضغة، فيدفنان ندبا من غير ستر.


وعلم من قولي وإلا فندبا أن محل ندب ذينك ما إذا انفصل لدون أربعة أشهر، لأنه حينئذ لا يجب غسله.


كما أفاده قوله.


وإذا انفصل لأربعة أشهر أي مائة وعشرين يوما، حد نفخ الروح فيه، غسل، وكفن، ودفن وجوبا مطلقا.


ثم له حالان: فإن لم تظهر أمارة الحياة بنحو اختلاج، لم تجز الصلاة، أو ظهرت كأن اختلج أو تحرك بعد انفصاله صلى عليه،


لقوله - صلى الله عليه وسلم -: السقط يصلى عليه.


وإناطة ما مر بالأربعة ودونها جري على الغالب من ظهور خلق الآدمي عندها، وإلا فالعبرة إنما هي بظهور خلقه وعدم ظهوره.


فعلم أنه إن علمت حياته أو ظهرت أمارتها وجب الجميع، وإلا وجب ما عدا الصلاة إن ظهر خلقه، وإلا سن ستره ودفنه.


اه.

وعبارة النهاية: واعلم أن للسقط أحوالا: حاصلها أنه إن لم يظهر فيه خلق آدمي لا يجب شئ.

نعم، يسن ستره بخرقة ودفنه.


وإن ظهر فيه خلقه ولم تظهر فيه أمارة الحياة وجب فيه ما سوى الصلاة، أما هي فممتنعة - كما مر - فإن ظهر فيه أمارة الحياة فكالكبير.

اه.


ومثله في التحفة والمغنى.


اعانة الطالبين


Tuesday, July 5, 2022

ഉളുഹിയ്യത്ത് മസ്അലകൾ

 ദുൽ ഹിജ്ജ പത്ത് ദിവസത്തിന്റെ പുണ്യം കേൾക്കാതെ പോകരതേ .


https://youtu.be/fRT2QLpiMc8


ദുൽ ഹിജ്ജ മാസത്തിൽ ചൊല്ലേണ്ട തക്ബീറുകൾ ?


മൃഗങ്ങളെ കാണുമ്പോൾ ചൊല്ലേണ്ട തക്ബീർ


https://youtu.be/yHthTrjsPUg


ഉളുഹിയ്യത്തിന്റെ ശ്രേഷ്ഠത കേട്ടാൽ ഈ വർശം തന്നെ നിങ്ങൾ അറവ് നടത്തും


https://youtu.be/_cQftIF0kCg



ഉളുഹിയ്യത്ത് ഭാഗം 2


ഉളുഹിയ്യത്ത് അറുക്കുന്നവർ നിയ്യത്ത്  ചെയ്യേണ്ടത് എങ്ങനെ ?

https://youtu.be/sjjr3N1al0o



മരിച്ചവർക്ക് വേണ്ടി ഉളുഹിയ്യത്ത് അറുക്കാമോ?


ഉളുഹിയ്യത്ത് അറുക്കാൻ പറ്റാത്ത മൃഗം ഏത് ?


https://youtu.be/cOHslrOhPEY


ഉളുഹിയ്യത്തിന്റെ തോല് എന്ത് ചെയ്യണം ?


https://youtu.be/wbPoVWlaRmo



അറഫാ നോമ്പിന്റെ പുണ്യം

https://youtu.be/AquJa00sp7o



Sunday, July 3, 2022

ഹജ്ജ് ആണ്ടനുസ്മരണമെന്ന് മൗലവിമാരും*

 🌹

*ഹജ്ജ്  ആണ്ടനുസ്മരണമെന്ന് മൗലവിമാരും*


നാദാപുരം ഖണ്ഡനത്തിൽ ഹുസൈൻ സലഫിയുടെ ചോദ്യം മക്കത്ത് ആണ്ട് നേർച്ചയുണ്ടോ? ഉത്തരം കിട്ടില്ലന്നുറപ്പിലായിരിക്കും സലഫി ചോദിച്ചത്. ഉസ്താദിനെ ഒന്ന് മുട്ടിക്കാൻ ഇത്തരം പല കുരുട്ട് ചോദ്യങ്ങളും സലഫി ചോദിച്ചിരുന്നു. എല്ലാറ്റിനും മറുപടി പറഞ്ഞു. ഈ ചോദ്യത്തിനും മറുപടി കൊടുത്തു. ആണ്ട് എന്നാൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന  അനുസ്മരണ പരിപാടിയാണല്ലോ. ഹജ്ജ് ഇബ്‌റാഹിം നബി (അ)നെയും കുടുംബത്തെയും അനുസ്മരിക്കലാണ്,അത് വർഷത്തിൽ ഒരിക്കലാണ്, അത് നടക്കുന്നത് മക്കത്ത് വെച്ചാണ്,ഹജ്ജ് നേർച്ചയാക്കാൻ പറ്റുന്ന അമലുമാണല്ലോ. സുന്നതായ ഹജ്ജ് നിർബന്ധമായി ഒരാൾ ഏറ്റെടുത്താൽ അത് നേർച്ചയുമായി. സദസ്സിന് നന്നായി ബോധ്യപ്പെട്ടു. സലഫിയുടെ അനിയായികൾ കഥയറിയാതെ ആവേശം കൊണ്ടു.

"ഇപ്പോഴിതാ മുജാഹിദുകൾക്ക് മുമ്പിൽ നാദാപുരത്തു വെച്ച് ഉത്തരം മുട്ടിയപ്പോൾ പരിശുദ്ധ ഹജ്ജ് കർമത്തെപോലും ചവിട്ടി മെതിച്ചു ആണ്ട് നേർച്ച യാക്കിയി ചിത്രീകരിച്ചിരിക്കകയാണ്." 

(ഇസ്‌ലാഹ് 2007 ജനു : പേ : 15)


എന്നാൽ ഉസ്താദ് ഇത് പറയുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് കെ. എൻ. എം ഇറക്കിയ ഹജ്ജ് - ഉംറ കർമ രീതിയും കഅബലയ ചരിത്രവും എന്ന പുസ്തകത്തിൽ ഇത് വിശദമായി പറയുന്നുണ്ട്.

"അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പ്രവാചകന്മാർ, സച്ചരിതർ, രക്തസാക്ഷികൾ തുടങ്ങിയ ശിഷ്ട ജനങ്ങളുടെ ജീവിത കഥകൾ അയവിറക്കികൊണ്ട് ഒരു സ്ഥലത്തും കാലത്തും ഒരു വമ്പിച്ച സജ്ജന സമൂഹം തടിച്ചുകൂടലാണ് ഹജ്ജ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.... ഹജ്ജിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങൾ പലതാണ്. അതിൽ അതിപ്രധാനമായ ഒന്ന് ഈ സമുദായത്തിന്റെ നേതാവും സ്ഥാപകനുമായ ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ )നോടുള്ള ബന്ധം പുതുക്കലാണ്... ഹജ്ജ് ലോക മുസ്‌ലിംകളുടെ ജീവിതത്തെയും സ്ഥിതിഗതികളെയും വിലയിരുത്തുന്ന ഒരു പ്രത്യേക രൂപത്തിലുള്ള വാർഷിക സമ്മേളനം കൂടിയാണ്."

(പേജ് : 97,98)


ചുരുക്കത്തിൽ ഹജ്ജ് എന്നാൽ വഫാതായ ഇബ്‌റാഹിം നബി(അ)നോടുള്ള ബന്ധം പുതുക്കലും അവരുടെ ജീവിത കഥകൾ അയവിറക്കലും അതിനുവേണ്ടിയുള്ള വാർഷിക സമ്മേളനവുമാണ് എന്നാണ് മേൽ വാചകങ്ങളിലൂടെ മൗലവിമാർ പഠിപ്പിക്കുന്നത്. ഇതിന്റെ മലയാളത്തിലുള്ള ഒറ്റ പദമാണ്  "ആണ്ട് അനുസ്മരണം".


*✍️aboohabeeb payyoli*

Friday, July 1, 2022

ദുൽഹിജ്ജ ആദ്യപത്ത്

 : *1️⃣ അല്ലാഹു ഖുർആനിൽ സത്യപ്പെടുത്താനുപയോഗിച്ച പത്ത് രാത്രികൾ ദുൽഹിജ്ജ ആദ്യപത്ത് രാത്രികളാണോ* 🤔❓

 *Ans: അതെ, ഒട്ടനേകം* 

 *മുഫസ്സിരീങ്ങൾ അത് അടിവരയിട്ടിട്ടുണ്ട് .* ✅ 


 *● ഇബാറത്ത് ⤵️* 


 *وليال عشر" أي ليال عشر ذي الحجة وكذا قال مجاهد والسدي والكلبي، وقاله ابن عباس* 

 *تفسير القرطبي* 


 *والصواب من القول في ذلك عندنا أنها عشر الأضحي لإجماع الحجة من أهل التأويل* 

 *تفسير الطبري*



*2️⃣ ദുൽഹിജ്ജ ആദ്യ പത്ത് രാവുകളിലും പ്രത്യേകം സൂറതുൽ ഫജ്ർ ഓതൽ സുന്നത്തുണ്ടോ 🤔❓* 


 *Ans: അതെ,* 

 *ഓതുന്നവനത് പാപമോചനത്തിന്* *കാരണമാണെന്നും ,അന്ത്യനാളിൽ അവനത്* *പ്രകാശമായിത്തീരുമെന്നും മുത്ത്നബി അരുളിയിട്ടുണ്ട്. ✅* 


 *● ഇബാറത്ത് ⤵️* 


 *عن النبي صلى الله عليه وسلم من قرأ سورة الفجر في الليالي العشر غفر له ومن قرأها في سائر الأيام كانت له نورا يوم القيامة* 

 *(تفسير البيضاوي )* 


 *يسن أن يواظب علي ……..  والفجر في عشر ذي الحجة ويس والرعد عند المحتضر ووردت في كلها أحاديث غير موضوعة* 

 *(فتح المعين)*


 *3️⃣ ദുൽഹിജ്ജ ആദ്യപത്ത്* 

 *ദിനങ്ങളിൽ ആട് മാട്, ഒട്ടകങ്ങളെ* *കാണുമ്പോഴും,അവയുടെ ശബ്ദം കേൾക്കുമ്പോഴും പ്രത്യേകം  തക്ബീർ സുന്നത്തുണ്ടോ 🤔❓* 


 *Ans : തീർച്ചയായും* 


 *ويذكروا اسم الله في أيام معلومات على ما رزقهم من بهيمة الأنعام* 


 *എന്ന ആയത്തിന്റെ വെളിച്ചത്തിൽ ഇബ്നു അബ്ബാസ് തങ്ങളും,ശാഫിഈ ഇമാമടക്കമുള്ള പ്രമുഖരും അത് ഊട്ടിയുറപ്പിച്ച് പറഞ്ഞിട്ടുണ്ട്.* 


 *● ഇബാറത്ത് ⤵️* 


 *(قوله: وفي عشر ذي الحجة) معطوف على في أولى أيضا.* 

 *أي ويكبر ندبا في عشر ذي الحجة، لقوله تعالى:  (ويذكروا اسم الله في أيام معلومات على ما رزقهم من بهيمة الأنعام)  قال في الأذكار: قال ابن عباس والشافعي والجمهور: هي أيام العشر.* 

 *(قوله: أو يسمع صوتها) معطوف على يرى، أي أو يكبر حين يسمع صوت الأنعام* 

 *(ഇആനത്)*

 *1️⃣0️⃣ ഈ പത്ത്ദിനങ്ങളുടെ പത്ത് നേട്ടങ്ങൾ ഗൗസുൽ അഅ്ളം* *വിശദീകരിക്കുന്നുണ്ടല്ലോ,അവ ഏതൊക്കെയാണ്. ❓* 



 *﷽* 

  *_وقيل: من أكرم هذه الأيام العشرة_* 

   *_أكرمه الله تعالى بعشر كرامات:_* 

   *_١- البركة فى عمره،_*   

   *_٢-والزيادة فى ماله،_* 

   *_٣-والحفظ لعياله،_* 

   *_٤-والتكفير لسيئاته،_* 

   *_٥-والتضعيف لحسناته،_* 

   *_٦-والتسهيل لسكراته،_* 

   *_٧-والضياء لظلماته،_* 

   *_٨-والتثقيل لميزانه،_* 

   *_٩-والنجاة من دركاته،_* 

  *_١٠-والصعود على درجاته._* 

      *(غنية :٤٢)☝️👆🌈* 


 *Ans: _ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു:* 

 *ആരെങ്കിലും ഈ പത്ത് ദിനങ്ങളെ* *(ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ)* *ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും...✅* 


 *01)⛱️ ആയുസ്സിൽ ബറകത്തുണ്ടാവും.* 


 *02)⛱️ സമ്പത്തിൽ വർദ്ധനവുണ്ടാവും.* 


 *03)⛱️ കുടുംബത്തെ സംരക്ഷിക്കപ്പെടും.* 


 *04)⛱️ തെറ്റുകൾ പൊറുക്കപ്പെടും.* 


 *05) ⛱️നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.* 


 *06)⛱️ മരണവേദന ലഘൂകരിക്കപ്പെടും.* 


 *07)⛱️ നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.* 


 *08)⛱️ ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും._* 


 *09)⛱️ പദനങ്ങളിൽ (നരകത്തിൽ) നിന്ന് രക്ഷ ലഭിക്കും.* 


 *10)⛱️ സ്ഥാനക്കയറ്റം ലഭിക്കും.* 


 *_(ഗുൻയത്ത്:_☝🏼👆*



: *9️⃣ ഈ പത്ത്ദിനങ്ങളിൽ പ്രത്യേകം ദിക്ർ,ദുആ വർദ്ധിപ്പിക്കൽ സുന്നത്തുണ്ടോ 🤔❓* 


 *Ans: ഉണ്ട്, ദുൽഹജ്ജ് ആദ്യ പത്തല്ലാത്ത മറ്റുള്ള  ദിനങ്ങളേക്കാൾ ഈ പത്ത്ദിനങ്ങൾ കൂടുതൽ സജീവമാക്കലും,ഈ ദിനങ്ങളിൽ തന്നെ അറഫഃ ദിനം കൂടുതൽ ധന്യമാക്കലും സുന്നത്താണ്. ✅* 


 *● ഇബാറത്ത് ⤵️* 


 *يستحب الإكثار من الذكر فيها زيادة على غيره ويستحب من ذلك في يوم عرفة أكثر من باقى العشر* 


 *الأذكار 1/19*

[01/07, 12:49 pm] Ustha: *1️⃣1️⃣ ആദ്യപത്തിലെ  ഓരോ നോമ്പിനും ഒരു വർഷത്തെ* *നോമ്പുകളുടെയും, നന്മകൾക്ക് എഴുന്നൂറ് മടങ്ങ്* *സൽകർമങ്ങളുടെയും  പ്രതിഫലമുണ്ടെന്നത് ശരിയാണോ❓* 



 *Ans: തീർച്ചയായും,മുത്ത്നബിയുടെ മൊഴിമുത്തിലത് കാണാം.* 


 *● ഇബാറത്ത് ⤵️* 


 *ﻋَﻦِ اﺑْﻦِ ﻋَﺒَّﺎﺱٍ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﻣَﺎ ﻣِﻦْ ﺃَﻳَّﺎﻡٍ ﺃَﻓْﻀَﻞُ ﻋِﻨْﺪَ اﻟﻠﻪِ ﻭَﻻَ اﻟْﻌَﻤَﻞُ ﻓِﻴﻬِﻦَّ ﺃَﺣَﺐُّ ﺇِﻟَﻰ اﻟﻠﻪِ ﻋَﺰَّ ﻭَﺟَﻞَّ ﻣِﻦْ ﻫَﺬِﻩِ اﻷَْﻳَّﺎﻡِ اﻟْﻌَﺸْﺮِ، ﻓَﺄَﻛْﺜِﺮُﻭا ﻓِﻴﻬِﻦَّ ﻣِﻦَ اﻟﺘَّﻬْﻠِﻴﻞِ ﻭَاﻟﺘَّﻜْﺒِﻴﺮِ، ﻓَﺈِﻧَّﻬَﺎ ﺃَﻳَّﺎﻡُ اﻟﺘَّﻬْﻠِﻴﻞِ ﻭَاﻟﺘَّﻜْﺒِﻴﺮِ ﻭَﺫِﻛْﺮِ اﻟﻠﻪِ، ﻭَﺇِﻥَّ ﺻِﻴَﺎﻡَ ﻳَﻮْﻡٍ ﻣِﻨْﻬَﺎ ﻳَﻌْﺪِﻝُ ﺑِﺼِﻴَﺎﻡِ ﺳَﻨَﺔٍ، ﻭَاﻟْﻌَﻤَﻞَ ﻓِﻴﻬِﻦَّ ﻳُﻀَﺎﻋَﻒُ ﺳَﺒْﻌﻤِﺎﺋَﺔِ ﺿِﻌْﻒٍ* 

 *(شعب الإيمان)* 


 *അല്ലാഹുവിന്റെ അടുക്കൽ* *ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളെക്കാൾ ശ്രേഷ്ഠമായ ദിവസങ്ങളോ കര്‍മ്മങ്ങളോ ഇല്ല. പ്രസ്തുത ദിവസങ്ങളില്‍ തഹ്‌ലീലിനെയും തക്ബീറിനെയും മറ്റു ദിക്‌റുകളെയും* *വര്‍ധിപ്പിക്കുക. അതിനുളള* *ദിവസങ്ങളാണവ. അതിലെ ഓരോ നോമ്പിനും ഒരു വർഷത്തെ* *നോമ്പുകളുടെയും, നന്മകൾക്ക് എഴുന്നൂറ് മടങ്ങ്* *സൽകർമങ്ങളുടെയും  പ്രതിഫലമുണ്ട്.*

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...